"മേനപ്രം ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.7165, 75.5888 | width=800px | zoom=16 }}

22:43, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

 

മേനപ്രം ഈസ്റ്റ് യു പി എസ്
വിലാസം
മേക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
24-01-201714462





ചരിത്രം

കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ് മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുടിപ്പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതായിരുന്നു.1923 ഈ സ്ഥാപനo കെട്ടിടമില്ലത്ത ഒരു ഗേൾസ് എൽ.പി.സ്കൂളായി പ്രവർത്തിച്ച് തുടങ്ങിയതാണ് .ആ കാലത്ത് പെൺകുട്ടികൾ പഠിക്കാൻ കുറവായതിനാൽ മാനേജറു നാട്ടുകാരും പ്രയത്നിച്ച് ഒരു മിക്സഡ് സ്കൂൾ ആക്കുകയും അതിനുശേഷം ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കുകയും ചെയ്തു.പിന്നീട് കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചുവരാൻ തുടങ്ങി കുട്ടികളുടെ വർദ്ധനവ് കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു യു.പി സ്‌കൂളാക്കി മാറ്റാനുള്ള അനുമതി ലഭിക്കുകയും അങ്ങനെ 1957 ൽ ഇത് എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി സർക്കാർ ഉയർത്തപ്പെടുകയും ചെയ്തു. യു പി സ്കൂളായി ഉയർത്തിയതിന് ശേഷം ഓരോ കൊല്ലവും കുട്ടികൾ വർദ്ധിച്ച് കൊണ്ടേയിരുന്നു. പഠനത്തോടൊപ്പം തന്നെ ഓരോ വിധത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു കൊണ്ടേയിരുന്നു.പ0നത്തോടൊപ്പം തന്നെ ഓരോ വിധത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു ശേഷം യു.പി സ്ക്കൂളിൽ നിന്ന് എട്ടാം ക്ലാസ്സ് നീക്കം ചെയ്യുകയും 1 മുതൽ 7വരെ ആക്കി മാറ്റുകയും ചെയ്തു. 1 മുതൽ 7വരെയുള്ള ക്ലാസ്സുകളിൽ പല ഡിവിഷനുകളിലായി 700 മുതൽ 750 വരെ കുട്ടികൾ ഇവിടെയുണ്ടായിരുന്നു .ഇവിടെ നിന്ന് പഠിച്ച് പുറത്തു പോയിട്ടുള്ളവരിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ള ഡോക്ടർമാർ ,എഞ്ചിനിയർമാർ, ബിസിനസ്സുകാർ അധ്യപകൻമാർ എന്നിങ്ങനെ നാനാ തുറകളിലും 'ഗൾഫ് രാജ്യങ്ങളിലും ,അമേരിക്ക, ലണ്ടൻ എന്നീവിടങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ,നാട്ടിലുമായി ധാരാളം പേർ ജോലി ചെയ്യുന്നുണ്ട് .കൂടാതെ റാങ്ക് ഹോൾഡേർസും, പിഎച്ച്ഡി ജേതാക്കളും അധ്യാപക അവാർഡ് ജേതാക്കളും ഒക്കെ ഈസ്കൂളിന്റെ അഭിമാനങ്ങളാണ്. യു.പി സ്കൂൾ ആയി ഉയർന്നിന് ശേഷം ധാരാളം വികസനപ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട് .ഒരു മികച്ച സയൻസ് ലാബ് മികച്ച ഒരു സ്മാർട്ട് ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് ശ്രീ.മുല്ലപ്പള്ളിയുടെയും കോടിയേരിയുടെയും ഫണ്ടിൽനിന്ന് ലഭിച്ചതടക്കം 7 കമ്പ്യൂട്ടറുകൾ ഇവിടെ ഉണ്ട് .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നുണ്ട് പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് | CT ഉപയോഗപ്പെടുത്താറുണ്ട് .കലാകായിക മേളകൾ, ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയേ മേളകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിലെ സബ് ജില്ലാ തലം മുതൽ സംസ്ഥാനതലം വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രവൃത്തിപരിപയ മേളയോടനുബന്ധിച്ച് ചോക്ക്, സോപ്പ്, ചന്ദനത്തിരി എന്നിവയുടെ നിർമ്മണ്ണവും വിപണനവും നടത്തിയിട്ടുണ്ട്. മുൻ മാനേജറുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എസ് എസ് എൽ സി ക്ക് ഏറ്റവുമധികം മാർക്ക് നേടുന്ന കുട്ടിക്ക് എന്തോവ് മെൻറ് കാഷ് അവാർഡ് കൊല്ലം തോറും കൊടുത്തു വരുന്നു.ഇങ്ങനെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുമായി ഞങ്ങളുടെ വിദ്യാലയം തലമുറകളെ കാലത്തിന് സജ്ജമാക്കുന്ന നിതാന്ത കർമ്മ പദ്ധതിയിലാണ് .ഈ രഥ്യയിൽ സംശയം വിനാ ഞങ്ങൾക്കു പറയാം ഞങ്ങൾക്കു കരുത്തായിരിക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികളും അവരെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ച പ്രിയ രക്ഷിതാക്കളും നാട്ടുകാരുമാണ് .എല്ലാവരോടുമുള്ള ഹൃദയംഗമമായ നന്ദി വാക്കുകൾ കൊണ്ട് സ്നേഹ പൂർവ്വം വരഞ്ഞമ വയ്ക്കുകയാണിവിടെ...........

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മാനേജർ

കെ കുഞ്ഞി പാർവ്വതി ടീച്ചർ വിലാസം = പൂക്കോം, പാനൂർ പി ഒ, PIN 670672

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.7165, 75.5888 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=മേനപ്രം_ഈസ്റ്റ്_യു_പി_എസ്&oldid=275378" എന്ന താളിൽനിന്ന് ശേഖരിച്ചത്