"എസ് എൻ എ എൽ പി എസ് കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 28: | വരി 28: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''കല്ലുവയല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് '''എസ് എൻ എ എൽ പി എസ് കല്ലുവയല്‍ '''. ഇവിടെ 59 ആണ്‍ കുട്ടികളും 47പെണ്‍കുട്ടികളും അടക്കം 106 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുല്‍ത്താന്‍_ബത്തേരി|സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍]] ''കല്ലുവയല്‍'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് '''എസ് എൻ എ എൽ പി എസ് കല്ലുവയല്‍ '''. ഇവിടെ 59 ആണ്‍ കുട്ടികളും 47പെണ്‍കുട്ടികളും അടക്കം 106 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == ബ്രിട്ടീഷുകാര്‍ക്കെതിരെ ഐതിഹാസികമായ പോരാട്ടം നടത്തി വീരമൃത്യു വരിച്ച ധീരദേശാഭിമാനി പഴശ്ശിതമ്പുരാന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പുല്‍പ്പള്ളിയുടെ ഭാഗമായ കല്ലുവയലിലാണ് ശ്രീനാരായണ എ എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ആദ്യകാലത്ത് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനപ്രദേശമായിരുന്നു കല്ലുവയല്‍.കുറുമ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ വനപ്രദേശത്ത് ആദ്യമായി കുടിയേറി താമസം തുടങ്ങിയത്. മൃഗങ്ങളെ വേട്ടയാടി അതിന്റെ മാംസവും കാട്ടുകിളങ്ങുകളുമായിരുന്നു അവരുടെ മുഖ്യ ആഹാരം.രോഗം വന്നാല്‍ നാട്ടുമൂപ്പന്റെ മന്ദ്രവാദവു പച്ചിലമരുന്നുമായിരുന്നു ചികില്‍സാരീതി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന രീതി ഇവരുടെ ഇടയി്ല്‍ ഇല്ലായിരുന്നു. പിന്നീട് ഈപ്രദേശത്ത് കുടിയേരിവന്നത് ചെട്ടിസമുദായത്തില്‍ പെട്ട ആളുകളും അവരെ ആശ്രയിച്ച് പണിയര്‍,നായ്ക്കര്‍ തുടങ്ങി ആദിവാസ്സികളുമായിരുന്നു.പണി എടുപ്പിക്കുന്നതിന് ആദവാസ്സികളെ വിലയ്ക്ക് വാങ്ങുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ചെട്ടിസമുദായക്കാര്‍ ഇവിടെ ചുവടുറപ്പിച്ചു. ജലസൗകര്യമുള്ള പ്രദേശങ്ങള്‍ കിളച്ചു നിരത്തി നെല്ലും മുത്താറിയും കൃഷി ചെയ്തു. ജലം തടഞ്ഞുനിര്‍ത്തുന്നതിന് വരമ്പുകള്‍ ഉണ്ടാക്കി വയലുകള്‍ ആക്കി വന്‍തോതില്‍ നെല്‍കൃഷി നടത്തിയിരുന്നു. വയലില്‍ വലിയ പാറക്കല്ലുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് കല്ലുവയല്‍ എന്ന പേര് ഉണ്ടായത്. ഏതണ്ട് അമ്പത് കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് കല്‍പ്പറ്റയില്‍ പോയിട്ടായിരുന്നു സാധനങ്ങള്‍ വാങ്ങിയിരുന്നത്.ചെട്ടിസമുദായക്കാര്‍ അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ഒരു ആശാന്‍ ഒരു വീട്ടില്‍ താമസ്സിച്ച് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു.1950 മുതലാണ് മറ്റുസമുദായത്തില്‍ പ്പെട്ട ആളുകള്‍ ഈ പ്രദേശത്ത് വന്ന് താമസ്സം തുടങ്ങിയത്. ഈഴവ സമുദയത്തില്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍. കഠിനാദ്ധ്വാനത്തിലൂടെ ഈ പ്രദേശം കറുത്ത പൊന്നിന്റെ നാടാക്കി മാറ്റി.