"കണ്ടക്കൈ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


=== സ്കൂൾ ഫോട്ടോ ഗാലറി===
=== സ്കൂൾ ഫോട്ടോ ഗാലറി===
[[പ്രമാണം:A (3).jpg|thumb|photo]ഇടത്ത് ]
[[പ്രമാണം:A (3).jpg|thumb|photo]]
[[പ്രമാണം:A (1).jpg|thumb|photo] വലത്ത്]
[[പ്രമാണം:A (1).jpg|thumb|photo]]
[[പ്രമാണം:A (2).jpg|thumb|photo]ഇടത്ത്]
[[പ്രമാണം:A (2).jpg|thumb|photo]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.008136,75.447747 | width=800px | zoom=16 }}
{{#multimaps: 12.008136,75.447747 | width=800px | zoom=16 }}

13:15, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ടക്കൈ എൽ.പി. സ്ക്കൂൾ
വിലാസം
കണ്ടക്കൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-201713810




ചരിത്രം

മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം വില്ലേജിൽ വേളം, കോട്ടയാട് ദോശാതിർത്തിയിൽ കൊളാപ്പറമ്പ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടക്കൈ എൽ.പി. സ്ക്കൂള്‍ 1910-ൽ അന്നത്തെ കണ്ടക്കൈ അധികാരിയായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ സ്ഥാപിച്ചത് കൊണ്ടായിരിക്കാം കണ്ടക്കൈ എ.എൽ.പി. സ്ക്കൂള്‍ എന്ന് പേര് വന്നത്. കണ്ടക്കൈ അധികാരിയുടെയും ആശ്രിതന്മാരുടേയും കുട്ടികളെ പഠിപ്പിക്കുന്നതിനായി കോട്ടയാട് സ്ഥാപിച്ച എഴുത്തുപള്ളിക്കുടമാണ് വിദ്യാലയത്തിന്റെ ആദ്യരൂപം. ബ്രിട്ടീഷ് ഗവണ് മെൻറ് മദ്രാസ് ലോക്കൽ ബോർഡ് ആക്ട് അനുസരിച്ച് അധീനപ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങള്ക്ക് തുടക്കം കുറിച്ചതോടെ, മലാബാറിൽ പ്രാഥമിക വിദ്യാലയങ്ങള് ഉയർന്നുവന്നതും ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങള്‍ ഇല്ലാതിരുന്നതും കണ്ടക്കൈ അധികാരിയെ ഒരു വിദ്യാലയം തുടങ്ങുന്നതിന് പ്രേരിപ്പിച്ച ഘടകങ്ങളായിരുന്നു. 1932 വരെ ശ്രീ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ (അധികാരി) ആയിരുന്നു മാനേജർ. അതിന് ശേഷം 1973 വരെ ശ്രീ,എ.രാഘവൻ നമ്പ്യാർ ആയിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന് മകൻ ശ്രീ.എ.കെ.ഗംഗാധരൻ നമ്പ്യാർ മാനേജരായി ചുമതലയേറ്റു. ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ശ്രീസുരേന്ദ്രന് എന്നയാള്ക്ക് കൈമാറ്റം ചെയ്തിരിക്കുകയാണ്. വേങ്ങയിൽ നായനാർ നൽകിയ ഒരേക്ര സ്ഥലത്ത് ഒരു ഷെഡ്ഡ് കെട്ടിയാണ് വിദ്യാലയം ആരംഭിച്ചത്. കുട്ടികള്‍ വർദ്ധിച്ചതനുസരിച്ച് ഓലമേൽക്കുരയുള്ള മണ്ണ് കൊണ്ടുള്ള ഒരു കെട്ടിടം കൂടി പണിതു. ഇവ രണ്ടു പ്രാവശ്യം കാട്ടുതീയിൽ നശിച്ചുപോയി. ഇന്നുള്ള പ്രീ.കെ.ഇ.ആർ.