"പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഭൌതിക സാഹചര്യം)
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍=  കാര്‍ത്യായനി . ഇ   
| പ്രധാന അദ്ധ്യാപകന്‍=  കാര്‍ത്യായനി . ഇ   
| പി.ടി.ഏ. പ്രസിഡണ്ട്=    കെ.ടി.കെ.സത്യന്‍       
| പി.ടി.ഏ. പ്രസിഡണ്ട്=    കെ.ടി.കെ.സത്യന്‍       
| സ്കൂള്‍ ചിത്രം= 14464-1.jpeg ‎|
| സ്കൂള്‍ ചിത്രം= ‎14464.2png.jpg
}}
}}



19:41, 14 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

പന്യന്നൂർ അരയാക്ക‌ൂൽ യു പി എസ്
വിലാസം
പന്ന്യന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-03-201714464





ചരിത്രം

                ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ പന്ന്യന്നൂര്‍ അരയാക്കൂല്‍ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയില്‍ എത്തിച്ചേര്‍ന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം.
             1902ല്‍ സ്ഥാപിതമായ പന്ന്യന്നൂര്‍ അരയാക്കൂല്‍ സ്കൂള്‍ 115വര്‍ഷത്തില്‍ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തില്‍ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പന്‍ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാര്‍ക്ക്.
          സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂര്‍ ഗേള്‍സ്  ഹയര്‍ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തല്‍പ്പരനായിരുന്ന ശ്രീ.മഠത്തില്‍ ഗോവിന്ദന്‍ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പന്‍ നമ്പ്യാരുടെ അധീനതയില്‍ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരന്‍ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണന്‍ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തില്‍ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പില്‍ പറമ്പില്‍ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്.
            കണാരന്‍ മാസ്റ്ററുടേയും കൃഷ്ണന്‍മാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേ‍‍‍‍‍‍‌‍ഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂര്‍ ഗേള്‍സ് ഹയര്‍ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതല്‍ എട്ടാം തരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.എട്ടാം തരത്തില്‍ സര്‍ക്കാര്‍ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എല്‍.സി എന്നായിരുന്നു പേര്‍. അതായത് എലിമെന്ററി സ്കൂള്‍ ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ്.ഗേള്‍സ് സ്കൂള്‍ ആയിരുന്നത് കൊണ്ട് അധ്യാപികമാര്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു.മുന്‍കാലത്ത് ശ്രീമതി:അച്ചായിടീച്ചര്‍,നാരായണിടീച്ചര്‍ എന്നിവര്‍ പ്രശസ്ത സേവനം ന‌ടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരന്‍, നീറ്റാറത്ത് കുമാരന്‍ മാസ്റ്റര്‍,ആര്‍.വി അച്ചുതന്‍,കെ.പൊക്കന്‍ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോള്‍ വിദ്യാലയത്തില്‍ സേവനം നടത്തി.

അതിനു ശേഷം ശ്രീ. പി.പി തമ്പായി,സി മാണി,കെ.പി കണാരന്‍,കെ.കൃഷ്ണന്‍ മാസ്റ്റര്‍,കൊളങ്ങര രാമൂട്ടി മാസ്റ്റര്‍,കെ വാസു,പി.പി കുഞ്ഞിരാമന്‍ നമ്പ്യാര്‍,മാധവി ടീച്ചര്‍,ഓമന,വി.പി നളിനി,ടി.കെ ചന്ദ്രമതി,ജയശ്രീ എന്‍ കെ,കെ പി പ്രദീപ് കുമാര്‍,ജയരാ‌ജന്‍ ടി,രൂപ.പി,ആനന്ദവല്ലി സി, ഇ.എം തങ്കമ്മ,ടി.ഗംഗാധരന്‍,കെ.കെ ബാലകൃഷ്ണന്‍,സുരേ‍ഷ് തിരുമുമ്പില്‍,കെ ചന്ദ്രദാസന്‍,ടി.പി കൃഷ്ണന്‍ കുട്ടി,അബ്ദുള്‍സലാം,ഇസ്മായില്‍,കെ.ഇ മോഹനന്‍ മാസ്റ്റര്‍,കെ.രവീന്ദ്രന്‍,പി.വി രഘുനാഥന്‍,വി.പി ശിവാനന്ദന്‍, എന്‍ മനോഹരന്‍,എം.വി പ്രസന്നകുമാരി എന്നിവരൊക്കെ ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

                       1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവില്‍ വന്ന KER ന്റെ ഭാഗമായി ഗേള്‍സ് ഹയര്‍ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂര്‍ അരയാക്കൂല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന് സര്‍ക്കാര്‍ പുനര്‍നാമകരണം ചെയ്തു.അതോടെ ക്ലാസുകള്‍ ഏഴാം തരം വരെയും ESLC പരീക്ഷ നിര്‍ത്തുകയും ചെയ്തു. 
                          അപ്പര്‍ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തില്‍ ആദ്യമായി 1959 ല്‍ ഒരു അഡീഷണല്‍ ക്ലാസ്സ്‌ ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ല്‍ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി.
     ചരിത്ര പ്രധാനമായ സംഭവങ്ങള്‍ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടാ‌യ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവര്‍ണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ന്‍ ഗോവിന്ദന്‍ അടിയോടി കോണ്‍ഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവര്‍ത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയില്‍ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാര്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തില്‍ അഖിലേന്ത്യാ നേതാക്കന്‍മാരായ കെ.കേളപ്പന്‍,ഇ.എം.എസ്,എ.കെ.ജി,ദിനകര്‍മേത്ത,സി.എച്ച് കണാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി.

== ഭൗതികസൗകര്യങ്ങള്‍ ==സൌകര്യപ്രദമായ കെട്ടിടങ്ങള്‍, വൈ ഫൈ സംവിധാനമുള്ള സ്മാര്‍ട്ട്‌ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ലാബ്‌,കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള ടോയിലെറ്റ്,കുടിവെള്ള സൌകര്യം,വൈദ്യുതീകരിച്ച ക്ലാസ്സ്‌ റൂമുകള്‍,ശുചിത്വമുള്ള പാചകപ്പുര,പരിസ്ഥിതി സൌഹൃദ അന്തരീക്ഷം,ശിശു സൌഹൃദമായ ക്ലാസ്സ്‌ റൂമുകള്‍,സ്കൂള്‍ വാഹന സൗകര്യം,തുടങ്ങിയവയൊക്കെ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്......

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വ്യക്തിത്വ വികസനത്തിന്‌ സഹായിക്കുന്ന സ്കൌട്ട് ഗൈഡ് യുണിറ്റുകള്‍,വിവിധ ക്ലബ്‌പ്രവര്‍ത്തനങ്ങള്‍,സാഹിത്യവേദി,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ നടത്തി വരുന്ന കായികപരിശീലനം

മാനേജ്‌മെന്റ്

ജയപാലന്‍ എം.കെ

മുന്‍സാരഥികള്‍

ആര്‍.വി അച്യുതന്‍ മാസ്റ്റര്‍, കെ.കെ.മാധവി ടീച്ചര്‍ ടി.ജയരാജന്‍ മാസ്റ്റര്‍, ഇ.എം.തങ്കമ്മ ടീച്ചര്‍,കെ.കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍,കെ.ഇ മോഹനന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.742830, 75.560617 | width=800px | zoom=40 }}