"എം എ എം യു പി എസ് അടുക്കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മരുതോങ്കര ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിന്‍റെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ യു പി സ്ക്കള്‍ 1958 ല്‍ സ്ഥാപിതമായ അടുക്കത്ത്എം എ യു പി സ്ക്കള്‍ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കുറ്റ്യാടി പ്രദേശത്തിന്‍റെ പ്രബല ജന്‍മികുടുംബമായ മേപ്പാട്ട് തറവാട്ടിലെ അംഗവും പ്രദേശത്തെ വിദ്യഭ്യാസ സാമൂഹിക പ്രശ്നങ്ങളില്‍ പങ്കുവഹിച്ചിരുന്ന ആളായിരുന്നു ജനാബ് നെല്ലിയുളളതില്‍ കുഞ്ഞമ്മദ് | മരുതോങ്കര ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിന്‍റെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ യു പി സ്ക്കള്‍ 1958 ല്‍ സ്ഥാപിതമായ അടുക്കത്ത്എം എ യു പി സ്ക്കള്‍ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കുറ്റ്യാടി പ്രദേശത്തിന്‍റെ പ്രബല ജന്‍മികുടുംബമായ മേപ്പാട്ട് തറവാട്ടിലെ അംഗവും പ്രദേശത്തെ വിദ്യഭ്യാസ സാമൂഹിക പ്രശ്നങ്ങളില്‍ പങ്കുവഹിച്ചിരുന്ന ആളായിരുന്നു ജനാബ് നെല്ലിയുളളതില്‍ കുഞ്ഞമ്മദ് | ||
മുക്കുമലയില്‍ ഖലമു കൊണ്ട് അറബി അക്ഷരം കുറിക്കുന്നതിലും ഖുറാനിലെ സൂക്തങ്ങള്‍ മനപാഠമാക്കുന്നതിലും വിദ്യഭ്യാസത്തിന്‍റെ പൂര്‍ത്തീകരണം കണ്ട മുസ്ലിംങ്ങളും അറിയാനും പഠിക്കാനുമുളള അവകാശങ്ങളൊക്കെയും പാടത്തും പറന്പിലും വിയര്‍പ്പിനൊപ്പം ഒഴുക്കികളഞ്ഞ ഈഴവരും മറ്റു പിന്നോക്ക വിഭാഗങ്ങളുമായിരുന്നു. ഈ പ്രദേശത്തിന്‍റെ ജനപഥങ്ങളില്‍ അധികവും. എങ്കിലും ജീവിതത്തിന്‍റെ നിമ് ന്നോന്നതങ്ങളില്‍ കാലത്തിന്‍റെ മാറ്റം സ്പര്‍ശിക്കാന്‍ ആഗ്രഹിച്ച ചിലരെങ്കിലും ഈ നാട്ടിലുണ്ടായി . അക്കൂട്ടത്തില്‍ പ്രഥമഗണനീയന്‍ നെല്ലിയുളളതില്‍ കുഞ്ഞമ്മദ് സാഹിബായിരുന്നു.