"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 277: | വരി 277: | ||
===ക്രിസ്തുമസ്=== | ===ക്രിസ്തുമസ്=== | ||
20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു. | 20.12.2024 വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷിച്ചു. ക്രിസ്തുമസിനെ വരവേൽക്കാൻ പ്രീ - പ്രൈമറിയിൽ പുൽക്കൂടൊരുക്കി. എല്ലാ കുട്ടികളും ആശംസാ കാർഡുകൾ പരസ്പരം കൈമാറി. പൂർവ്വ അധ്യാപികയായ ലില്ലി എല്ലാ കുട്ടികൾക്കും കേക്ക് സംഭാവന ചെയ്തു. നാലാം ക്ലാസ് വിദ്യാർഥിനി ഹെലൻഷൈൻ സാന്താക്ലോസിന്റെ വേഷം ധരിച്ച് കുട്ടികളെ രസിപ്പിച്ചു. ചുവന്ന ഉടുപ്പിട്ട്, തൊപ്പികൾ ധരിച്ച് സ്കൂൾ ഗ്രൗണ്ടിൽ കരോൾ പാടി കൊണ്ട് നൃത്തം വെച്ചു. | ||
===പഠനയാത്ര === | |||
ഈ വർഷത്തെ പഠനയാത്ര എറണാകുളത്തേക്ക് ആയിരുന്നു. നാലാം ക്ലാസിലെ 51 കുട്ടികളും 6 അധ്യാപകരും 4 പി ടി എ അംഗങ്ങളുമായി 2.1.2025, വ്യാഴാഴ്ച കാലത്ത് 5.45 ന് യാത്ര പുറപ്പെട്ടു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആദ്യം എത്തിച്ചേർന്നത്. വിമാനങ്ങൾ ഉയർന്നുപൊങ്ങുന്ന കാഴ്ച നേരിൽ കാണാൻ സാധിച്ചപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട അനുഭവമായി. പ്രഭാത ഭക്ഷണത്തിനുശേഷം മട്ടാഞ്ചേരിയിലെ ചരിത്ര പ്രധാനമായ ജൂതപ്പള്ളി ജൂതപ്പള്ളിയിൽ എത്തിച്ചേർന്നു. സിനഗോഗിന്റെ ചരിത്രം ഗൈഡ് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. അവിടെനിന്ന് പോലീസ് മ്യൂസിയവും തുടർന്ന് ഡച്ചു കൊട്ടാരവും കുട്ടികൾ നടന്നുകണ്ട് മനസ്സിലാക്കി. വീണ്ടും ബസ്സിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. തുടർന്നുള്ള യാത്ര വാട്ടർ മെട്രോയിലായിരുന്നു. വെള്ളത്തിലൂടെയുള്ള യാത്ര കുട്ടികൾ ഏറെ ആസ്വദിച്ചു. ബോട്ട് യാത്രയ്ക്കിടയിൽ ചീനവലകൾ പ്രവർത്തിക്കുന്നതും വല്ലാർപാടം കണ്ടെയ്നർ ടെർമിനലും കാണാൻ കഴിഞ്ഞു. അതിനുശേഷം മെട്രോ ട്രെയിനിൽ കയറി ഇടപ്പള്ളി ലുലു മാളിൽ എത്തിച്ചേർന്നു. ഉച്ചഭക്ഷണത്തിനുശേഷം അവിടെയുള്ള കളികളിൽ കുട്ടികൾ ഏർപ്പെട്ടു. എല്ലാ റൈഡുകളിലും കയറി കളിച്ചു രസിച്ചു. വൈകുന്നേരം 6 മണിക്ക് കളികൾ അവസാനിപ്പിച്ച് ഐസ്ക്രീം കഴിച്ച് അവിടെനിന്ന് ലഭിച്ച സമ്മാനവുമായി യാത്രതിരിച്ചു. യാത്രാമധ്യത്തിൽ അത്താഴം കഴിച്ച് രാത്രി 11 മണിക്ക് ചിറ്റൂരിലെത്തി. കാത്തുനിന്ന രക്ഷിതാക്കളോടൊപ്പം സന്തോഷകരമായ യാത്രാനുഭവങ്ങൾ പങ്കുവെച്ച് കുട്ടികൾ വീട്ടിലേക്ക് മടങ്ങി. | |||