"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
[[പ്രമാണം:19543 Family Health Centre.jpg|thumb|കുടുംബാരോഗ്യ കേന്ദ്രം]] | [[പ്രമാണം:19543 Family Health Centre.jpg|thumb|കുടുംബാരോഗ്യ കേന്ദ്രം]] | ||
[[പ്രമാണം:19543 Post Office.jpg|thumb|പോസ്റ്റ് ഓഫീസ്]] | [[പ്രമാണം:19543 Post Office.jpg|thumb|പോസ്റ്റ് ഓഫീസ്]] | ||
[[പ്രമാണം:19543 NationalHighway 66.jpg|thumb|ദേശീയപാത 66]] | |||
[[പ്രമാണം:19543 nearby beach.jpg|ലഘുചിത്രം|വെളിയംകോട് ബീച്ച്]]'''ആരാധനാലയങ്ങൾ''' | [[പ്രമാണം:19543 nearby beach.jpg|ലഘുചിത്രം|വെളിയംകോട് ബീച്ച്]]'''ആരാധനാലയങ്ങൾ''' | ||
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ | പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ |
13:20, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വെളിയങ്കോട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ഉൾപ്പെട്ട മനോഹരമായ ഒരു തീരദേശ ഗ്രാമമാണ് വെളിയങ്കോട്. പ്രസിദ്ധമായ പൊന്നാനിക്കും പെരുമ്പടപ്പിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മേഖലയിലെ ജനങ്ങളിൽ വലിയ ഒരു ഭാഗം ഉപജീവനത്തിന് കടലിനെ ആശ്രയിക്കുന്നവരാണ്.ജാതി മത ഭേദമില്ലാതെ ജനങ്ങൾ സ്നേഹത്തോടെയും ഒത്തൊരുമയോടെയും ഇവിടെ ജീവിക്കുന്നു. ഗ്രാമത്തിന്റെ മധ്യ ഭാഗത്താണ് പ്രസിദ്ധമായ വെളിയങ്കോട് ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് .വെളിയംകോടിന്റെ ചരിത്രം ഉമർ ഖാസിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.അദ്ദേഹം ഒരു കവിയും സ്വാതന്ത്രസമര സേനാനിയുമായിരുന്നു.നിയമലംഘന പ്രസ്ഥാനത്തോടൊപ്പം ചേർന്ന അദ്ദേഹം ബ്രിട്ടീഷുകാർ നികുതി പിരിക്കുന്നതിനെ എതിർത്തു.
ഒരുപാട് പ്രെെമറി സ്കൂളുകൾ ഉള്ള മേഖലയിലെ ഒരു പ്രധാന അപ്പർ പ്രെെമറി സ്കൂൾ ആണ് ജി.എം.യു.പി.സ്കൂൾ വെളിയംകോട് സൗത്ത്. ദേശീയ പാതയിൽ വെളിയങ്കോട് കിണർ സ്റ്റോപ്പിൽ നിന്നും ഏകദേശം ഇരുനൂറ്റി അൻപത് മീറ്റർ കിഴക്കു ഭാഗത്തായി ജി എം യു പി സ്കൂൾ സ്ഥിതിചെയ്യുന്നു. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 30 അധ്യാപകരുണ്ട്. 33 ക്ളാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഉള്ള ഇവിടെ പുതിയ 8 ക്ളാസ്സ്മുറികളുടെ നിർമാണം പുരോഗമിക്കുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൾ മികച്ച നിലവാരം പുലർത്തുന്ന ഒരു സ്കൂളാണ് ഇത്.ശാസ്ത്രമേള, കലാ-കായികമേള മുതലായവയിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാറുണ്ട്. ജി.എച്ച്.എസ്.എസ്.വെളിയങ്കോട്, ജി.എച്ച്.എസ്.എസ്.പാലപ്പെട്ടി എന്നിവയാണ് മറ്റു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.ഉന്നതവിദ്യാഭ്യാസ മേഖലയിൽ എം.ഇ.എസ്.പൊന്നാനി കോളേജ്, എം.ടി.എം.കോളേജ് എന്നിവയെയാണ് കുട്ടികൾ ആശ്രയിക്കുന്നത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
. പോസ്റ്റ് ഓഫീസ്
. കുടുംബാരോഗ്യ കേന്ദ്രം
. പൊതു വിദ്യാലയം
ചിത്രങ്ങൾ
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ
ആരാധനാലയങ്ങൾ
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ
വെളിയങ്കോട് ഗ്രാമത്തിലെ പ്രസിദ്ധമായ ആരാധനാലയമാണ് വെളിയങ്കോട് ജുമാ മസ്ജിദ് .
പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനായിരുന്ന 'ഉമർ ഖാസി'യുടെ ജാറം ഇവിടെ നിലകൊള്ളുന്നു
പ്രസിദ്ധമായ വെളിയങ്കോട് ചന്ദനക്കുടം നേർച്ച നടക്കുന്നത് സൂറത്ത് മഖാം ൽ ആണ്
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാറ്റ
പ്രമാണം:19543 entegramamjharam.jp https://schoolwiki.in/sw/dn4e
പ്രമാണം പ്രമാണ നാൾവഴി പ്രമാണത്തിന്റെ ഉപയോഗം മെറ്റാഡാ