"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
2003-2004 വര്‍ഷത്തില്‍ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവന്‍ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. | 2003-2004 വര്‍ഷത്തില്‍ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവന്‍ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. | ||
== | == <FONT SIZE = 6>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</FONT>== | ||
<font size = 5 | <font size = 5>'''1. ഗണിതശാസ്ത്രക്ലബ്ബ്'''</font size> | ||
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. | മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. | ||
വരി 92: | വരി 92: | ||
<br/>2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ് (സി ഗ്രേഡ് ) | <br/>2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ് (സി ഗ്രേഡ് ) | ||
<font size = 5 | <font size = 5>'''2. ഐ. റ്റി. ക്ലബ്ബ്'''</font size> | ||
[[പ്രമാണം:28012 10.jpg|thumb|'''ശ്രീ സി. എന്‍. കുട്ടപ്പന്‍''' - കൂത്താട്ടുകുളം ഹൈസ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠന്‍ 1977-ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]] | [[പ്രമാണം:28012 10.jpg|thumb|'''ശ്രീ സി. എന്‍. കുട്ടപ്പന്‍''' - കൂത്താട്ടുകുളം ഹൈസ്കൂളില്‍ 30 വര്‍ഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠന്‍ 1977-ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]] | ||
വരി 110: | വരി 110: | ||
<br/>2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് ) | <br/>2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് ) | ||
<font size = 4 | <font size = 4>'''വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷന്‍ മത്സരം 2014'''</font size> | ||
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂള്‍ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2014 ജനുവരി 1 മുതല്‍ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്ന പദ്ധതിയില്‍ ഈ സ്ക്കൂളിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തില്‍ ആദര്‍ശ് ബാലചന്ദ്രന്‍, അമല്‍ അജയന്‍, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. | മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂള്‍ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2014 ജനുവരി 1 മുതല്‍ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്ന പദ്ധതിയില്‍ ഈ സ്ക്കൂളിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തില്‍ ആദര്‍ശ് ബാലചന്ദ്രന്‍, അമല്‍ അജയന്‍, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. | ||
<font size = 5 | <font size = 5>'''3. ശാസ്ത്രക്ലബ്ബ് '''</font size> | ||
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. 2015 നവംബറില്‍ നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി. | വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. 2015 നവംബറില്‍ നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി. | ||
വരി 123: | വരി 123: | ||
<br/>2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാര്‍ (എ ഗ്രേഡ് ) | <br/>2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാര്‍ (എ ഗ്രേഡ് ) | ||
<font size = 5 | <font size = 5>'''4. സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size> | ||
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. | ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. | ||
വരി 131: | വരി 131: | ||
||[[പ്രമാണം:28012 EM.jpg|thumb|എമില്‍ മേരി ജോസ്, മികച്ച പാര്‍ലമെന്റേറിയന്‍ 2016]] | ||[[പ്രമാണം:28012 EM.jpg|thumb|എമില്‍ മേരി ജോസ്, മികച്ച പാര്‍ലമെന്റേറിയന്‍ 2016]] | ||
|} | |} | ||
<font size = 5 | <font size = 5>'''5. ഫിലാറ്റിലി ക്ലബ്ബ് '''</font size> | ||
രാജാക്കന്മാരുടെ ഹോബിയും ഹോബികളുടെ രാജാവുമായ ഫിലാറ്റിലി സ്റ്റാമ്പ് ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലാറ്റിലി ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, സ്റ്റാമ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരികള്‍ നടത്തുക, വിവിധ ദിനാചരണങ്ങളില്‍ പങ്കാളികളാകുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. | രാജാക്കന്മാരുടെ ഹോബിയും ഹോബികളുടെ രാജാവുമായ ഫിലാറ്റിലി സ്റ്റാമ്പ് ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലാറ്റിലി ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, സ്റ്റാമ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരികള്‍ നടത്തുക, വിവിധ ദിനാചരണങ്ങളില്‍ പങ്കാളികളാകുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. | ||
