"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
ക്ലാസുകൾ വളരെ രസകരവും ബോധവത്കരണപരവുമായിരുന്നതിനാൽ അധ്യാപകരും വിദ്യാർത്ഥികളും അതിന്റെ നേട്ടങ്ങളെ കുറിച്ച് പ്രശംസ അറിയിച്ചു. | ക്ലാസുകൾ വളരെ രസകരവും ബോധവത്കരണപരവുമായിരുന്നതിനാൽ അധ്യാപകരും വിദ്യാർത്ഥികളും അതിന്റെ നേട്ടങ്ങളെ കുറിച്ച് പ്രശംസ അറിയിച്ചു. | ||
<gallery> | |||
പ്രമാണം:26059 cyber saftey 3.jpeg | |||
പ്രമാണം:26059 cyber saftey 2.jpeg | |||
പ്രമാണം:26059 cyber saftey 1.jpeg | |||
</gallery> | |||
14:35, 11 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം - റിപ്പോർട്ട് 2025 - 26

പൊന്നുരുന്നി സി കെ സി എച്ച് എസ്സിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം സി ഏവർക്കും സ്വാഗതം ആശംസിച്ചു. അച്ചടക്കം, വിനയം, അനുസരണം, കൃത്യത എന്നീ മൂല്യങ്ങൾക്ക് വിദ്യാർത്ഥികൾ ജീവിതത്തിൽ പ്രാധാന്യം നല്കണമെന്ന് ടീച്ചർ സ്വാഗത പ്രസംഗത്തിൽ ഓർമിപ്പിച്ചു.
യോഗത്തിന്റെ അധ്യക്ഷൻ പിടിഎ പ്രസിഡന്റ് ശ്രീ പി.ബി സുധീർ, സമൂഹത്തിലെ വിപത്തുകളിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും നിയമങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകണമെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു. ബി സി എം കോളേജിലെ റിട്ട. പ്രൊഫ. ശ്രീമതി മോനമ്മ കൊക്കാട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മാതാപിതാക്കൾ കുട്ടികൾക്ക് നല്ല മാതൃകയാകണമെന്നും ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രതയുള്ളവരാകണമെന്നും പ്രൊഫസർ ഓർമ്മിപ്പിച്ചു. വാർഡ് കൗൺസിലർ ശ്രീമതി സി ഡി ബിന്ദു എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനോത്സവത്തിന്റെ മംഗളങ്ങൾ ആശംസിച്ചു. വിദ്യാർത്ഥികൾ പ്രവേശനോത്സവഗാനംആലപിച്ചു.10-ാo ക്ലാസ് വിദ്യാർത്ഥിനി സി കൃഷ്ണപ്രിയ ആലപിച്ച കവിത ഏറെ ഹൃദ്യമായിരുന്നു.
പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നവാഗതരായ വിദ്യാർത്ഥികൾക്ക് ചണബാഗ് സമ്മാനിച്ചു.തുടർന്ന് സീനിയർ അധ്യാപിക ശ്രീമതി മെർലിൻ വില്യം ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ദേശീയഗാനത്തോടെ യോഗം സമംഗളം സമാപിച്ചു
https://youtube.com/shorts/FmhldqzHa7Y?si=NRCkaHv1uSNbTaEU-CKCHS Praveshanolsavam video
ലഹരി വിരുദ്ധ അവബോധ പ്രവർത്തന റിപ്പോർട്ട് 2025-26
പൊന്നുരുന്നി സി.കെ.സി. ഹൈസ്കൂളിൽ 2025-26 അധ്യയന വർഷത്തെ ലഹരിക്കെതിരെയുള്ള അവബോധ പ്രവർത്തനങ്ങൾ ജൂൺ മൂന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി ഷിജി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി.10E യിലെ ഹൈഫ ഫാത്തിമ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 7D യിലെ ഖദീജ സിവ, 8A യിലെ എസ്തേർ അനൂപ് ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.10B യിലെ സി.കൃഷ്ണപ്രിയ, 5C യിലെ ടിയാന സി.എം. എന്നിവർ ലഹരി വിരുദ്ധ കവിത ആലപിച്ചു. ഒമ്പതാം ക്ലാസിലെ കുട്ടികൾ ദേവിക കെ. എസ്സിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. ഓരോ ക്ലാസിലും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകി. ക്ലാസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഓരോ ക്ലാസിലും ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി പ്രവർത്തന റിപ്പോർട്ട് 2025 -2026
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊന്നുരുന്നി സി.കെ.സി ഹൈസ്കൂളിൽ ജൂൺ നാലിന് റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സ്കൂൾ വാഹന സഞ്ചാരം, ട്രാഫിക് നിയമങ്ങൾ എന്നിവയെ ആസ്പദമാക്കി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.7 D യിൽ പഠിക്കുന്ന കുമാരി ഖദീജ സിവ റോഡ് സുരക്ഷയെക്കുറിച്ച് വിശദമായ വിവരണം നല്കി. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് ഒമ്പതാം ക്ലാസിലെ കുട്ടികൾ ട്രാഫിക് സൈൻബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള റോൾപ്ലേ നടത്തുകയുണ്ടായി.റോഡ് സൈനുകൾ, മുദ്രാവാക്യങ്ങൾ, ഗതാഗത നിയമങ്ങൾ എന്നിവ എഴുതിയ പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി.
ലോക പരിസ്ഥിതി ദിനം-റിപ്പോർട്ട്
പൊന്നുരുന്നി സി.കെ.സി.എച്ച്.എസ് 2025-26 അധ്യയന വർഷത്തിലെ ലോക പരിസ്ഥിതി ദിനാഘോഷം ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെടുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി ടീന എം.സി. ഏവർക്കും സ്വാഗതം ആശംസിച്ചു.വൈറ്റില കൃഷിഭവൻ കൃഷി ഓഫീസർ ശ്രീ രമേശ് കുമാർ സാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി കവിത ആലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമ്മിൽ ഓരോരുത്തരിലും ആണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുവാൻ എല്ലാവരും ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ശ്രീ സുധീർ സാർ സന്ദേശം നൽകുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ ഗംഗ മുരളീധരൻ, അൽമിയ അമീർ എന്നിവർ പരിസ്ഥിതിയെക്കുറിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുന്നതിനെക്കുറിച്ചും സന്ദേശം നൽകി.വിദ്യാർത്ഥികൾ കൊക്കഡാമ ബോളുകൾ ഉണ്ടാക്കി കൊണ്ടു വരികയും ഔഷധസസ്യങ്ങളും മറ്റു വൃക്ഷത്തൈകളും കൊണ്ടുവന്നു പരസ്പരം കൈമാറുകയും ചെയ്തു.അധ്യാപിക പ്രതിനിധി നയന ജെക്സി നന്ദി പ്രകാശിപ്പിച്ചു .സ്കൂൾ ഗായക സംഘം പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.ഏവരും കൂടി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു.പ്രത്യേകം തയ്യാറാക്കിയ ഗ്രോബാഗുകളിൽ വിവിധ ഇനം പച്ചക്കറി തൈകൾ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ നട്ടു.പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുന്നതിനായി വിദ്യാർത്ഥികൾ നിർമിച്ച കോട്ടൺ ബാഗുകൾ വിശിഷ്ടാതിഥികൾക്ക് സമ്മാനിക്കുകയും പൊതുനിരത്തിൽ വിതരണം ചെയ്യുകയും ചെയ്തു . പ്ലക്കാഡുകളും പോസ്റ്ററുകളും തയ്യാറാക്കി കൊണ്ടുവന്ന് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ റാലി നടത്തി . ഉപന്യാസ രചന, പരിസ്ഥിതി ക്വിസ്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.വിത്തുകൾ പരസ്പരം കൈമാറി നവാഗതർ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വർഷത്തിൽ ഉടനീളം നിലനിൽക്കണമെന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ പരിസ്ഥിതി ദിനത്തിന് സാധിച്ചു.
https://youtu.be/um05KB7gWRs?si=HD9di0sk3GFdnV3B-CKCHS ENVIRONMENT DAY VIDEO
കായികം, ആരോഗ്യം, കായിക ക്ഷമത ദിനാഘോഷ പ്രവർത്തന റിപ്പോർട്ട്
തിയതി: 09/06/2025
CKCHS Ponnurunni സ്കൂളിൽ കായികം, ആരോഗ്യം, കായികക്ഷമത എന്നിവയെ ആസ്പദമാക്കി നടന്ന ദിനാഘോഷം വലിയ ഉത്സാഹത്തോടെയും പങ്കാളിത്തത്തോടെയും സംഘടിപ്പിക്കപ്പെട്ടു. പരിപാടിയുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികൾക്ക് കായികത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ആരോഗ്യകരമായ ശീലങ്ങൾ വികസിപ്പിക്കാനും പ്രേരിപ്പിക്കുകയുമായിരുന്നു.
സ്കൂൾ പ്രധാനാധ്യാപക ശ്രീമതി ടീന എം സി ആരോഗ്യത്തിന്റെ മൂല്യവും കുട്ടികളുടെ മൊത്തമായ വളർച്ചയിലുണ്ടാകുന്ന കായികപ്രവർത്തനങ്ങളുടെ പങ്കും വിശദീകരിച്ചു.
