"ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 33: വരി 33:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{| class="wikitable"
|-
!അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴി‍ഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും പഠനയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.
|}
* 2016ജുണ്‍ 1  പ്രവേശനോത്സവം  
* 2016ജുണ്‍ 1  പ്രവേശനോത്സവം  
* ജൂണ്‍ 5 പരിസ്ഥിതിദിനം
* ജൂണ്‍ 5 പരിസ്ഥിതിദിനം

14:54, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി സ്ക്കൂൾ ചെറുതാഴം സൗത്ത്
വിലാസം
അതിയടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Glps13514




ചരിത്രം

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി എൽ പി സ്കൂൾ ചെറുതാഴം സൗത്ത്. ഒരു പെൺ വിദ്യാലയമായാണ് 1927 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് തുടർന്ന് മിക്സഡ് സ്കൂൾ എന്ന നിലയിലേക്ക് മാറുകയായിരുന്നു . ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച പ്രഗൽഭരായ സ്വാതന്ത്ര്യ സമര സേനാനികളടക്കം ഈ വിദ്യാലയത്തിലെ അധ്യപകരായിരുന്നു. മാടായി ഉപജില്ല ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിന് ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഈ വിദ്യാലയത്തിനായിരുന്നു . ഇന്നും കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പ്രൈമറിവിദ്യാലങ്ങളിലൊന്നായി പ്രവർത്തിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ട് ഇപ്പോൾ 120 കുട്ടികൾ പഠനം നടത്തിവരുന്നു . പ്രധാന അദ്ധ്യാപകൻ അടക്കം നാല് അധ്യപകരും ഒരു പാർട്ട് ടൈം അറബി അധ്യപകനും ഒരു പി ടി സി എമ്മും ജോലി ചെയ്യുന്നു. കൂടാതെ എസ് .എം സി യുടെ ഉത്തരവാദിത്തത്തിൽ ഒരു കമ്പ്യൂട്ടർ ടീച്ചറും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറും ജോലി ചെയ്യുന്നു .

ഭൗതികസൗകര്യങ്ങള്‍

കേവലം 25 സെന്റ് സ്ഥലത്താണ് വിദ്യാലയം പ്രവർത്തിക്കുന്നത് . അഞ്ച് ക്ലാസ്സ് മുറികളും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണര്‍,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലെത്താന്‍ റാമ്പും റെയ്ലും സൗകര്യം, സ്റ്റേജും,3 കംപ്യൂട്ടറുകള്‍,ജപ്പാന്‍ കുടിവെള്ളം എന്നിവ ലഭ്യമാണ്. കൂടാതെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി വി രാജേഷ് അനുവദിച്ചു തന്ന ഒരു എൽ സി ഡി പ്രൊജക്ടർ,LED ടി വി എന്നിവയുമുണ്ട്.വൈദ്യുതിയും,കുടിവെള്ള സൗകര്യവുമുണ്ട്. ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസും ഉണ്ട്. ഉച്ച ഭക്ഷണം വിതരത്തിനും ,സ്കൂൾ അസംബ്ലി കൂടാനും ഷീറ്റ് കൊണ്ട് നിർമ്മിച്ച സ്കൂൾ മുറ്റവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

അക്കാദമിക പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.കലാ കായിക ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴി‍ഞ്ഞ കാലങ്ങളില്‍ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും പഠനയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ ദിനാചരണങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. കൂടാതെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും സര്‍ഗശേഷി പ്രകടിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും വാര്‍ഷികാഘോഷങ്ങള്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.
  • 2016ജുണ്‍ 1 പ്രവേശനോത്സവം
  • ജൂണ്‍ 5 പരിസ്ഥിതിദിനം
  • മെയ് 31 പുകയില വിരുദ്ധ ദിനം
  • വായനാവാരാഘോഷം 2016
  • ചുമര്‍പത്രിക .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കേരളപിറവി
  • ഓണാഘോഷം,
  • പച്ചക്കറിത്തോട്ടം,
  • സ്വാതന്ത്രദിനാഘോഷം
  • ഗാന്ധി രക്തസാക്ഷിദിനാചരണം
  • കലക്ടർ അറ്റ് സ്കൂ‍ൂൾ
  • ബാലസഭ
  • സ്കൂൾ കലോത്സവം
  • എന്റോവ്മെന്റ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • പഴങ്ങാടി ബസ് സ്ററാന്ഡില്‍ നിന്ന് ഏഴോം തളിപറമ്പ് റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 110 അടി ദൂരം പിന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം .

{{#multimaps: 12.040015,75.2766964 | width=800px | zoom=16 }}

  • തളിപറമ്പ് ബസ് സ്ററാന്ഡില്‍ നിന്ന് ഏഴോം പഴങ്ങാടി റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 110 അടി ദൂരം മുന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം .