"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 430: വരി 430:


2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി.
2025 ആഗസ്റ്റ് 9ന് ജിഎച്ച്എസ് കുറുകയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ജൂനിയർ റെഡ് ക്രോസ് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജെ ആർ സി വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. യു പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 7C ക്ലാസിലെ അനഘ രാജേഷ് ഒന്നാം സ്ഥാനവും 6 C ക്ലാസിലെ ദേവദർഷ് രണ്ടാം സ്ഥാനവും 6 D ക്ലാസിലെ ഇലാൻ സി ടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം കൈമാറി, ഡോക്യുമെൻററികൾ പ്രദർശിപ്പിച്ച് ബോധവൽക്കരണവും നടത്തി.
==സ്കൂൾ തിരഞ്ഞെടുപ്പ് നടത്തി==
ജി എച്ച് എസ് കുറുകയിൽ  2025 ആഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾതിരഞ്ഞെടുപ്പ് നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. ഹൈസ്കൂൾ വിഭാഗം അധ്യാപകരായ സെറീന ടീച്ചർ, രാജേഷ് സാർ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.  വിദ്യാർത്ഥികളും അധ്യാപകരും വലിയ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ വരവേറ്റത്. നാമനിർദേശ പത്രിക സമർപ്പണം,  മീറ്റ് ദ കാൻഡിഡേറ്റ് എന്നീ പരിപാടികൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നു.
സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, ആർട്സ് കൺവീനർ, ജനറൽ ക്യാപ്റ്റൻ, സ്പീക്കർ എന്നീ 5 സ്ഥാനങ്ങളിലേക്ക് 11 സ്ഥാനാർത്ഥികൾ തമ്മിലാണ് ആണ് തെരഞ്ഞെടുപ്പ് നടന്നത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 10c ക്ലാസിലെ റാനിയ,  പട്ടിയെ ക്ലാസിലെ റിയ ഫാത്തിമ എന്നിവരാണ് മത്സരിച്ചത്. ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് 10A ക്ലാസിലെ മുഹമ്മദ് യാസീൻ,  മുഹമ്മദ് ഷിയാൻ എന്നിവർ മത്സരിച്ചു. ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഒമ്പത് സി ക്ലാസിലെ ശാദുലി, 10 B ക്ലാസിലെ മുഹമ്മദ് സവാദ് എന്നിവർ മത്സരിച്ചു. ആർട്സ് കൺവീനർ സ്ഥാനത്തേക്ക് 10c ക്ലാസിലെ ഫാത്തിമ റിഫ, ഫാത്തിമ ഷമറിൻ , 9 A  ക്ലാസിലെ ശിഖ എന്നിവർ മാറ്റുരച്ചു. സ്പീക്കർ സ്ഥാനത്തേക്ക് 7 D ക്ലാസിലെ ഫാത്തിമ ഹന്ന, 7 A ക്ലാസിലെ ഹനീൻ എന്നിവർ മത്സരിച്ചു.
മൂന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. വോട്ട് ചെയ്യുന്നതിനായി രണ്ട് ബൂത്തുകൾ ആണ് ക്രമീകരിച്ചത്. ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ 11 മണിക്ക് വിതരണം ചെയ്തു.  പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങുന്നതിന് തിരഞ്ഞെടുത്ത പ്രിസൈഡിങ് ഓഫീസർമാർ ടീമംഗങ്ങളുമായി എത്തിച്ചേർന്നു. 12 മണിയോടെ ബൂത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കി ഇലക്ഷൻ നടപടികൾ ആരംഭിച്ചു. ബൂത്ത് ഒന്നിൽ എൽ പി വിഭാഗത്തിനും യുപി വിഭാഗത്തിനും ബൂത്ത് രണ്ടിൽ ഹൈസ്കൂൾ വിഭാഗത്തിനുമാണ് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത് .  ഓരോ പോളിംഗ് ബൂത്തിലും പ്രിസൈഡിങ് ഓഫീസറെ കൂടാതെ പോളിംഗ് ഓഫീസർമാരായി  Little kites ൻ്റെ മൂന്ന് പ്രതിനിധികളും  ക്രമസമാധാനം പാലകരായി 2 JRC  പ്രതിനിധികളും ഉണ്ടായിരുന്നു.
ക്ലാസ് അടിസ്ഥാനത്തിൽ ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആണ്  കുട്ടികൾ വോട്ട് ചെയ്യാൻ എത്തിയത്. സ്കൂൾ ഐഡി കാർഡ് ഇല്ലാത്ത കുട്ടികൾക്ക് വോട്ടേഴ്സ് സ്ലിപ്പ് നൽകി അതീവ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്.  ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുള്ള വോട്ടിംഗ് കമ്പാർട്ട്മെൻ്റിൽ 5 ബാലറ്റ് യൂണിറ്റുകൾ സജ്ജീകരിച്ചു . ടാബിൽ വോട്ടിംഗ് മെഷീൻ ആപ്പ് സെറ്റ് ചെയ്താണ് സജ്ജീകരിച്ചത്. കൺട്രോൾ യൂണിറ്റായിട്ട്  ഒരു മൊബൈൽ ഫോണിലും ആപ്പ് തയ്യാറാക്കി.
വൈകിട്ട് 4: 30 ഓടെ 100% കുട്ടികളും വോട്ട് രേഖപ്പെടുത്തി ക്ലോസ് ചെയ്തു,  എച്ച് എം ന്റെ ചേമ്പറിൽ വച്ച് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടപടികൾ നടന്നു. 5 മണിയോടെ ഫലം പ്രഖ്യാപിച്ചു. വലിയ ആവേശത്തോടെയും ആരവത്തോടെയും ആണ് കുട്ടികൾ ഫലം ഏറ്റെടുത്തത്.  സ്കൂൾ ലീഡറായി റാനിയയും ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് യാസീനും ജനറൽ ക്യാപ്റ്റനായി മുഹമ്മദ് സവാദും ആർട്സ് കൺവീനറായി ഫാത്തിമറിഫയും സ്പീക്കർ ആയി ഹനീനും തിരഞ്ഞെടുക്കപ്പെട്ടു.  തിങ്കളാഴ്ച അസംബ്ലിയിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു.
==സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു==
ജിഎച്ച്എസ് കുറുകയിൽ 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വിപുലമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ 8: 45 ന് പ്രധാന അധ്യാപകൻ രാജേഷ് കെ.സി പതാക ഉയർത്തി. എച്ച് എം സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. സീനിയർ അസിസ്റ്റൻറ് പ്രിയേഷ് സാർ, പിടിഎ അംഗം ജലീൽ, എന്നിവർ ആശംസകൾ നേർന്നു. ശേഷം വിദ്യാർത്ഥികളുടെ പരിപാടികളാണ് നടന്നത്. ജെ ആർ സി വിദ്യാർത്ഥികൾ, പ്രീ പ്രൈമറി വിദ്യാർത്ഥികൾ, എൽപി വിഭാഗം വിദ്യാർത്ഥികൾ, എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. കൂടാതെ ഉറുദു ദേശഭക്തിഗാനവും അറബിക് ദേശഭക്തിഗാനവും നടന്നു. യുപി വിഭാഗം വിദ്യാർത്ഥികൾ സനയും സംഘവും, ജൗലയും സംഘവും  പാട്രിയോട്ടിക് ഡാൻസ് കാഴ്ച വെച്ചു. ഹൈസ്കൂൾ, യുപി വിദ്യാർത്ഥിനികൾ ചേർന്ന് ' വന്ദേമാതരം' ഗാനത്തിന് നൃത്താവിഷ്കാരം നടത്തി.  പ്രീ പ്രൈമറി വിദ്യാർഥികൾക്ക് അസംബ്ലിയിൽ സമ്മാനദാനം നടത്തി. സ്കൂളിൽ എത്തിച്ചേർന്ന എല്ലാവർക്കും മധുരം  വിതരണം ചെയ്തതോടെ  പരിപാടികൾ സമാപിച്ചു.
"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്