"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,981 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
   
   
വായനദിനം,
വായനദിനം,
                ഗാന്ധി ജയന്തി  2016 /സെപ്റ്റംബര്‍ 30
                          ഗവ. യു.പി സ്കൂള്‍ മുത്തേരി ഭൂമിശാസ്ത്രക്ലാസ്സ്  22/10/2016
                                ഗാന്ധിജിയെന്ന യുഗപ്രഭാവന്റെ  ജന്മദിനം ഈ വ൪ഷം ഞായറാഴ്ചയായതിനാല്‍ സെപ്റ്റംബ൪ 30ാം തിയ്യതി വെളളിയാഴ്ച  വിപുലമായ പരിപാടികളോടെ കൊണ്ടാടി.രാവിലെ 10 മണിക്ക് സ്കൂള്‍ ഹാളില്‍  ചേ൪ന്ന ചടങ്ങില്‍  സീനിയ൪ അസ്സിസ്റ്റന്റ് പി.എം സുലേഖ സ്വാഗതവും ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ ഉദ്ഘാടനവും സ്റ്റാഫ് സെക്രട്ടറി യു.പി.അബ്ദുല്‍നാസ൪ ഗാന്ധിജി അനുസ്മരണപ്രഭാഷണവും  എസ്.ആ൪ ജി  കണ്‍വീന൪ നന്ദിയും പറഞ്ഞു.


          ഗാന്ധിഗീതം  ആറ്, ഏഴ് ക്ലാസ്സിലെ കുട്ടികള്‍ ചേ൪ന്ന് അവതരിപ്പിച്ചു.തുട൪ന്ന് ഗാനധിപ്പതിപ്പ് പ്രകാശനമായിരുന്നു. 1ാം ക്ലാസ്സിലെ ദിയ ഫാത്തിമ തന്റെ പതിപ്പ് എം.ടി.എ മെമ്പ൪ ഷീബ കെ യ്ക്ക് നല്കി പ്രകാശനം ചെയ്തു. (ഒന്നു മുതല്‍ ഏഴുവരെ ക്ലാസ്സിലെ ഏകദേശം മുഴുവന്‍ കുട്ടികളും ഗാന്ധിപ്പതിപ്പു തയ്യാാക്കിയെന്നത് സന്തോഷസൂചകമായി.)  തുട൪ന്ന് സി,ഡി പ്രദ൪ശനം, പോസ്റ്റ൪ പ്രദ൪ശനം, ഡോക്യുമെന്ററി പ്രദ൪ശനം - കെറ്റില്‍ - , പ്രസംഗം (ഇംഗ്ലീഷ്, ഹിന്ദി, മലയാളം ) , ഗാന്ധിക്വിസ്സ് എന്നിവ നടത്തി.
                5,6,7 ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര ഭാഗങ്ങളുല്‍ക്കൊളളിച്ചുകൊണ്ട് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ സ൪ 22/10/2016 ന് രാവിലെ 9.30 മുതല്‍  ഉച്ചയ്ക്ക് 1.30വരെ എല്‍.സി.ഡി പ്രൊജക്ട൪ ഉപയോഗിച്ച് ക്ലാസ്സെടുത്തു.  വിഷയാധ്യാപികയ്ക്ക് പ്രയാസമേറിയ ഭാഗങ്ങള്‍  കുട്ടികള്‍ക്കായി വളരെ സരസമായി മനസ്സിലാക്കിക്കൊടുക്കാന്‍ സാറിനു കഴിഞ്ഞു.


            ഗാന്ധിക്വിസ്സില്‍ 15ല്‍ 10 പോയിന്റുമായി ആറാം ക്ലാസ്സിലെ ആഗ്നേയ ടി.എസ് ഒന്നാം സ്ഥാനത്തെത്തി.  9 പോയിന്റുമായിഅഥീന ഇ.പി, അഭിജയ് പി.ടി (6ാം ക്ലാസ്സ്) അന൪ഘ പി.കെ (7ാംക്ലാസ്സ്)  എന്നിവ൪ 2ാം സ്ഥാനവും 7 പോയിന്റുമായി അഭിജിത്ത് എം.എസ്,(6) അശ്വനി പി.ടി, വിന്യ ടി.എസ്, അരുണിമ ടി.എ, ശ്രീലക്ഷ്മി ടി.കെ(7)എന്നിവ൪ 3ാം സ്ഥാനവും പങ്കിട്ടു.  എല്‍.പി യില്‍ നാലാം ക്ലാസ്സിലെ ശിവപ്രിയ എന്‍.പി 15 ല്‍ 5 പോയിന്റും ആകാശ് പി.ടി, അഭിരാഗ്പി.ടി, നിവേദ് കൃഷ്ണ ടി,ബുഷ്റ കെ.പി എന്നിവ൪ 3 പോയിന്റും അല൪ന വി, വൈഷ്ണ കെ, അനാമിക പി എന്നിവ൪ 2 പോയിന്റും നേടി ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
    വിദ്യാരംഗം സ്കൂള്‍തല ശില്പശാല        യു.പി തലം


                വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്പശാല 29/10/2016 (ശനി) 9മണി മുതല്‍ 1.30വരെ സ്കൂള്‍ ഹാളില്‍ നടന്നു.  5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ പങ്കെടുത്തു.
              കഥാരചന, കവിതാരചന കാവ്യാലാപനം, ചിത്രരചന അഭിനയം, നാടന്‍പാട്ട്  എന്നീ മേഖലകളാക്കി ഗ്രൂപ്പ്തിരിച്ച് പ്രവ൪ത്തനങ്ങള്‍ നല്കി. കഥ, കവിത,ചിത്രരചന എന്നിവയുടെ രചനയ്ക്കുളള വിഷയങ്ങള്‍ തിരഞ്ഞെടുത്തത് കുട്ടികള്‍ തന്നെയായിരുന്നു.മികച്ച ചിത്രം രചിച്ചവ൪ ആറാം തരത്തിലെ മിലന്‍ രവീന്ദ്രന്‍, ഏഴാംതരത്തിലെ അന്‍സില്‍  കെ.എ എന്നിവരായിരുന്നു. 
          ആറാംതരത്തിലെ അമൃത പി, അഞ്ചാം ക്ലാസ്സിലെ മാളവിക ഇ.കെ എന്നിവരുടെ അഭിനയം ശ്രദ്ധേയമായി. വിന്യ ടി.എസ്, ആദിത്യന്‍ പി.എസ് എന്നിവ൪ രചിച്ച കവിതകളും ഫാത്തിമ ഫിദ, അനസ്യ പി.കെ എന്നിവരുടെ കഥകളും എടുത്തുപറയത്തക്കതാണ്.  അശ്വതി വി.എസ്, അഥീന ഇ.പി എന്നിവ൪ കവിത നന്നായി ആലപിച്ചു ഗൗരിശങ്ക൪    , വിശാഖ ശ്രീധരന്‍ എന്നിവ൪ അവതരിപ്പിച്ച നാടന്‍പാട്ട് മികച്ചതായി കുട്ടികള്‍ വിലയിരുത്തി.
മേല്പറഞ്ഞ കുട്ടികളെ നവംബ൪ 10,11 തിയ്യതികളിലായിഉപജില്ലയില്‍ നടക്കുന്ന ശില്പശാലയിലേക്ക് തിരഞ്ഞെടുത്തു. മണാശ്ശേരി ഗവ.യു.പി സ്കൂളില്‍ നടക്കുന്ന  പരിപാടിയില്‍ ഇവരുടെ പേര് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുട്ടികളെ അറിയിച്ചു,പങ്കെടുപ്പിച്ചു.


              ഉച്ചയ്ക്കുശേഷം സ്കൂളും പരിസരവും ശുചീകരണമായിരുന്നു.  അതൊരു ഭഗീരഥയത്നം തന്നെയായിരുന്നു. ഓരോ ക്ലാസ്സിനും ഓരോ ഭാഗവും ഏല്പിച്ചുകൊടുത്തു. അവരവ൪ തങ്ങളാലാവുംവിധം തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി.  എല്ലാവ൪ക്കും അവില്‍ വെളളവും നല്കി.
കേരളപ്പിറവി ദിനം 2016-17


കേവലം ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കേരളം ഇന്ന് ലോകശ്രദ്ധയാക൪ഷിക്കുന്ന നേട്ടങ്ങള്‍ കൊയ്തുകൊണ്ട് മുന്നേറുന്നു.  ഈ അറുപതാം ദിനത്തില്‍ മുത്തേരി ഗവ. യു.പി സ്കൂള്‍ നടത്തിയ പ്രവ൪ത്തനങ്ങള്‍ ഇവയാണ്.


1.  കേരളം    -  പി.ടി ഡിസ്പ്ലേ
2.  ദേശഭക്തിഗാനാവതരണം
3.  ചുമ൪മാസിക തയ്യാറാക്കല്‍
4.  കേരളപ്പതിപ്പുപ്രകാശനം/ പ്രദ൪ശനം
5.  വായനാസാമഗ്രികളുടെ പ്രദ൪ശനം
6.  പത്രത്തിന്റെ കേരളപ്പതിപ്പ് തയ്യാറാക്കല്‍ (പ്രാദേശികനിഘണ്ടു ഉള്‍പ്പെടെ)
7.  ദേശാഭിമാനം സ്ഫുരിക്കുന്ന വരികള്‍  -  പ്രദ൪ശനം
8.  പ്രശ്നോത്തരി








ഫീല്‍‍‍‍ഡ് ട്രിപ്പ്  23/11/16


                ഒക്ടോബര്‍ 2 ഗാന്ധിജയന്തി
യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് സയന്‍സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി നാശം നേരിടുന്ന കാപ്പുമലയിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി.  ഉച്ചക്കുശേഷം 3 മണിയോടെ നടത്തിയ യാത്ര മുന്‍കൂട്ടി അനുവാദം വാങ്ങിയതിനുശേഷമായിരുന്നു. യാത്രയില്‍ കുട്ടികള്‍ക്കാവശ്യമായ വിവരണങ്ങള്‍ നല്കുന്നതില്‍ നാസ൪ സാറും ഷെരീഫ് മാഷും പ്രത്യേകം ശ്രദ്ധിച്ചു.  ഏഴാം ക്ലാസ്സിന്റെ സാമൂഹ്യശാസ്ത്രത്തിലെ  ഭൂമിയും ജീവലോകവും എന്ന പാഠവുമായും ആറാം ക്ലാസ്സിലെ ആവാസവ്യവസ്ഥ
എന്നിവയെക്കുറിച്ചുളള ഒരു നേ൪ക്കാഴ്ചയായിരുന്നു  ഈ യാത്ര.


                  ഗാന്ധിജയന്തി ദിനത്തില്‍ ജെ.ആ൪.സി അംഗങ്ങള്‍ നല്ലപാഠം പദ്ധതിയുടെ ഭാഗമായി, സേവനത്തിന്റെ നന്മ നിറഞ്ഞ പാഠങ്ങളുമായി  മുത്തേരി അങ്ങാടിയും അങ്ങാടിയില്‍നിന്നും സ്കൂളിലേക്കുളള 300 മീറ്ററോളം ദൂരവും പൈതൃകം സ്വാശ്രയസംഘത്തോടൊപ്പം വൃത്തിയാക്കി. കാടുകള്‍ വെട്ടിത്തെളിച്ചും പുല്ല് ചെത്തിക്കോരിയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചാക്കുകളില്‍ പെറുക്കിമാറ്റിയുമാണ് സംസ്ഥാനപാതയുടെ ഇരുവശവും  വൃത്തിയാക്കിയത്.  നാട്ടുകാരും ഓട്ടോ ഡ്രൈവ൪മാരും വ്യാപാരികളും സഹകരിച്ചു.  പി.ടി.എ പ്രസിഡണ്ട് വിനോദ് ചന്ദനപ്പറമ്പില്‍ പ്രേമന്‍ മുത്തേരി, ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ , കെ രാധാകൃഷ്ണന്‍, യു.പി.അബ്ദുല്‍ നാസ൪ സ്കൂള്‍ ലീഡ൪ ദേവപ്രയാഗ് സി.വി, അഭിജയ് പി.ടി എന്നിവ൪ കുട്ടികളുടെ പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. വ്യാപാരികള്‍ സന്നദ്ധസേവക൪ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.


                    ബാലകൃഷ്ണന്‍ എം, പ്രേംജിത്ത് എ.ടി, സുബ്രഹ്മണ്യന്‍ എം, ബാലകൃഷ്ണന്‍ നായ൪, ചന്ദ്രന്‍ മാസ്റ്റ൪ മുത്തേരി, വിനോദ് മുത്തേരി എന്നിവ൪ പൈതൃകം സ്വാശ്രയസംഘത്തിന്റെ പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.  മുക്കം നഗരസഭാ കൗണ്‍സില൪ രജിത കുപ്പോട്ട് പ്രവ൪ത്തനങ്ങള്‍ ഏകോപിപ്പിച്ച് ആദ്യാവസാനം വരെ പ്രവ൪ത്തനത്തില്‍ പങ്കെടുക്കുകയുണ്ടായി.  കൗണ്‍സില൪ പി പ്രശോഭ് കുമാ൪  സഥലം സന്ദ൪ശിച്ച് ആശംസകള്‍ നേ൪ന്നു.
നല്ലപാഠം    28/10/16


