"മമ്പറം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 67: വരി 67:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
 
          നാരായണന്‍ മാസ്റ്റര്‍ , പി രാഘവന്‍ മാസ്റ്റര്‍ , എം മോഹനന്‍ മാസ്റ്റര്‍ , പലേരി രാഘവന്‍ മാസ്റ്റര്‍ , കെ പി വനജ ടീച്ചര്‍ , ബേബി ലീന ടീച്ചര്‍ , രജിത ടീച്ചര്‍ , പ്രസീത ടീച്ചര്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
          
          

14:26, 6 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

മമ്പറം യു.പി.എസ്
വിലാസം
മമ്പറം യൂപി സ്കൂള്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714363





ചരിത്രം

     വാഗ്ദേവിയുടെ കടാക്ഷം ആവോളം വര്‍‍ഷിച്ച മമ്പറത്തിന്‍റെ മണ്ണില്‍ പഴമയുടെ പ്രൗ‍ഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകള്‍ പിന്നിട്ട സരസ്വതി ക്ഷേത്രം.  1915 ല്‍ ശ്രീ ചന്തുമാസ്റ്റര്‍ സ്ഥാപിച്ച ഈ വിദ്യാലയത്തിന്‍റെ പൂര്‍വ്വനാമം പിന്നീട് 1949 ല്‍ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റര്‍ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടര്‍‌ന്നുള്ള വര്‍ഷങ്ങളില്‍ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളില്‍ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്.

1995 ല്‍ അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ശ്രീ എം മോഹനന്‍ മാസ്റ്റര്‍ ഈ വിദ്യാലയത്തിന്‍റെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു. പ്രഗത്ഭരായ ധാരാളം അധ്യാപകര്‍ ഈ വിദ്യാലയത്തില്‍ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധയും നല്‍കി മാതൃകാ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി അധാപകരും മാനേജുമെന്‍റെ വളരെ ചിട്ടയോടുകൂടിയ പ്രവര്‍ത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങള്‍ ,സ്പോര്‍ട്സ് മറ്റു വിഝ്ഞാനപരീക്ഷകള്‍ ,സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവര്‍ഷവും കൈവരിക്കാറുണ്ട്.

ഭൗതികസൗകര്യങ്ങള്‍

എെടി ലാബ്

      ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

          ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തം ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും സ്വാധീനിച്ച് കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വളര്‍ന്നു വരുന്ന തലമുറക്ക് ഉപയോഗപ്രഥമാകും വിധം ഇന്ന്  നമ്മുടെ സ്കൂളില്‍ ഒരു സ്മാര്‍ട്ട് എെടി ക്ലാസ് നമുക്ക് സ്വന്തം.....

വാര്‍ഷികാഘോഷവും എന്‍റോവ്മെന്‍റ് വിതരണവും

വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളില്‍ എന്‍റോവ്മെന്‍റ് വിതരണം നടത്താറുണ്ട്. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സജീവപങ്കാളിത്തം വാര്‍ഷികാഘോഷത്തില്‍ ഉണ്ടാവാറുണ്ട്


ജൈവകൃഷി

    	ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പലതരം കൃഷികള്‍ നടത്തിവരുന്നു.

അക്ഷരമുറ്റം ക്വിസ് കേരളത്തിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂള്‍ തലത്തിലും സബ്ജില്ലതലത്തിലും ജില്ലാജലത്തിലും ഗീതുപ്രകാശും അഷിക പ്രകാശും അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചു കൊണ്ട് ഒന്നാംസ്ഥാനം നേടി മന്പറം യൂപി സ്കൂളിന്‍റെ പേരും പ്രശസ്തിയും ഈ പ്രതിഭകള്‍ സംസ്ഥാനം മുഴുവന്‍ എത്തിക്കുകയും ചെയ്തു. അക്ഷരമുററ്റം ക്വിസില്‍ വിജയികളായവര്‍ നടന്‍ ശ്രീ മോഹന്‍ലാലില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു.


വിദ്യാരംഗം കലാസാഹിത്യ വേദി

	     വിദ്യാരംഗം കലാസാഹിത്യ വേദിയില്‍ കഥാരചന , കവിതാരചന ജലച്ചായം , പുസ്തകചര്‍ച്ച , നാടന്‍പാട്ട് , ക്വ്യാലാപനം , എന്നീ മേഖലകളില്‍ ക്ലാസ് തല ശില്പ്പശാലകള്‍സംഘടിപ്പിക്കുകയും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച്ച വെച്ചകുട്ടികളെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുക്കുകയും സ്കൂളിന്‍റെ യശസ്സ് ഉയര്‍ത്തുകയും ചെയ്തു.

വനയാത്ര

  	പരിസ്ഥിതി സന്തുലനത്തെക്കുറിച്ചും ജൈവവൈവിദ്യത്തെക്കുറിച്ചും നേരിട്ടു മനസ്സിലാക്കാനും അനുഭവിച്ചറിയാനും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ പഠനയാത്ര നടത്തി 

ഇക്കോ ക്ലബ്

  	പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കാന്‍ ഇക്കോ-ക്ലാബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരന്നു.

മാനേജ്‌മെന്റ്

മാര്‍ഗദീപം

         അധ്യാപകവ‍ൃന്ദത്തിലെ ഒരു മാതൃകാധ്യാപകന്‍ ആയിരുന്നു മമ്പറം യൂ പി സ്കൂള്‍ മാനേജര്‍ പരേതനായ സി വി നാരായണന്‍ മാസ്റ്റര്‍ . സ്കൂളിലെ എല്ലാ അധ്യാപകര്‍ക്കും മാര്‍ഗ്ഗദര്‍ശിയായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം സ്കൂളിന് തീരാ നഷ്ടമാണ്.

മുന്‍സാരഥികള്‍

          നാരായണന്‍ മാസ്റ്റര്‍ , പി രാഘവന്‍ മാസ്റ്റര്‍ , എം മോഹനന്‍ മാസ്റ്റര്‍ , പലേരി രാഘവന്‍ മാസ്റ്റര്‍ , കെ പി വനജ ടീച്ചര്‍ , ബേബി ലീന ടീച്ചര്‍ , രജിത ടീച്ചര്‍ , പ്രസീത ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

     മമ്പറം ദിവാകരന്‍
     ഡോ. ശ്യംമോഹന്‍ (ഇന്ദിരാഗാന്ധി ന്യൂറോളജിസ്റ്റ്)
     പി എം. ജയചന്ദ്രന്‍ (എഞ്ചിനിയര്‍)

വഴികാട്ടി

{{#multimaps: 11.828127, 75.505059 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മമ്പറം_യു.പി.എസ്&oldid=323936" എന്ന താളിൽനിന്ന് ശേഖരിച്ചത്