"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,529 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
(ചെ.)
ഭൗതിക സാഹചര്യങ്ങള്‍
(ചെ.) (ഭൗതിക സാഹചര്യങ്ങള്‍)
(ചെ.) (ഭൗതിക സാഹചര്യങ്ങള്‍)
വരി 43: വരി 43:
സയന്‍സ് ലാബ്  
സയന്‍സ് ലാബ്  
പൂര്‍ണസൗകര്യമുള്ള ഒരു സയന്‍സ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട് . രാസ വസ്തുക്കള്‍, ഉപകരണങ്ങള്‍ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങള്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികള്‍ക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകള്‍ , ഉപകരണങ്ങള്‍ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീന്‍ ബോര്‍ഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞന്‍മാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.
പൂര്‍ണസൗകര്യമുള്ള ഒരു സയന്‍സ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട് . രാസ വസ്തുക്കള്‍, ഉപകരണങ്ങള്‍ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങള്‍ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികള്‍ക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകള്‍ , ഉപകരണങ്ങള്‍ കഴുകാനുള്ള ജവസൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീന്‍ ബോര്‍ഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞന്‍മാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.
ലൈബ്രറി
കുട്ടികളുടെ വായനശീലം വര്‍ദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങള്‍ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വര്‍ഷം മുഴുവന്‍ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളില്‍ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസില്‍ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രദര്‍നബോര്‍ഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്.
കളിസ്ഥലം
വിശാലമായ കളിസ്ഥലം സ്കൂളിന്‍റെ പിറകില്‍ ഏറെ ആകര്‍ഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസര്‍ഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരന്‍റെ പ്രാദേശിക വികസന നിധിയില്‍  നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോള്‍, വോളിബോള്‍ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂള്‍ കളിസ്ഥലം ഉപയോഗിച്ചുവരുന്നു.
കുട്ടികളുടെ ആകാശവാണി
മുഴുവന്‍ ക്ലാസുകളിലേക്കും വാര്‍ത്തകള്‍, വിവരണ പരിപാടികള്‍ എന്നിവ ​എത്തിക്കുന്നതിനായി  കുട്ടികളുടെ ആകാളവാണി പ്രവര്‍ത്തിച്ചുവരുന്നു. ആകാശവാണി നിലയത്തില്‍‌നിന്നും ഒരുക്കുന്ന വാര്‍ത്തകള്‍ , വിജ്ഞാന പരിപാടികള്‍ എന്നിവ മുഴുവന്‍ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.  പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്.
പാചകപ്പുര
പൂര്‍ണ്ണമായും ടൈല്‍സ് പാകി വൃത്തിയുള്ള അടുക്കളയും പ്രാണിശല്യമില്ലാത്ത സ്റ്റോര്‍ മുറിയും സ്കൂളിനുണ്ട്. പുകയില്ലാത്ത അടുപ്പും ഭക്ഷണം പാകം ചെയ്ത്വെക്കാനുള്ള പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലസൗകര്യവും പാചകപ്പാത്രങ്ങളും വിതരണത്തിനാവശ്യമായ പാത്രങ്ങളും ഉണ്ട്. മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങള്‍ സ്കൂളില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച പാചകത്തൊഴിലാളിക്ക് പുറമെ പി.ടി.എ നിയമിച്ച സഹായി കൂടി നിലവിലുണ്ട്. എല്ലാ ദിവസവും വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം നല്‍കിവരുന്നു. കുട്ടികളുടെ പിറന്നാള്‍ ദിവസം പായസം അധിക വിഭവങ്ങള്‍ എന്നിവ പി.ടി.എയുടെ സഹായത്തോടെ നല്‍കി വരുന്നു. കൂടാതെ സ്ഥലത്തെ പ്രമുഖവ്യക്തികളുടെ വകയായി പായസം, സദ്യ എന്നിവയും നല്‍കി വരുന്നുണ്ട്. ഉച്ചഭക്ഷണം ഇരുന്ന് കഴിക്കാന്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഭക്ഷണം വിളമ്പുന്നതിനും സൗര്യമൊരുക്കിയിട്ടുണ്ട്.
കുടിവെള്ളം
മലിനജലം വീഴാത്ത രീതിയില്‍ തേച്ചുവൃത്തിയാക്കിയ ആള്‍ മറയോടുകൂടിയ കിണര്‍ നിലവിലുണ്ട്.കി​ണറിന് ഇരുമ്പുവലയും അതിനു മുകളില്‍ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ മഴവെള്ളവും ശേഖരിച്ച് കിണറ്റില്‍ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷന്‍ പൈപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടര്‍ ടാപ്പുകള്‍ ഉണ്ട്. കുട്ടികള്‍ക്ക് കുടിക്കാന്‍ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളില്‍ ശുദ്ധജലം തിളപ്പിച്ചാറ്റി നല്‍കുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്.
കക്കൂസ് - മൂത്രപ്പുര
      രണ്ട് ഗേള്‍സ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവന്‍ ടോയ്ലറ്റുകളും ടൈല്‍സ് പാകിയതാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327648" എന്ന താളിൽനിന്ന് ശേഖരിച്ചത്