"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കെട്ടിട ഉദ്ഘാടനം) |
(ചെ.)No edit summary |
||
| വരി 276: | വരി 276: | ||
പുതിയ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്‌ഘാടനം ജൂലൈ 15 നു ചൊവ്വാഴ്ച്ച വൈകുന്നേരം 3:30 നു ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി ശ്രീ . ശിവൻകുട്ടി നിർവഹിച്ചു.എം എൽ എ യും മുൻ ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ കെ ശൈലജ ടീച്ചർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. | പുതിയ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്‌ഘാടനം ജൂലൈ 15 നു ചൊവ്വാഴ്ച്ച വൈകുന്നേരം 3:30 നു ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി ശ്രീ . ശിവൻകുട്ടി നിർവഹിച്ചു.എം എൽ എ യും മുൻ ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ കെ ശൈലജ ടീച്ചർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. | ||
[[പ്രമാണം:13121-BLD1.jpeg]] | |||
[[പ്രമാണം:13121-BLD.jpeg]] | [[പ്രമാണം:13121-BLD.jpeg]] | ||
[[പ്രമാണം:13121-BLD INGRN2.jpg|300px]] | [[പ്രമാണം:13121-BLD INGRN2.jpg|300px]] | ||
| വരി 287: | വരി 288: | ||
==FIRE & RESCUE AWARENESS CLASS== | ==FIRE & RESCUE AWARENESS CLASS== | ||
==ഹിരോഷിമ,നാഗസാക്കി ദിനാചരണം == | ==ഹിരോഷിമ,നാഗസാക്കി ദിനാചരണം == | ||
==CALLIGRAPHY-Competition== | ==CALLIGRAPHY-Competition== | ||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു.ഇംഗ്ലീഷ് പാഠപുസ്‌തകം അടിസ്ഥാനമാക്കിയായിരുന്നു മത്സരം .മത്സരത്തിൽ ഒന്നാം സ്ഥാനം നിയ ലിസ ബിജുവും(9 A ),ഷാഫ്‌നാസ് (9 A )രണ്ടാം സ്ഥാനവും നേടി | ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു.ഇംഗ്ലീഷ് പാഠപുസ്‌തകം അടിസ്ഥാനമാക്കിയായിരുന്നു മത്സരം .മത്സരത്തിൽ ഒന്നാം സ്ഥാനം നിയ ലിസ ബിജുവും(9 A ),ഷാഫ്‌നാസ് (9 A )രണ്ടാം സ്ഥാനവും നേടി | ||
18:46, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി എച്ച് എസ് എസ് പടിയൂർ | |
|---|---|
| വിലാസം | |
PADIYOOR പി.ഒ. , 670703 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 02 - 2008 |
| വിവരങ്ങൾ | |
| ഫോൺ | 0460 2273700 |
| ഇമെയിൽ | govthighschoolpadiyoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13121 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13121 |
| യുഡൈസ് കോഡ് | 32021500408 |
| വിക്കിഡാറ്റ | Q64460022 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പടിയൂർ-കല്യാട് പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ പ്രേമരാജൻ |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ വി വി |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി കെ |
| അവസാനം തിരുത്തിയത് | |
| 13-09-2025 | Padiyoor13121 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിൽ പടിയൂർ ഗ്രാമപ്പഞ്ചായത്തിൽ ഇരിട്ടി - ഇരിക്കൂർ സംസ്ഥാനപാതയിൽ നിന്ന് 300 മീറ്റർ അകലെ വട്ടപ്പാറ എന്ന സ്ഥലത്ത്, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഭരണപരിധിയിൽ, 2008 ഫെബ്രുവരി 18-ന് പ്രവർത്തനമാരംഭിച്ച സർക്കാർ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ കെട്ടിടം
![]()
ഹയർ സെക്കൻഡറി കെട്ടിടം
അഞ്ച് ഏക്കറോളം ഭൂവിസ്തൃതിയുള്ള സ്കൂൾ കാംപസിൽ രണ്ട് ബ്ലോക്കുകളിലായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മൂന്ന് ഡിവിഷനുകൾ വീതം ആകെ ഒമ്പത് ഡിവിഷനുകളുള്ള എട്ട്, ഒമ്പത്,പത്ത് ക്ലാസ്സുകളിൽ 303 കുട്ടികൾ ഹൈസ്കൂൾ വിഭാഗത്തിൽ പഠനം നടത്തുന്നു. പ്രധാനാദ്ധ്യാപിക ഉൾപ്പെടെ പതിനാറ് അദ്ധ്യാപകരും നാല് ഓഫീസ് ജീവനക്കാരും ഒരു സ്കൂൾ കൗൺസെലറും ഉൾപ്പെടെ 21 പേർ ഹൈസ്കൂൾ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് വിഭാഗങ്ങളിലായി നാല് ഡിവിഷനുകൾ (പ്ലസ് വൺ -2, പ്ലസ് ടു -2) പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെ പതിമൂന്ന് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരും അടക്കം പതിനഞ്ച് പേർ ഹയർ സെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നു. 220 വിദ്യാർത്ഥികൾ നാല് ഡിവിഷനുകളിലായി പഠനം നടത്തുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയത്തിനുണ്ടായ ഭൗതികവും അക്കാദമികവുമായ പുരോഗതിയുടെ ഗുണഫലങ്ങൾ വിദ്യാർത്ഥികൾക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്നു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 13 ഡിവിഷനുകളും ഹൈടെക് ക്ലാസ് മുറികളായിരിക്കുന്നു. മികച്ച കംപ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കോൺഫെറൻസ് ഹാൾ, ഭക്ഷണശാല മുതലായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനു മുതൽക്കൂട്ടാണ്.
