"ഉപയോക്താവ്:Amupschembra" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എ എം യു പി സ്കൂൾ ചെമ്പ്ര | |||
തിരൂർ ..... | തിരൂർ ..... | ||
ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്ന മണ്ണ്.....! മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കിമാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് . | ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്ന മണ്ണ്.....! മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കിമാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് . |
11:58, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ എം യു പി സ്കൂൾ ചെമ്പ്ര
തിരൂർ .....
ചരിത്രപരവും സാംസ്കാരികവുമായ ഒട്ടേറെ സവിശേഷതകൾ ഹൃദയത്തിലേറ്റുന്ന മണ്ണ്.....! മൂല്യച്യുതി വന്ന സമൂഹത്തെ നവീകരിക്കുന്നതിന് വേണ്ടി , കാവ്യത്തെ മരുന്നാക്കിമാറ്റിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന് ജന്മം കൊടുത്ത മണ്ണ് .
പ്രമുഖ സംസ്കൃതപണ്ഡിതനും വൈയാകരണനുമായിരുന്ന മേല്പത്തൂർ നാരായണഭട്ടതിരി മുതൽ സി രാധാകൃഷ്ണൻ വരെ നീളുന്ന അക്ഷര പുണ്യം. അധികാരക്കൈമാറ്റത്തിന് മാമാങ്കമെന്നു പേര് വിളിച്ച് ആയുധത്തിന്റെ മൂർച്ച പകയുടെ കനലിലെരിച്ച് സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും ചാവേറുകൾ അസ്തിത്വത്തിന്റെ നിലപാടുതറകളിൽ തലയറ്റു വീണപ്പോൾ ചുവന്ന ഭാരതപ്പുഴയും , ഇസ്ലാമിക കർമ്മ ശാസ്ത്രങ്ങളും നബി വചനങ്ങളും മൗലൂദുകളും മാലപ്പാട്ടുകളും ഒഴുക്കിക്കൊണ്ടുവന്ന് തിരൂർ പുഴയും ഈ മണ്ണിന് പശിമ കൂട്ടി.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ നിഷ്ടൂരമായ ശിക്ഷാനടപടികളാൽ ശ്വാസം കിട്ടാതെ പിടഞ്ഞുവീണു മരിച്ച് ചരിത്രത്തിലെ തുടിക്കുന്ന അധ്യായമായി വാഗൺ ട്രാജഡി എഴുതിച്ചേർത്ത ഏറനാടിന്റെ ചുണക്കുട്ടികൾ.വർഷംതോറും ആയിരക്കണക്കിന് കുരുന്നുകൾ അറിവിൻറെ ആദ്യാക്ഷരം നുകരുന്ന തുഞ്ചൻപറമ്പ്.പുരാണപ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ..... ജാതിമതനിരപേക്ഷമായ മനുഷ്യരിലൂന്നി നിന്നുകൊണ്ടുള്ള ചിന്തയും സംസ്കാരവും.....! ഇങ്ങനെ മലബാറിലെ നഗരങ്ങളിൽ വേറിട്ട ഒരു ഇടമാണ് തിരൂർ. ഇങ്ങനെയുള്ള പാരമ്പര്യം അവകാശപ്പെടാവുന്ന തിരൂരിന്റെ ഭരണസാരഥ്യം ഇന്ന് കയ്യാളുന്നത് തിരൂർ നഗരസഭയാണ്. നഗരസഭയുടെ അതിർത്തിപ്രദേശത്തു സ്ഥിതിചെയ്യുന്ന ചെമ്പ്ര എന്ന സുന്ദര ഗ്രാമത്തിലെ വിദ്യാലയമാണ് ചെമ്പ്ര എ എം യു പി സ്കൂൾ . ചെമ്പ്ര ഗ്രാമത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ മക്കളാണ് ഞങ്ങളുടെ സ്വത്ത്. ഈ വർഷം എൽ പി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം കുട്ടികളും യു പി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും അടക്കം കുട്ടികളും അങ്ങനെ ആകെ കുട്ടികൾ പഠിക്കുന്നു.