"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 250: വരി 250:
|[[പ്രമാണം:19866-MLP-BASHEER14-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19866-MLP-BASHEER14-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19866-MLP-BASHEER18-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19866-MLP-BASHEER18-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19866-MLP-BASHEER20-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|}
|}
{|class=wikitable
{|class=wikitable
വരി 262: വരി 261:
|+
|+
|[[പ്രമാണം:19866-MLP-BASHEER21-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19866-MLP-BASHEER21-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|[[പ്രമാണം:19866-MLP-BASHEER20-2025.jpg|ചട്ടരഹിതം|നടുവിൽ|333x333ബിന്ദു]]
|}
|}



20:11, 9 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2025-26 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം രക്ഷിതാക്കളുടെ നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. മധുരം നൽകിയും സമ്മാനങ്ങൾ വിതരണം ചെയ്തും വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം കുറിക്കാൻ വന്ന കുട്ടികളെ അധ്യാപകർ എതിരേറ്റു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആബിദ തൈക്കാടൻ മുഖ്യ അതിഥി ആയിരുന്നു. പിടിഎ പ്രസിഡണ്ട് പിടിഎ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾസലാം അധ്യക്ഷൻ ആയിരുന്ന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സബ്ന വി നന്ദി പറഞ്ഞു...


പരിസ്ഥിതി ദിനം(ശാസ്ത്ര ക്ലബ്ബ്)/ODESSEY/പ്രകൃതി നടത്തം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി അവബോധവും വളർത്തുന്നതിനായി 'ഒഡീസ്സീ' എന്ന പേരിൽ ഒരു പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൂൺ 5-ന് ആചരിക്കുന്ന പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ക്വിസ് മത്സരത്തിൽ സ്കൂളിലെ യുപി വിഭാഗം എല്ലാ കുട്ടികളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം, സസ്യജന്തുജാലങ്ങൾ, ആഗോളതാപനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു മത്സരത്തിൽ ഉൾപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ പരിസ്ഥിതിപരമായ അറിവ് വർദ്ധിപ്പിക്കുന്നതിനും അവരിൽ മത്സരക്ഷമത വളർത്തുന്നതിനും ഈ ക്വിസ് സഹായിച്ചു.

ക്വിസ് മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 68 ഓളം കുട്ടികൾക്കായി 'പ്രകൃതി നടത്തം' എന്ന പേരിൽ കോട്ടക്കൽ ആയുർവേദ ശാല ഔഷധ ഉദ്യാന സന്ദർശനം സംഘടിപ്പിച്ചു. ഈ സന്ദർശനം കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അടുത്തറിയാനും വിവിധയിനം ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാനും അവസരം നൽകി. പ്രകൃതിയുമായി സംവദിച്ച്, ഔഷധ സസ്യങ്ങളുടെ ഗന്ധവും കാഴ്ചകളും അനുഭവിച്ച്, അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കുട്ടികൾക്ക് ഇതൊരു അവിസ്മരണീയമായ അനുഭവമായി മാറി.

പരിസ്ഥിതി ദിനം(GUIDES)

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജിയുപി എസ് ക്ലാരി യൂണിറ്റിലെ ഗൈഡ്സ് വിഭാഗം ,ലഹരിവിമുക്ത നവകേരളത്തിനായി പ്രതിജ്ഞ എടുക്കുകയും, വൃക്ഷതൈ നടുകയും ചെയ്തു.കൂടാതെ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസര ശുചീകരണവും, പട്രോൾ കോർണർ ശുചീകരണവും ഭംഗിയായി നിർവഹിച്ചു. യൂണിറ്റ് ലീഡർ നേതൃത്വം നൽകി.


