"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 288: | വരി 288: | ||
===പൊങ്കൽ=== | ===പൊങ്കൽ=== | ||
തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു. തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | തമിഴ്നാടിൻ്റെ തനത് ആഘോഷമായ പൊങ്കൽ ജനുവരി 13 ന് തിങ്കളാഴ്ച വിദ്യാലയത്തിൽ ആഘോഷിച്ചു. തമിഴ് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ക്ലാസ് മുറിയിൽ വിവിധ വർണ്ണങ്ങളിലുള്ള മനോഹരമായ കോലം ഒരുക്കി. വിദ്യാലയത്തിലെ മറ്റു കുട്ടികൾക്കും കോലം കണ്ട് ആസ്വദിക്കാൻ അവസരമുണ്ടായി. തുടർന്ന് തമിഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ശർക്കര പൊങ്കൽ എല്ലാ കുട്ടികൾക്കും വിളമ്പി നൽകി. തമിഴ്നാട്ടിലെ വിളവെടുപ്പുത്സവമായ പൊങ്കൽ ആഘോഷത്തെക്കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. | ||
===ഫ്രൂട്ട് സാലഡ്=== | |||
23.1.25, വ്യാഴാഴ്ച ഒന്നാം ക്ലാസിലെ "ആഹാ എന്ത് സ്വാദ് " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 'ഫ്രൂട്ട് സാലഡ്' എന്ന പ്രവർത്തനം ക്ലാസിൽ സംഘടിപ്പിച്ചു. ഇതിനായി കുട്ടികൾ വീട്ടിൽ നിന്നും വിവിധതരത്തിലുള്ള പഴങ്ങൾ മുറിച്ച് കൊണ്ടുവന്നു. അവ ക്ലാസിൽ പ്രദർശിപ്പിച്ചു. അതിനുശേഷം ആ പഴങ്ങളെല്ലാം ചേർത്ത് ഒരു ഫ്രൂട്ട് സാലഡ് തയ്യാറാക്കി. കൂടുതൽ രുചി നൽകാനായി തേനും ചേർത്തു. ഇങ്ങനെ തയ്യാറാക്കിയ ഫ്രൂട്ട് സാലഡ് എല്ലാ കുട്ടികളും രുചിച്ചു നോക്കി. വിവിധതരം മധുരഫലങ്ങളെ പരിചയപ്പെടാനും അവയുടെ മണവും രുചിയും തിരിച്ചറിയാനും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് സാധിച്ചു. | |||
===റിപ്പബ്ലിക് ദിനം=== | |||
ഇന്ത്യയുടെ 76 -ാo റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നടന്നു. രാവിലെ 8.45 ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്കൂളിൽ എത്തിച്ചേർന്നു. കൃത്യം 9.00 മണിക്ക് സ്കൂൾ പ്രധാനാധ്യാപിക ദീപ ദേശീയ പതാക ഉയർത്തി. സ്കൂൾ ലീഡർ എം. ജെ. ഇഷയോടൊപ്പം കുട്ടികൾ ഫ്ലാഗ് സല്യൂട്ട് ചെയ്തു. തുടർന്ന് പതാകഗാനം ആലപിച്ചു. പ്രധാനാധ്യാപിക ദീപ, പിടിഎ പ്രസിഡന്റ് ബി. മോഹൻദാസ്, പിടിഎ വൈസ് പ്രസിഡന്റ് ജി. സുഗതൻ, സീനിയർ അധ്യാപിക സുനിത. എസ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു. അതിനുശേഷം കുട്ടികൾ പ്രസംഗം, ദേശഭക്തിഗാനം, ക്വിസ് എന്നിവ അവതരിപ്പിച്ചു. 4D ലെ ആനന്ദ് എം ഒന്നാം സ്ഥാനവും 4B ലെ ദീക്ഷിത് യു, 4A ലെ ഹാഷ്മി എസ് എന്നിവർ രണ്ടാം സ്ഥാനവും 4A ലെ മാനസി ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. റിപ്പബ്ലിക് ദിന ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു. | |||