"ഏഴോം ഹിന്ദു എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==••••••••• | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==••••••••• | ||
==വഴികാട്ടി== | ==വഴികാട്ടി== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
* തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഏഴോം വഴി പഴയങ്ങാടി റോഡില്‍ ഏഴോോം പഞ്ചയത്ത് ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റര്‍ അകലെ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. | * തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഏഴോം വഴി പഴയങ്ങാടി റോഡില്‍ ഏഴോോം പഞ്ചയത്ത് ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റര്‍ അകലെ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. |
14:31, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഏഴോം ഹിന്ദു എൽ പി എസ് | |
---|---|
വിലാസം | |
ഏഴോം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 13511 |
ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ ഏഴോം ഗ്രാമ പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപമാണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഹരിജനങ്ങള്‍ക്കും സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വിദ്യ നിഷേധിച്ചിരുന്ന കാലത്ത് ഈ പ്രദേശത്തെ ഏക ട്രെയിന്‍റ് അധ്യാപകനായ ശ്രീ. രേര്‍മന്‍ മാസ്റ്റര്‍ അവര്‍കള്‍ വിദ്യാഭ്യാസരംഗത്തെ അസമത്ത്വം അവസാനിപ്പിക്കുന്നതിനായി വിപ്ലകരമായ തുടക്കം കുറിച്ചുകൊണ്ട് 1923ല്‍ ഏഴോം കക്കരക്കാവിനടുത്ത് ഓല ഷെഡില്‍ ആരംഭിച്ച വിദ്യാലയമാണ് പിന്നീട്ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നത്.1952 ലാണ്ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ ഇന്നു കാണുന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലായി 400 ല്‍ അധികം കുട്ടികളും പത്തോളം അധ്യാപകരും ഉണ്ടായിരുന്നു.തൊണ്ടും മണലും,എഴുത്തോലയും എഴുത്താണിയും,സ്ലേറ്റും പുസ്തകവും,ഓലക്കുടയും ശീലക്കുടയും,കാല്‍ക്കുലേറ്ററും പിന്നെ കമ്പ്യൂട്ടറുമായി ഏഴോം ഹിന്ദു എല്‍ പി സ്ക്കൂളിന്റെ തിരുമുറ്റത്ത് പിച്ചവെച്ച വിവിധ തലമുറകള്‍ ലോകത്തിന്റെ നാനാഭാഗത്തും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ഏറെ സന്തോഷവും അഭിമാനകരവുമാണ്.==
ഭൗതികസൗകര്യങ്ങള്‍
ഏഴ് സെന്റ് സ്ഥലത്താണ് ഏഴോം ഹിന്ദു എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്.വിശാലമായ കളിസ്ഥലവും നല്ല ഒരു ഓഡിറ്റോറിയവും കുട്ടികള്‍ നന്നായി ഉപയോഗപ്പെടുത്തുന്നു.കൂടാതെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ട്.പാചകപ്പുരയും സ്റ്റോര്‍ റൂമും ഇവിടെയുണ്ട്. ==
പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഉപജില്ലാ കലാമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാണ്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും പഠനയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് സ്കൂള്‍ പച്ചക്കറിത്തോട്ടം. ==
മാനേജ്‌മെന്റ്
സിംഗിള്‍ മാനേജ് മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗവണ്‍മെന്റ് എയ്‍ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഏഴോം ഹിന്ദു എല്‍ പി സ്കൂള്‍. 1923 ല്‍ ശ്രീ രേര്‍മന്‍ മാസ്റ്റര്‍ സ്ഥാപിച്ച വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജര്‍ രേര്‍മന്‍ മാസ്റ്ററുടെ മകളായ കുമാരി വി.വി. രമാഭായി ആണ്. വിദ്യാലയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ ഭൗതീക സാഹചര്യങ്ങളും ഒരുക്കുന്നതില്‍ മാനേജര്‍ നല്ല ശ്രദ്ധ പതിപ്പിക്കാറുണ്ട്.
മുന്‍സാരഥികള്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==•••••••••
==വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- തളിപ്പറമ്പ് ബസ് സ്റ്റാന്റിൽ നിന്നും ഏഴോം വഴി പഴയങ്ങാടി റോഡില്‍ ഏഴോോം പഞ്ചയത്ത് ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട്500 മീറ്റര്‍ അകലെ വെടിയപ്പന്‍ചാല്‍ കോളനിക്കു സമീപത്തായി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു.
|----
|----
|} |} {{#multimaps: 12.043540,75.292122}}