"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ്.]] | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : |
17:47, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട് | |
---|---|
വിലാസം | |
ആര്യാട് വടക്ക് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | Gupsthampakachuvadu |
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ സ്ഥതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് തമ്പകച്ചുവട്.കൂടുതലും കയര്‍ മത്സ്യ തൊഴിലാളികളുട കുട്ടികള്‍ പഠിക്കുന്ന ഈ സ്കളില്‍പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു. നല്ലൊരു ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ കുട്ടികള്‍ പഠിക്കുന്നവെന്നത് ഈ സ്കൂളിന്‍റെ പ്രത്യകതയാണ്. സ്കൂളിന്‍റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ളാസ്സ് വരെ ഏകദേശം ആയിരത്തോളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ക്രിയ്യാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.
ചരിത്രം
ആലപ്പുഴ ജില്ലയിലെ വടക്കനാര്യാട് കണക്കൂര്‍ പ്രദേശത്തിന്റെ ചിപകാല അഭിലാഷമായിരുന്നു,അറിവിന്റെ അഗ്നി പകരുവാന്‍ ഒരു വിദ്യാലയം എന്നത്.1963 ജൂണ്‍ നാലാം തീയതി തിങ്കളാഴ്ച അത് സഫലമായി."തമ്പകച്ചുവട് ലോവര്‍ പ്രൈമറി സ്ക്ള്‍". പട്ടം എ. താണുപിള്ളയുടെ സര്‍ക്കാര്‍ സ്ക്ള്‍ അനുവദിച്ചെങ്കിലും സ്ഥലം ലഭിക്കാതെ വന്നപ്പോള്‍ നാടിന് ദു:ഖമായി.സാമൂഹ്യസ്നേഹിയും ക്ഷേത്രവിശ്വാസിയുമായ കോവിലകത്ത് എന്‍.കൃഷ്ണപിള്ള ഇളയത് അന്ന് എന്‍.എസ്സ്.എസ്സ് പ്രസിഡന്‍റും കണക്കൂര്‍ ക്ഷേത്രത്തിന്റ് കാര്യദര്‍ശിയുമായിരുന്നു അദ്ദേഹം ഭാരവാഹിളോടും ബന്ധപ്പെട്ടവരോടും കൂടിയാലോചിച്ച്ക്ഷേത്രം വക 80സെന്റ് സ്ഥലം സ്കൂളിനുവേണ്ടി വിട്ടു നല്‍കിയപ്പോള്‍ ഒരു നാടിന്‍റ വിദ്യാഭ്യാസ-സാമൂഹിക -സാംസ്കാരിക ഉന്നമനത്തിന് ഭദ്രദീപം തെളിയുകയായിരുന്നു. പതിനെട്ടുവര്‍ഷം പിന്നിട്ടപ്പോള്‍ അത് ജനശക്തിയുടെ നേര്‍ക്കാഴ്ചയായി മാറി. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നറിയുന്ന ഒരു കൂട്ടം പാവങ്ങളുടെ ആശയും അഭിലാഷവുമായി അത് വളര്‍ന്നു. കയര്‍ഫാക്ടറി തൊഴില്‍,കായല്‍മത്സ്യ ബന്ധനം എന്നിവ തൊഴിലാക്കി ജീവിക്കുന്ന കൂരകളില്‍ പട്ടിണിയെങ്കിലും അറിവിന്‍റെ തീ പുകഞ്ഞു. ആവേശമായതി കത്തിപ്പടര്‍ന്നപ്പോള്‍ 1980 സെപ്റ്റംബര്‍ പതിനാലാം തീയതി യു.പി.സ്കൂള്‍ പദവിയിലേക്ക് സ്കൂള്‍ ഉയര്‍ത്തപ്പെട്ടു. തമ്പകച്ചുവട്, കണക്കൂര്‍,ഷണ്‍മുഖം നേതാജി , അമ്പനാകുളങ്ങറ തുടങ്ങിയഅവികസിത മേഖലയുടെ ദീപ്തസ്തംഭമായി അത് വളര്‍ന്നു. കണക്കുര്‍ ദേവസ്വം വക 75 സെന്‍റെ് പുറമ്പോക്ക് സ്ഥലം കൂടി സര്‍ക്കാര്‍ സ്കൂളിന് വിട്ടുനല്‍കി.
അന്‍പതാണ്ടുകള്‍ പിന്നിട്ട ഈ മഹാ വിദ്യാലയം ഇന്ന് ഏറ്റവും കുടുതല്‍ കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ യു.പി.സ്കൂളുകളുടെ മൂന്‍ നിരയില്‍ സ്ഥാനം പിടിച്ചിട്ടിണ്ട്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അവികസിത മേഖലയില്‍ അനുവദിക്കപ്പെട്ട വിദ്യാലയം എന്ന നിലയില്‍ അത് ഈ പ്രദേശങ്ങളില്‍ അക്ഷരദീപമായി ഇന്നും പ്രശോഭിക്കുന്നു. അന്‍പതാണ്ടുകള്‍ പിന്നിട്ട ഈ മഹാ വിദ്യായാലയം ഈ നാടിന് നല്‍കിയ നന്മകളും സംഭാവനകളും അവര്‍ണ്ണനിയമത്രേ.
= ഭൗതികസൗകര്യങ്ങള്‍
വിദ്യാലയത്തിന്റെ ഭൌതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന എസ്.എം.സിയും മറ്റ് ജനപ്രതിനിധികളും ഞങ്ങളുടെ ശക്തിയാണ്.മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, സ്കൂളിന്റെ ഭൌതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിരന്തര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സ്ക്ളിന് സ്വന്തമായൊരു ഓപ്പണ്‍ ആഡിറ്റോറയം, കമ്പ്യൂട്ടറുകള്‍,, പ്രിന്റര്‍, ഫര്‍ണീച്ചറുകള്‍ എന്നിവ പഞ്ചായത്തില്‍ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ കളിസ്ഥലത്തിന്റെ നിര്‍മാണം,പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും പഞ്ചായത്ത് ഏറ്റടുത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളാണ്.സ്കൂളിന്‍െറ ചിരകാലസ്വപ്നമായിരുന്ന സ്കൂള്‍ ബസ്സ് ബഹു.എം.പി ഡോ. ശ്രീമതി റ്റീ.എം. സീമ അവര്‍കളുടെ ആസ്തി വികസന ഫണ്ടു് ഉപയോഗിച്ച് യാഥാര്‍ത്ഥ്യമായ കാര്യം കൃതജ്ജതാ പൂര്‍വ്വം സ്മരിക്കുന്നു.അതുപോലെതന്നെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പു് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക്,ബഹു.എം.പി.ശ്രി.കെ.സി.വേണുഗോപാല്‍, സന്നദ്ധ സംഘടനകളായ ലയണ്‍സ് ക്ലബ്,റോട്ടറി ക്ലബ്, പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികള്‍, മറ്റ് അഭ്യൂദയകാംഷികള്‍ തുടങ്ങിയവര്‍ സ്കൂളിന്റെ ഭൌതീകസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :