"ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി (മൂലരൂപം കാണുക)
11:16, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കർമലീത്താ സന്യാസിനീ സമൂഹത്തിൻറെ സ്ഥാപകയായ മദർ ഏലീശ്വായുടെ ജീവിതലക്ഷ്യങ്ങളിൽ സുപ്രധാനമായ ഒന്നായിരുന്നു പെൺപള്ളിക്കൂടങ്ങളുടെ സ്ഥാപനം . സമൂഹത്തിൻറെ താഴ്ന്ന തട്ടിൽ ചവിട്ടിമെതിക്കപ്പെട്ട് എന്നും പുരുഷൻറെ ചൂഷണ വസ്തുവായി കിടന്നിരുന്ന സ്ത്രീകളുടെ വിദ്യാഭ്യാസം സമൂഹത്തിൻറെ ഉന്നമനത്തിന് അത്യന്താപേക്ഷിതമായ ഒന്നായി മദർ കണ്ടു. സ്ത്രീകളുടെ വിദ്യാഭ്യാസം വഴി കുടുംബങ്ങളും അങ്ങനെ സമൂഹവും ഉയർച്ചയിലേക്ക് എത്തിച്ചേരുമെന്ന് മനസിലാക്കിയ മദർ കേരളത്തിൻറെ പലയിടങ്ങളിലായി പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ചു . അക്കൂട്ടത്തിൽ 1939 ൽ ആണ് പൊന്നുരുന്നി കോൺവെന്റിനോടു ചേർന്ന് പനമ്പും ഓലയും കൊണ്ടു നിർമിച്ച ഷെഡിൽ എൽ.പി., യു.പി., എച്ച് . എസ്. എന്നിവ ഒരുമിച്ചു പ്രവർത്തനം ആരംഭിച്ചത് . ആദ്യത്തെ ഹെഡ്മിസ്ട്രസ് മദർ കാർമൽ ആയിരുന്നു . തുടക്കത്തിൽ തന്നെ എൽ. പി. വിഭാഗത്തിൽ രണ്ടു ക്ലാസ്സുകളിലായി നൂറോളം പെൺകുട്ടികളെ ചേർക്കാൻ സിസ്റ്റേഴ്സിൻറെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾക്ക് സാധിച്ചു . കാലക്രമേണ ആൺകുട്ടികളെക്കൂടി ഇവിടെ പ്രവേശിപ്പിക്കുവാൻ തുടങ്ങി. 1944 ൽ എൽ. പി. പ്രത്യേക വിഭാഗമായി തിരിച്ചു . കുട്ടികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് കൂടുതൽ നല്ല കെട്ടിടം പണികഴിപ്പിച്ച് അതിലേക്ക് ക്ലാസുകൾ മാറ്റി . ഇപ്പോൾ കാണുന്ന കോൺക്രീറ്റ് കെട്ടിടം 1963 ൽ പണിതതാണ് . പിന്നീട് അതിന്റെ പ്ലാസ്റ്ററിങ് പൊളിച്ചുനീക്കി റീപ്ലാസ്റ്ററിങ് ചെയ്ത് കെട്ടിടം ബലപ്പെടുത്തുകയുണ്ടായി . | |||
കഴിവുറ്റ സാരഥികളുടെ സേവനങ്ങൾ കൊണ്ട് എന്നും അനുഗ്രഹീതമാണ് ഈ വിദ്യാലയം . പ്രാധാന അധ്യാപികമാരുടെ അർപ്പണബോധവും ത്യാഗമനോഭാവവും എന്നും ഈ വിദ്യാലയത്തിൻറെ ഉയർച്ചയ്ക്ക് വഴി തെളിക്കുന്നു . ഈ വിദ്യാലയത്തിൻറെ ആദ്യ ഹെഡ്മിസ്ട്രസ്സായ റവ . സി. ജെമ്മയെ തുടർന്ന് 15 പ്രധാന അധ്യാപികമാർ അതാതു കാലങ്ങളിൽ ഇവിടെ സേവനം അനുഷ്‌ഠിച്ചു . ഇപ്പോൾ ഈ വിദ്യാലയത്തിൻറെ ചുക്കാൻ പിടിക്കുന്നത് റവ. സി. സെറാഫിൻ ഡേവിഡ് ആണ്. | |||
13 ഡിവിഷനുകളിലായി 563 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. 13 അധ്യാപികമാരാണ് ഇവരെ അറിവിലും സത്‌സ്വഭാവത്തിലും വളർത്തുന്നതിനായി അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതോടൊപ്പം ധാരാളം പഠനേതര പ്രവർത്തനങ്ങളും നടത്തുന്നു. കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനായി പി. ടി ., സ്പോർട്സ് ; കലാവാസനകൾ വളർത്തുന്നതിനായി ഡാൻസ്, മ്യൂസിക് ക്ലാസുകൾ ; കരകൗശലവസ്തു നിർമിതി പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി സന്മാർഗപഠന ക്ലാസ് , സുസജ്ജമായ കമ്പ്യൂട്ടർ ലാബ് , പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ ഇംഗ്ലീഷ് അധ്യാപികമാരുടെ സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്. | |||
ഉപജില്ലാതലത്തിൽ നടത്തുന്ന കലാ - കായികാ - പ്രവൃത്തിപരിചയ - ശാസ്ത്ര - ഗണിത - സാമൂഹ്യ ശാസ്ത്ര മേളകളിൽ കുട്ടികളെ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും ഉയർന്ന നിലവാരത്തിലുള്ള പ്രവർത്തനങ്ങൾ അവർ കാഴ്ചവയ്ക്കുകയും ചെയ്യുന്നു . എൽ. എസ്.എസ്., പി.സി .എം ., മോറൽ എഡ്യൂക്കേഷൻ തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾ എല്ലാ വർഷങ്ങളിലും ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചു വരുന്നു. | |||
കുട്ടികളിലെ പൊതുവിജ്ഞാനവും അന്വേഷണത്വരയും വർധിപ്പിക്കുന്നതിനായി എല്ലാ മാസവും ഉള്ള ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തുന്നു , സ്കൂൾ അസ്സംബ്ലിയിൽ വാർത്തകൾ വായിക്കുന്നു . | |||
നല്ല വ്യക്തിത്വമുള്ള പൗരന്മാരെ രാജ്യത്തത്തിന് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ കബ്‌സ് , ബുൾബുൾ സംഘടനകളുടെ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു . കൂടാതെ ഹെൽത്ത് ക്ലബ് , ബാലജനസഖ്യം , സയൻസ് ക്ലബ് , മാത്‍സ് ക്ലബ് , സോഷ്യൽ സ്റ്റഡീസ് ക്ലബ്, റോഡ് സുരക്ഷാ സമിതി , ഇംഗ്ലീഷ് ക്ലബ്, തിയറ്റർ ക്ലബ്, ഐ . റ്റി . ക്ലബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നു. | |||
====അധ്യാപികമാർ 2016 -2017 ==== | |||
* സി. സെറാഫിൻ ഡേവിഡ് | * സി. സെറാഫിൻ ഡേവിഡ് | ||
* ശ്രീമതി . ടെസ്സി ബെൻ പി. | * ശ്രീമതി . ടെസ്സി ബെൻ പി. |