"ജി.എച്ച്. എസ്.എസ്.ചീമേനി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9497329336 (സംവാദം | സംഭാവനകൾ) |
9497329336 (സംവാദം | സംഭാവനകൾ) |
||
| വരി 21: | വരി 21: | ||
==പ്രേംചന്ദ് ദിവസ് ജൂലൈ 31== | ==പ്രേംചന്ദ് ദിവസ് ജൂലൈ 31== | ||
ജൂലൈ 31 പ്രേംചന്ദ് ദിവസത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ജിഎച്ച്എസ്എസ് ചീമേനിയിൽ ആചരിച്ചു. പ്രേംചന്ദ് ദിവസ് ഭാഗമായി ഹിന്ദി സഭ നടത്തി. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വളരെ ആകർഷകമായി അസംബ്ലി കണ്ടക്ട് ചെയ്തു.8A ക്ലാസിലെ വൈഗ പ്രേംചന്ദിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി ഒരു പ്രസംഗം നടത്തി. തുടർന്ന് പ്രേംചന്ദ് ജയന്തി പത്രിക തയ്യാറാക്കുകയും അസംബ്ലിയിൽ പ്രകാശനം എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിക്കുകയും ചെയ്തു. | ജൂലൈ 31 പ്രേംചന്ദ് ദിവസത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ജിഎച്ച്എസ്എസ് ചീമേനിയിൽ ആചരിച്ചു. പ്രേംചന്ദ് ദിവസ് ഭാഗമായി ഹിന്ദി സഭ നടത്തി. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വളരെ ആകർഷകമായി അസംബ്ലി കണ്ടക്ട് ചെയ്തു.8A ക്ലാസിലെ വൈഗ പ്രേംചന്ദിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി ഒരു പ്രസംഗം നടത്തി. തുടർന്ന് പ്രേംചന്ദ് ജയന്തി പത്രിക തയ്യാറാക്കുകയും അസംബ്ലിയിൽ പ്രകാശനം എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിക്കുകയും ചെയ്തു. | ||
==S.P.C ദിനം ആഗസ്ത് 2== | '''==S.P.C ദിനം ആഗസ്ത് 2==''' | ||
GHSS Cheemeni SPC യൂനിറ്റിൻ്റെ നേതൃത്വത്തിൽ SPC Day വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചീമേനി SHO മുകുന്ദൻ ടി കെ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ കേഡറ്റുകളുടെ ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും ഓർമ്മപ്പെടുത്തുകയും മാതൃകാപരമായി പ്രവർത്തിക്കാനും നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ആശംസകളർപ്പിച്ചു. സി പി ഒ മാരായ വിനോദ് കെ, ഷീബ പി, ഡിഐമാരായ പ്രശാന്തിനി കെ.