അദ്ദേഹത്തില്‍ നാദാപുരം എം എല്‍ എ ആയിരുന്ന സഖാവ് ശ്രി സി എച്ച് കണാരനെ പോലുളള മഹദ് വ്യക്തി കളുടെ സ്വാധീനം കൂടി ചേര്‍ന്നപ്പോഴാണ് ഈ നാടിന്‍റെ വിദ്യഭ്യാസ നവോത്ഥാനത്തിന്‍റെ തുടക്കം കുറിക്കപ്പെട്ടത്. | മുക്കുമലയില്‍ ഖലമു കൊണ്ട് അറബി അക്ഷരം കുറിക്കുന്നതിലും ഖുറാനിലെ സൂക്തങ്ങള്‍ മനപാഠമാക്കുന്നതിലും വിദ്യഭ്യാസത്തിന്‍റെ പൂര്‍ത്തീകരണം കണ്ട മുസ്ലിംങ്ങളും അറിയാനും പഠിക്കാനുമുളള അവകാശങ്ങളൊക്കെയും പാടത്തും പറന്പിലും വിയര്‍പ്പിനൊപ്പം ഒഴുക്കികളഞ്ഞ ഈഴവരും മറ്റു പിന്നോക്ക വിഭാഗങ്ങളുമായിരുന്നു. ഈ പ്രദേശത്തിന്‍റെ ജനപഥങ്ങളില്‍ അധികവും. എങ്കിലും ജീവിതത്തിന്‍റെ നിമ് ന്നോന്നതങ്ങളില്‍ കാലത്തിന്‍റെ മാറ്റം സ്പര്‍ശിക്കാന്‍ ആഗ്രഹിച്ച ചിലരെങ്കിലും ഈ നാട്ടിലുണ്ടായി . അക്കൂട്ടത്തില്‍ പ്രഥമഗണനീയന്‍ നെല്ലിയുളളതില്‍ കുഞ്ഞമ്മദ് സാഹിബായിരുന്നു.അദ്ദേഹത്തില്‍ നാദാപുരം എം എല്‍ എ ആയിരുന്ന സഖാവ് ശ്രി സി എച്ച് കണാരനെ പോലുളള മഹദ് വ്യക്തി കളുടെ സ്വാധീനം കൂടി ചേര്‍ന്നപ്പോഴാണ് ഈ നാടിന്‍റെ വിദ്യഭ്യാസ നവോത്ഥാനത്തിന്‍റെ തുടക്കം കുറിക്കപ്പെട്ടത്. | ||
മാനേജ്മെന്‍റ് സ്ക്കഉുകള്‍ അനുവദിക്കപ്പെട്ടതില്‍ ഒരു നിശ്ചിതസംഖ്യ സര്‍ക്കാരില്‍ കെട്ടിവെക്കണമെന്ന് നിയമമുണ്ടായിരുന്ന കാലം അത്തരം ഒരു സംഖ്യ കെട്ടിവെച്ച് സ്ക്കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞമ്മദ് സാഹിബ് ശ്രീ സി എച്ച് കണാരേട്ടനെ അറിയിക്കുകകയും അദ്ദേഹം നിയമസഭയില്‍ ശക്തമായി ഇടപ്പെടുകയും നിയമം ഭേദഗദതി ചെയ്യുന്നതിന് കളമൊരുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടുന്നത്. | മാനേജ്മെന്‍റ് സ്ക്കഉുകള്‍ അനുവദിക്കപ്പെട്ടതില്‍ ഒരു നിശ്ചിതസംഖ്യ സര്‍ക്കാരില്‍ കെട്ടിവെക്കണമെന്ന് നിയമമുണ്ടായിരുന്ന കാലം അത്തരം ഒരു സംഖ്യ കെട്ടിവെച്ച് സ്ക്കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞമ്മദ് സാഹിബ് ശ്രീ സി എച്ച് കണാരേട്ടനെ അറിയിക്കുകകയും അദ്ദേഹം നിയമസഭയില്‍ ശക്തമായി ഇടപ്പെടുകയും നിയമം ഭേദഗദതി ചെയ്യുന്നതിന് കളമൊരുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടുന്നത്. | ||
14:11, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എം എ എം യു പി എസ് അടുക്കത്ത് | |
|---|---|
| വിലാസം | |
മരുതോങ്കര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 16476 |
................................
