"ഗണപത് എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Ganapath L. P. S. Chalappuram എന്ന താൾ ഗണപത് എല്‍. പി. എസ്. ചാലപ്പുറം എന്ന താളിനു മുകളിലേയ്ക്ക്, Nasarkiliyayi മാറ്റിയിര...)
(വ്യത്യാസം ഇല്ല)

09:17, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗണപത് എൽ. പി. എസ്. ചാലപ്പുറം
വിലാസം
ചാലപ്പുറം, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Nasarkiliyayi




                         കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗണപത് എല്‍ പി, സ്കൂള്‍ ചാലപ്പുറം . സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശ്രീ.ഗണപത് റാവു 1886-ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

ചരിത്രം

                        നൂറ്റാണ്ടുമുമ്പുണ്ടാ‌യ മഹത്തായ വിപ്ലവത്തിന്റെ ഫലമാണ് ചാലപ്പുറത്തെ നേറ്റീവ് സ്കൂള്‍. സമൂഹത്തിലെ അവര്‍ണ്ണര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് കണ്ടു മനസ്സു മടുത്ത തളി സാമൂതിരി ഹൈസ്കൂള്‍ അധ്യാപകനായിരുന്ന ശ്രീ. ഗണപത് റാവു 1886-ല്‍ തന്റെ വീടും വളപ്പും ഒരു വിദ്യാലയമാക്കി മാറ്റി. സമൂഹത്തിലെ നാനാതുറകളിലുള്ള മനുഷ്യര്‍ക്കും വിദ്യാഭ്യാസത്തിനായി അത് തുറന്നു കൊടുത്തു. യാഥാസ്ഥിതികരുടെ എതിര്‍പ്പുകളെ അവഗണിച്ച് മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി  ശ്രീ.ഗണപത് റാവു നേറ്റീവ് സ്കൂളിനെ രൂപപ്പെടുത്തി. ഐഹിക ജീവിതത്തോട് വിരക്തി തോന്നിയ അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സ്വാമി സുവിചരാനന്ദ ആയപ്പോള്‍ നേറ്റീവ് സ്കൂളിന്റെ  ചുമതല 1955-ല്‍ മകനായ ശ്രീ. സര്‍വ്വോത്തം റാവുവില്‍ നിക്ഷിപ്തമായി. ശ്രീ.സര്‍വ്വോത്തം റാവു പിതാവിന്റെ സ്മരണ നിലനിര്‍ത്താനായി സ്കൂളിന്റെ പേര് 1928-ല്‍ ഗണപത് സ്കൂള്‍ എന്നാക്കി മാറ്റി. 
                         സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്താനായി ശ്രീ.സര്‍വ്വോത്തം റാവുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മലബാര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി കല്ലായ്, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഗണപത് ഹൈസ്കൂളകള്‍ ആരംഭിച്ചു. 1932-ല്‍ പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം അനുവദിക്കപ്പെട്ടു. 15-7-1957-ല്‍ എല്ലാ  ഗണപത് ഹൈസ്കൂളകളും അതിന്റെ കെട്ടിടങ്ങളും സ്ഫലത്തിന്റെ കൈവശാവകാശവും മാനേജ്മെന്റ് സൊസൈറ്റി ഗവണ്‍മെന്റിനു കൈമാറി. അതിനു ശേഷം അവ ഗവണ്‍മെന്റ് ഗണപത് ഹൈസ്കൂള്‍ എന്ന പേരില്‍ തുടര്‍ന്നു വന്നു. ശ്രീ.സര്‍വ്വോത്തം റാവു ആയിരുന്നു അന്നത്തെ സെക്രട്ടറി. ക്രമേണ മറ്റ് ഗണപത് എല്‍.പി, യു.പി. സ്കൂളുകള്‍ ഓരോന്നായി സര്‍ക്കാറിലേക്കും വ്യക്തികളിലേക്കും കൈമാറാന്‍ ഇടവരികയും ചെയ്തു. 1968-ല്‍ ശ്രീ.സര്‍വ്വോത്തം റാവു പ്രായാധിക്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 1973-ല്‍ അദ്ദേഹം മരണപ്പെട്ടു. 1968 മുതല്‍ 1973 വരെ ശ്രീ.ദയാനന്ദമല്ലര്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. 1973 കഴിയുമ്പോള്‍  സൊസൈറ്റി നടത്തി വന്നിരുന്ന ഏക സ്കൂള്‍ ഗണപത് എല്‍. പി സ്കൂള്‍ ചാലപ്പുറം മാത്രമായി. 1982 മുതല്‍ അഡ്വ.കെ.ഇ. ഗോപിനാഥ് സെക്രട്ടറിയായി തുടര്‍ന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

                           കെ. ഇ. ആര്‍. പ്രകാരം 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും അടക്കം മൂന്ന് നില കെട്ടിടം സ്കൂളിനുണ്ട്. 2006-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.വി.എസ്. അച്യുതാനന്ദന്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഗണപത് റാവു
  2. സുബ്രമണ്യ അയ്യങ്കാര്‍
  3. നാരായണ പിഷാരടി
  4. നീലകണ്ഠന്‍ നമ്പീശന്‍
  5. നാരായണന്‍ നായര്‍
  6. ബാലകൃഷ്ണന്‍ നായര്‍
  7. ദാമോദരക്കുറുപ്പ്
  8. സരോജിനി
  9. കെ എം ഉണ്ണികൃഷ്ണന്‍

അധ്യാപകര്‍

  1. വി പി മനോജ് (പ്രധാനാധ്യാപകന്‍)
  2. ജയകുമാര്‍ വര്‍മ്മ രാജ എം കെ
  3. മായ പി
  4. ഷീജ എസ് വി
  5. പ്രമോദ് പി
  6. മീര പി
  7. ആതിര വി പി
  8. സംഗീത ജി
  9. ഫാഹിമ ബി സി

നേട്ടങ്ങള്‍

                           നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്ന്. പഠന-പഠനേതര വിഷയങ്ങളില്‍ ഏറെ മുന്നില്‍. സ്കൂള്‍ കലോല്‍സവങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന വിദ്യാലയം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പി ടി എ., എം പി ടി എ കമ്മറ്റി, ദിനാഘോഷങ്ങള്‍, സ്കൂള്‍ ബസ്, മറ്റു ഭാഷാ പഠനങ്ങള്‍.

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2454869,75.7839314 |zoom=13}}