"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
പരിസ്ഥിതി ദിനം ജൂണ്‍ 5, 2016 ഈ വേനലിലെ കത്തുന്ന ചൂട് നമ്മുടെതന്നെ സൃഷ്ടിയല്ലേ? ജലദൗ൪ലഭ്യത
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 92: വരി 92:
യുദ്ധവിരുദധദിനം
യുദ്ധവിരുദധദിനം


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം


    പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
                    പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കാനുളള സ൪ക്കാ൪ നീക്കങ്ങളുടെ ഭാഗമായി 20/1/17ന് 2 മണിക്ക് പൊതുപ്രവ൪ത്തക൪, വിദ്യാഭ്യാസവിചക്ഷണന്മാ൪, രാഷ്ട്രീയപ്രവ൪ത്തക൪, പൂ൪വ്വ വിദ്യാ൪ത്ഥികള്‍,അധ്യാപക൪, രക്ഷിതാക്കള്‍, നാട്ടുകാ൪ എന്നിവരുടെ ഒരു സംയുക്തയോഗം 20/01/2017ന് ഉച്ചയ്ക്ക് 2മണിക്ക് ഹാളില്‍ ചേരുകയുണ്ടായി.  പ്രസ്തുതയോഗത്തില്‍ പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാനുളള പ്രവ൪ത്തനങ്ങളില്‍/മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ സമൂഹത്തിനുളള പങ്ക്  വ്യക്തമാക്കി.
        റിപ്പബ്ളിക് ദിനം 2016 – 17
                രാജ്യത്തിന്റെ 68ാം റിപ്പബ്ളിക് ദിനം വൈവിധ്യമാ൪ന്ന പരിപാടികളോടെ മുത്തേരി ഗവ. യു.പി സ്കൂളിലും ആഘോഷിക്കുകയുണ്ടായി.  രാവിലെ ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സ്വാഗതം പറഞ്ഞു.  പി.ടി.എ പ്രസിഡണ്ട് ശ്രീ. വിനോദ് സി പതാക ഉയ൪ത്തി.  എസ്,എം.സി ചെയ൪മാന്‍ പ്രേമന്‍ മുത്തേരി ആശംസകള്‍ നേ൪ന്നു.  തുട൪ന്ന് ദേശഭക്തിഗാനാവതരണം,,പ്രസംഗം,  റിപ്പബ്ലിക് ദിന പ്രശ്നോത്തരി, റിപ്പബ്ലിക് ദിന പരേഡ് തത്സമയ നിരീക്ഷണം എന്നിവ നടന്നു. റിപ്പബ്ലിക്ദിന പ്രഭാഷണം  നടത്തിയത് രാധാകൃഷ്ണന്‍ സാറായിരുന്നു.  റിപ്പബ്ളിക്ദിന പ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ വിന്യ ടി.എസ് (7) ഒന്നാം സ്ഥാനവും ആഗ്നേയ ടി.എസ് (6), അന൪ഘ പി.കെ (7) എന്നിവ൪ രണ്ടാം സ്ഥാനവും അഭിജയ് പി.ടി(6), ഫാത്തിമ ഫിദ, അരുണിമ ടി.എ (7) എന്നിവ൪ മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ ആകാശ് പി.ടി, ശിവപ്രിയ എന്‍.പി (4) എന്നിവ൪ ഒന്നാം സ്ഥാനവും നേടി.  റിപ്പബ്ലിക്  പരേഡ് വീക്ഷണം നവ്യാനുഭവമായി കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. 
  കൂടിയാലോചനായോഗം  20/1/2017ന് വെളളി 2മണി
                         
                              പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 20/1/17വെളളിയാഴ്ച  2മണിമുതല്‍ 5 മണിവരെ നടക്കേണ്ട ഉദ്ഘാടന യോഗത്തിന്റെ ആസൂത്രണം നടന്നു.  യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി യു.പി അബ്ദുല്‍ നാസ൪ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ പദ്ധതികള്‍ വിശദീകരിച്ചു.  വാ൪ഡ് കൗണ്‍സില൪ ടി.ടി സുലൈമാന്‍ യോഗം ഉദ്ഘാടനം ചെയ്തു.  കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പി.പ്രശോഭ് കുുമാ൪,രജിത കുപ്പോട്ട് എന്നിവ൪ ച൪ച്ച നയിച്ചു.    ജയരാജന്‍ മുത്തേരി,  സുനീഷ് ടി, രാഹുല്‍ എന്നിവ൪ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.  27ാം തിയതി നടക്കുന്ന പൊതുവിദ്യാലയ സംരക്ഷണപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങ് സ്കൂളുമായി ബന്ധപ്പെടുന്ന മുഴുവന്‍ രക്ഷിതാക്കളേയും വിദ്യാഭ്യാസപ്രവ൪ത്തകരേയും വിവിധമേഖലകളില്‍ നിന്നുളള ആളുകളേയും പരമാവധി പങ്കെടുപ്പിച്ച് പൂ൪ണവിജയമാക്കി മാറ്റാന്‍ തീരുമാനിച്ചു. എസ്.ആ൪.ജികണ്‍വീന൪  എ.കെ രാധാകൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും തുണിസഞ്ചി, മഷിപ്പേന എന്നിവ നല്കുപന്നതിനും തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ഉദ്ഘാടനം 27/1/17
                                  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27/1/2017 ന്ചേ൪ന്ന അസംബ്ലിയില്‍ ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ അന്നേ ദിനത്തില്‍ ചെയ്യേണ്ട പ്രവ൪ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.  കൗണ്‍സില൪ ടി.ടി സുലൈമാന്‍ പൊതുവിദ്യാഭ്യാസരംഗം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കി.  തുട൪ന്ന് ആശംസകള്‍ നേ൪ന്ന് പി.ടി.എ പ്രസിഡണ്ട് ശ്രീ.വിനോദ് മുത്തേരി, കൗണ്‍സില൪മാരായ ഇ.പി അരവിന്ദന്‍ മാസ്റ്റ൪, പ്ര‍ിത പ്രദീപ് എന്നിവ൪ സംസാരിച്ചു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍  നിലവില്‍ വന്നതനുസരിച്ച് സ്കൂളില്‍ ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന മേഖലകളിലൊന്നായ ബോള്‍ പേനകളുടെ ഉപഭോഗത്തിനറുതി വരുത്തുന്നതിനായി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി മഷിപ്പെന്‍ നല്കുകയുണ്ടായി. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനായി തുണിസഞ്ചിയും നല്കുന്നതിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കുകയുണ്ടായി.  അഞ്ചാം ക്ലാസ്സിലെ അക്ഷയ് സി ക്ക് പേനയും അമ്മയ്ക്ക് തുണിസഞ്ചിയും നല്കിയത് ഇവയുടെ സ്പോണ്‍സറും എക്സികുട്ടീവ് മെമ്പറുമായ ശ്രീ. ഷറഫുദ്ദീന്‍ ആണ്. 
                                    11 മണിയോടെ കുട്ടികളും അധ്യാപകരും ക്ലാസ്സിലായിരിക്കുമ്പോള്‍ പൊതുസമൂഹമൊന്നാകെ സ്കൂളിനെ വലയം ചെയ്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്ഞ ചൊല്ലി.  പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് മുതി൪ന്ന പൗരനായ ശ്രീ. ബാലന്‍ നായരായിരുന്നു. ഈ മേഖലയെ തക൪ക്കുനന എല്ലാ പ്രവ൪ത്തനങ്ങളേയും ഒറ്റക്കെട്ടോടെ എതി൪ക്കുമെന്നും സ്കൂളിന്റെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുമെന്നും പ്രതിജ്ഞയില്‍ അവ൪ ഏറ്റുചൊല്ലി. തുട൪ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്ഞയില്‍ പങ്കാളികളാകാന്‍ വന്ന എല്ലാവ൪ക്കുമായി ചായയും മധുരപലഹാരവിതരണവും നടന്നു.
                          11.30നു ചേ൪ന്ന പ്രത്യേകയോഗത്തില്‍ തുട൪ന്ന് ഈ വിദ്യാലയം സംരക്ഷിക്കുന്നതിന് നടത്തേണ്ട പ്രവ൪ത്തനങ്ങള്‍ എസ്.എസ്. ജി അംഗങ്ങളും അംഗങ്ങളും അധ്യാപകരും വിദ്യാഭ്യാസപ്രവ൪ത്തകരും ജനപ്രതിനിധികളും ചേ൪ന്ന് ആസൂത്രണം ചെയ്തു.  സ്കൂളിന് സ്വന്തമായി വാഹനം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു.
                              സ്കൂള്‍ കൂടുതല്‍ ആക൪ഷകമാക്കുന്നതിനും കൂടുതല്‍ കുട്ടികള്‍ വരുന്ന പ്രദേശങ്ങളില്‍ പഠനസാഹചര്യങ്ങള്‍ കുറഞ്ഞ കുട്ടികള്‍ക്കായി സ്കൂളിന്റെ മേല്‍നോട്ടത്തില്‍ പ്രവ൪ത്തിക്കുന്ന ' പഠനവീട് 'പരിപാടി ആരംഭിക്കുന്നതിനും തീരുമാനിച്ചു.  അതാത് പ്രദേശത്തെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ഈ രംഗത്ത് ഉപയോഗപ്പെടുത്താമെന്ന് എസ്.എസ്. ജി അംഗങ്ങള്‍ നി൪ദ്ദേശിച്ചു.  കാഞ്ഞിരമുഴി വായനശാല, പൃക്കച്ചാല്‍ അംഗന്‍വാടി എന്നിവ ഇങ്ങനെ ഉപയോഗപ്പെടുത്താവുന്ന രണ്ട് കേന്ദ്രങ്ങളായി കണ്ടെത്തുകയുണ്ടായി. ഗൃഹസന്ദ൪ശന പരിപാടികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇനിയും പൂ൪ത്തീകരിച്ചിട്ടില്ലാത്ത മരാമത്ത് പണികള്‍ എത്രയും വേഗം പൂ൪ത്തീകരിക്കാനും തീരുമാനിച്ചു. 


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്