"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Manojkumarbhavana (സംവാദം | സംഭാവനകൾ)
No edit summary
47017 (സംവാദം | സംഭാവനകൾ)
വരി 126: വരി 126:
14. മരിയ ജെയ്സണ്‍  - ത്വെയ്ക്കോണ്ട
14. മരിയ ജെയ്സണ്‍  - ത്വെയ്ക്കോണ്ട
15. സജി മാത്യ‌ു -  കായികതാരം
15. സജി മാത്യ‌ു -  കായികതാരം
== ഹിരോഷിമ നാഗസാക്കി ദിനം ==
നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച്  സമാധാനത്തിന്റെ പ്രതീകമായി  മാനേജര്‍ ഫാദര്‍ ഫ്രാന്‍സിസ്  പുതിയേടത്ത്  പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു.  ശാന്തി ഗീതം ആലപിക്കുകയും  സമാധാന റാലി സംഘടിപ്പിക്കുകയും  യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ്  മത്സരം , മുദ്രാവാക്യം , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നിവ നടത്തി. ഹെഡ്മാസ്‌ ‌റ്റര്‍  കെ. എം. സണ്ണി, സിസ്റ്റര്‍ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
തേനീച്ച കൃഷിയുമായി സെന്റ് മേരീസ്
തേനീച്ച കൃഷിയില്‍ പുത്തന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ തലമുറയെ  കാര്‍ഷിക രംഗത്തെ വിവിധ മേഖലകളില്‍  ശ്രദ്ധയൂന്നുക  എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ  കൂരാച്ചുണ്ട് പഞ്ചായത്തിലെ  മികച്ച കര്‍ഷകനായ  ആനിക്കാട്ട്  ജോസിന്റെ  പുരയിടത്തിലെ  തേനിച്ച  കൃഷി വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു . കൃഷി എങ്ങനെ  ആരംഭിക്കാമെന്നും  തേനീച്ചകള്‍ എങ്ങനെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നും  തേനിന്റെ ഗുണങ്ങള്‍  ഇതില്‍ നിന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, എന്നിവയെക്കുറിച്ചെല്ലാം വിദ്യാര്‍ത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ  സണ്ണി ജോസഫ് , പ്രകാശന്‍ കെ, സ്‌മിത കെ. ജോസ് , ജില്‍റ്റി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
സ്വാതന്ത്ര്യ ദിനം
സമുചിതമായി ആഘോഷിച്ചു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത്  പതാക ഉയര്‍ത്തി സന്ദേശം നല്‍കി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്  വിന്‍സി തോമസ്സ് , ഹെഡ്‌മാസ്‌റ്റര്‍ കെ.എം. സണ്ണി , പി.ടി. എ പ്രസിഡണ്ട് ബാബു കെ.കെ. എം.പി.ടി.എ പ്രസിഡണ്ട് ആന്‍സി ജോസഫ്  ശ്രീമതി ലിസ്സി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ദേശഭക്തി ഗാന മത്സരം നടത്തി. കുട്ടികള്‍ക്ക് ലഡു വിതരണം നടത്തി.
അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച്  പ്രാധാന അദ്ധ്യാപകന്‍  ആശംസാ കാര്‍ഡും ചെണ്ടും നല്‍കി  അധ്യാപകരെ എതിരേറ്റു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത്  കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നല്‍കി. കുട്ടികള്‍ അദ്ധ്യാപകരെ ആദരിച്ചു.
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ദിച്ച്  ഓണപ്പൂക്കളം  തീര്‍ത്തു. ഓണസദ്യ ഓണപ്പാട്ട് ,ഓണക്കളികള്‍ എന്നിവ സംഘടിപ്പിച്ചു.
മദ്യ വിരുദ്ധ റാലി
വിവിധങ്ങളായ  ക്ലബുകളുടെ  നേതൃത്വത്തില്‍ മദ്യവിരുദ്ധ റാലി  സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച്  കുട്ടികള്‍ക്ക്  ബോധവല്‍ക്കരണം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിന്‍ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നല്‍കി.