<font size = 5 | <font size = 5>'''6. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size> | ||
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. | കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. | ||
<font size = 5 | <font size = 5>'''7. വിദ്യാരംഗം കലാസാഹിത്യവേദി '''</font size> | ||
വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ 2016 ല്‍ അദിതി ആര്‍. നായര്‍, അശ്വതി സാബു എന്നിവര്‍ എറണാകുളം റവന്യൂജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടി. | വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ 2016 ല്‍ അദിതി ആര്‍. നായര്‍, അശ്വതി സാബു എന്നിവര്‍ എറണാകുളം റവന്യൂജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടി. | ||
<font size = 5 | <font size = 5>'''8. ഐ. ഇ. ഡി. സി. '''</font size> | ||
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാര്‍ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്. അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താന്‍പാകത്തിന് റാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. | ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാര്‍ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്. അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താന്‍പാകത്തിന് റാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. | ||
<font size = 5 | <font size = 5>'''9. സ്പോര്‍ട്സ് ക്ലബ്ബ് '''</font size> | ||
കായികാദ്ധ്യാപകന്‍ ശ്രീ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി. | കായികാദ്ധ്യാപകന്‍ ശ്രീ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി. | ||
വരി 168: | വരി 168: | ||
<font size = 5 | <font size = 5>'''10. ഇക്കോ ക്ലബ്ബ് '''</font size> | ||
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്. | കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്. | ||
<font size = 5 | <font size = 5>'''11. സ്കൗട്ട് & ഗൈഡ്'''</font size> | ||
സ്കൗട്ട് മാസ്റ്റര്‍ ശ്രീ പ്രകാശ് ജോര്‍ജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തില്‍ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യപുരസ്കാര്‍, രാഷ്ട്രപതി മെഡലുകള്‍ക്ക് എല്ലാ വര്‍ഷവും ധാരാളം കുട്ടികള്‍ അര്‍ഹത നേടുന്നുണ്ട‍്. | സ്കൗട്ട് മാസ്റ്റര്‍ ശ്രീ പ്രകാശ് ജോര്‍ജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തില്‍ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യപുരസ്കാര്‍, രാഷ്ട്രപതി മെഡലുകള്‍ക്ക് എല്ലാ വര്‍ഷവും ധാരാളം കുട്ടികള്‍ അര്‍ഹത നേടുന്നുണ്ട‍്. | ||
വരി 186: | വരി 186: | ||
<font size = 5 | <font size = 5>'''12. റെഡ്ക്രോസ്'''</font size> | ||
[[പ്രമാണം:28012 JRC.jpg|thumb|JRC2017]] | [[പ്രമാണം:28012 JRC.jpg|thumb|JRC2017]] | ||
വരി 199: | വരി 199: | ||
[[പ്രമാണം:28012 9.jpeg|thumb|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോള്‍]] | [[പ്രമാണം:28012 9.jpeg|thumb|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോള്‍]] | ||
കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്. | കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്. | ||
== <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> == | == <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> == |
15:37, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം | |
---|---|
വിലാസം | |
കൂത്താട്ടുകുളം എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-03-2017 | Syamlal |
കൂത്താട്ടുകുളം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൂത്താട്ടുകുളം ഹൈസ്ക്കൂള്‍. അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി 1936-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികാസത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ സ്ക്കൂളിന്റെ ആദ്യകാലത്തെ പേര് ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം എന്നായിരുന്നു. പിന്നീട് മലയാളം ഹൈസ്ക്കൂളായി മാറിയപ്പോള്‍ ഹൈസ്ക്കൂള്‍, കൂത്താട്ടുകുളം എന്ന് അറിയപ്പെട്ടു. 2014-15 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ സ്ക്കൂളിന്റെ പേര് ഹയര്‍ സെക്കന്ററി സ്ക്കൂള്‍, കൂത്താട്ടുകുളം ( എച്ച്. എസ്. എസ്., കൂത്താട്ടുകുളം) എന്നായി മാറി.