ചരിത്രം
ദേശീയബോധത്തിന്റെയും പ്രതിരോധത്തിന്റെയും ദീപ്തചരിത്രത്താൽ പ്രശോഭിതമാണ് പടിയൂർ ഗ്രാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതുവ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ ഈ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ബാലാരിഷ്ടതകൾ തരണം ചെയ്തു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനിൽക്കുന്നത്, ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥതയുടെയും കൊടുംയാതനകളുടെയും അടയാളപ്പെടുത്തലുകളാണ്. കൂടുതൽ വായിക്കുക
അദ്ധ്യയനവർഷം : 2025 - 2026
| ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
|---|
| അദ്ധ്യയനവർഷം : 2025 - 2026 |
| ക്ലാസ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
|---|---|---|---|
| VIII | 67 | 44 | 111 |
| IX | 45 | 51 | 96 |
| X | 44 | 52 | 96 |
| XI | 42 | 68 | 110 |
| XII | 43 | 67 | 110 |
| ആകെ | 241 | 282 | 523 |
അദ്ധ്യാപകർ
| മലയാളം | പ്രമീള കെ കെ |
| ഇംഗ്ലീഷ് | രേഷ്മ പി വി |
| ഹിന്ദി | രജിഷ സി |
| സംസ്കൃതം | അശ്വതി ടി കെ |
| സാമൂഹ്യശാസ്ത്രം | ബീന ഐ |
| ഗണിതശാസ്ത്രം | ശ്രീലേഷ് എ കെ,ആതിര വിശ്വംഭരൻ |
| ഊർജ്ജതന്ത്രം | ജിഷ എം വി |
| രസതന്ത്രം | രമ്യ ആർ |
| ജീവശാസ്ത്രം | അതുല്യ കെ വി |
| കല | രമിത്ത് കെ |
| കായികം | ആശിഷ് ജെയിംസ് |
അദ്ധ്യാപകരുടെ പ്രത്യേക ചുമതലകൾ
| ഇനം | ചുമതല |
|---|---|
| സീനിയർ അസിസ്റ്റന്റ് | പ്രമീള കെ കെ |
| സ്റ്റാഫ് സെക്രട്ടറി | ആതിര വിശ്വംഭരൻ |
| എസ്.ഐ.റ്റി.സി. | ശ്രീലേഷ് എ കെ |
| എസ്.ആർ.ജി. | പ്രമീള കെ കെ |
| കലോത്സവം | രമിത്ത് കെ |
| വിദ്യാരംഗം | പ്രമീള കെ കെ |
| പരീക്ഷ | പ്രമീള കെ കെ., ആതിര വിശ്വംഭരൻ |
| ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ | രമിത്ത് കെ |
| ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | രമ്യ ആർ |
| സ്കൂൾ വാഹനം | ആതിര വിശ്വംഭരൻ |
| സ്പോർട്സ് | ആശിഷ് ജെയിംസ് |
| സ്കൗട്ട്സ് | ആശിഷ് ജെയിംസ് |
| ഗൈഡ്സ് | അതുല്യ കെ വി |
| എസ്.പി.ജി. | രജിഷ സി |
| ലൈബ്രറി | ബീന ഐ |
| സ്കോളർഷിപ്പ് | അശ്വതി ടി കെ |
| സ്കൂൾ പാർലമെന്റ് | ബീന ഐ |
| പഠന വിനോദയാത്ര | രമിത്ത് കെ |
| ഫിസിക്‌സ് ലാബ് | ജിഷ എം വി |
| കെമിസ്ട്രി ലാബ് | രമ്യ ആർ |
| ബയോളജി ലാബ് | അതുല്യ കെ വി |
| ക്ലബ് | കൺവീനർ |
|---|---|
| സയൻസ് ക്ലബ്ബ് | ജിഷ എം വി |
| സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ബീന ഐ |
