ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12548 (സംവാദം | സംഭാവനകൾ)
No edit summary
12548 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
സ്കക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍
1. കെ. എന്‍. നാരായണന്‍ നമ്പൂതിരി .
2. പി. നാരായണന്‍


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==

15:54, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. ആലന്തട്ട
വിലാസം
ALANTHATTA
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201712548




ചരിത്രം

            കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്ര ഭൂമികയിൽ വേറിട്ട പ്രവർത്തന പ്രതലത്തിലൂടെ സ്വന്തമായൊരിടം അടയാളപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ആലന്തട്ട എ യു പി സ്കൂൾ . വിശാലമായ പാടങ്ങളും പച്ചപ്പട്ടുടുത്ത കുന്നിന്ചെരിവുകളും നാട്ടിടവഴികളും സമൃദ്ധമായ വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമായ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
               ആലന്തട്ടയുടെയും പരിസര പ്രദേശങ്ങളുടെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ വിദ്യാലയത്തിന്റെ ഉദ്‌ഘാടനം 1953 ഡിസംബർ 31 നു മലയാള സാഹിത്യത്തിലെ സാഗര ഗർജനം ഡോ .സുകുമാർ അഴിക്കോടാണ് നിർവഹിച്ചത് .ഈ പ്രദോശത്തെ അഞ്ജാനതിമിരം അകറ്റുന്ന കൈത്തിരിയാകട്ടെ ഈ വിദ്ധ്യാലയം എന്ന അദ്ദേഹത്തിന്റെ  ആശംസ അന്വര്‍ത്തമാകുന്ന പ്രവര്‍ത്തനങ്ങളാണ് ആറുപതിറ്റാണ്ടുകളായി ഈ വിദ്ധ്യാലയം സാര്‍ത്ഥമാക്കുന്നത്. അന്ന് ഇങ്ങനെയൊരു സരസ്വതീക്ഷേത്രം  ഇവിടെ യാഥാര്‍ത്ഥ്യമായതിന്റെ പിന്നില്‍ മഹാനായൊരു മനുഷ്യസ്നേഹിയുടെ ഉപാധികളില്ലാത്ത  നന്മമനസ്സായിരുന്നു കാരണം. ഈ നാട്ടിലെ  സഹൃദയത്വത്തിന്റെ പ്രതീകവും കര്‍മ്മനിരതനുമായ കര്‍ഷകന്‍- പി.ടി. കണ്ണന്‍- അദ്ദേഹമായിരുന്നു ഈ വിദ്ധ്യാലയം സ്ഥാപിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത്.  ജാതി മത വര്ഗ്ഗീയതകളില്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരു ജനതയെ ഇരുട്ടില്‍നിന്ന്  വെളിച്ചത്തിലേക്ക് നയിക്കാന്‍ ആ കര്‍മ്മയോഗിയോടൊപ്പം  ഈ മാട്ടലേയും സമീപപ്രദേശങ്ങളീലേയും നിരപതി മഹത്വ്യക്തിത്വങ്ങള്‍ അന്ന് കൈ കോര്‍ത്തിരുന്നു. 01.01.1954 ല്‍ അധ്യയനം ആരംഭിച്ച വിദ്യാലയത്തില്‍ 1954 മുതലാണ് അഞ്ചാം തരത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. അങ്ങനെ 1958-ല്‍ അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. അന്ന് കയ്യുര്‍-ചീമേനി പഞ്ചായത്തിലെ ചെന്‍ബ്റകാനം, മുഴക്കോം, നിടുംബ,വലിയപൊയില്‍, പാലോത്ത് , ചള്ളുവക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയനായിരുന്നു ഈ വിദ്യാലയം. 
                മാറിവരുന്ന ജീവിതസാഹചര്യത്തോടൊപ്പം തന്നെ നാടും വികസനത്തിന്റെ കുതിപ്പിലായി. ചെമ്മണ്‍പാതകള്‍ താറിട്ടറോടുകളായി. ഗതാഗത സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമായി. പരിസ്ഥിതിയിലും വന്നു ഏറെ മാറ്റം. ഒപ്പം വിദ്യാലയത്തിന്റെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ട്ടിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് കൈകോരി‍ത്തപ്പോള്‍ അനായാസം സാധിച്ചുവെന്നത്  വിദ്യാലയത്തിന്റെ എടുത്തുപറയേണ്ട മികവാ​ണ്. ഈ മികവിന് കിട്ടിയ പ്രതിഫലമാണ് കാസര്‍ഗോഡ് ജില്ലയുടെ ചരിത്രം മാറ്റിയെഴുതിയ മികച്ച പി. ടി. എ അവാര്‍ഡുകള്‍. നാടിന്റെ വികസനം വിദ്യാലയത്തിലൂടെ സാധിക്കുമെന്ന് തിരിച്ചറിയുന്ന ജനതയുടെ കൈകളില്‍ വിദ്യാലയ വികസന പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാലത്തോളം ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ ഈ വിദ്യാലയത്തെ തേടിയെത്തുമെന്നുള്ള കാര്യത്തില്‍ നമുക്ക് പ്രത്യാശിക്കാം.

ഭൗതികസൗകര്യങ്ങള്‍

പ്രി കെ ഇ ആർ കെട്ടിടമാണെങ്കിലും അടുത്ത കാലത്തു പി ടി എ, മദർ പി ടി എയുടെ സജീവ പ്രവർത്തനത്തിന്റെ ബലമായി നല്ലൊരു കംപ്യൂട്ടർ ലാബ് ,ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച 'മലയാണ്മ 'എന്ന ലൈബ്രറി ഹാൾ ,ബെസ്ററ് പി ടി എ അവാർഡ് തുകയും മറ്റു സാമൂഹ്യ പങ്കാളിത്തത്തോടെയും നിർമിച്ച ഡൈനിങ്ങ് ഹാൾ,ടൈൽ പാകിയ കിച്ചൻ കം സ്റ്റോർ റൂം ,ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സ്റ്റോവ് ,ടൈൽ പാകിയ യൂറിനൽ ,ടോയ്‌ലറ്റ് സൗകര്യം ,ഗേൾസ്‌ ഫ്രണ്ട്‌ലി ടോയ്ലറ്റ് ,എല്ലാ ക്ലാസ്‌ മുറികളിലും കറന്റ് കണക്ഷൻ , ഫാൻ , ലൈറ്റ് സൗകര്യം ,നല്ലൊരു പ്ലേയ് ഗ്രൗണ്ട് ,ബ്രോഡ് ബാൻഡ് കണക്ഷൻ ഇതൊക്കെ വിദ്യാലയത്തെ ആകര്ഷകമാകുന്ന ഘടകമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

സ്കക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ 1. കെ. എന്‍. നാരായണന്‍ നമ്പൂതിരി . 2. പി. നാരായണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._ആലന്തട്ട&oldid=302176" എന്ന താളിൽനിന്ന് ശേഖരിച്ചത്