"ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
Suhailath k (സംവാദം | സംഭാവനകൾ)
വരി 272: വരി 272:


==രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും==
==രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും==
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 3-7-2025 സ്കൂളിൽ വെച്ച് നടന്നു.പ്രീ പ്രൈമറി മുതൽ ഹൈ സ്കൂൾ വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ വിവിധ ഘട്ടങ്ങളായി നടത്തപ്പെട്ടു. ഹെഡ്മാസ്റ്റർ രാജേഷ് കെ സി  ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശറഫുദ്ധീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ORC കോർഡിനേറ്റർ ശ്രീ ആഷിഫ് രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു. കൂടാതെ ക്ലാസ് ടീച്ചേഴ്സ്  ആശംസകൾ നേർന്ന് സംസാരിച്ചു.  
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി 2025 ജൂലൈ 2 ബുധൻ , ജൂലൈ 3 വ്യാഴം എന്നീ ദിവസങ്ങളിലായി ജിഎച്ച്എസ് കുറുകയിൽ ക്ലാസ് പിടിഎ മീറ്റിങ്ങും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.
 
ജൂലൈ 2 ബുധനാഴ്ച എൽ പി വിഭാഗത്തിനുള്ള പിടിഎ ബോധവൽക്കരണ പരിപാടികളാണ് നടന്നത്. ഉച്ചക്ക് 2.30 മുതൽ വൈകി വൈകുന്നേരം വരെ രണ്ട് ഘട്ടങ്ങളായാണ് സെഷനുകൾ നടന്നത്.  ആദ്യ സെക്ഷനിൽ രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസ് റൂമിൽ എത്തി,  ക്ലാസ് അധ്യാപകരോട് കൂടിക്കാഴ്ച നടത്തുകയും രണ്ടാം സെഷനിൽ ഒ ആർ സി റിസോഴ്സ് പേഴ്സൺ ശ്രീ ആഷിഫ്  നയിച്ച പാരന്റിങ് ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്തു. എൽ പി വിഭാഗം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമാണ് ഉണ്ടായതെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. രക്ഷിതാക്കൾക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെക്കുറിച്ചും റിസോഴ്സ്പേഴ്സൺ  രക്ഷിതാക്കളുമായി സംവദിച്ചു.
 
ജൂലൈ 3 വ്യാഴം മലപ്പുറം ജില്ലയിലെ വിമുക്തി മിഷൻ ലൈസൺ ഓഫീസറും എക്സൈസ് വകുപ്പിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടറും ആയ ശ്രീ ബിജു പാറോലിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യുപി വിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 10.30 മുതൽ 12 മണി വരെ നീണ്ടുനിന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസാണ് അദ്ദേഹം നയിച്ചത്. ലഹരിക്കെതിരെ സമൂഹത്തിൽ കുട്ടികളും രക്ഷിതാക്കളും ഗൗരവമായ ഇടപെടലുകൾ  നടത്തേണ്ടതുണ്ടെന്ന്,  അനുഭവങ്ങളും ഉദാഹരണങ്ങളും പങ്കുവെച്ച് ബോധ്യപ്പെടുത്തി.
 
ജൂലൈ 3 വ്യാഴം ഉച്ചക്ക് രണ്ടുമണിക്ക് എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു. ഒ ആർ സി റിസോഴ്സ് പേഴ്സൺ ശ്രീ ആഷിഫ് ക്ലാസ് നയിച്ചു.  
 
സ്കൂൾ കൗൺസിലർ ശ്രീമതി നീതു, പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ.സി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ, എസ് ആർ ജി കൺവീനർമാർ എന്നിവരും രക്ഷിതാക്കളോടും കുട്ടികളോടും സംസാരിച്ചു. സ്കൂൾ ഹാളിൽ വെച്ചാണ് ബോധവത്കരണ ക്ലാസുകൾ നടന്നത്.
[[പ്രമാണം:19868-രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും]]
[[പ്രമാണം:19868-രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും.jpg|ലഘുചിത്രം|രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും]]


"https://schoolwiki.in/ജി.എച്ച്.എസ്._കുറുക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്