| ഗണിതശാസ്ത്ര ക്ലബ് | ആതിര വിശ്വംഭരൻ |
| ഇംഗ്ലീഷ് ക്ലബ്ബ് | രേഷ്മ പി വി |
| ഹിന്ദി ക്ലബ്ബ് | രജിഷ സി |
| ഐ റ്റി ക്ലബ്ബ് | ജിഷ എം വി |
| പരിസ്ഥിതി ക്ലബ്ബ് | അതുല്യ കെ വി |
| കാർഷിക ക്ലബ്ബ് | അതുല്യ കെ വി |
| ഹെൽത്ത് ക്ലബ്ബ് | അതുല്യ കെ വി |
| ലഹരിവിരുദ്ധ ക്ലബ്ബ് | രജിഷ സി |
| ആർട്സ് ക്ലബ്ബ് | രമിത്ത് കെ |
| സംസ്കൃതം ക്ലബ്ബ് | അശ്വതി ടി കെ |
| ഫിലിംക്ലബ് | രമിത്ത് കെ |
| ക്ലാസ് പ്രവർത്തനസമയം |
| തിങ്കൾ മുതൽ വ്യാഴം വരെ | രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെ |
| വെള്ളി | രാവിലെ 9.30 മുതൽ വൈകുന്നേരം 3.45വരെ |
| SSLC പ്രഭാതക്ലാസ് | രാവിലെ 9.00 മുതൽ 9.45 വരെ |
| SSLC സായാഹ്നക്ലാസ് | വൈകുന്നേരം 4.15 മുതൽ 5 വരെ |
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
അക്കാദമിക കലണ്ടർ 2025-26
പ്രവേശനോത്സവം
2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച നടന്നു.പരിപാടി പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിയത് ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവായ ശരത് കുമാർ അത്താഴക്കുന്നു ആണ്.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
പരിസ്ഥിതിദിനം 2025 -26
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി സംഘടിപ്പിച്ചു .അസ്സംബ്ലിയിൽ വച്ച് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു.ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നാം സ്ഥാനം ശിവദ കെ വി (9B) രണ്ടാം സ്ഥാരണ്ടാം സയോണ ബെൻ ,മൂന്നാം സ്ഥാനം അവന്തിക എം (8B).പരിഥിതി ദിനത്തോടനുബന്ധിച്ചു നടന്ന പോസ്റ്റർ രചന മത്സരത്തിൽ ദേവാംഗന സിജിത്ത് (8B)ഒന്നാം സ്ഥാനം നേടി,ശിവദാ കെ വി(9B)രണ്ടാം സ്ഥാനവും വൈഗ ഇ (9B)മൂന്നാം സ്ഥാനവും നേടി .
കുട്ടികളുടെ നേതൃത്വത്തിൽ ഔഷധോദ്യാനവും നിർമ്മിച്ചു .
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൂൺ3 മുതൽ 13 വരെ ബോധവൽക്കരണ ക്ലാസ് വിവിധ വിഷയങ്ങളിലായി നൽകി.
പ്രമാണം:13121-KNR-സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം .pdf
വിദ്യാരംഗം കലാസാഹിത്യവേദി 2025-26
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2025 ജൂൺ 19 ന് വായനാമാസാചരണം ആരംഭിച്ചു .അസ്സബ്‌ളിയിൽ വച്ച് കുട്ടികൾ പ്രഭാഷണം ,കഥാവായന,കവിതാലാപനം,പി എൻ പണിക്കരുടെ ജീവചരിത്രം,എന്നിവ അവതരിപ്പിച്ചു.വായനദിന പ്രതിജ്ഞ എടുത്തു.അതിനുശേഷം കുട്ടികൾ തയ്യാറാക്കിയ കൊളാഷ് പ്രദർശിപ്പിച്ചു.സ്കൂൾ ലൈബ്രറി ഉദ്ഘടനവും നടന്നു.
