"ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

x
No edit summary
(x)
വരി 28: വരി 28:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പ്രൈമറി സ്കൂളുകളില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഭൌതിക സൌകര്യങ്ങള്‍ കടമ്പേരി ജി യു പി സ്കൂളിലും ഉണ്ട്.റോഡിനിരുവശവും രണ്ടു പറമ്പുകളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കിടയില്‍ സ്വകാര്യവ്യക്തിയുടെ പത്തു സെന്റോളം സ്ഥലമുണ്ട്. നാലു ബ്ലോക്കുകളിലായാണ് കെട്ടിടങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളത്.മെയിന്‍ ബ്ലോക്കില്‍ അഞ്ച് ക്ലാസ്സ്‌ മുറികളും ഓഫീസ്റൂം സ്റ്റാഫ്‌റൂം ഇംഗ്ലീഷ് തിയേറ്റര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. തൊട്ടടുത്ത ബ്ലോക്കില്‍ രണ്ട് നിലകളിലായി ലാബ്‌,ലൈബ്രറി,ഐ.ടി റൂം ഇവയാണ് ഉള്ളത്.പഴയ ബില്‍ഡിംഗ് ഒരു ഹാള്‍ ആണ്.ചെറുപരിപാടികള്‍ നടത്തുന്നതും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഇവിടെ വെച്ചാണ്‌.അതിനരികിലുള്ള ബ്ലോക്കില്‍ രണ്ട് നിലകളിലായി മൂന്ന്‍ ക്ലാസ്സ് മുറികള്‍ ഉണ്ട്..
ജലസമൃദ്ധമായ കിണറും പാചകപ്പുരയും സ്കൂളിന് സ്വന്തമായുണ്ട്.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മൂത്രപ്പുരകളും ഐ ഇ ഡി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കു ആവശ്യമുള്ള റാമ്പ് ;എല്‍ പി കുട്ടികള്‍ക്ക് വേണ്ടിയുള്ള ഊഞ്ഞാല്‍,സ്ലൈഡര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.പൊതുപരിപാടികല്‍ക്കായുള്ള രണ്ട് ഓപ്പെന്‍ സ്റ്റേജുകള്ഉം ചുറ്റുമതിലും ഗെയ്റ്റ്ഉം ഭൌതികസൌകര്യങ്ങളില്‍ പെടുന്നു.
അടുത്ത അധ്യയനവര്‍ഷത്തില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി ടി എ ആരംഭിച്ചുകഴിഞ്ഞു.സ്കൂള്‍വാഹനം ,ഒരു ഹൈടെക് ക്ലാസ്സ്‌മുറി എന്നിവ ജൂണ്‍ മാസത്തില്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.തുടര്‍ന്ന് സ്കൂള്‍ മൊത്തം ഹൈടെക് ആക്കുകയാണ് ലക്ഷ്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314661" എന്ന താളിൽനിന്ന് ശേഖരിച്ചത്