ചരിത്രം
കൂത്താട്ടുകുളം ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം 1936 ല്‍ സ്ഥാപിതമായി. ഇതിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരിയായിരുന്നു. അദ്ദേഹം തിരുവിതാംകൂര്‍ പോപ്പുലര്‍ അസംബ്ലി അംഗമായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റെ ദിവസംതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിനായി ഇംഗ്ലീഷ് ഹൈസ്‌ക്കൂള്‍ കൂത്താട്ടുകുളം എന്നപേരില്‍ ഈ സ്‌ക്കൂള്‍ സ്ഥാപിക്കുകയും ചെയ്‌തു. 1942 ല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേയ്‌ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. 1952 ല്‍ ഹൈസ്‌ക്കൂള്‍ ആയി ഉയര്‍ത്തുകയും 1954 ല്‍ ആദ്യത്തെ എസ്. എസ്. എല്‍. സി. ബാച്ച് പരീക്ഷയ്‌ക്കിരിക്കുകയും ചെയ്‌തു. ഈ സ്‌ക്കൂളിനെ പ്രശസ്‌തിയിലേയ്‌ക്ക് നയിച്ച പ്രധാനാദ്ധ്യാപകര്‍ സര്‍വ്വശ്രീ എന്‍. എ. നീലകണ്‌ഠ പിള്ള, എസ്. നാരായണന്‍ മൂത്തത്, പി. ജെ. ജോസഫ് പള്ളിക്കാപ്പറമ്പില്‍, ഏ. കെ. കേശവന്‍ നമ്പൂതിരി, സി. വി. മാത്യു, കെ. സുകുമാരന്‍ നായര്‍, കെ. ജെ. സ്‌കറിയ, മാണി പീറ്റര്‍, എന്‍. പി. ചുമ്മാര്‍ എന്നിവരാണ്. അദ്ധ്യാപകാദ്ധ്യാപകേതരരില്‍ പ്രശസ്‌ത സേവനം കാഴ്‌ചവച്ചവരാണ് ശ്രീ. സി. എന്‍. കുട്ടപ്പന്‍, കെ. എന്‍. ഗോപാലകൃഷ്‌ണന്‍ നായര്‍, ആര്‍. എസ്. പൊതുവാള്‍, വി. കെ. ചാക്കോ, ശ്രീമതി. ജാനമ്മ എന്‍., ബി. രാജഗോപാലപിള്ള, കെ. കേശവപിള്ള തുടങ്ങിയവര്‍. ഇതില്‍ ശ്രീ. സി. എന്‍. കുട്ടപ്പന്‍ 1977 ല്‍ ദേശീയ അദ്ധ്യാപക പുസ്‌കാരം നേടിയ ഗുരുശ്രേഷ്‌ഠനാണ്. ഈ സ്‌ക്കുളില്‍ വച്ചാണ് സി. ജെ. സ്‌മാരക സമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അടുത്തകാലംവരെ നടത്തിയിരുന്നത്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ. ഈ. എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി ശിവശങ്കരപ്പിള്ള, എം. കെ. സാനു, ഒ. എന്‍. വി. കുറുപ്പ്, സി. ജെ. തോമസ് തുടങ്ങിയ സാഹിത്യ സാംസ്‌കാരിക പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രമുഖരായ മധു, ഷീല, ശാരദ, തുടങ്ങിയവരും ഈ സ്‌ക്കൂളില്‍ എത്തിയിട്ടുണ്ടെന്ന കാര്യം സന്തോഷത്തോടെ സ്‌മരിക്കുന്നു. കൂത്താട്ടുകുളത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ കളിസ്ഥലം ദിവസേന നിരവധി പേര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഭംഗിയായി പ്രവര്‍ത്തിക്കുന്ന പി. ടി. എ. യുടെ ശ്രമഫലമായി നവീകരിച്ച സ്‌ക്കൂള്‍ ലൈബ്രറി കൂത്താട്ടുകുളം ഉപജില്ലയിലെ മികച്ച സ്‌ക്കൂള്‍ ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച ഐ. ടി. പ്രവര്‍ത്തനങ്ങള്‍ക്കും ഐ. ടി. ലാബിനുമുള്ള മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പുരസ്‌കാരങ്ങളും കൂത്താട്ടുകുളം ഹൈസ്‌ക്കൂള്‍ വര്‍ഷങ്ങളായി നിലനിര്‍ത്തിപ്പോരുന്നു. പാഠ്യപാഠ്യേതര രംഗങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവിയാണ്.