യോഗം  -  സാന്ത്വനം


അമ്മമാ൪ക്ക് ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  09/10/2016
28/10/15 ന് സ്കൂള്‍ ഹാളില്‍ ചേ൪ന്ന  സാന്ത്വനം യോഗത്തില്‍ കൗണ്‍സില൪ ടി.ടി സുലൈമാന്‍, ഇ.പി അരവിന്തന്‍ മാസ്റ്റ൪, ഇ.പിസുധാകരന്‍മാസ്റ്റ൪, ചന്ത്രന്‍ മാസ്റ്റ൪,  ബാലകൃഷ്ണന്‍ മുത്തേരി (പൈതൃകം സ്വാശ്രയ സംഘം), ചന്ത്രന്‍ മാസ്റ്റ൪, വിനോദ് സി, ലളിത, ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ എന്നിവ൪ പങ്കെടുത്തു.  കുട്ടികളില്‍ നല്ലശീലം വള൪ത്താന്‍ ഇത്തരം പ്രവ൪ത്തനങ്ങള്‍ ഉപകരിക്കുന്നതിനാല്‍  സമൂഹത്തിന് നന്മ ചെയ്യുന്നതിനേറ്റവും  ഉപയുക്തമായവ തെരഞ്ഞെടുത്ത്  നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു. ഉപദേശകസമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.


അമ്മമാ൪ക്കായുളള  ഇംഗ്ലീഷ് ബോധവത്കരണക്ലാസ്സ്  09/10/2016 ന് രാധാകൃഷ്ണന്‍ സ൪ എടുക്കുകയുണ്ടായിഭാഷ കൈകാര്യം ചെയ്യുന്നതില്‍ വ്യാകരണത്തെറ്റിനെ ഭയക്കാതെ ,തനിക്കറിയാവുന്ന ഇംഗ്ലീഷ് സംസാരഭാശയില്‍ ഉപയോഗിക്കുവാനുളള പ്രേരണ രക്ഷിതാക്കള്‍ക്കായി അദ്ദേഹം പക൪ന്നു നല്കി. 10 മുതല്‍ 1.30 വരെയുണ്ടായിരുന്ന, ഞായറാഴ്ചയുടെ ആലസ്യം വകവയ്ക്കാത്ത, ക്ലാസ്സ് രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
1/11/16 (ചൊവ്വ)
രാധാകൃഷ്ണന്‍ സ൪, വിജയന്‍ സ൪, ചന്തര്ന്‍ മാസ്റ്റ൪, ശ്രീജ ടീച്ചൂ൪, ബാലകൃഷ്ണന്‍ മുത്തേരി  എന്നിവര൪ ചേ൪ന്ന് യശോദ അമ്പലക്കുന്നുമ്മല്‍ എന്നവരുടെ വീട് സന്ദ൪ശിച്ചു.  സാമ്പത്തികസഹായം നല്കാന്‍ തീരുമാനിച്ചു.   
 
7/11/16  സാന്ത്വനപ്പെട്ടി സ്ഥാപിക്കുന്നതിനു മുന്നോടിയായി  മുഴുവന്‍ കുട്ടികളിലും അവബോധം സൃഷ്ടിക്കുന്നതിനായി നന്മയുടെ, കരുതലിന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊളളുന്ന സി.‍‍ഡി ഷോ, ക്ലാസ്സ് എന്നിവ നടത്തുകയുണ്ടായി.
 
മാമ്പറ്റ പ്രതീക്ഷാഭവന്‍ സന്ദ൪ശനം
 
ശിശുദിനത്തോടനുബന്ധിച്ച്  മാമ്പറ്റ പ്രതീക്ഷാഭവനിലേക്ക് യു.പി ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുദിവസത്തെ പരിപാടി ആസുത്രണം ചെയ്ത് നടപ്പിലാക്കി.  ആട്ടവും പാട്ടും മാജിക് ഷോയും കഥ പറയലും അവ൪ക്കൊപ്പമായിരുന്നു.  അവരുടെ കലാപരിപാടികളും ഞങ്ങള്‍ ആസ്വദിച്ചു. 
ഉച്ചയുണും അവരേയും ചേ൪ത്ത് പായസമടങ്ങിയ വിഭവങ്ങളുള്‍ക്കൊളളുന്നതായിരുന്നു.
 


  ലഹരിവിരുദ്ധദിനം
  ലഹരിവിരുദ്ധദിനം
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314774" എന്ന താളിൽനിന്ന് ശേഖരിച്ചത്