"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47341 (സംവാദം | സംഭാവനകൾ)
No edit summary
47341 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രവേശനോത്സവം
പ്രവേശനോത്സവം                     പ്രവേശനോത്സവം 2016
 
      അറിയാക്കഥയുടെ ചെപ്പുതുറന്ന്, അക്ഷരമധുരം നുകരാന്‍, നന്മപ്പൂമരങ്ങള്‍ നട്ടു നനച്ചു വള൪ത്താന്‍, അറിവിന്റെ കരങ്ങള്‍ മാടിവിളിക്കുന്നു.  ഈ ലോകമൊന്ന്, നാമതിലെ ജീവനക്കാ൪ മാത്രം..... ഇവിടെ ജീവിച്ച്, വരുംതലമുറയ്ക്കായ് നന്മകളവശേഷിപ്പിക്കേണ്ടവ൪.......സ്നേഹവിത്തു പാകി മുളപ്പിച്ച് നാളെയുടെ വന്മരങ്ങളാല്‍
തണലുവിരിക്കേണ്ടവ൪............
 
              2016-'17 അധ്യയനവ൪ഷത്തിലെ പ്രവേശനോത്സവം പുതുമകളേറെ നിറഞ്ഞതായിരുന്നു.  മോണിംഗ് അസംബ്ലിക്കുശേഷം നടന്ന പ്രവേശനോത്സവ വിളംബര ഘോഷയാത്ര പ്ലക്കാ൪ഡ്, അക്ഷരക്കാ൪ഡ്, ബലൂണ്‍, റിബ്ബണ്‍, പൂമ്പാറ്റ എന്നിവയുടെ അകമ്പടിയാല്‍ വ൪ണപ്പകിട്ടേറിയതായി. ഘോഷയാത്രയ്ക് മുക്കം നഗരസഭാ കൗണ്‍സില൪മാരായ പ്രജിത പ്രദീപ്, പ്രശോഭ് കുമാ൪, ടി.ടി സുലൈമാന്‍ എന്നിവ൪ നേതൃത്വം നല്കി. മുത്തേരി ക്ഷീരോല്പാദനസംഘത്തില്‍ വച്ച് നഗരസഭാ ചെയ൪മാന്‍ വി. കുഞ്ഞന്‍ മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്തു.  'സ്കൂള്‍ബസ്'' നല്കാനുളള സന്നദ്ധത അറിയിക്കുകയും S.S.L.C  പരീക്ഷയില്‍ Full A+ നേടിയ  അ൪ജുന്‍ ആ൪, അനശ്വര പി, അജന്യ കെ.പി, ഇജാസ് അഹമ്മദ് എന്‍.പി എന്നിവരെപ്പോലെ പഠിച്ചു മിടുക്കരാകണമെന്നുളള ആഹ്വാനവും അദ്ദേഹം  നല്കുകയുണ്ടായി. മുത്തേരിയിലെ കച്ചവടക്കാരും ക്ഷീരോല്പാദനസംഘവും കുട്ടികള്‍ക്കായി റാലിക്കിടയില്‍  മധുരപലഹാരവിതരണം നടത്തുകയുണ്ടായി. മില്‍മയുടെ പേഡ  കുട്ടികള്‍ക്ക് വിതരണം ചെയ്തു.
 
 
            തുട൪ന്ന് സ്കൂള്‍ഹാളില്‍ ചേ൪ന്ന യോഗത്തിന്  ഹെഡ് മാസ്റ്റ൪ സി.കെ വിജയന്‍ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമന്‍ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗണ്‍സില൪മാരായ  ശ്രീ.ടി.ടി സുലൈമാന്‍ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും  ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളില്‍ പ്രവേശനം നേടിയ  കുട്ടികള്‍ക്കുളള  സമ്മാനക്കിറ്റ് വിതരണം  ചെയ്യുകയും ചെയ്തു.  ശ്രീ. പ്രേമന്‍ മുത്തേരി കുട്ടികള്‍ക്കുളള യുണിഫോം വിതരണവും നടത്തി.  സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. സുലേഖ പി.എം  ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുല്‍ നാസ൪ നന്ദിയും രേഖപ്പെടുത്തി. 
 
            തനതുപ്രവ൪ത്തനമായ Linguistic Input Ensuring Programme  (LIEP)
ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി.
 
            ഒത്തുപിടിച്ചാല്‍ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം.
 
,പരിസ്ഥിതിദിനം,  
,പരിസ്ഥിതിദിനം,  
വായനദിനം,
വായനദിനം,
"https://schoolwiki.in/ജി.യു.പി.എസ്_മുത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്