ഹയര്‍ സെക്കന്ററി വിഭാഗം
2014 - 15 അദ്ധ്യയനവര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യവര്‍ഷം കൊമേഴ്സ് ബാച്ച് തുടങ്ങി. 2015-16 വര്‍ഷത്തില്‍ സയന്‍സ് ബാച്ചും ആരംഭിച്ചു. കൂത്താട്ടുകുളം മേഖലയിലെ മികച്ച ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവര്‍ത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ രണ്ട് കെട്ടിടങ്ങളും വിവിധ വിഷയങ്ങള്‍ക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്
1. നാഷണല്‍ സര്‍വ്വീസ് സ്കീം
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തില്‍ ധാരാളം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
2. അസാപ്
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകള്‍ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
അഞ്ച്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുന്‍ഭാഗത്ത് ബാറ്റ്മിന്റന്‍ കോര്‍ട്ടും വോളി ബോള്‍ കോര്‍ട്ടും ഉണ്ട്.
ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടര്‍ ലാബ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലാബിലും മള്‍ട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2003-2004 വര്‍ഷത്തില്‍ പി. റ്റി. എ. യുടെ സഹകരണത്തോടെ നവീകരിച്ച് എ. കെ. കേശവന്‍ നമ്പൂതിരി സ്മാരക ലൈബ്രറിയും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. ഗണിതശാസ്ത്രക്ലബ്ബ്
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ പങ്കെടുത്തവര്‍
2002-03 -സൂര്യമോള്‍ കെ. എസ്.- പസ്സില്‍
2002-03 -അനുമോള്‍ സത്യന്‍, നിമി എബ്രഹാം - ഗ്രൂപ്പ് പ്രോജക്ട്
2002-03 -റ്റിജി ചാക്കോ പി. - സിംഗിള്‍ പ്രോജക്ട്
2003-04 -നിത്യാമോള്‍ സജീവന്‍ - പസ്സില്‍ യു. പി.
2003-04 -ദേവിക രാജ് - സിംഗിള്‍ പ്രോജക്ട്
2005-06 -അഞ്ജിത സത്യന്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട്
2006-07 -അന്നപൂര്‍ണ്ണ ജി. നായര്‍, നിത്യ സജീവന്‍ - ഗ്രൂപ്പ് പ്രോജക്ട് (എ ഗ്രേഡ് തേര്‍ഡ്)
2007-08 -മെറിന്‍ കെ. ജോര്‍ജ്, അനു ജോസഫ്‍ - ഗ്രൂപ്പ് പ്രോജക്ട് (ബി. ഗ്രേഡ്)
2012-13 - ഹരിഗോവിന്ദ് എസ്.(7) - ഗണിത ക്വിസ്
2013-14 - ഹരിഗോവിന്ദ് എസ്.(8) - ഗണിത ക്വിസ്
2014-15 - ഹരിഗോവിന്ദ് എസ്.(9) - ഗണിത ക്വിസ്
2015-16 - ഹരിഗോവിന്ദ് എസ്.(10) - ഗണിത ക്വിസ് (സി ഗ്രേഡ് )
2. ഐ. റ്റി. ക്ലബ്ബ്
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. 2009-2010 വര്‍ഷത്തില്‍ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയില്‍ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂള്‍ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തില്‍ കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിനി കുമാരി ആതിര രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന ഐ. ടി. മേളയില്‍ പങ്കെടുത്തവര്‍
2006-07 - ജോണ്‍ പോള്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2006-07 - ശ്യാംലാല്‍ വി. എസ്. - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (ബി. ഗ്രേഡ്)
2007-08 - ആതിര ആര്‍. വാര്യര്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2007-08 - ശ്യാംലാല്‍ വി. എസ്. - മള്‍ട്ടിമീഡിയ പ്രസന്റേഷന്‍-ടീച്ചേഴ്സ് (എ ഗ്രേഡ് ഫസ്റ്റ്)
2008-09 - ആവണി ചന്ദ്രന്‍ - ഐ. ടി. പ്രോജക്ട് (ബി. ഗ്രേഡ്)
2008-09 - ആതിര വേണുഗോപാല്‍ - മലയാളം ടൈപ്പിംഗ് (സി. ഗ്രേഡ്)
2008-09 - അജയ് സോമന്‍- മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (ബി. ഗ്രേഡ്)
2009-10 - ആതിര രാധാകൃഷ്ണന്‍- ഐ. ടി. പ്രോജക്ട് (എ ഗ്രേഡ് )