സ്കൗട്ട് & ഗൈഡ്സ്

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് ക്ലാരിയിലെ ഗൈഡ്സ് വിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. വായനയുടേയും ,വായനാദിനത്തിൻ്റെയും പ്രാധാന്യത്തെ പറ്റി കുട്ടികൾക്ക് ക്ലാസെടുത്തു. ക്വിസ് മത്സരത്തിൽ വിജയിച്ചവർക്ക്, ഹെഡ്മാസ്റ്റർ അബദുൾസലാം സർ അഭിനന്ദനം അറിയിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. വിജയികൾ: First:Shikha Sunil K Second: Hadiya Fathima S Third: Fathima Sana P

ജൂൺ 19 വായനാദിനം

വായനദിനത്തിന്റെ ഭാഗമായി ജൂൺ 19ന് രാവിലെ പ്രത്യേക അസംബ്ലി നടന്നു. 7H ലെ മുഹമ്മദ് ഷെഫിന്റെ കവിത പാരായണവും വായനദിന കുറിപ്പ് വായനയും ഉണ്ടായിരുന്നു. ജൂൺ 19 മുതൽ 28 വരെ വായന വാരം ആചരിച്ചു. അതിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്ക് ആസ്വാദനക്കുറിപ്പ് വായന ഉണ്ടായിരുന്നു. ജൂൺ 23ന് ക്ലാസ് തല വായന ക്വിസ് മത്സരവും ജൂൺ 25ന് അതിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ തല ക്വിസ് മത്സരവും നടന്നു. ശിഖ സുനിൽ(7F) ഒന്നാം സ്ഥാനവും മുഹമ്മദ് ഫാദി നന്നമ്പ്ര(6G) രണ്ടാം സ്ഥാനവും മേഘ്ന മോഹൻ(7F) മൂന്നാം സ്ഥാനവും നേടി. ക്ലാസ് തല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 7E ഒന്നാം സ്ഥാനവും 6B, 7C എന്നീ ക്ലാസുകൾ രണ്ടാം സ്ഥാനവും 5C, 5E എന്നീ ക്ലാസുകൾ മൂന്നാം സ്ഥാനവും നേടി. കൂടാതെ കഥ, കവിത, ഉപന്യാസങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ കുട്ടികളുടെ സ്വന്തം രചനകൾ കളക്ട് ചെയ്യാനും ക്ലാസ് അധ്യാപകർക്ക് നിർദ്ദേശം നൽകി. ജൂൺ 28 ശനിയാഴ്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനത്തോടെ വായനചരണത്തിന് സമാപനം കുറിച്ചു.

കലാസാഹിത്യ വേദി ഉദ്ഘാടനം

കവിയും എഴുത്തുകാരനുമായ എം എം സചീന്ദ്രൻ മാസ്റ്റർ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനർ സിനി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ കഴുങ്ങിൽ പിടിഎ എക്സിക്യൂട്ടീവ് അംഗം സനീർ പൂഴിത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. നന്ദി രേഖപ്പെടുത്തി.


സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തന ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും

ജി യു പി എസ് ക്ലാരി യൂണിറ്റിന്റെ 2025-26 അധ്യായനവർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനം 21/06/ 2025 ശനിയാഴ്ച നടന്നു. സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ സുബൈർ പന്തക്കന്റെ അഭാവത്തിൽ വിശിഷ്ടാതിഥിയും യോഗ ഡെമോൺസ്ട്രറ്റോറും ആയ ശ്രീമതി വിനീഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി പ്രജില സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ അബ്ദുൽസലാം ഇ അധ്യക്ഷ സ്ഥാനം വഹിച്ചു. തുടർന്ന് മൂന്നുവർഷം തുടർച്ചയായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമാവുകയും വിജയകരമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്ത,കഴിഞ്ഞ ബാച്ചിനുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സ്കൂൾ എച്ച് എം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.തുടർന്ന് ശ്രീമതി ഷൈനി മാത്യു പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ നൗഷാദ് മാഷ് ചടങ്ങിന് നന്ദി പറയുകയും ചെയ്തു.അധ്യാപകരായ ശ്രീമതി സക്കീന,ശ്രീ. അബ്ദു റസാക്ക് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ലോക യോഗ ദിനാചാരണം

സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലാരി യൂണിറ്റിന്റെ നേതൃത്വത്തിൽ 21/06/2025 ലോക യോഗ ദിനാചരണം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തന ഉദ്ഘാടനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഭാഗമായായിരുന്നു ദിനാചരണം നടത്തിയത്.NAM വെൽനസ് സെന്റർ, വി പി എസ് വി ആയുർവേദ കോളേജിലെ യോഗ ഡെമോൺസ്ട്രേറ്റർ ആയ ശ്രീമതി വിനീഷ ടി എൻ യോഗ സെക്ഷന് നേതൃത്വം നൽകി. കുട്ടികളിൽ യോഗയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്റെ മേന്മകളെക്കുറിച്ചും വിനീഷ മാം സംസാരിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനുള്ള നിർദ്ദേശവും നൽകി. തുടർന്ന് പ്രാക്ടിക്കൽ സെക്ഷനും നടന്നു. നിലവിലെ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും, മുൻ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളും യോഗയിൽ പങ്കെടുത്തു. യോഗയ്ക്കുശേഷം സ്നാക്സ് വിതരണവും നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ നൗഷാദ് മാഷ് നന്ദി അറിയിക്കുകയും ചെയ്തു.

ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം/ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

ജൂൺ 26, ലഹരി വിരുദ്ധ ദിനത്തിൽ, ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ കൈമുദ്ര പതിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും ലഹരിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അവരുടെ പങ്ക് ഓർമ്മിപ്പിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു കൈമുദ്ര പതിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ആവേശപൂർവ്വം പരിപാടിയിൽ പങ്കെടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരിക്ക് എതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. വർണ്ണശബളമായ കൈമുദ്രകൾ ലഹരിക്കെതിരായ കുട്ടികളുടെ ദൃഢനിശ്ചയത്തിന്റെ പ്രതീകമായി മാറി.

ഇതോടൊപ്പം നടന്ന ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് അവരെ ആകർഷിക്കുന്നതിനും സഹായിക്കുമെന്ന് ഹെഡ്മാസ്റ്റർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ശാസ്ത്ര ക്ലബ്ബ് കുട്ടികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ കൂടുതൽ താല്പര്യം വളർത്താനും പഠനാനുബന്ധ പ്രവർത്തനങ്ങളിൽ സജീവമാകാനും അവസരമൊരുക്കും. ക്വിസ് മത്സരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾതല ക്വിസ് മത്സര വിജയികൾ: First: Muhammad Fadi -6G Second: Ayisha Nannambra -7E

ലഹരി വിരുദ്ധ ദിനാചരണം നടത്തി

ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജെ ആർ സി, എസ് പി ജി, സോഷ്യൽ സയൻസ് ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ 26/6/2025 വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനാചരണം നടത്തി. വിവിധ ക്ലബ്ബുകളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുകളും, ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് എടരിക്കോട് അങ്ങാടിയിലേക്ക് റാലി നടത്തി. ശേഷം സ്കൂൾ എച്ച് എം ശ്രീ അബ്ദുസ്സലാം റാലി അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ശ്രീ നൗഷാദ് മാസ്റ്റർ ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശം നൽകിക്കൊണ്ട് ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സ്കൂളിലെ അധ്യാപകരായ അരുൺ, നിതിൻ, റഷീദ്, സുച്ചിൻ, ഷൈനി, സക്കീന, ജയശ്രീ, ഫാത്തിമ, പ്രജില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 2025_2026