ചരിത്രം
മരുതോങ്കര ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിന്‍റെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ യു പി സ്ക്കള്‍ 1958 ല്‍ സ്ഥാപിതമായ അടുക്കത്ത്എം എ യു പി സ്ക്കള്‍ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കുറ്റ്യാടി പ്രദേശത്തിന്‍റെ പ്രബല ജന്‍മികുടുംബമായ മേപ്പാട്ട് തറവാട്ടിലെ അംഗവും പ്രദേശത്തെ വിദ്യഭ്യാസ സാമൂഹിക പ്രശ്നങ്ങളില്‍ പങ്കുവഹിച്ചിരുന്ന ആളായിരുന്നു ജനാബ് നെല്ലിയുളളതില്‍ കുഞ്ഞമ്മദ്
മുക്കുമലയില്‍ ഖലമു കൊണ്ട് അറബി അക്ഷരം കുറിക്കുന്നതിലും ഖുറാനിലെ സൂക്തങ്ങള്‍ മനപാഠമാക്കുന്നതിലും വിദ്യഭ്യാസത്തിന്‍റെ പൂര്‍ത്തീകരണം കണ്ട മുസ്ലിംങ്ങളും അറിയാനും പഠിക്കാനുമുളള അവകാശങ്ങളൊക്കെയും പാടത്തും പറന്പിലും വിയര്‍പ്പിനൊപ്പം ഒഴുക്കികളഞ്ഞ ഈഴവരും മറ്റു പിന്നോക്ക വിഭാഗങ്ങളുമായിരുന്നു. ഈ പ്രദേശത്തിന്‍റെ ജനപഥങ്ങളില്‍ അധികവും. എങ്കിലും ജീവിതത്തിന്‍റെ നിമ് ന്നോന്നതങ്ങളില്‍ കാലത്തിന്‍റെ മാറ്റം സ്പര്‍ശിക്കാന്‍ ആഗ്രഹിച്ച ചിലരെങ്കിലും ഈ നാട്ടിലുണ്ടായി . അക്കൂട്ടത്തില്‍ പ്രഥമഗണനീയന്‍ നെല്ലിയുളളതില്‍ കുഞ്ഞമ്മദ് സാഹിബായിരുന്നു.അദ്ദേഹത്തില്‍ നാദാപുരം എം എല്‍ എ ആയിരുന്ന സഖാവ് ശ്രി സി എച്ച് കണാരനെ പോലുളള മഹദ് വ്യക്തി കളുടെ സ്വാധീനം കൂടി ചേര്‍ന്നപ്പോഴാണ് ഈ നാടിന്‍റെ വിദ്യഭ്യാസ നവോത്ഥാനത്തിന്‍റെ തുടക്കം കുറിക്കപ്പെട്ടത്.
മാനേജ്മെന്‍റ് സ്ക്കഉുകള്‍ അനുവദിക്കപ്പെട്ടതില്‍ ഒരു നിശ്ചിതസംഖ്യ സര്‍ക്കാരില്‍ കെട്ടിവെക്കണമെന്ന് നിയമമുണ്ടായിരുന്ന കാലം അത്തരം ഒരു സംഖ്യ കെട്ടിവെച്ച് സ്ക്കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞമ്മദ് സാഹിബ് ശ്രീ സി എച്ച് കണാരേട്ടനെ അറിയിക്കുകകയും അദ്ദേഹം നിയമസഭയില്‍ ശക്തമായി ഇടപ്പെടുകയും നിയമം ഭേദഗദതി ചെയ്യുന്നതിന് കളമൊരുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടുന്നത്.
1958 ആഗസ്റ്റ് മാസം 4ാം തിയ്യതി അന്നത്തെ നാദാപുരം എ ഇ ഒ ശ്രീ ഗോവിന്ദന്‍ നന്പ്യാര്‍ ഉദ്ഘാടനം നിര്‍വഹിച്ച അടുക്കത്ത് എം എ എം യു പി സ്ക്കള്‍ 30 കുട്ടികളും ഒരു അധ്യാപകനുമായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. എം മൊയ്തു മാസ്റ്ററായിരുന്ന ആദ്യത്തെ പ്രധാനധ്യാപകന്‍ . കഞ്ഞിയും ശര്‍ക്കരയും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു മൊയ്തു മാസ്റ്റര്‍ കുുട്ടികളെ സ്ക്കൂളിലേക്ക് ആകര്‍ഷിച്ചത്. അക്ഷരത്തേക്കാളേറെ കാളുന്ന വയറിന് അന്നം തേടുന്ന പാവപ്പെട്ട ഒരു സമൂഹത്തിന് ഒരു പ്രചോദനമായിരുന്നു ഇത്.