വി, സന്ദീപ് സി വി പരിപാടിക്ക് നേതൃത്വം നൽകി. ചീമേനി ടൗണിൽ സീനിയർ കേഡറ്റുകൾ ഡി ഐമാരുടെ നിർദ്ദേശാനുസരണം ട്രാഫിക് ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന്കേഡറ്റുകളുടെ സ്പെഷൽ SPC അസംബ്ലി, കലാപരിപാടികൾ, SPC ക്വിസ്, ചങ്ങാതിക്കൊരു തൈ നൽകാം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ക്വിസ് മത്സരവിജയികൾക്ക് ജൂനിയർ ഗാർഡിയൻസ് പ്രസിഡൻ്റ് എ സുകുമാരൻ സമ്മാനം നൽകി. ക്യാമ്പസ് ക്ലീനിങ്ങോടു കൂടി ആഘോഷപരിപാടികൾ സമാപിച്ചു. | GHSS Cheemeni SPC യൂനിറ്റിൻ്റെ നേതൃത്വത്തിൽ SPC Day വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചീമേനി SHO മുകുന്ദൻ ടി കെ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ കേഡറ്റുകളുടെ ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും ഓർമ്മപ്പെടുത്തുകയും മാതൃകാപരമായി പ്രവർത്തിക്കാനും നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ആശംസകളർപ്പിച്ചു. സി പി ഒ മാരായ വിനോദ് കെ, ഷീബ പി, ഡിഐമാരായ പ്രശാന്തിനി കെ.വി, സന്ദീപ് സി വി പരിപാടിക്ക് നേതൃത്വം നൽകി. ചീമേനി ടൗണിൽ സീനിയർ കേഡറ്റുകൾ ഡി ഐമാരുടെ നിർദ്ദേശാനുസരണം ട്രാഫിക് ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന്കേഡറ്റുകളുടെ സ്പെഷൽ SPC അസംബ്ലി, കലാപരിപാടികൾ, SPC ക്വിസ്, ചങ്ങാതിക്കൊരു തൈ നൽകാം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ക്വിസ് മത്സരവിജയികൾക്ക് ജൂനിയർ ഗാർഡിയൻസ് പ്രസിഡൻ്റ് എ സുകുമാരൻ സമ്മാനം നൽകി. ക്യാമ്പസ് ക്ലീനിങ്ങോടു കൂടി ആഘോഷപരിപാടികൾ സമാപിച്ചു. | ||
<gallery> | <gallery> | ||
17:17, 10 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025-26
2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 2 ന് പൂർവ്വ വിദ്യാർത്ഥിയും സ്റ്റേറ്റ് ഇന്റലിജൻസ് DYSP (കണ്ണൂർ സിറ്റി )യുമായ ശ്രീ .പ്രേമചന്ദ്രൻ കെ ഇ ഉദ്‌ഘാടനം ചെയ്തു ചടങ്ങിൽ ചീമേനി കയ്യൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുകുമാരൻ വിശിഷ്ടാതിഥി ആയിരുന്നു .വാർഡ് മെമ്പർ ശ്രീജ എം ,ലത കെ ടി എന്നിവരുടെ സാനിധ്യവും ഉണ്ടായി .മുഴുവൻ കുട്ടികൾക്കും ലഡു വിതരണവും നടന്നു.
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനാഘോഷം ഹെഡ്മാസ്റ്റർ ശ്രീ .ശങ്കരൻ കെ ഐ നിർവഹിച്ചു .കൂട്ടുകാർക്കൊരു വൃക്ഷത്തൈ ,സ്കൂൾ ക്യാംപസ് സൗന്ദര്യവൽക്കരണം ,ഇക്കോ ഫ്രണ്ട്‌ലി വേസ്റ്റ് ബാസ്കറ്റ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടത്തി. ഉജ്വല ബാല്യം പുരസ്കാര ജേതാവ് ദേവരാജ് കക്കാട്ട് ബന്ദർക എന്ന സോളോ ഡ്രാമ അവതരിപ്പിച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .ഉച്ചക്ക് 2 30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു പരിപാടി നടന്നത്.
ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ഒട്ടനവധി പ്രവർത്തനങ്ങൾ ജി എച്ച്എസ്എസ് ചീമേനിയിൽ നടന്നു. രാവിലെ നടന്ന അസംബ്ലിയിൽ എച്ച് എം ശ്രീ ശങ്കരൻ മാഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു കൂടാതെ ലഹരി വിരുദ്ധ ദിനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ചീമേനി ജിഎച്ച്എസ്എസിൽ ആണ് നടന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ ജി അജിത് കുമാർ നിർവഹിച്ചു തുടർന്ന് ലഹരി വിരുദ്ധ ക്ലാസ്സ് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ കെ രാജീവൻ നിർവഹിച്ചു വിവിധ ലഹരി ഉപയോഗങ്ങളെ കുറിച്ചും അവയുടെ അപകടങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഈ ദിനത്തിൽ തന്നെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നാടകമായ ചൂണ്ട സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. യുവത്വത്തെ മയക്കി കിടത്താൻ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ പോരാട്ടത്തിന് വേണ്ടി മാനവികതയുടെ മൂർത്തമായ സന്ദേശമായിരുന്നു ഈ ലഘു നാടകം. രചന സുരേഷ് ബാബു കൊടക്കാടിന്റെതും അവതരണം ഗ്രാമകം തീയേറ്റേഴ്സ് കൊടുക്കാടിന്റെതും ആയിരുന്നു. തുടർന്ന് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം പകർന്നുകൊണ്ട് ചീമേനി സ്കൂളിലെ കുട്ടികൾ ചീമേനി ടൗണിൽ സൈക്കിൾ റാലി നടത്തി. വളരെ ആവേശത്തോടെയാണ് റാലി സ്വീകരിക്കപ്പെട്ടത് തുടർന്ന് സ്കൂൾ തല മാന സിക പിരിമുറുക്കം കുറക്കാനും ലഹരി എന്ന വിപത്ത് എന്നെന്നേക്കുമായി തുടച്ചുനീക്കുന്ന അതിലേക്ക് എന്ന സന്ദേശം നൽകാനുമായി സ്കൂൾ കുട്ടികൾ അധ്യാപകർ എല്ലാം ചേർന്ന് ഡാൻസ് ചെയ്തു എല്ലാവരും വളരെ ആവേശത്തോടെയാണ് ചടങ്ങിൽ പങ്കെടുത്തത്.
ലോക ജനസംഖ്യാ ദിനം ജൂലൈ 11
ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി വിപുലമായ പരിപാടികൾ നടത്തി ജനസംഖ്യാദിനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശങ്കരൻ മാസ്റ്റർ നടത്തി. ജനസംഖ്യാദിനത്തിൽ ക്വിസ് മത്സരം നടത്തി. ക്വിസ് മാസ്റ്റർ ശ്രീധരൻ മാസ്റ്റർ വളരെ ആകർഷകമായി അവതരിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) രണ്ടാം സ്ഥാനം ദേവപ്രിയ (8B) യും പങ്കിട്ടു. ലോക ജനസംഖ്യ ദിന പോസ്റ്റർ രചന മത്സരത്തിന്റെ ഭാഗമായി ഒന്നാം സ്ഥാനം ദിയ റോബിൻ (8A) ഗായത്രി കെ എസ് (8A) രണ്ടാം സ്ഥാനവും നേടി. പരിപാടിയുടെ നന്ദി സോഷ്യൽ സയൻസ് ക്ലബ്ബിനുവേണ്ടി സബിത ടീച്ചർ അറിയിച്ചു.കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികൾ ആസ്വദിച്ചു.
ചാന്ദ്രദിനം ജൂലൈ 21
ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് ചീമേനിയിൽ വിപുലമായ പരിപാടികൾ ആചരിച്ചു. ചാന്ദ്രദിനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ചാന്ദ്രദിന ക്വിസ് മത്സരം നടത്തി. പ്രീലിമിനറി റൗണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഫൈനൽ റൗണ്ട് നടത്തി. ഒന്നാം സ്ഥാനം ദേവനാ ഗണേഷ് (9A) ക്ക് ലഭിച്ചു. രണ്ടാം സ്ഥാനം ദേവപ്രിയ (8B) ക്കും, മൂന്നാം സ്ഥാനം രേവതി എസ് (10A), അവാനി സുജിത്ത് കെ (9A) എന്നിവരും പങ്കിട്ടു. തുടർന്ന് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരവും നടത്തി. കുട്ടികൾ വളരെ ആവേശത്തോടെയാണ് ചാന്ദ്രദിനം ആചരിച്ചത്.