ജി യു പി എസ് ക്ലാരിയിലെ ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചു.വളരെ ആവേശോജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു സ്കൂളിലെയും തെരഞ്ഞെടുപ്പ് .എൽ പി വിഭാഗത്തിൽ നാലാം ക്ലാസിലും യുപി വിഭാഗത്തിൽ 5 ,6 ,7 ക്ലാസിനുമായിരുന്നു ഇലക്ഷൻ നടത്തിയത്.എൽപിയിലെ നാലു ഡിവിഷനിൽ ഉൾപ്പെടെ 26 ഡിവിഷനിലാണ് ഇലക്ഷൻ നടന്നത്.എല്ലാ ക്ലാസിൽ നിന്നും സ്ഥാനാർത്ഥിത്വം വഹിക്കാൻ കുട്ടികളിൽ ഉണ്ടായ മുന്നേറ്റം അവരിലെ പൗരബോധത്തെ ചൂണ്ടിക്കാട്ടുന്നതായിരുന്നു.ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിച്ചത് 6 F ക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് ആറ്പേരും പെൺകുട്ടികളിൽ നിന്ന് 4 പേരുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ 6Eക്ലാസ്സിൽ നിന്നായിരുന്നു.ഇവിടെ ആൺകുട്ടികളിൽ നിന്ന് ഒരു സ്ഥാനാർത്ഥിയും പെൺകുട്ടികളിൽ നിന്ന് രണ്ട്സ്ഥാനാർത്ഥിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഓരോ ക്ലാസിന്റെയും ഇലക്ഷൻ നടക്കുമ്പോൾ അതത് ക്ലാസിലെ കുട്ടികളിൽ നിന്നു തന്നെയാണ് പ്രിസൈഡിങ് ഓഫീസർ ,പോളിംഗ് ഓഫീസേഴ്സ് എന്നിവരുടെ ഡ്യൂട്ടി ചെയ്തത്.സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി എന്നീ വിഭാഗം കുട്ടികളിൽ നിന്നാണ് സ്പെഷ്യൽ പോലീസ് ഓഫീസേഴ്സിൻ്റെ സേവനം ലഭ്യമാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീയതികൾ ചുവടെ നൽകുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്ന തീയതി- 20/6/2025

നാമനിർദ്ദേശപത്രിക സ്വീകരിക്കുന്ന അവസാന തീയതി -23/6/2025

നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി -25/6/2025

സൂക്ഷ്മ പരിശോധനയും ചിഹ്നം അനുവദിക്കലും-26/6/2025

നിശ്ശബ്ദ പ്രചാരണം -30/6/2025

തെരഞ്ഞെടുപ്പ് തീയതി-1/7/2025

ഫലപ്രഖ്യാപനം-2/7/2025

തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ഭംഗിയായും സമയബന്ധിതമായും പൂർത്തിയാക്കാൻ കഴിഞ്ഞു.രാവിലെ 10. 30 മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്ത് കനത്ത പോളിംഗ് ആണ് ഉണ്ടായിരുന്നത്.കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കാളിയായത്. ഇടത്തെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ എല്ലാ കുട്ടികളിലും കൗതുകമുളവാക്കി.നാലു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ നിന്ന് ഓരോ പെൺകുട്ടിയും ഓരോ ആൺകുട്ടിയും ക്ലാസ് ലീഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു.ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡേഴ്സിൽ നിന്നാണ് സ്കൂൾ ലീഡേഴ്സിനെകണ്ടെത്തിയത്. ക്ലാസ്സ് ലീഡേഴ്സിന് വോട്ടെടുപ്പ് നടത്തി ഒരു സ്കൂൾ ലീഡറിനേയും ഒരു ഡപ്യൂട്ടി സ്കൂൾ ലീഡറിനേയും തെരഞ്ഞെടുത്തു.

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം

ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എൽ പി തലത്തിൽ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീറും നാരായണിയും മജീദും സുഹറയും പാത്തുമ്മയും എല്ലാം അരങ്ങ് തകർത്തു. വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായ കുട്ടികൾക്ക് വേണ്ടി ബഷീർ പറയുന്നു എന്ന പേരിൽ ഒരു ബോർഡ് സ്ഥാപിച്ചു. പല രൂപത്തിൽ വെട്ടിയെടുത്ത ചാർട്ട് പേപ്പറിൽ ബഷീർ പറഞ്ഞ വചനങ്ങൾ കുട്ടികൾ എഴുതി കൊണ്ടു വന്ന് ഒട്ടിച്ചു. കുട്ടികൾക്ക് വേണ്ടി ചിത്രരചന മത്സരവും നടത്തി.