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ജൂൺ 24 ചൊവ്വാഴ്‌ച സ്കൂൾ ഹാളിൽ നടന്നു.ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്‌ത നാടക കലാകാരനായ ശ്രീ . എം വി ജനാർദനൻ ആണ്.ഉദ്ഘടനത്തോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളുടെ പ്രദർശനവും നടന്നു.
ART ROOM
ലഹരി വിരുദ്ധ ദിനം
ബഷീർ ദിനം
പത്രവാർത്ത ക്വിസ്
മഴപ്പതിപ്പ് പ്രകാശനം
കെട്ടിട ഉദ്ഘാടനം
പുതിയ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്‌ഘാടനം ജൂലൈ 15 നു ചൊവ്വാഴ്ച്ച വൈകുന്നേരം 3:30 നു ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി ശ്രീ . ശിവൻകുട്ടി നിർവഹിച്ചു.എം എൽ എ യും മുൻ ആരോഗ്യമന്ത്രിയുമായ ശ്രീമതി കെ കെ ശൈലജ ടീച്ചർ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
ചാന്ദ്ര ദിനം
GEORGE BERNARD SHAW-Commemoration Day
ജോർജ് ബെർണാഡ് ഷോ അനുസ്മരണത്തോട് അനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിതാലാപന മത്സരം നടത്തുകയുണ്ടായി.നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.പി കെ സിന്ദൂര (9A ),നിയ ലിസ ബിജു (9 A )രണ്ടാം സ്ഥാനവും നേടി .
പ്രേംചന്ദ് ദിവസ്
ഫിലിം ക്ലബ് ഉദ്‌ഘാടനം
FIRE & RESCUE AWARENESS CLASS
ഹിരോഷിമ,നാഗസാക്കി ദിനാചരണം
CALLIGRAPHY-Competition
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കാലിഗ്രാഫി മത്സരം സംഘടിപ്പിച്ചു.ഇംഗ്ലീഷ് പാഠപുസ്‌തകം അടിസ്ഥാനമാക്കിയായിരുന്നു മത്സരം .മത്സരത്തിൽ ഒന്നാം സ്ഥാനം നിയ ലിസ ബിജുവും(9 A ),ഷാഫ്‌നാസ് (9 A )രണ്ടാം സ്ഥാനവും നേടി
സ്വാതന്ത്യ ദിനാഘോഷം
ഓണാഘോഷം
ആത്മഹത്യാ പ്രതിരോധ ക്യാമ്പയിൻ
പഠനമികവിന്റെ പൊരുൾ



പത്താം തരം വിദ്യാർത്ഥികൾക്കായി തിങ്കൾ മുതൽ വെള്ളി വരെ രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ വീതം പ്രത്യേക പരിശീലനം നടത്തിവരുന്നു. വിവിധ വിഷയങ്ങൾക്ക് പ്രത്യേക സമയപ്പട്ടിക അനുസരിച്ചുള്ള ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. കൂടാതെ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നുണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം ഏർപ്പെടുത്തിയിരിക്കുന്നു. പരീക്ഷാപ്പേടിയും മനോസംഘർഷവുമകറ്റാൻ വിദ്യാർത്ഥകൾക്ക് കൗൺസെലിംഗ് സംവിധാനവും കാര്യക്ഷമമായി നടത്തുന്നുണ്ട്.
9-ാം തരത്തിലെ പിന്നാക്കത്തിലുള്ള 30 കുട്ടികൾക്ക് നവപ്രഭ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളും, 8-ാം തരം പിന്നാക്കത്തിലുള്ള 25 കുട്ടികൾക്ക് ശ്രദ്ധ ക്ലാസ്സിൽ മലയാളം, കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി വിഷയങ്ങൾക്കും ക്ലാസ്സ് നൽകി വരുന്നുണ്ട്.
| ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർത്ഥികളുടെ എണ്ണം |
|---|
| അദ്ധ്യയനവർഷം : 2018 - 2019 |
| ക്ലാസ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ |
|---|---|---|---|
| VIII | 67 | 44 | 111 |
| IX | 45 | 51 | 96 |
| X | 44 | 52 | 96 |
| XI | 42 | 68 | 110 |
| XII | 43 | 67 | 110 |
| ആകെ | 241 | 282 | 523 |
മുകുളം സമഗ്ര വിദ്യാഭ്യാസ പരിപാടി
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയശതമാനം ലക്ഷ്യമാക്കി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുകുളം പദ്ധതി നമ്മുടെ വിദ്യാലയത്തിലും കാര്യക്ഷമമായി നടത്തിയിട്ടുണ്ട്. പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിനും മറ്റുള്ളവരുടെ ഗ്രേഡുകൾ കൂടുതൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി. ഒക്ടോബർ മാസം മുതൽ വൈകുന്നേരം ലഘുഭക്ഷണത്തോടെയുള്ള ക്ലാസ്സുകൾ നൽകി. ലഘുഭക്ഷണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിക്കുന്ന തുക തീരെ അപര്യാപ്തമായതിനാൽ രക്ഷിതാക്കളുടെ സഹകരണം ലഭിച്ചിരുന്നു.
വിദ്യാലയംഭൗതികനേട്ടങ്ങൾ2018 ജൂൺ മാസം മുതൽ ഹൈടെക് ക്ലാസ് മുറികളിൽ പുതുമയേറിയതും ഗുണാത്മകവുമായ പഠന-ബോധന പ്രവർത്തനങ്ങളാൽ ആകർഷകമായിരിക്കുകയാണ് വിദ്യാലയം. ശ്രദ്ധേയമായ ഐ.റ്റി പഠനപ്രവർത്തനങ്ങൾ കൊണ്ട് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയമാണിത്. മികച്ച കംപ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിന് സുസജ്ജമായ കംപ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് കേരളത്തിലെ തിരഞ്ഞെടുത്ത 79 വിദ്യാലയങ്ങൾക്കായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഈ വിദ്യാലയത്തിനും ലഭിച്ചിട്ടുണ്ട്. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ), വിശാലമായ ഓഡിറ്റോറിയം, വിസ്തൃതമായ മൈതാനം, ഉച്ചഭക്ഷണപദ്ധതിക്കായി പുതിയ കെട്ടിടം മുതലായ ഭൗതികസൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. ഒരു നല്ല വിദ്യാലയത്തിനുവേണ്ട ഭൗതികസാഹചര്യവും, അക്കാദമിക്-കലാ-കായിക-ശാസ്ത്രരംഗങ്ങളിൽ ഉയർന്ന നിലവാരമുള്ള അദ്ധ്യാപകവൃന്ദവും സേവനസന്നദ്ധരായ ജീവനക്കാരും, ഈ വിദ്യാലയത്തിലെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനായി ഇവിടെ പ്രവർത്തനനിരതരാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് വിദ്യാലയത്തിനായി അനുവദിച്ച ശാസ്ത്രപോഷിണി ലാബുകൾ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി നിർവഹിച്ചു.
എന്റെ വിദ്യാലയം
എൻഡോവ്മെന്റുകൾവിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷികൾ ഒട്ടേറെ എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അർഹരായവിദ്യാർത്ഥികളെ കണ്ടെത്തി എല്ലാ വർഷങ്ങളിലും അവ വിതരണം ചെയ്തുവരുന്നുണ്ട്.
എൻഡോവ്മെന്റ് വിതരണവും ഉപജില്ലാ കലോത്സവം ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ളഅനുമോദനവും 2011 നവംബർ 29 ചൊവ്വാഴ്ച ഇ.പി.ജയരാജൻ എം.എൽ.എ. നിർവഹിച്ചു. ചുമതലകൾഅദ്ധ്യാപകരുടെ പ്രത്യേക ചുമതലകൾ
സബ്‌ജക്റ്റ് കൗൺസിൽ
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾകൈയെഴുത്തുമാസികവിദ്യാർത്ഥികളുടെ സാഹിത്യാഭിരുചികൾ കണ്ടറിഞ്ഞ് പരിപോഷിപ്പിക്കാനുതകുന്ന തരത്തിൽ കൈയെഴുത്തുമാസികയ്ക്ക് ഓരോ ക്ലാസിലും രൂപം നൽകുന്നു. പൂർണ്ണമായും വിദ്യാർത്ഥികളുടെ ശ്രമഫലമായുണ്ടാകുന്ന ഈ മാസികകൾ കുട്ടികളുടെ കൂട്ടായ സർഗ്ഗാത്മക പ്രവർത്തനങ്ങളുടെ നിദർശനങ്ങളാണ്. കലോത്സവംവിദ്യാലയത്തിലെ കലോത്സവം ഉപജില്ലാ കലോത്സവം പോലെ കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ടാണ് ഓരോ വർഷവും സംഘടിപ്പിക്കാറുള്ളത്. കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു. ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്‌ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു. ഉപജില്ലാ തല കലോത്സവങ്ങളിൽ പോയിന്റ് നിലയിൽ മിക്കവാറും എല്ലാ വർഷവും ഒന്നോ രണ്ടോ സ്ഥാനങ്ങളിൽ വിദ്യാലയം നിലയുറപ്പിച്ചുകൊണ്ട് ചാമ്പ്യൻ പട്ടമോ റണ്ണേഴ്‌സ് അപ്പോ കരസ്ഥമാക്കിവരുന്നുണ്ട്.
2011 ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻഷിപ്പും സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗം ചാമ്പ്യൻഷിപ്പും കരസ്ഥമാക്കിയതിന്റെ ഭാഗമായുള്ള ഘോഷയാത്രയിലെ ദൃശ്യങ്ങൾ.....
2012 കലോത്സവം ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടന്നു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.രാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങളിലായി നൂറിലേറെ മത്സരാർത്ഥികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി. 2013 കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും കൈരളി ടി.വി.ഗന്ധർവ്വസംഗീതം, അമൃത ടി.വി. സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങൾ രണ്ടു ദിവസങ്ങളിലായി അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി. 2015 സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. കലോത്സവം-2017 ഓണോത്സവം
സെൽഫ് ഡിഫെൻസ് പ്രോഗ്രാംവിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന, പെൺകുട്ടികൾക്കായുള്ള സ്വയംസുരക്ഷാപദ്ധതിയുടെ ഭാഗമായുള്ള കരാട്ടേ പരിശീലനം നമ്മുടെ വിദ്യാലയത്തിൽ 2014 മെയ് 19 ന് തുടക്കം കൂറിച്ചു. കരാട്ടേ മാസ്റ്റർ ജോഷിയുടെ ശിക്ഷണത്തിൽ ഒൻപതാം തരത്തിലെ മുഴുവൻ പെൺകുട്ടികൾക്കും ആർ എം എസ് എ ഫണ്ടുപയോഗിച്ച് നടത്തുന്ന 30 മണിക്കൂർ കരാട്ടെ പരിശീലനം സ്കൂളിൽ നടന്നുവരുന്നു. കെ.വാസന്തി ടീച്ചറുടെ ചുമതലയിൽ, കരാട്ടെ മാസ്റ്റർ വിവേകിന്റെ ശിക്ഷണത്തിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. ആഴ്ചയിൽ 2 ദിവസം വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പരിശീലനം നടന്നുവരുന്നു. കുട്ടികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്. അറിവൊരുക്കംനമ്മുടെ വിദ്യാലയത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി 'അറിവൊരുക്കം' പരിപാടി സംഘടിപ്പിച്ചു. 'സൈബർലോകവും കാണാപ്പുറങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി, ഇന്റർനെറ്റിനെയും സൈബർ സുരക്ഷയെയും സംബന്ധിച്ചും, 'ലഹരിവിപത്തുകളും കുഞ്ഞുമനസ്സുകളും' എന്ന വിഷയത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസുകളാണ് നടന്നത്. ഡി വൈ എസ് പി ശ്രീ. കെ. സജീവ് (മറൈൻ എൻഫോഴ്സ്മെന്റ് വിജിലൻസ്, തിരുവനന്തപുരം), സിവിൽ എക്സൈസ് ഓഫീസർ ശ്രീ. കെ.കെ.സമീർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ് നിർഭയം പ്രവർത്തനമികവുകൾ-നേട്ടങ്ങൾപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ക്ലബ്ബുകളും പ്രവർത്തനങ്ങളും
ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം2011 - കെ കെ ഗോപിനാഥൻ, ഇരിട്ടി AEO നിർവഹിച്ചു. 2014 ൽ കവിയും അദ്ധ്യാപകനുമായ മാധവൻ പുറച്ചേരി ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് എം.മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വാസന്തി ടീച്ചർ മാധവൻ പുറച്ചേരിയുടെ ഗദ്യകവിത അവതരിപ്പിച്ചു. 2016ൽ മാധവൻ പുറച്ചേരി ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികൾ നടത്തി. 