നെല്ലിയുളളതില്‍ കുുഞ്ഞമ്മദിന്‍റെ വേര്‍പാടിനു ശേഷം അദ്ദേഹത്തിന്‍റെ പത്നി മാനേജരായി ഇവരുടെ പുത്രന്‍ എന്‍ സലിം പിന്നിട് മാനേജരായി പ്രവര്‍ത്തിച്ചു. 2004ല്‍ കുറ്റ്യാടി മുസ്ലിം യത്തിംഖാന ഈ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് പദവി ഏറ്റെടുത്തു. അര്‍ദ്ധപട്ടിണിയിലും മുഴു പട്ടിണിയിലും ജീവിതം പൂരിപ്പിച്ച തികച്ചും സാധാരണക്കാരായ ജനവിഭാഗമായിരുന്നു ഈ ഗ്രാമത്തിലേറെയും. അറിവിന്‍രെ അനന്ത വിശാലതയെക്കുറിച്ച് വല്ലാത്ത അവബോധമെന്നും ഈ സാധാരണക്കാര്‍ക്കില്ലായിരുന്നു. എങ്കിലും അറിയാനുളള ആഗ്രഹവും സ്വപ്നങ്ങളും നെഞ്ചിലേറ്റി ക്ഷേത്രവും പളളിയും പരിശുദ്ധിയോടെ പരിപാലിച്ച ീ ജനത ഈ കാണുന്ന വിദ്യാലയത്തിന്‍റെ പരിപാലരരും കാവലാളുകലുമായി കളിക്കളവും മൂത്രപ്പുരയും കുടിവെളളപൈപ്പും ഇത്തരമ പരുപാലനത്തിന്‍റെ ശേഷിപ്പുകള്‍ തന്നെയാണ്,പുതിയ മാനേജ്മെന്‍റ് പദവി ഏറ്റെടുത്തതിന് ശേഷം ഭൗതികസാഹചര്യങ്ങള്‍ മികവുറ്റതാക്കി. സ്ക്കുളും അതിന്‍റെ സ്വത്തുക്കളും രേഖയിലും റജിസ്ടേഷനിലും മാനേജ്മെന്‍റിതാണെങ്കിലും അതിലപ്പുറം യാഥാര്‍ത്യബോധത്തിന് മുന്പില്‍ നാട്ടികാരുടെതാണ്. അവരാണ് ഇതിനെ വളര്‍ത്തിയവര്‍ അവര്‍തന്നെയാണ് ഇന്നും വളര്‍ത്തുന്നതും.
അനവധി തലമുറകളുടെ മനസ്സിലും മസ്തിഷ്കത്തിലും ആന്തോളനങ്ങള്‍ തീര്‍ത്ത് ആറ് പതിറ്റാണ്ടിന്‍റെ കര്‍മ്മസാഫല്യത്തിലെത്തി നില്‍ക്കുകയാണ് ഈ വിദ്യാലയം. അക്ഷരവും അകവും ജീവീതയോധനത്തിന്‍റെ സമവാക്യങ്ങളാക്കി തലമുറകളിലേക്ക് സാംസ്കാകാരിത ചൊരിഞ്ഞു നല്‍കി മുന്നേറുന്ന ഒറഉ ഗ്രാമീണജനസമൂഹത്തെ സ്യഷ്ടിച്ചെടുക്കാന്‍ ഈ വിദ്യാല.ത്തിനു സാധിക്കുന്നുണ്ടങ്കില്‍ ആ സ്ഥാപനം പ്രസക്തവും പ്രായോഗികമാണെന്നു പറയാം. അത്തരമൊരു കര്‍മ്മനിര്‍വഹണത്തില്‍ അടുക്കത്ത് എം എ എ യു പി സ്ക്കൂള്‍ വിജയം കൈവരിച്ചിരിക്കുന്നു. സമൂഹത്തിന്‍റെ വിവിധ കൈവഴികളെ സര്‍ഗാത്മകമാക്കി നയിച്ചും നനച്ചും മുന്നോട്ട് പോകുന്ന പരശ്ശതം മഹത്വ്യക്തികളെ അടിക്കല്ലിട്ടു പടുതുയര്‍ത്താന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാംസ്ക്കാരിക കേന്ദ്രമായും ജ്ഞാനത്തിന്‍റെ വാത്മീകമായും കാലത്തോട് ക്രിയാത്മകമായി സംവദിക്കുന്ന ഈ സ്ഥാപനത്തിലൂടെ കടന്നു പോയ തലമുറകള്‍ ഈ വിദ്യാലയതിന്‍റെ അഭിമാന ധ്വജവാഹകരാണ്
