"വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
റവ. | റവ. സി. ലൂര്‍ദ് പെരേര | പി.പി.നമ്പ്യാര്‍ | ശ്രീമതി നമ്പ്യാര്‍ | ശാന്താ പാവങ്ങാട് | മരിയം. ജി. തരിയന്‍ | ലൂസി ഇ.പി. | ||
| വിമല കുമാരി | സി.സെലിന് | | |||
| | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
20:53, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. | |
---|---|
വിലാസം | |
കരിങ്കല്ലായി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
04-12-2009 | Venerinihss |
കെോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് വെനെറിനി ഇ. എം. ജി.എച്ച്. എസ്സ്. എസ്സ്. 1685 -ല്‍ ഇറ്റലിയില്‍ ,വിറ്റര്‍ബോ എന്ന ഗ്രാമത്തില്‍ ഭൂജാതയായ വിശുദ്ധ റോസ വെനെറിനിയാല്‍ സ്ഥാപിതമായതാണ് ഈ വിദ്യാലയം . ഈ വിദ്യാലയം വെനെറിനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.
ചരിത്രം
1975 ജൂണ്‍ 1 ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. വിശുദ്ധ റോസ വെനെറിനിയുടെ നാമധേയത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപികയായ സിസ്റ്റര്‍ ലൂര്‍ദ് പേരെര വിദ്യാലയത്തിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും പ്രധാന പങ്കു വഹിച്ചു. 1984-ല്‍ യുപി സ്കൂളായും 1994-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ,ബാസ്കറ്റ് ബോള്‍ കോര്‍ട്ടും ഈ വിദ്യാലയത്തിനുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ സയന്‍സ് ലാബുകളും ,ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വെനെറിനി എജൂക്കേഷണല്‍ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വെരി. റെവ. സിസ്റ്റര്‍ തെരേസ ചാണ്ടി മാനേജറായി പ്രവര്‍ത്തിക്കുന്നു. യുപി വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ലീനയും, ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ വല്സയുും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. സി. ലൂര്‍ദ് പെരേര | പി.പി.നമ്പ്യാര്‍ | ശ്രീമതി നമ്പ്യാര്‍ | ശാന്താ പാവങ്ങാട് | മരിയം. ജി. തരിയന്‍ | ലൂസി ഇ.പി. | വിമല കുമാരി | സി.സെലിന് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.187453" lon="75.851154" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.185433, 75.850532 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.