"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
== <font color="#663300"><strong>ഭൗതിക സാഹചര്യങ്ങള്‍ </strong></font>== | == <font color="#663300"><strong>ഭൗതിക സാഹചര്യങ്ങള്‍ </strong></font>== | ||
ഒന്നരഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ന്‍ ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും രണ്ട് ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയന്‍സ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോള്‍ കോര്‍ട്ട് ഉള്‍കൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്. | |||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ==<font color="#0066FF"><strong>വഴികാട്ടി</strong></font>== |
15:43, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് | |
---|---|
വിലാസം | |
പളളിത്തോട് ,ചേര്‍ത്തല ആലപ്പുഴ ജില്ല | |
സ്ഥാപിതം | 4 - 2 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-06-2017 | St.Sebastian's H S Pallithode |
സെന്റ്.സെബാസ്റ്റ്യന്‍സ് എച്ച് എസ് , പളളിത്തോട് നാഷണല്‍ ഹൈവേയില്‍ തുറവൂരില്‍ നിന്നും 7 കി മീ.പടിഞ്ഞാറോട്ട് മാറി തോപ്പുംപടി-ആലപ്പുഴ തീരദേശ ഹൈവേയില്‍ പള്ളിത്തോട് പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹൈസ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്. എസ്. എല്‍.സി, പരീക്ഷയില്‍ തുടര്‍ച്ചയായി10 പ്രാവശ്യവും100% വിജയം നേടുവാന്‍ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ എറണാകുളം ജില്ലയിലെ ചെല്ലാനംവരെയുള്ള പ്രദേശങ്ങളിലെ ആയിരകണക്കിന് ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്.
ചരിത്രം
1903 ല്‍ ഈപ്രദേശത്ത് പള്ളിയോടു ചേര്‍ന്നു പള്ളികൂടമെന്ന നിലയില്‍ സെന്റ്.തോമസ് എല്‍ പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951ല്‍ അപ്പര്‍ പ്രൈമറി സ്ക്കൂളായിപ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഈയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ തീരുമാനിച്ചു. 1964ആയപ്പോള്‍ മാനേജര്‍ ഫാ.കാസ്മിര്‍കോണ്‍സിസിന്‍റെയും അന്നത്തെ പ്രധാമാധ്യപിക ശ്രീമതി കുഞ്ഞമ്മ തോമസിന്‍റെയും ഇടവക വികാരിയായിരുന്ന ഫാ.ആണ്ട്രൂസ് തെക്കെവീടന്റെയും നിരവധി സുമനസ്സുകളുടെയും സഹായത്തൊടെ ആവര്‍ഷം തന്നെ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്തിയനോസിന്‍റെ നാമധേയത്തില്‍ സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ്,പളളിത്തോട് ഹൈസ്കൂള്‍ ആരംഭിച്ചു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- S.P.C
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- സ്പോര്‍ട്ട്സ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,ഗ്രിഗരി പി.ജെ, സെലിന്‍ , ത്രേസ്യാമ്മ ഫ്രാന്‍സിസ്, ഫില്ളിസ് ഡി.പാള്‍മ,സി.ജീ. ജോസി, കൊച്ചുറാണി, അച്ചാമ്മ ജോണാ, തോമസ് ജെയിംസ്, ജോസി ബാസ്റ്റിന്‍, ഗീത സെബാസ്റ്റിന്‍, ജെസ്സി ഫ്ലോറന്‍സ് ,
ഭൗതിക സാഹചര്യങ്ങള്‍
ഒന്നരഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനുമായി നാലു കെട്ടിടങ്ങളിലായി ഇരുപത്തിമൂന്ന്‍ ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും രണ്ട് ലബോറട്ടറിയുംഉണ്ട്.കുട്ടികളുടെ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു സയന്‍സ് ലാബും കുട്ടികളുടെ വിവരസാങ്കേതികവിദ്യ വളര്തുന്നതിനുതകുന്ന തരത്തിലുള്ള ഒരു കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ക്ക് കയികപരിശീലനം നടത്തുന്നതിന് ഒരു ലോങ്ങ്ജുംപ് പിറ്റ്,വോളിബോള്‍ കോര്‍ട്ട് ഉള്‍കൊള്ളുന്ന വലിയൊരു മൈതാനാവും ഉണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:|width=500px|zoom=13}}