"AUPS Malayamma" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{prettyurl|AUPS Malayamma}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മലയമ്മ
| സ്ഥലപ്പേര്= മലയമ്മ

10:50, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

AUPS Malayamma
വിലാസം
മലയമ്മ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-01-2017Abinkp2002




ചരിത്രം

മലയമ്മ എ യു പി സ്‌കൂള്‍ ചരിത്രം 1941 വരെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െ കീഴിലായിരുന്നു മലയമ്മ സ്‌കൂള്‍.കുട്ടികളുടെ കുറവ് കാരണം സ്‌കൂളിന്റെ അംഗീകാരം നഷ്ടപ്പെടുകയും തല്‍സ്ഥാനത്ത് പരേതനായ ആണ്ടി ഒരു എയ്ഡഡ് സ്‌കൂള്‍ സ്ഥാപിക്കുകയും 1944 ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.പിന്നീട് ആണ്ടി പരേതനായ കെ പി ചാത്തുമാസ്റ്റര്‍ക്ക് സ്‌കൂള്‍ കൈമാറി.വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകന്‍ പരേതനായ കെ ഉണ്ണിപ്പെരവനും ആദ്യത്തെ വിദ്യാര്‍ത്ഥി ചിങ്ങനാളി ചോയിയുമാണ്.1946 മുതല്‍ പ്രധാന അധ്യാപകന്‍ കെ പി ചാത്തുമാസ്റ്റര്‍ ആയിരുന്നു.1956 ല്‍ ഇത് ഹയര്‍ എലമെന്ററി സ്‌കൂളായി ഉയര്‍ത്താന്‍ സര്‍ക്കാറില്‍ നിന്നും അംഗീകാരം ലഭിക്കുകയും 1956 ജൂണില്‍ ആറാം തരം തുറക്കുകയും സി കൃഷ്ണന്‍കുട്ടിയെ പുതിയ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു.1957 ല്‍ ഏഴാം തരവും 1958 ല്‍ എട്ടാം തരവും ആരംഭിച്ചെങ്കിലും 59 ലെ കേരള വിദ്യാഭ്യാസ നിയമപ്രകാരം എട്ടാംതരം എടുത്തുപോവുകയും ചെയ്തു.ശേഷം ഏഴാം കാസ്സുവരെ ഉള്ള യു പി സ്‌കൂളായി ഇന്ന് നിലനില്‍ക്കുന്നു.

                തുടക്കത്തില്‍ രണ്ട് മുറികളുള്ള വാടകകെട്ടിടത്തിലാണിത് പ്രവര്‍ത്തിച്ചിരുന്നത്.1959 ല്‍ ഗവണ്‍മെന്റ് ലോക്കല്‍ ഡെവലപ്‌മെന്റ് സ്‌കീം പ്രകാരം പരേതനായ മണ്ണിലെടത്തില്‍ രാഘവനുണ്ണി നായര്‍ പ്രസിഡന്റായി രുപീകരിച്ച കമ്മറ്റി കെട്ടിടം നിര്‍മ്മിച്ചു.ഇതോടെ വാടകകെട്ടിടം ഒഴിവാക്കപ്പെട്ടു.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍  മാനേജ്‌മെന്റ് നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.55 വിദ്യാര്‍ഥികളുമായി തുടങ്ങിയ വിദ്യാലയത്തില്‍ ഇപ്പോള്‍ 23 ഡിവിഷനുകളിലായി എണ്ണൂറോളം വിദ്യാര്‍ഥികളും 31 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരനുമുണ്ട്.പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
 1956 മുതല്‍ 1981 വരെ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ കൃഷ്ണന്‍കുട്ടിമാസ്റ്റര്‍ സ്‌കൂളിന്റെ പുരോഗതിയില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ച ആളാണ്.അതിന് ശേഷം എ ഗോപാലന്‍മാസ്റ്റര്‍,എലിസബത്ത് ടീച്ചര്‍,എം രാഘവന്‍മാസ്റ്റര്‍,എ ഗംഗാധരന്‍മാസ്റ്റര്‍,പി ടി ശാന്തമ്മ ടീച്ചര്‍ എന്നിവര്‍ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്.1998 മുതല്‍ ടി വേലായുധന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി തുടരുന്നു.1999 ല്‍ കെ പി ചാത്തുമാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് ടി ഹരിദാസന്‍ മാനേജരായി ചുമതലയേറ്റു.
 സ്‌കൂളില്‍ പി ടി എ,എം പി ടി എ എന്നിവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്‌കൂള്‍ ലൈബ്രറി,സഹകരണസംഘം എന്നിവ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.ഗണിതം,സാമൂഹ്യം,സയന്‍സ്,ഇംഗ്ലീഷ്,ഹിന്ദി,അറബി,വിഷയങ്ങള്‍ക്ക് ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി,സ്‌കൂള്‍ പാര്‍ലിമെന്റ്,ജൂനിയര്‍ റെഡ്‌ക്രോസ്സ്,സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്,തുടങ്ങിയവയും സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.എല്‍ എസ് എസ്,യു എസ് എസ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനവും ഇവിടെ നടത്തുന്നുണ്ട്.1994ല്‍ എല്‍ എസ് എസ് പരീക്ഷയില്‍ ജില്ലിയില്‍ ഒന്നാംറാങ്ക് നേടിയത് സ്‌കൂളിലെ എം കെ വിനില എന്ന കുട്ടിയാണ്.സ്‌കൂള്‍ യുവജനോല്‍സവം,ബാലകലാമേള,ശാസ്തമേള എന്നിവക്ക് ആഥിത്യമരുളാന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
 വിവിധ മല്‍സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥിളെ പ്രാപ്യരാക്കാനുള്ള നല്ലൊരു ടീച്ചേഴ്‌സ് ടീം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.ഇവരുടെ പരിശ്രമത്തിന്റെ ഫലമായി വിവിധ സ്‌കോളര്‍ഷിപ്പുകളും,പുരസ്‌കാരങ്ങളും വിദ്യാലയത്തിന് മുതല്‍കൂട്ടായിട്ടുണ്ട്.പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടിക്ക് പൊതു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചാത്തുമാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വര്‍ഷം തോറം വിതരണം ചെയ്യുന്നു.
 

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3242502,75.9334103|width=800px|zoom=12}}

"https://schoolwiki.in/index.php?title=AUPS_Malayamma&oldid=291758" എന്ന താളിൽനിന്ന് ശേഖരിച്ചത്