കുരുമുളക്, കാപ്പി,തെങ്ങ്, കവുങ്ങ്,വാഴ,കപ്പ,നെല്ല് തുടങ്ങിയവയായിരുന്നു പ്രധാന കൃഷികള്‍.ഈ കാലഘട്ടത്തില്‍ തന്നെ ഇവിടെ ആശാന്‍ പള്ളികൂടങ്ങള്‍ തുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ച് കി.മീ. ദൂരെ പുല്‍പ്പള്ളിയില്‍ മാത്രമായിരുന്നു അന്ന് സ്കൂള്‍ ഉണ്ടായിരുന്നത്. റോഡോ വാഹനമോ ഒന്നും ഇല്ലാതെ കാട്ടിലൂടെ കുട്ടികളെ ചുമലിലേറ്റിയാണ് രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിച്ചിരുന്നത് .ഈ കാലഘട്ടത്തില്‍ തന്നെ ഈഴവര്‍ അവരുടെ സമുദായ സംഘടനയായ എസ് എന്‍ ഡി പി യുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും 1276 ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ കമ്മറ്റിയുടെ 1967-68 കാലഘട്ടത്തിലുള്ള ഭരണസമിതിയുടെ വിശേഷാല്‍ പൊതുയോഗ തീരുമാനപ്രകാരം എല്‍ പി സ്കൂളിനായി സര്‍ക്കാരിലേക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 1968 ല്‍ താല്‍ക്കാലികമായ ഓലഷെഡില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.ഈ പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ നല്ലൊരു കെട്ടിടം ഉണ്ടാക്കി. 1972 ഒക്ടോബര്‍ ഒന്നിന് എസ്എന്‍ഡിപി യോഗം സെക്രട്ടറി പിഎസ് വേലായുധന്‍ അവറുകള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു. 1981 ലാണ് ഡിഡി യുടെസ്ഥിരം അംഗീകാരം ലഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
14:33, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൻ എ എൽ പി എസ് കല്ലുവയൽ | |
---|---|
വിലാസം | |
കല്ലുവയല്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 15340 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കല്ലുവയല്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എൻ എ എൽ പി എസ് കല്ലുവയല്‍ . ഇവിടെ 59 ആണ്‍ കുട്ടികളും 47പെണ്‍കുട്ടികളും അടക്കം 106 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം == ബ്രിട്ടീഷുകാര്‍ക്കെതിരെ ഐതിഹാസികമായ പോരാട്ടം നടത്തി വീരമൃത്യു വരിച്ച ധീരദേശാഭിമാനി പഴശ്ശിതമ്പുരാന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന പുല്‍പ്പള്ളിയുടെ ഭാഗമായ കല്ലുവയലിലാണ് ശ്രീനാരായണ എ എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ആദ്യകാലത്ത് വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്ന വനപ്രദേശമായിരുന്നു കല്ലുവയല്‍.കുറുമ സമുദായത്തില്‍ പെട്ട ആളുകളാണ് ഈ വനപ്രദേശത്ത് ആദ്യമായി കുടിയേറി താമസം തുടങ്ങിയത്. മൃഗങ്ങളെ വേട്ടയാടി അതിന്റെ മാംസവും കാട്ടുകിളങ്ങുകളുമായിരുന്നു അവരുടെ മുഖ്യ ആഹാരം.രോഗം വന്നാല്‍ നാട്ടുമൂപ്പന്റെ മന്ദ്രവാദവു പച്ചിലമരുന്നുമായിരുന്നു ചികില്‍സാരീതി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന രീതി ഇവരുടെ ഇടയി്ല്‍ ഇല്ലായിരുന്നു. പിന്നീട് ഈപ്രദേശത്ത് കുടിയേരിവന്നത് ചെട്ടിസമുദായത്തില്‍ പെട്ട ആളുകളും അവരെ ആശ്രയിച്ച് പണിയര്‍,നായ്ക്കര്‍ തുടങ്ങി ആദിവാസ്സികളുമായിരുന്നു.