"ജി. യു. പി. എസ്. വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:
ഡോ. ടി.എൻ.അനൂപ് കുമാർ
ഡോ. ടി.എൻ.അനൂപ് കുമാർ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==2 വർഷം തുടർച്ചയായി ചേർപ്പ്‌ സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്‌ നേടി.


==വഴികാട്ടി=={{#multimaps:10.4340,76.2287/zoom=15}}
==വഴികാട്ടി=={{#multimaps:10.4340,76.2287/zoom=15}}

21:03, 12 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. യു. പി. എസ്. വല്ലച്ചിറ
വിലാസം
വല്ലച്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201722262





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കല്‍ വാറപ്പന്‍ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കള്‍ക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരില്‍ കരിയും സിമന്റും ചേര്‍ത്താണത്രേ ബോര്‍ഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയില്‍ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. സ്വകാര്യപാഠശാലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കല്‍ അന്തോണി വാറപ്പന്‍ ജന്മിയായ അവണാവുമനയില്‍ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ്ഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു ഇപ്പോഴത്തെ അടുക്കളയും സ്റ്റോര്‍ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴത്തെ ഓഫീസ്മുറി ഉള്‍പ്പെടുന്ന പ്രധാന കെട്ടിടവും തമ്പുരാന്റെ സഹായത്താല്‍ പണിതുയര്‍ത്തി. സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലത്തോളം ശ്രീ.വാറപ്പന്‍ ആയിരുന്നു മാനേജര്‍.പിന്നീടു അദ്ദേഹത്തിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കന്‍ ഔസേഫ് മാസ്റ്റര്‍ക്ക് മാനേജര്‍ സ്ഥാനം കൈമാറി.വിശാലഹൃദയരായിരുന്ന മാനേജർമാർ പ്രതിഫലമൊന്നും വാങ്ങാതെ ഈ വിദ്യാലയം സര്‍ക്കാരിലേക്കു വിട്ടു നല്‍കി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടി ദാനം ചെയ്തു.ആകെ ഒരേക്കര്‍ സ്ഥലത്ത് അങ്ങനെയാണ് ഇന്നു കാണുന്ന സര്‍ക്കാര്‍ വിദ്യാലയം ഉണ്ടായത്.


ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ളാസ്മുറികൾ,ധാരാളം തണൽവൃക്ഷങ്ങളോടുകൂടിയ കളിസ്ഥലം,ആൺകുട്ടികൾക്കും പെൺകുട്ടി കൾക്കും പ്രത്യേകം ശുചിമുറികൾ,ലൈബ്രറി,ധാരാളം കളിയുപകരണങ്ങളോടു കൂടിയ പ്രീപ്രൈമറിക്‌ളാസുകൾ,ബയോഗ്യാസ് പ്ളാൻറ്,മഴവെള്ളസംഭരണി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

തലക്കെട്ടാകാനുള്ള എഴുത്ത്

പൊതുവിദ്യാലയസംരക്ഷണയജ്ഞം

രാവിലെ അസംബ്ളിയിൽ ഹെഡ്‌മിസ്സ്‌ ശ്റീമതി ബീനാഭായ്‌ എൻ.ജി. ഗ്രീൻ പ്റോട്ടോക്കോളിനെക്കുറിച്ച് സംസാരിച്ചു. 10.30ന് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാന്‍സിസ്,പഞ്ചായത്ത്മെമ്പർമാരായ ഡെല്ലിആൻറണി,രമപ്രകാശന്‍ എന്നിവരും രക്‌ഷിതാക്കളും,എസ്. എം.സി.അംഗങ്ങളും പൂർവ്വ വിദ്യാർഥികളും സ്ക്കൂൾഗ്രൗണ്ടിൽ ഒത്തുകൂടി.ശ്രീമതി സോഫി ഫ്രാന്‍സിസ് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എന്‍.എന്‍.വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ക്കൂളിന്റെ മികവിനു വേണ്ടി പരിശ്രമിക്കാന്‍ തീരുമാനിച്ചു.സ്റ്റാഫ് സെക്രട്ടറി.എം.ജയം നന്ദി പറഞ്ഞു.തുടര്‍ന്ന് എല്ലാവരും കൂടി സ്ക്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.

മുന്‍ സാരഥികള്‍

ശ്രീമതി അന്നജേക്കബ്(2004-2005) ശ്രീമതി എം.അമ്മിണി(2005-2006) ശ്രീമതി.രമ.പി.കെ(2006-2007) ശ്രീ.എം.ആർ.വിജയൻ(2007-2013) ശ്രീ. കെ എം.ഗോപിദാസൻ(2013-2016)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ. എൻ.വി.കൃഷ്ണവാരിയർ, മുല്ലനേഴി,. അരവിന്ദാക്ഷൻ വല്ലച്ചിറ, വല്ലച്ചിറ മാധവൻ, സിനിമാസംവിധായകൻ പ്രിയനന്ദൻ, നാടകകലാകാരൻ നടുവിൽ ശശിധരൻ, ശ്രീമതി ഉഷാനങ്ങ്യാർ, ശ്രീ നന്ദകിഷോർ, ഡോ.ചന്ദ്രശേഖരൻ, ഡോ. സുരേഷ്, ഡോ. ടി.എൻ.അനൂപ് കുമാർ

==നേട്ടങ്ങൾ .അവാർഡുകൾ.==2 വർഷം തുടർച്ചയായി ചേർപ്പ്‌ സബ്‌ജില്ലയിലെ മികച്ച വിദ്യാലയം.ഉപജില്ലാകായികമേളയിൽ kiddies LP വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ്‌ നേടി.

==വഴികാട്ടി=={{#multimaps:10.4340,76.2287/zoom=15}}

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._വല്ലച്ചിറ&oldid=349764" എന്ന താളിൽനിന്ന് ശേഖരിച്ചത്