2017 ജൂലൈ 14 വെള്ളിയാഴ്ച വിദ്യാലയഹാളിൽ സംഘടിപ്പിച്ച വിവിധ ക്ലബ്ബുകളുടെ സംയുക്തോദ്ഘാടനം, ഇരിക്കൂർ ഹൈസ്കൂൾ പ്രധാനാധ്യാപകനും കവിയുമായ മുരളീധരൻ പട്ടാന്നൂർ നിർവഹിച്ചു. കവിതകൾ കോർത്തിണക്കിക്കൊണ്ടുള്ള പ്രഭാഷണം കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവം ഉളവാക്കി. ഹെഡ്‌മിസ്ട്രസ് പി.വി.ലളിത സ്വാഗതം പറഞ്ഞു. പി.റ്റി.എ.പ്രസിഡന്റ് പി.പി.ഹാരിസ് അദ്ധ്യക്ഷനായിരുന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തനതുപ്രവർത്തനങ്ങൾവിക്കി ഡിജിറ്റൈസേഷൻ മത്സരം അക്കാദമിക മാസ്റ്റർ പ്ലാൻവിദ്യാലയത്തെ ഭൗതികവും അക്കാദമികവുമായി അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭഘട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിന്റെ പ്രകാശനകർമ്മം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിനിധി പി.കെ.സരസ്വതി നിർവഹിച്ചു. പൊതുലക്ഷ്യങ്ങൾ പ്രവേശനോത്സവംപ്രവേശനോത്സവം 2009 പുതുവത്സരാഘോഷം
സ്‌കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ്വിദ്യാലയത്തിലെ പാർലമെന്റ് തെരഞ്ഞടുപ്പ് പൂർണ്ണമായും ഐ.റ്റി.-ഇലക്ട്രോണിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നടത്തിവരുന്നത്. പൊതു തെരഞ്ഞെടുപ്പുകളുടെ മാതൃകയിൽ തന്നെയാണ് എല്ലാ നടപടിക്രമങ്ങളും നിർവഹിക്കാറുള്ളത്. ഈയൊരു സവിശേഷമായ തെരഞ്ഞെടുപ്പ് രീതി വിദ്യാർത്ഥികൾ വളരെ ഉത്സാഹത്തോടെയാണ് സ്വീകരിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഏറെ പുതുമയുള്ള ഒരനുഭവമാണ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. ബൾക്ക് എസ് എം എസ് പ്രോഗ്രാംവിദ്യാർത്ഥികളുടെ പഠനനിലയും മറ്റു കാര്യങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിന് വിദ്യാലയവും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻനിർത്തി 2018-19 അദ്ധ്യയനവർഷം മുതൽ എസ് എം എസ് സംവിധാനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളിൽ വിദ്യാലയ സംബന്ധമായ കാര്യങ്ങൾ സന്ദേശങ്ങളായി അയക്കുന്ന രീതിയാണിത്. സ്വാതന്ത്ര്യദിനാഘോഷം2009 സ്വാതന്ത്ര്യദിനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുരളീധരൻ പതാക ഉയർത്തി. ക്വിസ് മത്സരം, ഉപന്യാസമത്സരം, കലാപരിപാടികൾ, പായസദാനം എന്നിവ ഉണ്ടായിരുന്നു.
സ്വാതന്ത്ര്യദിനാചരണം-2018 അദ്ധ്യാപക ദിനാചരണം2018 : അദ്ധ്യാപകദിനത്തിൽ എട്ടാംതരം (എ ഡിവിഷൻ) വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു. പൂക്കൾ നൽകി എല്ലാ അദ്ധ്യാപകരെയും ആദരിച്ചു.
കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. വാർഷികാഘോഷംവാർഷികസന്ധ്യ 2015
വാർഷികസന്ധ്യ 2017 ദശവാർഷികാഘോഷം-2018ദശവാർഷികാഘോഷത്തോടനുബന്ധിച്ച്, പൂർവ്വകാല കാർഷികോപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ദശവാർഷികാഘോഷത്തിന്റെ അനുബന്ധ പരിപാടിയായി നാണയ- സ്റ്റാമ്പ് പ്രദർശനം ഒരുക്കി. ഗുരുസമക്ഷം ദശവാർഷികസന്ധ്യ-2018 മാനേജ് മെന്റ്താഴെ കാണുന്ന കണ്ണികളിൽ ഞെക്കുക
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. അദ്ധ്യാപക രക്ഷാകർത്തൃ സമിതി2011-12 അദ്ധ്യയനവർഷത്തിലെ അദ്ധ്യാപക-രക്ഷാകർത്തൃസമിതി യോഗദൃശ്യങ്ങൾ.... 2018-19 അദ്ധ്യയനവർഷത്തിലെ അദ്ധ്യാപക-രക്ഷാകർത്തൃസമിതി
2018-19 അദ്ധ്യയനവർഷത്തിലെ അദ്ധ്യാപക-രക്ഷകർത്തൃസമിതി വാർഷിക ജനറൽ ബോഡി യോഗം മദർ പി.റ്റി.എ.
