"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:

== '''വിവിധ ക്ലബ്ബുകള്‍''' ==
== '''വിവിധ ക്ലബ്ബുകള്‍''' ==
* വിദ്യാരംഗം

* ഇംഗ്ലീഷ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

* ഹിന്ദി ക്ലബ്

* ഹിന്ദി ക്ലബ്

വരി 74: വരി 73:
* ഗണിതക്ലബ്

* ഗണിതക്ലബ്

* ഐ,റ്റി. ക്ലബ്

* ഐ,റ്റി. ക്ലബ്

* എനര്‍ജി ക്ലബ്

* ഹരിതക്ലബ്

* ഹരിതക്ലബ്

* പരിസ്ഥിതി ക്ലബ്

* ഫോറസ്ട്രി ക്ലബ്

* എതിക്സ് ക്ലബ്

* കണ്‍സ്യൂമര്‍ ക്ലബ്

* ഹെല്‍ത്ത് ക്ലബ്

* ആര്‍ട്സ് ക്ലബ്

=='''വഴികാട്ടി(വികിമാപ്പും ഗൂഗിള്‍മാപ്പു സഹിതം)'''==
=='''വഴികാട്ടി(വികിമാപ്പും ഗൂഗിള്‍മാപ്പു സഹിതം)'''==

20:37, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ പട്ടണത്തിൽ വലിയകുന്നു ദേശത്ത്` 1979 ല് സ്ഥാപിച്ച ഒരു അണ്എയ്ഡഡ് വിദ്യാലയമാണ് നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ. പ്രശസ്തമായ ഈ വിദ്യാലയം കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പുലർത്തി വരക്കുന്നു . പട്ടണത്തിൻെറ്റ ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു ഹരിതാഭമായ കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പഠനാന്തരീക്ഷത്തിനു ഏറ്റവും അനുയോജ്യമാണ് `.

നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - June -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംEnglish
അവസാനം തിരുത്തിയത്
24-01-2017NavabharathEMHSS

ചരിത്രം

1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകര്‍ത്യ കൂട്ടായ്മയിൽ രൂപം കൊണ്ട ആശയത്തിന്റെ പ്രവാര്‍ത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയൂം 1979 ൽ കേരള സർക്കാരിന്റെ അംഗീകാരം നേടുകയും ചെയ്തു.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിന്റെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്. തികഞ്ഞ അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്റും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിര്‍വഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്. ട്രസ്റ്റിന്റെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിന്റെ മാനേജർ കൂടിയാണ്.അദ്ദേഹത്തിന്റെ നേതൃത്വം നവഭാരത് സ്കൂള്‍ തിരുവനന്തപുരം ജില്ലയിലെ മുന്‍നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ്‌ എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു.

വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്‌റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങൾ

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രസ്തരായ പൂര്‍വവിയാര്‍ത്ഥികള്‍

മികവ്

വിവിധ ക്ലബ്ബുകള്‍

• ഇംഗ്ലീഷ് ക്ലബ്
• ഹിന്ദി ക്ലബ്
• സയന്‍സ് ക്ലബ്
• സാമൂഹ്യശാസ്ത്രം ക്ലബ്
• ഗണിതക്ലബ്
• ഐ,റ്റി. ക്ലബ്
• ഹരിതക്ലബ്

വഴികാട്ടി(വികിമാപ്പും ഗൂഗിള്‍മാപ്പു സഹിതം)

• ( ലിങ്ക് ഉപയോഗിക്കുക)

Latitude, longitude:8. 6839623, 76.8274462

Degree, minutes, seconds:8°41'3"N 76°49'41"E

Link to this page:http://wikimapia.org/9228442/navabharath-higher-secondary-school

വിക്കി മാപ്പ്

{{#multimaps: 8. 6839623, 76.8274462 | zoom=12 }}