മത്സ്യം വളര്‍ത്തലും  പരിശീലിക്കാം
ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ മത്സ്യം വളര്‍ത്തുന്നതിനെക്കുറിച്ച്  പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേല്‍ വില്‍സന്റെ മത്സ്യകൃഷി സ്ഥലം സന്ദര്‍ശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങള്‍ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.
ഭവന സന്ദര്‍ശനം
അധ്യാപകര്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ്  വിസ്തൃതമായ  വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കല്‍വയല്‍, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി  കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്  അവരുടെ  പഠനസാഹചര്യം , വീട്ടുസാഹചര്യം  ഇവ മനസ്സിലാക്കുകയും  പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍  ചര്‍ച്ച ചെയ്യുകയും ചെയ്തു.
വണ്‍ വീക്ക്  വണ്‍ റുപ്പി
പാവപ്പെട്ടകുട്ടികളെ സഹായിക്കുന്നതിനായി  ആഴ്ചയില്‍  1 രൂപ  വീതം  കുട്ടികളില്‍ നിന്ന്  ശേഖരിക്കുന്ന പരിപാടി നടപ്പിലാക്കി
കൊന്ത നമസ്‌ക്കാരം
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍  10 ദിവസം  കൊന്തനമസ്കാരത്തില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്തു. ഫാദര്‍ ഫ്രാന്‍സിസ് പുതിയേടത്ത്  ആശീര്‍വാദം നല്‍കി.
മോട്ടിവേഷന്‍ ക്ലാസ്സ്
മികച്ച ട്രെയിനറും സാമൂഹ്യപ്രവര്‍ത്തകനും  ഗ്രന്ഥകാരനുമായ  ശ്രീ സജി എം. നരിക്കുഴി  പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക്  മോട്ടിവേഷന്‍  സെമിനാര്‍ നടത്തി.
കേരളപ്പിറവി
നവംബര്‍ ഒന്ന്  കേരളപ്പിറവി  ദിനത്തോടനുബന്ധിച്ച്  മലയാള ദിന പ്രതിജ്ഞ ചൊല്ലി.  ഹെഡ്മാസ്‌റ്റര്‍ കെ. എം. സണ്ണി, ശ്രീ രാജു  കെ. എം എന്നിവര്‍ സന്ദേശം നല്‍കി.
ഭാഷാദിമാന മാസാചരണം
ശ്രീ  രാജു  കെ. എം ന്റെ  ക്ലാസ്സോടെ  ഭാഷാദിമാന മാസാചരണത്തിന്  തുടക്കം കുറിച്ചു. പ്രതിജ്‍ഞ എറ്റു ചൊല്ലി. പത്രക്കുറിപ്പ് , മെസ്സേജ് എന്നിവ തയ്യാറാക്കി
D C L TALENT FEST
ദീപിക ബാലസഖ്യം  കൂരാച്ചുണ്ട്  മേഖല ടാലന്റെ്  ഫെസ്‌റ്റ്  ഒക്ടോബര്‍ 29 ശനിയാഴ്ച  St. Francis English Medium School ല്‍ വച്ച്  നടത്തപ്പെട്ടു. ശ്രീമതി സിന്ധു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള  ടീമില്‍ ജ്യോഷ് ജോര്‍ജ്ജ്, ജെസ്‌വിന്‍ മനോജ്, ഫാത്തിമ ജൗഹറ , ആന്‍ജസ് വിമല്‍ സണ്ണി തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന്  അര്‍ഹരായി. കൂടുതല്‍ കുട്ടികളെ സ്കോളര്‍ ഷിപ്പ്  പരീക്ഷക്ക്  പങ്കെടുപ്പിച്ചതിന്  ഷീല്‍ഡ് ലഭിച്ചു.


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്_മേരീസ്_എച്ച്._എസ്സ്_കല്ലാനോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്