സാരഥികൾ
സഹസാരഥികൾഹൈസ്കൂൾ വിഭാഗംഅദ്ധ്യാപകർ ഹയർ സെക്കൻഡറി വിഭാഗംഅദ്ധ്യാപകർ
ലാബ് അസിസ്റ്റന്റ്സ്
അനദ്ധ്യാപകർ
പൂർവ്വസാരഥികൾമുൻ ഹെഡ്‌മാസ്റ്റർമാരും പ്രിൻസിപ്പൽമാരും
വിരമിച്ച അദ്ധ്യാപകർപ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾഋത്വിക് എസ്.ചന്ദ് പലവകസ്കൂൾ ഡയറിവിദ്യാർത്ഥികളുടെ ദൈനംദിന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള രീതിയിൽ വിദ്യാലയം എല്ലാ വർഷവും തയ്യാറാക്കുന്ന സമഗ്രരേഖയാണ് സ്ക്കൂൾ ഡയറി. വിദ്യാർത്ഥിയുടെ സമ്പൂർണ വിവരങ്ങൾ, രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ, അദ്ധ്യാപകരുടെ വിവരങ്ങൾ, ഗൃഹപാഠം, വിദ്യാലയ ചരിത്രം, പ്രധാന ദിനാചരണങ്ങൾ, പരീക്ഷാ ടൈംടേബിൾ, ക്ലാസ് ടൈം ടേബിൾ, യൂണിറ്റ് ടെസ്റ്റ് സ്കോർ വിവരം, പരീക്ഷാ മൂല്യനിർണയരേഖ, നിരന്തര മൂല്യനിർണ്ണയ രേഖ, അവധിരേഖ, രക്ഷിതാക്കളുമായുള്ള ആശയവിനിമയരേഖ, പ്രവർത്തന മികവുകളും നേട്ടങ്ങളും, വിദ്യാലയത്തിൽ വിദ്യാർത്ഥിയുടെ ചുമതലകൾ, ലൈബ്രറി രേഖ, പാഠ്യാനുബന്ധപ്രവർത്തനങ്ങളുടെ മികവുരേഖ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് വിവരങ്ങൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിൽ ഒരുക്കിയിരിക്കുന്നു.
സ്കൂൾ സ്റ്റോർവിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങൾ, ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ, സ്റ്റേഷനറി, മുതലായവ മിതമായ നിരക്കിൽ സ്കൂൾ സ്റ്റോറിൽ ലഭിക്കുന്നു. ഇളംമനസ്സിനെ വഴിതെറ്റിക്കുന്ന ലഹരിവസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവസ്തുക്കളും കേവല ലാഭേച്ഛയിൽ വിപണനം ചെയ്യുന്നവരിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റി നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ബ്ലോഗുകൾ-പോർട്ടലുകൾചുവടെ ചേർത്തിരിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റുകൾ സന്ദർശിക്കുവാൻ അതാത് കണ്ണികളിൽ ഞെക്കുക
ഓർമ്മച്ചിത്രങ്ങൾവിദ്യാലയത്തിലെ ചരിത്രമുഹൂർത്തങ്ങൾ
ഓർമ്മച്ചിത്രങ്ങൾ
എസ്.എസ്.എൽ.സി ബാച്ച്- 2014-2015
വഴികാട്ടി
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13121
- 2008ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

























































































































































































