"കെ.എം.യു.പി സ്കൂൾ എടയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= മുകുന്ദന്‍ . ഇ | | പ്രധാന അദ്ധ്യാപകന്‍= മുകുന്ദന്‍ . ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= മണികണ്ഠന്‍ . കെ | | പി.ടി.ഏ. പ്രസിഡണ്ട്= മണികണ്ഠന്‍ . കെ | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=IMG_20170109_103026.jpg | ||
}} | }} | ||
13:12, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എം.യു.പി സ്കൂൾ എടയൂർ | |
---|---|
വിലാസം | |
എടയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ENGLISH |
അവസാനം തിരുത്തിയത് | |
29-01-2017 | 19358 |
ചരിത്രം
കേരളത്തില്‍ പൊതുവെയും മലബാറില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസം പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീ . എം.പി . ഗോപാലന്‍ നായര്‍ 1949 ല്‍ ശ്രീ . വേലായുധന്‍ നായരില്‍ നിന്ന് എടയൂര്‍ സൗത്ത് സ്കൂള്‍ തീരു വാങ്ങുന്നത് . അക്കാലത്ത് അഞ്ചാം തരം ജയിക്കുന്ന കുട്ടിക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് വൈക്കത്തൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ മാത്രമായിരുന്നു ആശ്രയം . ഈ കുറവ് പരിഹരിക്കുന്നതിന് എടയൂരില്‍ ഒരു എലിമന്‍ററി സ്കൂള്‍ വേണമെന്ന ആശയം എം.പി.ഗോപാലന്‍ നായരുടെ നേതൃത്ത്വത്തില്‍ സൗത്ത് സ്കൂളിന്‍റെ വാര്‍ഷികാഘോഷ വേളയില്‍ ഒരു പ്രമേയമായി അവതരിപ്പിക്കപെട്ടു .ഒരു കമ്മിറ്റി രൂപീകരിച്ച് ഹയര്‍ എലിമന്‍ററി സ്കൂളിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചത് ശ്രീ . എം.പി.ഗോപാലന്‍ നായരായിരുന്നു .
സ്കൂളിന് അംഗീകാരം നേടിയെടുക്കുന്നതിന് വളരെ അധികം പ്രതിബന്ധ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് . 1951 ല്‍ കമ്മറ്റിയുടെ പേരില്‍ സ്കൂള്‍ അംഗീകരിക്ക പെട്ടു.
1950 ജൂണ്‍ മാസത്തില്‍ എടയൂര്‍ സൗത്ത് സ്കൂളിന്‍റെ കിഴക്കെ അറ്റത്ത് ഒരു കൊച്ചു മുറിയിലാണ് എടയൂര്‍ ഹയര്‍ എലിമന്‍ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ ആരംഭിച്ചത് . ആദ്യം 6ആം ക്ലാസ്സ് മാത്രമേ അനുവദിച്ചിരുന്നുള്ളൂ . ശ്രീമാന്‍ വി.കെ.പത്മനാഭന്‍ മാസ്റ്റര്‍ ആണ് ആദ്യത്തെ അദ്ധ്യാപകന്‍ . 1950 ജൂലൈ മാസത്തില്‍ ക്ലാസ്സ് മൂത്തമന ഇല്ലത്തെ മൂത്തമന ഇല്ലത്തെ പൂമുഖത്തേക്ക് മാറ്റപ്പെട്ടു . പിന്നീട് സ്കൂളിന്‍റെ പ്രവര്‍ത്തനം ഒരു പീടിക മുറിയിലേക്ക് മാറ്റി . 1951 മാര്‍ച്ച് മാസത്തില്‍ പീടിക മുറിയില്‍ നിന്ന് സ്കൂള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു . സ്കൂളിനുള്ള സ്ഥലം നെല്ലെക്കാട്ട് മാധവന്‍ നായര്‍ സംഭാവന ചെയ്തു . സ്കൂള്‍ കെട്ടിടത്തിന് പലരും ആവുന്ന വിധത്തില്‍ സഹായ സഹകരണങ്ങള്‍ ചെയ്തിട്ടുണ്ട് . സ്കൂള്‍ കിണര്‍ റെയ്ഞ്ചറുടെ ഉത്സാഹത്താല്‍ സംഭാവനയായി കിട്ടിയതാണ് .
ഇക്കാലമായപ്പോഴേക്കും കമ്മറ്റിക്ക് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോവുന്നതിന് പ്രയാസമായി തീരുകയും നിലനില്‍പ്പിനായി സ്കൂള്‍ സൗജന്യമായി ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് തീരു കൊടുക്കുകയും ചെയ്തു . ഒന്നു രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം കൊണ്ട് സ്കൂള്‍ തകരുമെന്ന നില വന്നപ്പോള്‍ ഗോപാലകൃഷ്ണന്‍ നായരും കടമായി എം.പി. ഗോപാലന്‍ നായര്‍ക്ക് തീരു കൊടുത്തു . സ്കൂള്‍ നിലനിര്‍ത്താന്‍ വേണ്ടി ശ്രീ . എം.പി. ഗോപാലന്‍ നായര്‍ക്ക് അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ഉണ്ടായിട്ടുണ്ട് . ആരോഗ്യം ക്ഷയിച്ച ശ്രീ.എം.പി. ഗോപാലന്‍ നായര്‍ക്ക് 1960 ഏപ്രില്‍ 5 ന് അകാല മരണം സംഭവിക്കുകയും സ്കൂളിന്‍റെ ഉത്തരവാദിത്ത്വം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ശ്രീമതി കമലാക്ഷികുട്ടിടിയമ്മ ഏറ്റെടുക്കുകയും ചെയ്തു .
ഇന്ന് സ്കൂളില്‍ കാണുന്ന എല്ലാ അഭിവൃദ്ധിക്കും കാരണം മാനേജ്മെന്‍റിന്‍റേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും മറ്റ് നാട്ടു കാരുടേയും നിസ്വാര്‍ത്ഥ സേവനങ്ങളുടെ ഫലമാണ് .
ഭൗതികസൗകര്യങ്ങള്‍
1.കോണ്‍ക്രീറ്റ് കെട്ടിടം രണ്ട് നില - 2 എണ്ണം ഓട് മേഞ്ഞ ബില്‍ഡിങ്ങ് - 7 കഞ്ഞിപ്പുര ( കോണ്‍ക്രീറ്റ്) 1 2 . കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭാസത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് താഴെ പറയുന്ന സൗകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തിക്കുന്നു . കമ്പ്യൂട്ടര്‍ - 3 , ലാപ് ടോപ്പ് - 1 , എല്‍.സി.ഡി പ്രൊജക്ടര്‍ - 1 ഓഫീസ് സംബന്ധ്ധമായ കാര്യങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷനോട് കൂടിയ മറ്റൊരു കമ്പ്യൂട്ടറും പ്രവര്‍ത്തിക്കുന്നു . 3 . പൊതു പരിപാടികള്‍ , സ്കൂള്‍ അസംബ്ലി , മറ്റു അറിയിപ്പുകള്‍ എന്നിവക്ക് മികച്ച ശബ്ദ സംവിധാനം പ്രവര്‍ത്തിക്കുന്നു . രണ്ട് ആംപ്ലിഫയര്‍ നാല് കോളാമ്പി , രണ്ട് ബോക്സ് എന്നിവ അതിന്‍റെ ഭാഗമായി ഉണ്ട് . 4 . ഫലപ്രദമായ കുടിവെള്ള വിതരണത്തിന് കിണര്‍ - 1 , മോട്ടോര്‍ -1 , ടാങ്ക് - 2 , ടാപ്പുകള്‍ - 15 എന്നീ സൗകര്യങ്ങള്‍ ഉണ്ട് . 5 . താഴെ പറയുന്നവ ' URINAL ' വിഭാഗത്തില്‍ ലഭ്യമാണ് . ആണ്‍കുട്ടികള്‍ - 15 എണ്ണം , പെണ്‍കുട്ടികള്‍ - 10 എണ്ണം , കക്കൂസുകള്‍ - 9 എണ്ണം . 6 . ഭക്ഷണപ്പുരയില്‍ :- മുഴുവന്‍ ക്ലാസ്സുകളിലേക്കും ആവശ്യമായ ബക്കറ്റുകള്‍ , Store room , ഗ്യാസ് പാചകം , അനുബന്ധ ഉപകരണങ്ങള്‍ , പാചകപ്പാത്രങ്ങള്‍ , ബയോഗ്യാസ് പ്ലാന്‍റ് , മാലിന്യ സംസ്കരണ സ്ഥലം എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ് . 7 . 5 സൈക്കിളുകള്‍ , സ്പോര്‍ട്ട് സ് ഉപകരണങ്ങള്‍ എന്നിവയുണ്ട് . 7 . ഒരു സ്റ്റേജും , രണ്ട് കളിക്കളങ്ങളും സ്കൂളിലുണ്ട്. 8 . കോ-ഓപ്പറേറ്റീവ് സൊസൈറ്റി , സയന്‍സിന്‍റേയും , കണക്കിന്‍റേയും ലാബുകള്‍ , ലൈബ്രറിയും വായനാ മുറിയും , സഞ്ചയിക എന്നിവ സ്കൂളിന്‍റെ ഭാഗമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1. പരിസ്ഥിതി ദിനത്തില്‍ പഞ്ചായത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു . 2 . ലഹരി വിരുദ്ധ ദിനത്തില്‍ എക്സൈസ് ഓഫീസര്‍ ഗണേഷ് ക്ലാസ്സെടുത്തു . തുടര്‍ന്ന് ഡോക്യുമെന്‍ററി പ്രദര്‍ശനം . 3 . 'ചാന്ദ്രദിനത്തില്‍ ചന്ദ്രനുമൊത്ത് ഒരു സ്വപ്നാടനം ' - സ്കിറ്റ് അവതരണം . 4 .കര്‍ഷകദിനം - കര്‍ഷകനെ ആദരിച്ചു . കൃഷി ആരംഭിച്ചു 5 . ഭിന്നശേഷി ദിനം - ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ . 6 . വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടക സംവിധായകന്‍ പാര്‍ത്ഥസാരധി നിര്‍വ്വഹിച്ചു 7. റംസാന്‍ - മെഹന്തി ഫെസ്റ്റ് 8. കലാമേള - സബ്ജില്ലാ തലം - യു.പി വിഭാഗം ഓവറോള്‍ മൂന്നാം സ്ഥാനം , സംസ്കൃതോത്സവം രണ്ടാം സ്ഥാനം . 9 . ശാസ്ത്രമേള - സബ് ജില്ലാതലം - സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം 10 . കായിക മേള - പഞ്ചായത്ത് തലം , സബ് ജില്ലാ തലം(യു.പി) - ഒന്നാം സ്ഥാനം
പ്രധാന കാല്‍വെപ്പ്:
ടാലന്‍റ് സേര്‍ച്ച്
2016 മെയ് 30 ന് എടയൂര്‍ നോര്‍ത്ത് LPS ല്‍ വെച്ച് നടന്ന മുന്നൊരുക്കം ശില്‍പ്പ ശാലയില്‍ 2016 - 17 വര്‍ഷം തനത് പദ്ധതിയായി ടാലന്‍റ് സേര്‍ച്ച് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു . തുടര്‍ന്ന് മെയ് 31 ന് സ്കൂളില്‍ വെച്ച് ചേര്‍ന്ന ' ഒരുക്കം ' പരിപാടിയില്‍ ടാലന്‍റ് സേര്‍ച്ച് പരിപാടിക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു . സ്കൂളിലെ പിന്നോക്കക്കാര്‍ക്കും മുന്നോക്കക്കാര്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ , ക്ലാസ്സുകള്‍ , പ്രവര്‍ത്തനങ്ങള്‍ എന്നിവ നല്‍കല്‍. രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം , സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് പഠന നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം .
ജൂണ്‍ 2 ന് ഇംഗ്ലീഷ് , മലയാളം , ഗണിതം എന്നീ വിഷയങ്ങളില്‍ പ്രീ ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി . അധ്യാപകര്‍ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂളുകള്‍ ഉപയോഗിച്ച് എല്ലാ ശനിയാഴ്ചയും പ്രസ്തുത വിഷയങ്ങളില്‍ പിന്നോക്കക്കാര്‍ക്കായുള്ള ക്ലാസ്സുകള്‍ നടത്തി വരുന്നു .
കൂടാതെ ഏഴാം ക്ലാസ്സിലെ പ്രതിഭാ സംഗമവും പിന്നോക്കക്കാര്‍ക്ക് ഒപ്പമെത്താന്‍ എന്ന പേരിലും ക്യാമ്പുകള്‍ സംഘടിപ്പിച്ചു . ഏഴാം ക്ലാസ്സിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും ഒരു ക്യാമ്പ് സംഘടിപ്പിച്ചത് . ക്യാമ്പുകള്‍ക്ക് മഞ്ചേരി GGHSS ലെ ശ്രീ . വാഹിദ് മാസ്റ്റര്‍ നേതൃത്വം നല്‍കി . തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏഴാം ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ച് എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ശേഷം പ്രത്യേക ക്യാമ്പുകള്‍ നടത്തി ക്കൊണ്ടിരിക്കുന്നു . വിവിധ ക്യാമ്പുകളിലെ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തിയും അരക്കൊല്ല പരീക്ഷയിലെ ഗ്രേേഡുകള്‍ പരിഗണിച്ച് പ്രത്യേകം മാര്‍ക്കുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നു . ഇതിന്‍റെയെല്ലാം അടിസ്ഥാനത്തില്‍ ഏഴാം ക്ലാലാസ്സിലെ TOP 20 കണ്ടെത്തുകയും..അവരെ ആദരിക്കുകയും ചെയ്യും .
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
കുറേ കമ്പ്യൂട്ടറുകള്‍ അടങ്ങിയ ഒരു നല്ല സ്മാര്‍ട്ട് ക്ലാസ്സ് റൂം ഇന്ന് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു . കൂടുതല്‍ IT സാദ്ധ്യതകള്‍ ഉപയോഗിച്ച് പഠനം എളുപ്പമാക്കി തീര്‍ക്കുവാന്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് IT പഠനത്തിന് ഒരു ലാപ് ടോപ്പും , പ്രൊജക്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും അടങ്ങിയ സംവിധാനത്തോട് കൂടിയ 50ഓളം പേര്‍ക്ക് ഇരുന്ന് വീക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു IT ക്ലാസ്സ് റൂം തന്നെ ഒരുക്കിയിട്ടുണ്ട് .
കൂടാതെ പാഠഭാഗവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി CD കളും , ഡോക്യുമെന്‍റ്റി , CD ലൈബ്രറി തുടങ്ങിയവ ലഭ്യമാണ് . കുട്ടികളുടെ ആവശ്യത്തിനായി ഒരു ടി.വി യും DVD പ്ലെയറും നിലവില്‍ ഉണ്ട് . സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്‍റെ സുഗമമായ നടത്തിപ്പിനായി ഒരു അധ്യാപികയേയും നിയമിച്ചിട്ടുണ്ട് . ടൈം ടേബിള്‍ അനുസരിച്ച് എല്ലാ വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉപയോഗപ്പെടുത്തുന്നു .
മാനേജ്മെന്റ്
1950 ല്‍ ഒരു കമ്മറ്റിയായി പ്രവര്‍ത്തിക്കുകയും പിന്നീട് കമ്മറ്റിക്ക് നടത്തിക്കൊണ്ടു പോവാന്‍ സാധിക്കാതെ വന്നതിനാല്‍ ശ്രീീമാന്‍ ചാത്തനാത്ത് ഗോപാലകൃഷ്ണന്‍ നായര്‍ക്ക് സ്കൂള്‍ ഏല്പിച്ച് കൊടുത്തു . പിന്നീട് സ്കൂള്‍ മാനേജ് മെന്‍റ് യശഃശരീരനായ ശ്രീ . എം.പി.ഗോപാലന്‍ നായര്‍ക്ക് തീര് കൊടുക്കുകയും ചെയ്തു . 1960 ഏപ്രില്‍ 5 ന് നമ്മെയെല്ലാം വിട്ടു പിരിഞ്ഞ ശ്രീ . എം.പി ഗോപാലന്‍ നായരുടെ പിന്‍തുടര്‍ച്ചാവകാശ പ്രകാരം സ്കൂള്‍ മാനേജ് മെന്‍റ് ശ്രീമതി പി.പി.കമലാക്ഷിക്കുട്ടി ടീച്ചര്‍ക്കായിരുന്നു . എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീമതി . പി.പി. ജാനകിയമ്മയാണ് നോക്കിയിരുന്നത് .പിന്നീട് 1984 ഏപ്രില്‍ 30 മുതല്‍ ശ്രീമതി കമലാക്ഷിക്കുട്ടി ടീച്ചര്‍ തന്നെ ഈ വിദ്യാലയത്തിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു .എന്നാല്‍ 2009 ജൂലൈ 27 ന് ശ്രീമതി. കമലാക്ഷിക്കുട്ടി ടീച്ചര്‍ നമ്മെ വിട്ടു പിരിഞ്ഞു . പിന്നീട് ശ്രീമതി പി . പി . ഗിരിജ ടീച്ചര്‍ സ്കൂളിന്‍റെ മാനേജ് മെന്‍റ് ഏറ്റെടുത്തു . ഇപ്പോള്‍ ശ്രീമതി . പി . പി . പ്രേമജ ടീച്ചറുമാണ് ഈ വിദ്യാലയത്തിന്‍റെ മാനേജര്‍ . ഹേഡ് മാസ്റ്റര്‍ : മുകുന്ദന്‍ . ഇ , പി.ടി.എ പ്രസിഡന്‍റ് : മണികണ്ഠന്‍ . കെ , എം.പി.ടി.എ പ്രസിഡന്‍റ് : ഷറീന . എന്‍ .
വഴികാട്ടി
{{#multimaps: 10.89843939, 76.097223 | width=400px | zoom=16 }}