"ശങ്കരവിലാസം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 36: | വരി 36: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പഠനത്തോടൊപ്പം കുട്ടികളില്‍ തൊഴില്‍ വാസന വളര്‍ത്താന്‍ വേണ്ടി " സേവന" തയ്യല്‍ പരിശീലിനവും, കാര്‍ഷിക മേഖലയില്‍ അഭിരുചി വര്‍ദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വര്‍ഷങ്ങളായി സ്കൂളില്‍ നടത്തി വരുന്നുണ്ട്. കുട്ടികളില്‍ സേവന തല്‍പരത വര്‍ദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. | പഠനത്തോടൊപ്പം കുട്ടികളില്‍ തൊഴില്‍ വാസന വളര്‍ത്താന്‍ വേണ്ടി " സേവന" തയ്യല്‍ പരിശീലിനവും, കാര്‍ഷിക മേഖലയില്‍ അഭിരുചി വര്‍ദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വര്‍ഷങ്ങളായി സ്കൂളില്‍ നടത്തി വരുന്നുണ്ട്. കുട്ടികളില്‍ സേവന തല്‍പരത വര്‍ദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. അതോടൊപ്പം നീന്തല്‍, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു. | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചു. | അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചു. |
16:39, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശങ്കരവിലാസം യു പി എസ് | |
---|---|
വിലാസം | |
മുതിയങ്ങ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 14669 |
ചരിത്രം
വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കള്‍". അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1914 ല്‍ മുതിയങ്ങയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും കൈകോര്‍ത്തു. തുടര്‍ന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയില്‍ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിനായി. പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങള്‍. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലന്‍ മാസ്റ്റര്‍(എച്ച.എം), അനന്തന്‍ മാസ്റ്റര്‍, ടി എം ഗോപാലന്‍ മാസ്റ്റര്‍, എന്‍ ദേവകി ടീച്ചര്‍, ഇ പി കല്യാണി ടീച്ചര്‍, വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി മുകുന്ദന്‍ മാസ്റ്റര്‍, പി ടി ദാമോദരന്‍ മാസ്റ്റര്‍, മന്ദി ടീച്ചര്‍, എം അനന്ദന്‍, പി രോഹിണി ടീച്ചര്‍, എ പി കൗസല്യ ടീച്ചര്‍, ലക്ഷ്മി ടീച്ചര്‍ തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കള്‍ ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില്‍ക്കുന്നു. 102 വര്‍ഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
മാറിവന്ന മാനേജുമെന്‍റ് സ്കൂളിന്‍റെ ഭൗതിക സാഹചര്യം ഉയര്‍ത്തി എടുക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന് മുതല്‍കൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. എം പിമാരുടെയും എം എല്‍ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂം എന്നിവ ഏര്‍പ്പെടുത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടര്‍ സ്നേഹസമ്മാനമായി നല്‍കി. ഈ കൂട്ടായ്മ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. 2003 ല്‍ ശ്രീ കല്ലി അശോകന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ രൂപവല്ക്കരിച്ച പി ടി എ സ്തുത്വര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവര്‍ത്തന ഫലമായി സ്കൂള്‍ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാര്‍ട്ടീഷന്‍ തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടപ്പിലാക്കി. ഇന്ന് ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വര്‍ദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാര്‍ക്ക് നിര്‍മ്മിക്കുക എന്നതാണ്. ആ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നല്‍ നല്‍കുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോര്‍ക്കാം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠനത്തോടൊപ്പം കുട്ടികളില്‍ തൊഴില്‍ വാസന വളര്‍ത്താന്‍ വേണ്ടി " സേവന" തയ്യല്‍ പരിശീലിനവും, കാര്‍ഷിക മേഖലയില്‍ അഭിരുചി വര്‍ദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വര്‍ഷങ്ങളായി സ്കൂളില്‍ നടത്തി വരുന്നുണ്ട്. കുട്ടികളില്‍ സേവന തല്‍പരത വര്‍ദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. അതോടൊപ്പം നീന്തല്‍, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു.
മാനേജ്‌മെന്റ്
അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചു.
മുന്‍സാരഥികള്‍
- നാണു നമ്പ്യാര്‍ (HM)
- എ എം ഗോപാലന്‍ മാസ്റ്റര്‍
- കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
- ശങ്കരന്‍ മാസ്റ്റര്‍
- എം വി കൃഷ്ണന്‍ നമ്പൂതിരി
- കണ്ണന്‍ മാസ്റ്റര്‍
- വിജയന്‍ മാസ്റ്റര്‍
- കുഞ്ഞൂട്ടി മാസ്റ്റര്‍
- അനന്തന്‍ മാസ്റ്റര്‍
- ടി എം ഗോപാലന്‍ മാസ്റ്റര്‍
- എന്‍ ദേവകി ടീച്ചര്‍
- ഇ പി കല്യാണി ടീച്ചര്‍
- വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍
- വി മുകുന്ദന്‍ മാസ്റ്റര്‍
- പി ടി ദാമോദരന്‍ മാസ്റ്റര്‍
- മന്ദി ടീച്ചര്‍
- പി രോഹിണി ടീച്ചര്‍
- എ പി കൗസല്യ ടീച്ചര്‍
- ലക്ഷ്മി ടീച്ചര്‍
- സുശീല ടീച്ചര്‍
- ജീനകി ടീച്ചര്‍
- എ എം രാജഗോപാലന്‍
- തങ്കമ്മ ടീച്ചര്‍
- ലീല ടീച്ചര്‍
- പി ആദന്‍
- എം വി വിജയരാഘവന്‍
- പി എം പ്രേമവല്ലി
- എം വി അജിത
- പി എം ശൈലജ
- കെ സി ജയാനന്ദന്‍
- സി പി സുധാകരന്‍
- സി വി സുധാകരന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.803158, 75.574585 | width=800px | zoom=16 }}