"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
== ജൂനിയർ റെഡ് ക്രോസ് ==
== ജൂനിയർ റെഡ് ക്രോസ് ==


ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് റെഡ് ക്രോസിന്റെ വിദ്യാർത്ഥി വിഭാഗമാണ്.
അന്തർദേശീയ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവന സന്നദ്ധത സ്വഭാവരൂപീകരണം, ദയ, സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാ രണം എന്നീ ഉത്കൃഷ്ട ആശയ ആദർശങ്ങൾ രൂഢമൂലം ആക്കുന്നതിനും വേണ്ടി രൂപവൽക്കരിച്ച് ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്. ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് റെഡ് ക്രോസിന്റെ വിദ്യാർത്ഥി വിഭാഗമാണ്, ഇത് തികച്ചും ജാതി മത വർഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവർത്തിക്കുന്നതാണ്. മാതൃ സംഘടനയെ പോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ് ക്രോസിന് ശാഖകൾ ഉണ്ട്.
 
          പുറത്തൂർ ജി എച്ച് എസ് എസിൽ JRC യൂണിറ്റ്(Register No:JRC/MPM/19062) തുടങ്ങിയത് 2016- 17 - അദ്ധ്യയന വർഷത്തിൽ അന്നത്തെ നാച്ചുറൽ സയൻസ് അധ്യാപകനായ ജയദീപ് മാഷിന്റെ നേതൃത്വത്തിലാണ്. HS ൽ ആദ്യമായി തുടങ്ങിയ സന്നദ്ധ സേവന സംഘടനയും ഇതായിരുന്നു.എട്ടാം സ്റ്റാൻഡേർഡിലെ ആദ്യ യൂണിറ്റിൽ 25 Cadets ആണ് ഉണ്ടായിരുന്നത്. തുടർന്ന് ഒമ്പതും പത്തും സ്റ്റാൻഡേർഡിൽ 50 Cadets മായി ആകെ 75 Cadets ഉണ്ടായിരുന്നു. ആദ്യ യൂണിറ്റ് പാസ് ഔട്ട് ആകുന്നത് 18- 19 അധ്യയനവർഷത്തിലാണ്. ഉന്നത വിജയം കാഴ്ചവച്ച യൂണിറ്റ് ആയിരുന്നു ഇത്. 2022 23 അധ്യയന വർഷത്തിൽ പ്രദീപ് മാഷും ലിജി ടീച്ചറും നേതൃത്വം ഏറ്റെടുത്തു. ഇപ്പോൾ ലിജി ടീച്ചർ, മോനിഷ ടീച്ചർ,ധന്യ ടീച്ചർ എന്നിങ്ങനെ മൂന്നു കൗൺസിലർമാരുണ്ട്. 2025 എസ്എസ്എൽസി ഫലത്തിൽ 8 ഫുൾ എ പ്ലസും, ഒരു 9 എ പ്ലസ് ആറ് 8 എ പ്ലസ് എന്നിങ്ങനെ നമ്മുടെ കേഡറ്റ്സ് നേടിയിട്ടുണ്ട്.
നമ്മുടെ സ്കൂളിലും JRC/MPM/19062 എന്ന രജിസ്ട്രേഷൻ നമ്പറിൽ  പ്രവർത്തിക്കുന്നു.
    സ്കൂൾ അഡ്മിഷൻ, പ്രവേശനോത്സവം, മറ്റു ദിനാചരണങ്ങൾ,സ്കൂൾ കലോത്സവം കായികോത്സവം, ശാസ്ത്രമേള,കൂടാതെ സ്കൂളിന്റെ അച്ചടക്കം തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ പങ്ക് JRC Cadets വഹിക്കുന്നുണ്ട്. സബ് ജില്ലകളിലെ നിരാലംബരായ വിദ്യാർഥികൾക്ക് ഗൃ ഹനിർമ്മാണത്തിന് സാമ്പത്തിക സഹായം, തൊട്ടടുത്ത പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിലെ കിടപ്പ് രോഗികൾക്ക് വർഷാവർഷങ്ങളിൽ സാമ്പത്തിക സഹായം, വയനാട് ദുരന്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായുള്ള വിഭവസമാഹരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ പങ്ക് കേഡറ്റ്സ് വഹിച്ചിട്ടുണ്ട്. മാനവിക മൂല്യങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്കിടയിൽ സേവന സൗഹൃദ അച്ചടക്ക മൂല്യങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേഡറ്റ്സ് അതിന്റെ ജൈത്രയാത്ര തുടരുന്നു...
 
ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം
 
1. ആരോഗ്യ പ്രോത്സാഹനം
2. രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും സേവനം
3. ദേശീയവും അന്തർദേശീയവുമായ സൗഹൃദം
 
*ജൂനിയർ റെഡ് ക്രോസ് മുദ്രാവാക്യം*
 
"ഞാൻ സേവിക്കുന്നു".
 
ജൂനിയർ റെഡ് ക്രോസ് പ്രതിജ്ഞ
 
"എന്റെയും മറ്റുള്ളവരുടെയും ആരോഗ്യം പരിപാലിക്കുമെന്നും, രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും, പ്രത്യേകിച്ച് കുട്ടികളെയും സഹായിക്കുമെന്നും, ലോകമെമ്പാടുമുള്ള മറ്റെല്ലാ കുട്ടികളെയും എന്റെ സുഹൃത്തുക്കളായി കാണുമെന്നും ഞാൻ സ്വയം പ്രതിജ്ഞ ചെയ്യുന്നു."
 
സ്കൂളുകളിൽ JRC യുടെ പ്രവർത്തനം
 
ആരോഗ്യം, സേവനങ്ങൾ, സൗഹൃദം എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ജെ.ആർ.സി. പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. അവസരങ്ങൾ, സ്ഥലങ്ങൾ, സാമൂഹിക ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണ് പരിപാടികൾ വിഭജിച്ചിരിക്കുന്നത്. സംഘടിപ്പിക്കാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.
 
ആരോഗ്യ പ്രോത്സാഹനം:
 
(എ) ആരോഗ്യ ശീലങ്ങൾ പാലിക്കൽ
(ബി) സ്കൂൾ പരിസരത്തിന്റെ ശുചിത്വം
(സി) സമീപ പ്രദേശങ്ങളിലെ ആരോഗ്യ അവബോധ കാമ്പയിൻ
(ഡി) പ്രഥമശുശ്രൂഷ പരിശീലനം
(ഇ) ജെആർസി അംഗങ്ങൾക്കുള്ള രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പുകളും ജെആർസി കൗൺസിലറുടെ രക്തദാന തുറന്ന പ്രദർശനവും.
959

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2683392" എന്ന താളിൽനിന്ന് ശേഖരിച്ചത്