"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ancyoommen (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
പ്രമാണം:Felicitation4.jpg|''' | പ്രമാണം:Felicitation4.jpg|''' | ||
</gallery> | </gallery> | ||
....................................................... | |||
== '''ശിശുദിന ആഘോഷങ്ങൾ''' == | |||
നവംബർ 14ന് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ശിശുദിനം ഊർജ്ജസ്വലതയോടെയും ഉത്സാഹത്തോടെയും ആഘോഷിച്ചു. പ്രത്യേക അസംബ്ലി നടത്തിയാണ് അധ്യാപകർ കുട്ടികൾക്ക് വേണ്ടി ഈ ദിവസം അവിസ്മരണീയമാക്കി മാറ്റിയത്. ഈ ദിനം അവിസ്മരണീയമാക്കാൻ കുട്ടികൾക്കായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പ്രാർത്ഥനാ ഗാനത്തോട് കൂടിയാണ് അസംബ്ലി ആരംഭിച്ചത്. ശേഷം ചാച്ചാജിയുടെ വേഷത്തിലും സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലും എത്തിച്ചേർന്ന കുട്ടികളെ അസംബ്ലിയിൽ അണിനിരത്തി. മാവേലിക്കര രൂപത | |||
കറസ്പോണ്ടന്റ് ഫാദർ ഡാനിയൽ തെക്കേടത്ത് ആയിരുന്നു യോഗം ഉദ്ഘാടനം ചെയ്തത്. ഹെഡ്മാസ്റ്റർ സാബു സാറിന്റെ ആമുഖപ്രസംഗത്തിനുശേഷം ഫാദർ ഡാനിയൽ തെക്കേടത്ത് മുഖ്യപ്രഭാഷണം നൽകി. | |||
[[പ്രമാണം:Childrenday.jpg|ലഘുചിത്രം]] | |||
ശിശുദിനത്തിലൂടെ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിനും പരിപോഷണത്തിനും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ്. ദാരിദ്ര്യം,വിദ്യാഭ്യാസത്തിനുള്ള പ്രതിസന്ധികൾ, ആരോഗ്യപരിരക്ഷയിലെ അസമത്വങ്ങൾ, ബാലവേലയുടെ വ്യാപനം തുടങ്ങി കുട്ടികൾ നേരിടുന്ന ആഗോള വെല്ലുവിളികളിൽ ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മുഖ്യപ്രഭാഷണത്തിലൂടെ ഫാദർ ഓർമപ്പെടുത്തി. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശൈല ടീച്ചർ ശിശുദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. | |||
[[പ്രമാണം:Childrenday1.jpg|ലഘുചിത്രം]] | |||
നവംബർ 14 നോട് അനുബന്ധിച്ച് ക്വിസ് മത്സരവും, പ്രസംഗം മത്സരവും, വേഷപ്രചന മത്സരവും സംഘടിപ്പിച്ചു. പരിപാടിയിൽ വെച്ച് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനം നൽകുകയും ചെയ്തു. കുട്ടികൾക്ക് മധുര വിതരണം നൽകുകയും ചെയ്തു. ദേശീയഗീതത്തോടുകൂടി ഈ വർഷത്തെ ശിശുദിന ആഘോഷങ്ങൾ അവസാനിച്ചു. | |||
....................................................... | |||