പ്രേംചന്ദ് ദിവസ് ജൂലൈ 31
ജൂലൈ 31 പ്രേംചന്ദ് ദിവസത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ ജിഎച്ച്എസ്എസ് ചീമേനിയിൽ ആചരിച്ചു. പ്രേംചന്ദ് ദിവസ് ഭാഗമായി ഹിന്ദി സഭ നടത്തി. പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വളരെ ആകർഷകമായി അസംബ്ലി കണ്ടക്ട് ചെയ്തു.8A ക്ലാസിലെ വൈഗ പ്രേംചന്ദിനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലിന്റെ ഭാഗമായി ഒരു പ്രസംഗം നടത്തി. തുടർന്ന് പ്രേംചന്ദ് ജയന്തി പത്രിക തയ്യാറാക്കുകയും അസംബ്ലിയിൽ പ്രകാശനം എച്ച് എം ശ്രീ ശങ്കരൻ മാസ്റ്റർ നിർവഹിക്കുകയും ചെയ്തു.
==S.P.C ദിനം ആഗസ്ത് 2==
GHSS Cheemeni SPC യൂനിറ്റിൻ്റെ നേതൃത്വത്തിൽ SPC Day വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചീമേനി SHO മുകുന്ദൻ ടി കെ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ കേഡറ്റുകളുടെ ഉത്തരവാദിത്തങ്ങളെയും ചുമതലകളെയും ഓർമ്മപ്പെടുത്തുകയും മാതൃകാപരമായി പ്രവർത്തിക്കാനും നിർദ്ദേശിച്ചു. ഹെഡ്മാസ്റ്റർ ശങ്കരൻ കെ ഐ ആശംസകളർപ്പിച്ചു. സി പി ഒ മാരായ വിനോദ് കെ, ഷീബ പി, ഡിഐമാരായ പ്രശാന്തിനി കെ.വി, സന്ദീപ് സി വി പരിപാടിക്ക് നേതൃത്വം നൽകി. ചീമേനി ടൗണിൽ സീനിയർ കേഡറ്റുകൾ ഡി ഐമാരുടെ നിർദ്ദേശാനുസരണം ട്രാഫിക് ബോധവല്ക്കരണ പ്രവർത്തനങ്ങൾ നടത്തി. തുടർന്ന്കേഡറ്റുകളുടെ സ്പെഷൽ SPC അസംബ്ലി, കലാപരിപാടികൾ, SPC ക്വിസ്, ചങ്ങാതിക്കൊരു തൈ നൽകാം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.ക്വിസ് മത്സരവിജയികൾക്ക് ജൂനിയർ ഗാർഡിയൻസ് പ്രസിഡൻ്റ് എ സുകുമാരൻ സമ്മാനം നൽകി. ക്യാമ്പസ് ക്ലീനിങ്ങോടു കൂടി ആഘോഷപരിപാടികൾ സമാപിച്ചു.
ഹിരോഷിമ നാഗസാക്കി ദിനാചരണം
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 07/08/2025 വ്യാഴം രാവിലെ പ്രത്യേക അസ്സംബ്ലി വിളിച്ച് ചേർത്ത് വിവിധ പരിപാടികളോടെ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വിവിധ ആശയങ്ങൾ ഉൾകൊള്ളുന്ന യുദ്ധ വിരുദ്ധ പോസ്റ്ററുകൾ കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്നു സ്റ്റേജിൽ പ്രദർശിപ്പിച്ചു .കുട്ടികൾ ഇടവേളകളിൽ അത് കണ്ട് ആസ്വദിച്ചു.യുദ്ധ വിരുദ്ധ സന്ദേശം നൽകി .ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശങ്കരൻ കെ .ഐ ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ചരിത്രം കുട്ടികളെ തര്യപ്പെടുത്തി.9 സിയിലെ അദ്രിമ പ്രത്യാശ എന്നാശയത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചു .കൂടാതെ ഫ്രീഡം ക്വിസ് പരിപാടിയും നടത്തി സബ്ജില്ലാ തലത്തിലേക്ക് മത്സരിക്കേണ്ട വിദ്യാർത്ഥിയെ കണ്ടെത്തുകയും ചെയ്തു