"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:
===ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണ===
===ജൂൺ 5 – വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണ===
===ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത===
===ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത===
എൽപി വിഭാഗം കുട്ടികളിൽ ലളിതവും രസകരവുമായ പ്രവർത്തനങ്ങളിലൂടെ ആരോഗ്യത്തെയും കായികക്ഷമതയെയും കുറിച്ച് അടിസ്ഥാനപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ദിവസത്തെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ഒന്നു മുതൽ നാലുവരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് മുറികളിലും സ്കൂൾ ഗ്രൗണ്ടിലുമായി വിവിധ ഇ നം രസകരമായ പ്രവർത്തനങ്ങൾ നൽകിയാണ് ആരോഗ്യ കായിക ക്ഷമത ബോധവൽക്കരണ പരിപാടി നടത്തിയത്.
ആദ്യം അധ്യാപിക സ്വയം പരിചയപ്പെടുത്തുകയും പിന്നീട് കുട്ടികൾക്ക് സ്വയം പരിചയപ്പെടുത്താൻ അവസരം നൽകുകയും ചെയ്തു. ശേഷം "Simon says" എന്ന ആക്ഷൻ സോങ് കേൾപ്പിച്ച് അതിലെ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ ചലിച്ചു.ഈ കളി കുട്ടികളെ കൂടുതൽ ഉന്മേഷവാന്മാരാക്കി.
അടുത്തതായി കുട്ടികൾക്ക് അവർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെക്കുറിച്ച് ചോദിച്ചു കൊണ്ട് കഥയിലൂടെ ആരോഗ്യം എന്ന ഭാഗത്തേക്ക് പ്രവേശിച്ചു. " ആരോഗ്യരാമനും മടിയൻ കുട്ടപ്പനും" എന്ന കഥയിലൂടെ നല്ല ആരോഗ്യ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ എത്തിച്ചു.
===='''നല്ല ഭക്ഷണം (കളി)'''====
അധ്യാപിക ഭക്ഷണസാധനങ്ങളുടെ പേര് പറയും നല്ല ഭക്ഷണം ആണെങ്കിൽ കുട്ടികൾ"Thumps up" ആം ഗ്യവും മറിച്ച് ആണെങ്കിൽ " Thumps down" ആം ഗ്യവും കാണിക്കുന്നു. ചെറിയ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗെയിം ആയിരുന്നു ഇത്. മറ്റൊരു ഗെയിം കുട്ടികളെ രണ്ട് ഗ്രൂപ്പ് ആക്കി. ശേഷം കളി ഉപകരണം നൽകി (bowling pin) കൊണ്ട് കളിയുടെ നിയമങ്ങൾ വിശദീകരിക്കുന്നു. ബൗളിംഗ് പിൻ പിറകിലേക്ക് പാസ്സ് ചെയ്തു കൊടുത്ത് അവസാനത്തെ ആൾ ബൗളിംഗ് പിന്നുമായി മുൻപിൽ എത്തുമ്പോൾ കളി അവസാനിക്കുന്നു.
====വ്യായാമങ്ങൾ====
കുട്ടികളെ ഗ്രൗണ്ടിൽ ഇറക്കി അധ്യാപിക ലളിതമായ വ്യായാമങ്ങൾ കാണിക്കുന്നു. അധ്യാപികയുടെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ കൈകൾ വട്ടത്തിൽ കറക്കുന്നു, ചാടുന്നു, ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിടുന്നു, കാൽപാദം മുട്ട് വളയ്ക്കാതെ തൊടുന്നു... മുതലായ വ്യായാമങ്ങൾ ചെയ്തു.
====സുംബ ഡാൻസ്====
കുട്ടികളെ ഗ്രൗണ്ടിൽ വരിയായി നിർത്തി. അധ്യാപിക വേണ്ട നിർദ്ദേശങ്ങൾ നൽകി. Zumba യുടെ സ്റ്റെപ്പുകൾ പഠിച്ച് പരിശീലനം ലഭിച്ച കുട്ടികൾ എല്ലാവർക്കും മുൻപിൽ  അവതരിപ്പിക്കുകയും അത് കണ്ട് മറ്റു കുട്ടികൾ ഏറ്റു കളിക്കുകയും ചെയ്തു. എല്ലാ കുട്ടികളും ഒരേ താളത്തിൽ ഒരേ വേഗത്തിൽ ഒരേ മനസ്സോടെ പങ്കാളികളായ ഈ പ്രവർത്തനം കണ്ണിനു കുളിർമയേകുന്ന ഒരു കാഴ്ചയായി.
====ആരോഗ്യപ്രതിജ്ഞ====
കുട്ടികളെ കൊണ്ട് ലളിതമായ ആരോഗ്യപ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചു.
ആരോഗ്യ വ്യായാമ കായിക ക്ഷമത ബോധവൽക്കരണ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞുകൊണ്ട് കുട്ടികൾക്ക് കിട്ടിയ അറിവുകൾ വീട്ടിലുള്ളവർക്കും ചുറ്റുപാടും ഉള്ളവർക്കും പകർന്നു നൽകണം എന്ന സന്ദേശവുമായി ആണ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്.
===ജൂൺ 10 – ഡിജിറ്റൽ അച്ചടക===
===ജൂൺ 10 – ഡിജിറ്റൽ അച്ചടക===
===ജൂൺ 11- പൊതു മുതൽ സംരക്ഷണ===
===ജൂൺ 11- പൊതു മുതൽ സംരക്ഷണ===