2013-14 - ഹരിഗോവിന്ദ് എസ്.(8) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2014-15 - ഹരിഗോവിന്ദ് എസ്.(9) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
2015-16 - ഹരിഗോവിന്ദ് എസ്.(10) - മലയാളം ടൈപ്പിംഗ് (എ ഗ്രേഡ് )
വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷന്‍ മത്സരം 2014
മലയാള ഭാഷയിലെ കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരണത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്നദ്ധക്കൂട്ടായ്മയായ വിക്കി ഗ്രന്ഥശാലാ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി, കേരള സാഹിത്യ അക്കാദമി, എ.ടി.@സ്കൂള്‍ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 2014 ജനുവരി 1 മുതല്‍ ഫെബ്രുവരി 15 വരെയായി സംഘടിപ്പിച്ച പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുന്ന പദ്ധതിയില്‍ ഈ സ്ക്കൂളിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും എറണാകുളം റവന്യൂജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. ഹരിഗോവിന്ദ് എസിന്റെ നേതൃത്വത്തില്‍ ആദര്‍ശ് ബാലചന്ദ്രന്‍, അമല്‍ അജയന്‍, ശ്രീലക്ഷ്മി പി. എസ്., ദിയ ജോസഫ് എന്നീ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
3. ശാസ്ത്രക്ലബ്ബ്
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ യു പി വിഭാഗം ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സില്‍ സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7)എന്നിവരും ഹൈസ്ക്കൂള്‍ വിഭാഗം റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10)എന്നിവരും വിജയികളായി. 2015 നവംബറില്‍ നടന്ന സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ഹരിഗോവിന്ദ് എസ്. വിജയിയായി.
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'
2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രന്‍ (10), റിസര്‍ച്ച് ടൈപ്പ് പ്രോജക്ട് (എ. ഗ്രേഡ്)
2009-2010 - സുരേഷ് നാരായണന്‍ (7), സിബിന്‍ ജോസ് (7), ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സ് (എ. ഗ്രേഡ്)
2015-2016 - ആഷ്‌ലി എസ്. പാതിരിക്കല്‍ (10) - സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ (എ ഗ്രേഡ് )
2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാര്‍ (എ ഗ്രേഡ് )
4. സാമൂഹ്യശാസ്ത്രക്ലബ്ബ്
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
5. ഫിലാറ്റിലി ക്ലബ്ബ്
രാജാക്കന്മാരുടെ ഹോബിയും ഹോബികളുടെ രാജാവുമായ ഫിലാറ്റിലി സ്റ്റാമ്പ് ശേഖരണവും അവയെക്കുറിച്ചുള്ള പഠനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലാറ്റിലി ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. സ്റ്റാമ്പ് ശേഖരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, സ്റ്റാമ്പുമായി ബന്ധപ്പെട്ട പ്രശ്നോത്തരികള്‍ നടത്തുക, വിവിധ ദിനാചരണങ്ങളില്‍ പങ്കാളികളാകുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.
6. ആരോഗ്യപരിസ്ഥിതി ക്ലബ്ബ്
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
7. വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ 2016 ല്‍ അദിതി ആര്‍. നായര്‍, അശ്വതി സാബു എന്നിവര്‍ എറണാകുളം റവന്യൂജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടി.
8. ഐ. ഇ. ഡി. സി.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാര്‍ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്. അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താന്‍പാകത്തിന് റാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
9. സ്പോര്‍ട്സ് ക്ലബ്ബ്
കായികാദ്ധ്യാപകന്‍ ശ്രീ കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി.
