"കയനി യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 145: | വരി 145: | ||
[[ചിത്രം:14758-25.jpg|thumb|400px|center|''THANAL CHARITABLE TRUST PERINCHERI കയനി യുപി യില്‍ | [[ചിത്രം:14758-25.jpg|thumb|400px|center|''THANAL CHARITABLE TRUST PERINCHERI കയനി യുപി യില്‍ | ||
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണ൦ വിതരണവും '']] | ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനോപകരണ൦ വിതരണവും '']] | ||
[[ചിത്രം:14758-26.jpg|thumb|400px|left|]] | |||
19:54, 22 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കയനി യു പി എസ്‍ | |
---|---|
വിലാസം | |
കയനി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-03-2017 | 14758 |
ചരിത്രം
ഏഴ് പതിറ്റാണ്ട് മുമ്പ് തലശ്ശേരി താലൂക്കിൽ പഴശ്ശി വില്ലേജിലെ കയനി എന്ന അവികസിത ഗ്രാമം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സമരങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ലാത്ത പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത ജനസമൂഹം .അന്ധവിശ്വാസവും സ്വാർത്ഥ ചിന്തയും നിലനിന്നിരുന്ന കാലഘട്ടത്തിൽ അറിവിന്റെ നേർ വെളിച്ചം പകരാൻ ഒരു എഴുത്ത് പള്ളിക്കൂടം,മയടിവാരങ്ങൾ തഴുകി ഒഴുകുന്ന തിരുവാനായി പുഴയുടെ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെ അക്ഷര സ്നേഹികളായ ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു രാവെഴുത്ശാല.മണിപ്രവാളവും മലയാളവും സംസ്‌കൃതവും അഭ്യസിപ്പിച്ചുകൊണ്ട് ഒരു വ്യാഴവട്ടക്കാലം രാവിലുണരുന്ന ആ വിദ്യാകേന്ദ്രം പ്രവൃത്തിച്ചു.വിദ്യാഭ്യാസ കേന്ദ്രത്തിൽ സർക്കാർ നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ മാനേജ്‍മെന്റ് വ്യവസ്ഥയിൽ ഒരു അർദ്ധ സർക്കാർ സ്ഥാപനമായി രാവെഴുത് ശാലക്കു ശാപമോക്ഷം ലഭിച്ചു.മൂർക്കത്തിൽ ഗോവിന്ദൻ നമ്പ്യാരായിരുന്നു ആദ്യ മാനേജർ .നാരായണൻ നമ്പ്യാരും കൃഷ്ണൻ നമ്പ്യാരും ആദ്യത്തെ അധ്യാപകരായി .അധികം താമസിയാതെ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സി. എച്ച്.കൃഷ്ണൻ നമ്പ്യാർ ഏറ്റെടുത്തു .1940ൽ മഠത്തും ചിറ പാറേക്കുട്ട് ജലാശയത്തിന്റെ തീരത്ത് കുന്നിപ്പറമ്പിൽ നിന്ന് കിഴക്കയിൽ പറമ്പിലേക്ക് വിദ്യാലയം മാറ്റി.അഞ്ചാം തരാം വരെ പഠനം നടത്താൻ സർക്കാർ അനുമതി ലഭിച്ചതതോടെ വിദ്യാലയം കെട്ടുറപ്പുള്ളതായി മാറി .കുറുമ്പുക്കൽ നാരായണൻ നമ്പ്യാർ ,കുഞ്ഞമ്പു മാസ്റ്റർ ,കെ കെ.അപ്പു മാസ്റ്റർ ,കെ.എം.ചന്തു മാസ്റ്റർ ,എൻ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,സി കെ ഗോവിന്ദൻ നമ്പ്യാർ എന്നിവർ വിദ്യാലയത്തിൽ പ്രവർത്തിച്ചു തുടങ്ങി.ഒരു പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക കേന്ദ്രമായി അങ്ങനെ കയനി യൂ .പി സ്ക്കൂളും മാറി ..കാർഷിക ഗ്രാമത്തിനും വിദ്യാലയത്തിന്റെ പ്രവർത്തനം അനിവാര്യമായി.ഗതാഗത സൗകര്യം കൂടിയ കപ്പണ പറമ്പ് എന്ന സ്ഥലത്ത് ഉരുവച്ചാൽ മണക്കായി റോഡരികിൽ 2 ഏക്കർ 58 സെൻറ് സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടെ 1953 -ൽ സ്കൂൾ കെട്ടിടം പണിതു .അന്ന് പ്രധാനാദ്ധ്യാപകനായി അപ്പു നമ്പ്യാർ ചാർജ് എടുത്തു .അങ്ങനെ 1954 ജൂൺ 21 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു .
ഭൗതികസൗകര്യങ്ങള്‍
2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ് സൗകര്യം ,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
നേട്ടങ്ങൾ
സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. - കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്‌തു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വീഡിയോ ലിങ്കുകൾ
- കൊയ്തുത്സവം 2017 ഗ്രാമിക വാർത്ത
https://www.facebook.com/muhammed.moideen.56/videos/787668894706115/
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1954- | അപ്പു നമ്പ്യാർ |
(വിവരം ലഭ്യമല്ല) | |
2014 - 16 | എം.സി.ഉഷ |
പി.ടി.എ/ എസ് .എസ് .ജി / പൂർവ്വവിദ്യാർത്ഥി സംഘം
പഠന പഠ്യേതര പ്രവർത്തങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാണ് . നിലവിൽ പി ടി എ ഭാരവാഹികൾ:- എം.നാരായണൻ (പ്രസി.), രമേശൻ (വൈ. പ്രസി.); മദർ പി ടി എ:-സുനിത സി.കെ (പ്രസി.).അതുകൂടാതെ സ്കൂളിന്റെ പുരോഗതിക്കായി സുസജ്ജമായ എസ് .എസ് ജി യും .പൂർവവിദ്യാർഥി സംഘവും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി പ്രവർത്തിച്ചു വരുന്നു .
ഫോട്ടോ ഗാലറി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 11.892730, 75.557278| width=800px | zoom=16 }} |