ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Remyasuvi (സംവാദം | സംഭാവനകൾ)
Remyasuvi (സംവാദം | സംഭാവനകൾ)
 
വരി 11: വരി 11:
പ്രമാണം:23035_GNBHS_KODAKARA.png | ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര
പ്രമാണം:23035_GNBHS_KODAKARA.png | ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര
പ്രമാണം:23035 school.jpg | thumb | school
പ്രമാണം:23035 school.jpg | thumb | school
പ്രമാണം:23035 1.jpg
</gallery>
</gallery>
* വില്ലേജ് ഓഫീസ്, കൊടകര
* വില്ലേജ് ഓഫീസ്, കൊടകര

12:17, 15 മാർച്ച് 2025-നു നിലവിലുള്ള രൂപം

കൊടകര

ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ ഒരു പട്ടണമാണ് കൊടകര . ദേശീയ പാതയോട് ചേർന്ന് ( NH 544 ), തൃശൂർ പട്ടണത്തിന് 20 km (12 മൈൽ) തെക്ക് , പുതുക്കാട് പട്ടണത്തിന് 3km തെക്ക് , ചാലക്കുടിയിൽ നിന്ന് ഏകദേശം 10 km (6.2 മൈൽ) വടക്ക് . ഭരണപരമായി, കൊടകര പഞ്ചായത്ത്, ചാലക്കുടി താലൂക്ക് , ഇരിഞ്ഞാലക്കുട റവന്യൂ ഡിവിഷൻ എന്നിവയുടെ ഭാഗമാണ് . ചാലക്കുടി നിയമസഭാ മണ്ഡലത്തിന്റെയും ചാലക്കുടി (ലോകസഭാ മണ്ഡലം) യുടെയും ഭാഗമാണ് കൊടകര പഞ്ചായത്ത് .

ചരിത്രം

അയ്യൻ ചിരികണ്ടൻ എന്ന സാമന്തരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ ചാലക്കുടി താലൂക്കിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.

പൊതുസ്ഥാപനങ്ങൾ

  • ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര
  • വില്ലേജ് ഓഫീസ്, കൊടകര
  • സിവിൽ സ്റ്റേഷൻ, കൊടകര
  • കൊടകര പോസ്റ്റ് ഓഫീസ്

കൊടകര ഷഷ്ഠി

കൊടകരയിലെ ഒരു പ്രധാന ഉൽസവമാണ് ഷഷ്ഠി. കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവമാണ്. ഷഷ്ഠിക്ക് കാവടി സ൦ഘങ്ങൾ പൂനിലാർകാവ് ദേവീക്ഷേത്രത്തിൽ പ്രവേശിച്ച് കാവടിയാട്ട൦ നടത്തുന്നു.വൃശ്ചികമാസത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തുചേരുന്ന ആഘോഷമാണിത്.

സവിശേഷതകൾ

  • ഗണിത പാർക്ക്,ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര
    maths park
  • കരനെൽ കൃഷി,ഗവൺമെൻ്റ് നാഷണൽ ബോയ്സ് ഹൈ സ്കൂൾ കൊടകര
    കരനെൽ കൃഷി