"ജി.എച്ച്.എസ്. പന്നിപ്പാറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidhiqueali (സംവാദം | സംഭാവനകൾ)
Sidhiqueali (സംവാദം | സംഭാവനകൾ)
വരി 344: വരി 344:

ഐ.ടി. മേളയിൽ പങ്കെടുത്ത സ്ക്രാച്ച് പ്രോഗ്രാമിംഗിൽ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്കൂളിന് നേടാൻ കഴിഞ്ഞു.  ഗണിത ശാസ്ത്രമേളയിൽ ഒരിനത്തിൽ മൂന്നാം സ്ഥാനം ഉൾപെടെ  നാല് ഇനങ്ങളിൽ 'എ' ഗ്രേഡ് നേടി. ഈ ജില്ലാ മത്സരത്തിൽ പ്രവർത്തിപരിചയ മേളയിലെ 7 ഇനങ്ങളിലും പന്നിപ്പാറ ഗവൺമെൻ്റ് ഹൈസ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ 'എ' ഗ്രേഡ് നേടി. സ്കൂളിന്റെ സമഗ്രമായ ഈ പ്രകടനം മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അഭിമാനകരമായ നേട്ടമാണ്.ഈ വിദ്യാലയം ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിന് ശേഷം പതിനൊന്നു വർഷം മാത്രം പ്രായമുള്ളപ്പോഴാണ് ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.

=='''ദക്ഷിണേന്ത്യൻ ശാസ്ത്രമേള: കേരളത്തിന്റെ പ്രതിനിധിയായി പന്നിപ്പാറയിലെ മിയ ഫാത്തിമ'''==
ശാസ്ത്രലോകത്ത് പുത്തൻ പ്രതീക്ഷകൾ നൽകുന്ന കണ്ടുപിടുത്തവുമായി പന്നിപ്പാറ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മിയ ഫാത്തിമ കെ.പി ശ്രദ്ധേയയാകുന്നു. പനനാര് ഉപയോഗിച്ച് നിർമ്മിച്ച പ്രകൃതിദത്ത റബ്ബർ സംയുക്തങ്ങളെക്കുറിച്ചുള്ള ഗവേഷണ പ്രോജക്റ്റിലൂടെയാണ് ഈ മിടുക്കി അന്തർസംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 19 മുതൽ 23 വരെ ഹൈദരാബാദിൽ വെച്ച് തെലങ്കാന ഗവൺമെന്റിന്റെ കീഴിൽ എസ്.സി.ഇ.ആർ.ടി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ (എസ്.ഐ.എസ്.എഫ് - 2026) കേരളത്തെ പ്രതിനിധീകരിച്ച് മിയ തന്റെ പ്രോജക്റ്റ് അവതരിപ്പിക്കും.
സബ് ജില്ലാ തലത്തിലും മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിയ, സംസ്ഥാന ശാസ്ത്രമേളയിൽ ഇൻവെസ്റ്റിഗേറ്ററി പ്രോജക്റ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പനനാര് റബ്ബർ സംയുക്തങ്ങളിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായിരുന്നു പഠനവിഷയം.
പന്നിപ്പാറ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്  വിദ്യാർത്ഥിനിയായ മിയയെ ഈ നേട്ടത്തിലേക്ക് നയിച്ചത് അതേ സ്കൂളിലെ അധ്യാപിക ഷാദിയ സി.പി നൽകിയ വിദഗ്ധ പരിശീലനമാണ്. മികച്ച ഗവേഷണ മികവും അവതരണ ശൈലിയുമാണ് മിയയെ ഈ വലിയ നേട്ടത്തിന് അർഹയാക്കിയത്. മലപ്പുറത്തിന്റെ അഭിമാനമായി മാറിയ മിയ ഫാത്തിമയെ സ്കൂൾ അധികൃതരും പി.ടി.എയും നാട്ടുകാരും അഭിനന്ദിച്ചു. തുച്ചക്കാട് സ്വദേശി കെ പി മൂസ,  ഹസീന ദമ്പതികളുടെ മകളാണ് മിയ ഫാത്തിമ.

=='''എസ്എസ്എൽസി പരീക്ഷയിൽ പന്നിപ്പാറ ഗവ. ഹൈസ്കൂളിന് ഒമ്പതാം തവണയും നൂറുമേനി; തിളക്കമാർന്ന വിജയം'''==
=='''എസ്എസ്എൽസി പരീക്ഷയിൽ പന്നിപ്പാറ ഗവ. ഹൈസ്കൂളിന് ഒമ്പതാം തവണയും നൂറുമേനി; തിളക്കമാർന്ന വിജയം'''==