പണി എടുപ്പിക്കുന്നതിന് ആദവാസ്സികളെ വിലയ്ക്ക് വാങ്ങുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ചെട്ടിസമുദായക്കാര്‍ ഇവിടെ ചുവടുറപ്പിച്ചു. ജലസൗകര്യമുള്ള പ്രദേശങ്ങള്‍ കിളച്ചു നിരത്തി നെല്ലും മുത്താറിയും കൃഷി ചെയ്തു. ജലം തടഞ്ഞുനിര്‍ത്തുന്നതിന് വരമ്പുകള്‍ ഉണ്ടാക്കി വയലുകള്‍ ആക്കി വന്‍തോതില്‍ നെല്‍കൃഷി നടത്തിയിരുന്നു. വയലില്‍ വലിയ പാറക്കല്ലുകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് കല്ലുവയല്‍ എന്ന പേര് ഉണ്ടായത്. ഏതണ്ട് അമ്പത് കിലോമീറ്റര്‍ കാട്ടിലൂടെ നടന്ന് കല്‍പ്പറ്റയില്‍ പോയിട്ടായിരുന്നു സാധനങ്ങള്‍ വാങ്ങിയിരുന്നത്.ചെട്ടിസമുദായക്കാര്‍ അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് കുടിപ്പള്ളിക്കൂടം എന്ന പേരില്‍ ഒരു ആശാന്‍ ഒരു വീട്ടില്‍ താമസ്സിച്ച് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു.1950 മുതലാണ് മറ്റുസമുദായത്തില്‍ പ്പെട്ട ആളുകള്‍ ഈ പ്രദേശത്ത് വന്ന് താമസ്സം തുടങ്ങിയത്. ഈഴവ സമുദയത്തില്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍. കഠിനാദ്ധ്വാനത്തിലൂടെ ഈ പ്രദേശം കറുത്ത പൊന്നിന്റെ നാടാക്കി മാറ്റി.കുരുമുളക്, കാപ്പി,തെങ്ങ്, കവുങ്ങ്,വാഴ,കപ്പ,നെല്ല് തുടങ്ങിയവയായിരുന്നു പ്രധാന കൃഷികള്‍.ഈ കാലഘട്ടത്തില്‍ തന്നെ ഇവിടെ ആശാന്‍ പള്ളികൂടങ്ങള്‍ തുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ച് കി.മീ. ദൂരെ പുല്‍പ്പള്ളിയില്‍ മാത്രമായിരുന്നു അന്ന് സ്കൂള്‍ ഉണ്ടായിരുന്നത്. റോഡോ വാഹനമോ ഒന്നും ഇല്ലാതെ കാട്ടിലൂടെ കുട്ടികളെ ചുമലിലേറ്റിയാണ് രക്ഷിതാക്കള്‍ സ്കൂളില്‍ എത്തിച്ചിരുന്നത് .ഈ കാലഘട്ടത്തില്‍ തന്നെ ഈഴവര്‍ അവരുടെ സമുദായ സംഘടനയായ എസ് എന്‍ ഡി പി യുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും 1276 ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ കമ്മറ്റിയുടെ 1967-68 കാലഘട്ടത്തിലുള്ള ഭരണസമിതിയുടെ വിശേഷാല്‍ പൊതുയോഗ തീരുമാനപ്രകാരം എല്‍ പി സ്കൂളിനായി സര്‍ക്കാരിലേക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 1968 ല്‍ താല്‍ക്കാലികമായ ഓലഷെഡില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.ഈ പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ നല്ലൊരു കെട്ടിടം ഉണ്ടാക്കി. 1972 ഒക്ടോബര്‍ ഒന്നിന് എസ്എന്‍ഡിപി യോഗം സെക്രട്ടറി പിഎസ് വേലായുധന്‍ അവറുകള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു. 1981 ലാണ് ഡിഡി യുടെസ്ഥിരം അംഗീകാരം ലഭിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സദാനന്ദന്‍ മാസ്റ്റര്‍
- എം ആര്‍ രവീന്ദ്രന്‍ മാസ്റ്റര്‍
- തങ്കമ്മ ടീച്ചര്‍
- എന്‍ ആര്‍ രവീന്ദ്രന്‍ മാസ്റ്റര്‍
- എംഎ വിശ്വപ്പന്‍ മാസ്റ്റര്‍
- സുശീല ടീച്ചര്‍
- എംകെ പ്രസ്സന്നകുമാരീ
- ലഷ്മി ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}