കെട്ടിടം നിർമ്മിച്ചത് 1940-ലാണ്. ഓഫീസ് മുറിയോടുകൂടിയ 5 ക്ലാസ് മുറികളുള്ള ഒടുമേഞ്ഞ വിദ്യാലയം നാട്ടിലെ അക്കാലത്തെ വലിയ കെട്ടിടങ്ങളിലൊന്നായിരുന്നു. 1996-ലാണ് ക്ലാസ് റൂം സൌകര്യത്തോടെ മറ്റൊരു കെട്ടിടം കൂടി പണിഞ്ഞത്. 1910 മുതൽ 1930 വരെയുള്ള ആദ്യഘട്ടത്തിൽ നിരവധി അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപനം ഉപജീവനമാർഗ്ഗമായി കരുതാൻ തക്ക വേതനം ലഭ്യമല്ലാത്ത അക്കാലത്ത് സേവനം എന്ന നിലയിലായിരിക്കാം അൽപകാലം മാത്രം ജോലി ചെയ്ത് പലരും പിരിഞ്ഞു പോയത്.അധ്യാപകരെ മാനേജറുടെ ഇഷ്ടപ്രകാരം ചേർക്കുകയും വിടുകയും ചെയ്യാമായിരുന്ന അക്കാലത്ത് എം.ചാത്തു നമ്പ്യാർ, കെ.വി.നാരായണൻ നമ്പ്യാർ, കെ.എം.നാരായണൻ നമ്പ്യാർ,കെ.കുഞ്ഞിരാമൻ നമ്പ്യാർ,കെ.വി.കൃഷ്ണമാരാർ എന്നിവർ ആദ്യകാല അധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ദേശീയ സ്വാതന്ത്ര്യസമരവും, കർഷക പ്രസ്ഥാനവും ശക്തിപ്പെട്ടുകൊണ്ടിരുന്ന കാലത്ത് കെ.കേളുമാസ്റ്റർ സമരങ്ങളിൽ പങ്കെടുത്ത് പോലീസ് റിമാൻറിലായതിനാൽ സ്കൂളിൽ നിന്ന് പുറത്തായതായി രേഖയിലുണ്ട്. വേളം, കോട്ടയാട് കണ്ടക്കൈ, പെരുവങ്ങൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ആദ്യകാല പഠിതാക്കള് 1912 മുതൽ തന്നെ പെണ്കുട്ടികള് വിദ്യായലത്തിലെത്തിയതായി രേഖയിൽ കാണുന്നു. നാടൻ കലാരൂപങ്ങളായ കോൽക്കളി, കുമ്മി, ചരടുകുത്തിക്കളി എന്നിവ വളരെ ഉയർന്ന നിലാവാരത്തിൽ ഇവിടെ പരിശീലിപ്പിച്ചതായി പരിശോധനകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ പച്ചക്കറി കൃഷി, പൂന്തോട്ട നിർമ്മാണം എന്നിവയും അഭ്യസിച്ചിരുന്നു. സ്കൂള്‍ സ്ഥാപകനായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ 1929-ൽ അദ്ദേഹം ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതയേൽക്കുകയും ചെയ്തു. അതിനുശേഷമാണ് സ്ഥിര അധ്യാപകരുള്ള സ്ഥിതിവിശേഷവും ചിട്ടയായ പ്രവർത്തനവും ആരംഭിച്ചത്. 2.3.1954 മുതൽ സ്ഥിരാധ്യാപകനായി ചേർന്ന എ.കെ.ശ്രീധരൻ നമ്പ്യാർ 25.4.58 നു പ്രധാനാധ്യപകനായി ചുമതലയേറ്റു. വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു. എ.കെ.സതി, കെ.ഒ.ചന്ദ്രമതി, കെ.ശ്രീധരൻ എന്നിവർ ദീർഘകാലം സേവനം അനുഷ്ഠിച്ച അധ്യാപകരായിരുന്നു. 1.4.1986 മുതൽ 31.03.2007 വരെ ശ്രീ.കെ.ശ്രീധരൻ ഹെഡ്മാസ്റ്ററായി 1.4.2007 മുതൽ ഹെഡ്ടീച്ചറായി തുടർന്നു വരുന്ന ശ്രീമതി.എ.കെ.ശ്രീലതയ്ക്കു പുറമെ സി.വിനോദ്, സി.കബീർ, എം.വിനോദിനി, വി.മിനി എന്നിവർ നിലവിൽ അധ്യാപകരായി സേവനം അനുഷ്ഠിച്ചു വരുന്നു. 1986 മുതൽ ഉച്ചഭക്ഷണതൊഴിലാളിയായി തുടരുന്ന കെ.കെ.കമലയും സ്കൂളിലെ ഒരംഗത്തെപ്പോലെ സേവനം ചെയ്യുന്നു. 1992 മുതൽ അറബിക് പഠനം ആരംഭിച്ചു. 2015-2016 വർഷം മുതൽ സ്കൂളിൽ പുതിയ കെട്ടിട

സൌകര്യത്തോടു കൂടി എൽ.കെ.ജി ക്ലാസുകള്‍ ആരംഭിച്ചു. 2016-17 വർഷം യു.കെ.ജി ക്ലാസുകള്‍ ആരംഭിച്ചു. ഈ വിഭാഗത്തില് ജോലി ചെയ്യുന്ന 3 പേർ ഉള്‍പ്പടെ എൽ.കെ.ജി.മുതൽ നാലാം ക്ലാസുവരെയായി 9 പേർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്നു.2010-11 വർഷം സ്കൂളിന്റെ ശതവാർഷിക ആഘോഷം 1 വർഷം നീണ്ടു നിൽക്കുന്ന ഒരു  ഗ്രാമോത്സവമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

അടുത്തകാലം വരെ ഭൌതീക സൌകര്യങ്ങളുടെ കാര്യത്തിൽ അപര്യാപ്തത അനുഭവിച്ച വിദ്യാലയത്തിന് 2014-15 ലെ മാനേജ്മെന്റ് കൈമാറ്റത്തിന് ശേഷം ഈ മേഖലയിൽ ഒകു കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപുണ്ടായിരുന്ന ഒരു പ്രീ.കെ.ഇ.ആർ കെട്ടിടവും രണ്ടു ക്ലാസുകള്‍ ഉൾപ്പടെ മറ്റൊരു കെട്ടിടത്തിനും പുറമെ ഒരു എൽ.കെ.ജി.ക്ലാസ് റൂം, സ്റ്റേജ് ഉൾപ്പടെ രണ്ട് ക്ലാസ് റും അടങ്ങിയ മറ്റൊരു കോണ്ക്രീറ്റ് കെട്ടിടം എന്നിവ നിർമ്മിച്ചു. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായ പ്രത്യേക പ്രത്യേക യൂറിനുകൾ, കക്കൂസുകൾ സൌകര്യങ്ങളോടുകൂടിയ പാചകപ്പുര, ചുറ്റുമതിൽ എന്നിവ ഈ കാലയളവിൽ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലകടിവികേഷൻ നടത്തുകയും ഫാൻ ഉള്പ്പടെയുള്ള സൌകര്യങ്ങള് എടുക്കുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ എൽ.എഫ്.ഡി ഉൾപ്പടെയുള്ള സൌകര്യങ്ങൾ നടത്തുകയും ചെയ്യുന്നു. സ്വന്തമായി കിണർ വാട്ടർ ടാങ്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠന നിലവാരത്തിൽ എന്നും ഉയർ നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തിയും വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.

മാനേജ്‌മെന്റ്

1910-ൽ ആരംഭിച്ച വിദ്യാലയത്തിൽ 1932 വരെ ശ്രീ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ (അധികാരി) ആയിരുന്നു മാനേജർ. അതിന് ശേഷം 1973 വരെ ശ്രീ,എ.രാഘവൻ നമ്പ്യാർ ആയിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന് മകൻ ശ്രീ.എ.കെ.ഗംഗാധരൻ നമ്പ്യാർ മാനേജരായി ചുമതലയേറ്റു. ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ശ്രീസുരേന്ദ്രൻ എന്നയാള്ക്ക് കൈമാറുകയും ശ്രീ.കെ.വി.സുരേന്ദ്രൻ മാനേജറായി തുടരുകയും ചെയ്യുന്നു.


മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്കൂൾ ഫോട്ടോ ഗാലറി

photo
photo
photo

വഴികാട്ടി

{{#multimaps: 12.008136,75.447747 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കണ്ടക്കൈ_എൽ.പി._സ്ക്കൂൾ&oldid=332401" എന്ന താളിൽനിന്ന് ശേഖരിച്ചത്