താഴെ പറയുന്ന കുട്ടികള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് പ്രശംസാര്‍ഹമായ വിജയം കൈവരിച്ചിട്ടുണ്ട്
കിരണ്‍കുമാര്‍
ചന്തു വി നായര്‍ 2004-05,2006-07
അതുല്‍ രാജേന്ദ്രന്‍ 2004-05
അഖില്‍ ഇ. എ 2007-08
വിനു കെ എസ് 2004-05
അഖില്‍ ജി രാജാ 2004-05,2006-07
ബിനീഷ് കെ രവി
വിഷ്ണു വി
നിതിന്‍ റോയ് 2005-06,2006-07,2007-08
ശരത് വി. ടി
രാജീവ് ജി 2000-01
ശരത് എം എസ് 2008-09
അമല്‍ ജി രാജാ 2007-08
രാഹുല്‍ രാജ് 2007-08
10. ഇക്കോ ക്ലബ്ബ്
കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.
11. സ്കൗട്ട് & ഗൈഡ്
സ്കൗട്ട് മാസ്റ്റര്‍ ശ്രീ പ്രകാശ് ജോര്‍ജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തില്‍ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യപുരസ്കാര്‍, രാഷ്ട്രപതി മെഡലുകള്‍ക്ക് എല്ലാ വര്‍ഷവും ധാരാളം കുട്ടികള്‍ അര്‍ഹത നേടുന്നുണ്ട‍്.
12. റെഡ്ക്രോസ്
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ ജൂനിയര്‍ റെഡ്‌ക്രോസ് 2014 ല്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ക്കൂളില്‍വച്ച് അപകടങ്ങളില്‍പ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അയണ്‍ ഫോളിക് ആസിഡ് ഗുളികവിതരണത്തില്‍ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
13. ഔഷധവൃക്ഷോദ്യാനം.
കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും ശ്രീധരീരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എന്‍. പി. പി. നമ്പൂതിരി 2004 ല്‍ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പുതിയ വൃക്ഷങ്ങള്‍ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, നീര്‍മരുത് തുടങ്ങി ഇരുപത്തഞ്ചില്‍പരം അപൂര്‍വ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികള്‍ ഇവിടെനിന്നും ഇലകള്‍ ശേഖരിക്കാറുണ്ട്.
മാനേജ്മെന്റ്
1936 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവന്‍ നമ്പൂതിരി ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ ശ്രീമതി ചന്ദ്രികാദേവി അന്തര്‍ജ്ജനമാണ്. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സായി ശ്രീമതി ലേഖാ കേശവന്‍ സേവനമനുഷ്ഠിച്ചുവരുന്നു.
മുന്‍സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1936 - | എന്‍. എ. നീലകണ്‌ഠ പിള്ള |
0000-0000 | എസ്. നാരായണന്‍ മൂത്തത് |
0000-0000 | പി. ജെ. ജോസഫ് പള്ളിക്കാപ്പറമ്പില്‍ |
1975 - 85 | ഏ. കെ. കേശവന്‍ നമ്പൂതിരി |
1985 - 87 | സി. വി. മാത്യു |
1987 - 89 | കെ. സുകുമാരന്‍ നായര്‍ |
1989 - 91 | കെ. ജെ. സ്‌കറിയ |
1991- 95 | മാണി പീറ്റര്‍ |
1995 - 97 | എന്‍. പി. ചുമ്മാര്‍ |
ഉപതാളുകള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ എന്‍. പി. പി. നമ്പൂതിരി. - ശ്രീധരീയം ഡയറക്ടര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.8601593, 76.5968472 | width=800px | zoom=16 }} HIGH SCHOOL, KOOTHATTUKULAM
മേല്വിലാസംഹൈസ്ക്കൂള്, കൂത്താട്ടുകുളം, കൂത്താട്ടുകുളം പി. ഒ., പിന്. 686 662, എറണാകുളം ജില്ല. ഫോണ്‍ 0485-2252989 ഇ-മെയില്‍: 28012hskklm@gmail.com
ചിത്രശാല |