പ്രമുഖ അതിഥിയായി എത്തിയ ഡോ. ജോൺ ജോസഫിന് ( ഹൃദ്രോഗ വിദഗ്ധൻ, ലിസി ഹോസ്പിറ്റൽ ), പിടിഎ പ്രസിഡന്റ് പിബി സുധീർ എന്നിവർക്ക് ടീന ടീച്ചർ സ്വാഗതം നൽകി. ഡോക്ടർ കായികക്ഷമതയുടെ വിശദവിവരങ്ങളും, വിദ്യാർത്ഥികൾ എങ്ങനെ ആരോഗ്യപരമായി മുന്നേറണം എന്നതിനെക്കുറിച്ചും മനോഹരമായ പ്രഭാഷണം നടത്തി. ദൈനം ജീവിതത്തിൽ മെച്ചപ്പെട്ട ആരോഗ്യം കൈവരിക്കാൻ ആയിട്ട് എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി മാളവിക പ്രമോദ് നന്ദി പറഞ്ഞു ഔദ്യോഗികമായ ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ ലഘു ഫിറ്റ്നസ് ഡെമോൺസ്ട്രേഷൻ സൂമ്പ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർത്ഥി പ്രതിനിധികളായ Ryka Angelina Raju 8E - വ്യക്തി ശുചിത്വത്തിനെ കുറിച്ചും C krishnapriya 10 B- ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഉറക്കം
Malavika pramod 9A വ്യായാമ ശീലങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികളിൽ ആരോഗ്യം, ആരോഗ്യ വളർത്തിയെടുക്കുന്നതിൽ കായികത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കാൻ ഇന്നത്തെ ദിനാഘോഷം കൊണ്ട് സാധിക്കുകയുണ്ടായി.
https://youtu.be/OQX_DO4Bbng-video
ഡിജിറ്റൽ അച്ചടക്കം ദിനാഘോഷ പ്രവർത്തന റിപ്പോർട്ട്
തീയതി : 10/06/2025
പൊന്നുരുന്നി CKC ഹൈ സ്കൂളിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ഒരു പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും, അതിലെ അപകടസാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം നൽകുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
ഈ പരിപാടിയിൽ മൂന്ന് വിദ്യാർത്ഥി പ്രതിനിധികൾ ക്ലാസ് കൈകാര്യം ചെയ്ത് മൂന്ന് പ്രധാന വിഷയങ്ങളെക്കുറിച്ച് വിശദമായി പഠിപ്പിച്ചു: സൈബർ ഗ്രൂമിംഗ്, സൈബർ ബുള്ളിയിംഗ്, ഡിജിറ്റൽ അച്ചടക്കം .
1. സൈബർ ഗ്രൂമിംഗ്: ആദ്യ ക്ലാസ് Jazin Bin Muhammed (9A)കൈകാര്യം ചെയ്തു. സൈബർ ഗ്രൂമിംഗ് എന്താണ്, ഇത് എങ്ങനെ സംഭവിക്കുന്നു, കുട്ടികൾ ഇതിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നതിനെക്കുറിച്ച് വിശദമായി വിശദീകരിച്ചു. അതിന് പുറമേ, ചില യാഥാർത്ഥ്യ ഉദാഹരണങ്ങളും സുരക്ഷാ മാർഗ്ഗങ്ങളും അവതരിപ്പിച്ചു.
2. സൈബർ ബുള്ളിയിംഗ്: രണ്ടാമത്തെ ക്ലാസ് Priyadarshini. P (9D) നയിച്ചു. ഓൺലൈനിൽ നടക്കുന്ന ബുള്ളിയിംഗിന്റെ വകഭേദങ്ങൾ, അത് മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന ദോഷങ്ങൾ, അതിനെ എങ്ങനെ നേരിടണം എന്നിവ വിശദീകരിച്ചു. ഡിജിറ്റൽ ലോകത്തും അകത്തും സ്‌നേഹവും കരുണയും കാണിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും പറഞ്ഞു.
3. ഡിജിറ്റൽ അച്ചടക്കം: അവസാന ക്ലാസ് Lily Soneeta (9C)നയിച്ചു. മൊബൈൽ, ഇന്റർനെറ്റ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, സമയനിയന്ത്രണം എന്നിവ ഉൾപ്പെടുത്തി. ഡിജിറ്റലും യഥാർത്ഥ ലോകവുമായുള്ള സന്തുലിതമായ ബന്ധം നിലനിർത്താൻ വേണ്ട നിർദേശങ്ങളും പങ്കുവച്ചു.
ക്ലാസുകൾ വളരെ രസകരവും ബോധവത്കരണപരവുമായിരുന്നതിനാൽ അധ്യാപകരും വിദ്യാർത്ഥികളും അതിന്റെ നേട്ടങ്ങളെ കുറിച്ച് പ്രശംസ അറിയിച്ചു.