"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
നെടുങ്ങോം- | നെടുങ്ങോം- | ||
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു | പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള് ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ വാങ്മയചിത്രഭൂമികയിലേക്ക് ഒരല്പം.... | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
04:25, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. നെടുങ്ങോം | |
---|---|
വിലാസം | |
നെടുങ്ങോം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-12-2009 | Ghssnedungome |
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ചരിത്രം
നെടുങ്ങോം- പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള് ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ വാങ്മയചിത്രഭൂമികയിലേക്ക് ഒരല്പം....
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന് , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
<googlemap version="0.9" lat="12.056193" lon="75.557528" zoom="16" height="600" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.055437, 75.557849, GHSS Nedungome GHSS Nedungome </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|