"പുല്ലൂക്കര നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ സി എച്ച് | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൽ നാസർ സി എച്ച് | ||
| സ്കൂള്‍ ചിത്രം=14428 school photo.jpg | | | സ്കൂള്‍ ചിത്രം=14428 school photo.jpg | | ||
}} | |||
== ചരിത്രം == | == ചരിത്രം == | ||
15:25, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| പുല്ലൂക്കര നോർത്ത് എൽ പി എസ് | |
|---|---|
| വിലാസം | |
പുല്ലൂക്കര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 14428 |
ചരിത്രം
ആമുഖം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ , പാനൂർ നഗരസഭയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ . എഴുത്തുപള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ച സ്കൂൾ കാലാന്തരത്തിൽ എലിമെന്ററി സ്കൂൾ ആയി മാറുകയായിരുന്നു. ഇപ്പോൾ ചൊക്ലി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ നാലാം തരം വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
സ്കൂൾ സ്ഥാപിതമായിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു എന്നതാണ് വായ്മൊഴി . പുല്ലൂക്കര വലിയപീടികയിൽ എന്നറിയപ്പെടുന്നിടത്ത് ഇന്നത്തെ സ്കൂളിന്റെ പ്രാരംഭദിശയിലുള്ള എഴുത്തുപള്ളിക്കൂടം സ്ഥിതി ചെയ്തതായി പറയപെടുന്നു . അവിടത്തെ എഴുത്താശാനായിരുന്നു വണ്ണമ്പത്ത് കുഞ്ഞിക്കുട്ടി ഗുരുക്കൾ . അഗീകാരമില്ലാത്ത എഴുത്തുപള്ളിക്കൂടമായി എത്രകാലം സ്ഥാപനം തുടർന്നു എന്നതിന്റെ വ്യക്തമായ കാലനിർണയം ലഭ്യമല്ല. സ്കൂൾ പരിസരത്തെ വൃദ്ധജനങ്ങളുടെയും ഇന്ന് ജീവിച്ചിരിപ്പുള്ള പൂർവ്വ അദ്ധ്യാപകരുടേയും , ഓർമകളിൽ നിന്ന് ശേഖരിച്ച വസ്തുക്കളും, ലഭ്യമായ ഏതാനും രേഖകളുമാണ് ഈ സ്ഥാപനത്തിന്റെ ചരിത്ര പശ്ചാത്തലം.
1932 മുതലുള്ള ലഭ്യമായ രേഖകളിൽ നിന്ന് മനസിലാവുന്നത് അംഗീകാരം ലഭിക്കുമ്പോൾ സ്കൂളിന്റെ നാമം ഹിന്ദു ബോയ്സ് എലിമെന്ററി സ്കൂൾ എന്നതായിരുന്നു. 1947ശേഷം പുല്ലൂക്കര നോർത്ത് എൽ പി സ്കൂൾ എന്ന പേര് സ്വീകരിച്ചു. സ്ഥാപിത മാനേജർ കാക്കറോട്ട് കുഞ്ഞനന്തൻ നമ്പ്യാർ ആണെന്ന് പറയപ്പെടുന്നു. പിന്നീട് വാച്ചാലി ശങ്കുണ്ണിക്ക് സ്ഥാപനം കൈമാറി . തുടർന്ന് പഴയപുരയിൽ അച്യുതൻമാസ്റ്റർ - പഴയപുരയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററും കൂട്ടവകാശത്തിൽ സ്ഥാപനം ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്‍
ഓലമേഞ്ഞ എഴുത്തുപള്ളിക്കൂടത്തിൽ നിന്നും ഇന്നത്തെ മികച്ച സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിൽ എത്തി നിൽക്കുന്ന വിദ്യാലയത്തിന് പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട് . ഗ്രൗണ്ട് , ലൈബ്രറി , കമ്പ്യൂട്ടർ , വാഹന സൗകര്യം , എല്ലാ ക്ലാസിലും ഫാൻ, ലൈറ്റ്, ജലസേചന സൗകര്യങ്ങൾ ഉണ്ട് . പി ടി എ യുടെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പരിശ്രമത്തിൽ ശിശു സൗഹൃദ പാർക്ക് ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഓരോ അധ്യയന വർഷവും നടത്തപെടുന്ന വിവിധ മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . പ്രവൃത്തി പരിചയ മേളകളിൽ വിദ്യാലയം കൈവരിച്ച നേട്ടം സ്തുത്യര്ഹയമാണ് . ചോക്ക് നിർമാണം , കുട നിർമാണം തുടങ്ങിയ കൈ തൊഴിലുകളുടെ പരിശീലനം വിദ്യാർഥികൾക്കു നൽകിയിട്ടുണ്ട്
മാനേജ്‌മെന്റ്
പി പി പ്രദീപ്കുമാർ ആണ് ഇപ്പോഴത്തെ മാനേജർ
മുന്‍സാരഥികള്‍
പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി പി അച്യുതൻ മാസ്റ്റർ, കെ പി കെ രാഘവൻ മാസ്റ്റർ , കെ ബാലകൃഷ്ണൻ മാസ്റ്റർ, കല്യാണി ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഗോപാലൻ മാസ്റ്റർ, ബാലൻ കണിയന്റവിട, ഡോക്ടർ പി പി രാഘവൻ, ഡോക്ടർ സിജു കെ എം , ഡോക്ടർ ഗസ്നഫർ, ഡോക്ടർ ശ്രിജില കെ എം , ഡോക്ടർ രശ്മി