"43015 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:43015-72.jpg|thumb|സ്വാതന്ത്ര്യ ദിനത്തില്‍ മാധ്യമം ദിന പത്രത്തിന്‍ നെടുവേലിയിലെ കുട്ടികള്‍ എഴുതിയ ഫീച്ചര്‍ -അഞ്ചുതെങ്ങിലെ സമര ജ്വാലകള്‍ -പുറം.1]]
[[പ്രമാണം:43015-72.jpg|thumb|സ്വാതന്ത്ര്യ ദിനത്തില്‍ മാധ്യമം ദിന പത്രത്തിന്‍ നെടുവേലിയിലെ കുട്ടികള്‍ എഴുതിയ ഫീച്ചര്‍ -അഞ്ചുതെങ്ങിലെ സമര ജ്വാലകള്‍ -പുറം.1]]
[[പ്രമാണം:43015-73.jpg|thumb|അഞ്ചുതെങ്ങിലെ സമര ജ്വാലകള്‍ -പുറം.2]]
==കവിത==
==കവിത==
'''വിദ്യാലയ മുത്തശ്ശി'''<br>
'''വിദ്യാലയ മുത്തശ്ശി'''<br>

22:41, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ ദിനത്തില്‍ മാധ്യമം ദിന പത്രത്തിന്‍ നെടുവേലിയിലെ കുട്ടികള്‍ എഴുതിയ ഫീച്ചര്‍ -അഞ്ചുതെങ്ങിലെ സമര ജ്വാലകള്‍ -പുറം.1
അഞ്ചുതെങ്ങിലെ സമര ജ്വാലകള്‍ -പുറം.2

കവിത

വിദ്യാലയ മുത്തശ്ശി
വിദ്യാലയം ഒരു മുത്തശ്ശിയാണ്
പ്രായമേറെയുണ്ടെങ്കിലും
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം ചൊല്ലുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കമ്പോള്‍
വഴി വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്
സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്

   ==ലേഖനം==

ഹിരോഷിമാ ഡയറി
ആകാശത്തിന്റെ അനന്ത നീലിമയില്‍ നിന്ന്‌ മനുഷ്യന്‍ നിര്‍മ്മിച്ച ഏറ്റവും മാരകമായ ആയുധം അവിശ്വസനീയമായ വേഗത്തില്‍ തന്നെ ആ മഹാനഗരത്തിന്റെ ഹൃദയത്തില്‍ പതിച്ചു.ആദ്യത്തെ അണുബോംബ്‌.മാനവചരിത്രത്തിലെ ഏറ്റവും നിഷ്‌ഠൂരമായ ആ സംഭവം വിതച്ച വിനാശത്തിന്റെ അനുഭവസാക്ഷ്യമാണ്‌ ഹിരോഷിമാ ഡയറി.ആണവ വിസ്‌ഫോടത്തിനിരയായ ഡോ.മിച്ചിക്കോഹാച്ചിയ നരകയാതനകള്‍ക്കിടയില്‍ നടത്തിയ ആതുരസേവനത്തിന്റെ കഥയാണ്‌ പറക്കോട്‌ എന്‍.ആര്‍ കുറുപ്പ്‌ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിരിക്കുന്നത്‌. 1945 ആഗസ്റ്റ്‌ 6.മാനവചരിത്രത്തിലെ ഏറ്റവും പൈശാചികമായ അധ്യായം വിരചിക്കപ്പെട്ട ദിനമാണ്‌.ജപ്പാനിലെ ഹിരോഷിമാ നഗരത്തില്‍ അമേരിക്കന്‍ സേന ആദ്യത്തെ ആറ്റം ബോംബിട്ടു.ആഗസ്റ്റ്‌ 9ന്‌ നാഗസാക്കിയിലും.മൂന്ന്‌ ലക്ഷത്തോളം ആള്‍ക്കാര്‍ പിടഞ്ഞു മരിച്ചു.മാരക രോഗങ്ങളുടെ ഫലമായി ജീവച്ഛവമായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എത്രയോ ഇരട്ടി.ഈ ദിനങ്ങളുടെ അനുഭവസാക്ഷ്യ മിച്ചിഹിക്കോവിന്റെ ഡയറി. തകര്‍ന്നടിഞ്ഞ മഹാനഗരത്തിന്റെ ചുറ്റും മരണം താണ്‌ഡവമാടുമ്പോള്‍ പുഴുക്കളെപ്പോലെ പിടയുന്ന സഹജീവികള്‍ക്കിടയില്‍ ദയയുടെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തൂവല്‍സ്‌പര്‍ശവുമായി ആതുരസേവനത്തിന്റെ ദിനരാത്രങ്ങള്‍ പിന്നിട്ട ഡോ.ഹാച്ചിയായുടെ ഈ ഡയറി അത്യപൂര്‍വമായൊരു സാഹിത്യസൃഷ്‌ടിയാണ്‌.
അര്‍ച്ചന.എസ്‌-ഒന്‍പത്‌.ബി

റിപ്പബ്ളിക് ദിനത്തില്‍ നെടുവേലി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി രേഷ്മ.എസ്.ആര്‍ മാധ്യമം പത്രത്തില്‍ എഴുതിയ ലേഖനം