ആയിരങ്ങള്‍ വിദ്യനുകര്‍ന്ന് ഈ പടിയിറങ്ങിയിട്ടുണ്ട്. അവരില്‍ എല്ലാവരുംവിവിധ മേഖലകളുടെ അത്യുന്നതങ്ങളില്‍ ഇടം നേടിയിരിക്കുന്നു. ഇന്ന് വിദ്യാലയത്തില്‍ 14 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്‍റും സേവനമനുഷ്ഠിച്ചിട്ടു പോരുന്നു. അധ്യാപകുരും അധ്യാപകരക്ഷകര്‍ത്യസമിതിയും കര്‍മ്മഭൂമിയില്‍ ഇറങ്ങിയതിന്‍റെ ചരിത്രവും ഈ വിദ്യാലയത്തിന്‍റെതാണ് കുതിപ്പിവും കിതപ്പിലും കൂടെ നില്‍ക്കുന്ന പി ടി എ പ്രസിഡണ്ട് കെ പി ഇബ്രാഹിമിന്‍റെ നേത്യത്വത്തില്‍ ഒരു മികച്ച പി ടി എ നിലവിലുണ്ട്. ഇന്ന് 214 കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തില്‍ എല്ലാ ക്ലാസ്സുകള്‍ക്കും പാരലായി ഇംഗ്ഗീഷ് മീഡീയം പ്രവര്‍ത്തിച്ചുവരുന്നു.
പാഠ്യ പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയത്തില്‍ നിന്നും ചുറ്റു പ്രദേശങ്ങളിലെ ഹൈസ്ക്കൂളില്‍ പോയി ഉപരി പഠനം നടത്തുന്നവര്‍ ഉയര്‍ന്ന മാര്‍ക്കോടെ എസ് എസ് എല്‍ സി പാസ്സാകുന്നു എന്നത് ശ്രദ്ധേയമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യം ഈ സ്ക്കൂള്‍ പുലര്‍ത്തി വന്നിട്ടുണ്ട്. സംസ്ഥാനശാസ്ത്രോസവത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയ കിരിടമണിഞ്ഞ രാഹുല്‍ ബാബുവും സ്പോട്സ് സ്ക്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അര്‍ച്ചന, സുബിന്‍ ജിതേഷ് എന്നിവരും ചരിത്രത്തിന്‍റെ നേര്‍സാക്ഷികളാണ് .യു എസ് എസ് സ്ക്കോളര്‍ഷിപ്പ് പരീക്ഷ.സുഗമഹിന്ദി പരീക്ഷ സംസ്ക്യത സ്ക്കോളര്‍ഷിപ്പ് ക്വിസ്സ് മത്സരങ്ങള്‍ ജില്ലാതല ഉപന്യാസ മത്സരങ്ങള്‍ എന്നിവയില്‍ ശ്രേദ്ധേയമായ നേട്ടം ഈ വിദ്യാലയത്തിനുണ്ട്.
പത്രവായനക്കും ഗൗവവമായ വായനസംസ്ക്കാരം വളര്‍ത്തുന്നതിലും ഉയര്‍ന്ന പരിഗണനയും കണിശതയും പുലര്‍ത്തുന്ന ഈ വിദ്യാലയം ചെയ്ത സേവനത്തേക്കാളേ ഇനിയും ചെയ്യാനിരിക്കുന്നതെയുളളു.മാറുന്ന സാഹചര്യത്തോട് ക്രിയാത്മകമായ പ്രതികരിക്കുന്ന തലമുറകലെ രാഷ്ടസേവനത്തിന്‍െ മാര്‍ഗത്തില്‍ സ്യഷ്ടിച്ചു വിടാനോരുങ്ങുന്നകര്‍മ്മ പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും നാട്ടുകാരില്‍ നിന്നും അതിലുപരി ഭരണകര്‍ത്താക്കളില്‍ നിന്നും ഈ വിദ്യാലയംപ്രതീക്ഷിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}