"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 597: | വരി 597: | ||
വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ് എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു. | വിവിധ തരം വി.എച്ച്.എഫ്., യു.എച്ച്.എഫ് ഉപകരണങ്ങളുടെയും ആന്റിനകളുടെയും പ്രദർശനവും നടന്നു. പ്രാക്കുളം സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ മാസ്റ്റേഴ്സ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, വിവിധ വിദ്യാലയങ്ങളിലെ ലിറ്റിൽകൈറ്റ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. വാർഡ് മെംബർ ലത, കൊല്ലം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പിറ്റിഎ പ്രസിഡന്റ് എ ആൻഡേഴ്സൺ., പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം, സ്റ്റാഫ് സെക്രട്ടറി മിനി. ജെ, സീനിയർ ടീച്ചർ ജിബി ടി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ക്യു.എ.ആർ.എൽ സംഘടനാ ഭാരവാഹികളായ രാജേഷ് ആർ.കെ നായർ, സുനിൽ രാധകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈസൻസ്ഡ് ഹാമുകൾക്കായി ഫോക്സ് ഹണ്ട് ആന്റിന ശിൽപ്പശാലയും നിർമ്മാണവും അനുബന്ധമായി നടന്നു. | ||
==ശതോത്തര രജത ജൂബിലി== | ==ശതോത്തര രജത ജൂബിലി - 125 ആം വാർഷിക ആഘോഷം== | ||
125 | ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ സംഘാടനത്തിനായി പിറ്റിഎ എക്സിക്യൂട്ടീവ് ചേർന്ന് പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വിപുലമായ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സ്പിക്മാകെ സഹകരണത്തോടെ മണിപ്പൂരി നൃത്തം, ക്വയിലോൺ അമച്വർ റേഡിയോ ലീഗിന്റെ സഹകരണത്തോടെ ഹാം റേഡിയോ സെമിനാർ എന്നിവ നടത്തി. | ||
==വിളംബര റാലി== | |||
തിങ്കളാഴ്ച കാഞ്ഞാ വെളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര റാലി തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റോസമ്മ മാർഷൽ ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവതരണം ഓപ്പൺ സ്റ്റേജില നടന്നു. സ്കൂൾ അങ്കണത്തിൽ ശതോത്തര രജത ജൂബിലി സൂചകമായി സ്കൂൾ അങ്കണത്തിൽ 125 ബലൂണുകൾ കുട്ടികൾ പറത്തി ആഘോഷ പരിപാടികൾക്കു തുടക്കമായി. | |||
==ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | |||
പ്രാക്കുളം ഗവ എൽ പി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇരവിപുരം നിയമസഭാംഗം നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര നടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു.പിറ്റി എ പ്രസിഡൻ്റ് എ ആൻഡേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. | |||
ദീർഘകാലം സ്കൂളിൽ പഠിപ്പിച്ച മുപ്പതോളം പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ചലച്ചിത്ര നാടക നടൻ കെ. പിഎസി ലീലാകൃഷ്ണൻ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആൻ്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെൻ്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിരവഹിച്ചു. വാർഡ് മെംബർമാരായ സതി, ടി സി ഗിരി, ദിലീപ്, സജീവ്, ഡോ വിജയ മോഹൻ, ഡാഡു കോടിയിൽ , എസ് എസ് കെ ബി പി സി സുഭാഷ് പി.എം, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, മിനി ജെ, ജിബി ടി ചാക്കോ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ സർഗ സന്ധ്യ 2026 പരിപാടികൾ നടന്നു. നാടൻ പാട്ട് ബാൻഡായ കരിന്തണ്ടൻ സ് കാലിക്കറ്റ് അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടി സദസ്യരെ ആവേശത്തിലാക്കി. | |||
==അവലംബം== | ==അവലംബം== | ||
<References/> | <References/> | ||