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ വായന മത്സരത്തിന്റെ സ്കൂൾതല മത്സരം ഇന്ന് (16/7/25)രണ്ട് മണിക്ക് നടന്നു. ക്ലാസ് തല മത്സരത്തിൽ വിജയികളായ 48 കുട്ടികൾ സ്കൂൾ തല മത്സരത്തിൽ പങ്കെടുത്തു. ശിഖ സുനിൽ (7F), നിഷ്മൽ എൻ എം (6E), ആയ്ഷ റഹ്മ ഐ (6F) എന്നീ കുട്ടികൾ പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.


വാങ്മയം ഭാഷാ പ്രതിഭ പരീക്ഷ (2025-26)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ വാങ്മയം ഭാഷാ പ്രതിഭാ പരീക്ഷ 17/7/2025 ഉച്ചക്ക് രണ്ടുമണിക്ക് നടന്നു. 41 കുട്ടികൾ പരീക്ഷ എഴുതി. ഫാത്തിമ ലിയ എം (7H) ഒന്നാം സ്ഥാനവും അംന പി ടി (7G) രണ്ടാം സ്ഥാനവും നേടി സബ് ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ ഹരിത സഭ , എക്കോ ക്ലബ്

സ്കൂൾ ഹരിത സഭ , എക്കോ ക്ലബ് എന്നിവ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കോമ്പൗണ്ട് വൃത്തിയായി സൂക്ഷിക്കൽ, പച്ചക്കറി കൃഷി പരിപാലനം, ജൈവ വൈവിധ്യം ഉറപ്പുവരുത്തൽ എന്നിവയാണ് ക്ലബ്ബുകളുടെ പ്രവർത്തന ലക്ഷ്യങ്ങൾ. ജൂലൈ 28 ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് മൺചട്ടികളിൽ കുട്ടികൾ പച്ചക്കറി വിത്തുകൾ നട്ടു കൊണ്ട് പച്ചക്കറി കൃഷി ആരംഭിച്ചു. അതിൻ്റെ പരിപാലനത്തിനും മറ്റുമായി ഏതാനും ഹരിത സഭ അംഗങ്ങളെ ചുമതലപ്പെടുത്തി. സ്കൂൾ മുറ്റം, ഗ്രൗണ്ട് എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതിന് മറ്റു അംഗങ്ങളെ ചുമതലപ്പെടുത്തി. ക്ലബുകളുടെ യോഗം ചേർന്ന് പ്രവർത്തന ചുമതല നൽകി. ശ്രീ ഹാഫിസ് , നസീർ എം എന്നീ അധ്യാപകർ നേതൃത്വം നൽകി.

ഗണിത ക്ലബ്‌ ഉദ്ഘാടനം

സ്കൂളിലെ Maths CLUB+ ന്റെ ഉദ്ഘാടനം ജൂലൈ 28 തിങ്കളാഴ്ച നടന്നു. സ്കൂൾ SRG കൺവീനർ ശ്രീമതി ജയശ്രീ ടീച്ചർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ ക്ലബ്‌ കൺവീനർ ക്ലബ്‌ പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ക്ലബ്‌ അംഗങ്ങളുടെ ത്രികോണം, ചതുരം, വൃത്തം പ്രദർശനം പുതുമ നിറഞ്ഞതായി. ക്ലബ്‌ നടത്തിയ ജോമെട്രിക്കൽ പാറ്റേൺ മത്സര വിജയികൾക്കുള്ള സമ്മാനദാനം സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈനി ടീച്ചർ നിർവഹിച്ചു. യഥാക്രമം അമിതേഷ് കൃഷ്ണ - 6F, റുഷ്‌ദ മറിയം - 7C, മാസിൻ - 7F എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി...