"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുന്നത്തൂർ നെടിയവിള | കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുന്നത്തൂർ നെടിയവിള | ||
[[പ്രമാണം:AMBIKODAYAM.jpeg]]|thumb| | [[പ്രമാണം:AMBIKODAYAM.jpeg]]|thumb|നെടിയവിള]] | ||
പ്രമാണം:AMBIKODAYAM.jpeg | പ്രമാണം:AMBIKODAYAM.jpeg | ||
12:00, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുന്നത്തൂർ നെടിയവിള |thumb|നെടിയവിള]] പ്രമാണം:AMBIKODAYAM.jpeg
കുന്നത്തൂർ
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്നത്തൂർ . കൊട്ടാരക്കരയിൽ നിന്നും ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു കുന്നുകളാൽ സമൃദ്ധമായിരുന്ന പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് കുന്നത്തൂർ എന്ന പേരു വന്നത്.[ഈ പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു.രാജഭരണ കാലത്ത് കുന്നത്തൂർ ഉൾപ്പെട്ട പ്രദേശം കായംകുളം രാജാവിന്റെ പരിധിയിലായിരുന്നു. കല്ലടയാറ് അതിരിട്ട കുന്നത്തൂരിന്റെ കിഴക്കതിർത്തിയിൽ കോട്ടയുടെ പഴകിതുടങ്ങിയ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കൊക്കാം കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ഈ പ്രദേശം തിരുവിതാംകൂർ രാജാവിനധീനപ്പെട്ടതായിരുന്നു.ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. വിശാലമായ താഴ് വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടകായൽ സ്ഥിതിചെയ്യുന്നത് കുന്നത്തൂർ പഞ്ചായത്ത് ഉൾപ്പെടുന്ന കുന്നത്തൂർ താലൂക്കിലാണ്.
ചരിത്രം
കുന്നത്തൂർ പഞ്ചായത്ത് കടമ്പനാടിന്റെ ഭാഗമായിരുന്നു. പിന്നീട് അതിർത്തി പുനർനിർണ്ണയം ചെയ്യുകയും ഇപ്പോഴത്തെ പ്രദേശങ്ങൾ കുന്നത്തൂർ വില്ലേജിന്റെ പരിധിയിൽപെടുത്തുകയും ചെയ്തു. കുന്നത്തൂർ പഞ്ചായത്ത് 1962 ലാണ് രൂപം കൊണ്ടത്. വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവർത്തനം. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എസ് കെ മാധവൻ പിള്ളയായിരുന്നു. 1964 ലാണ് കുന്നത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂൾ സ്ഥാപിതമായത്. വെൺമണി ഗ്രാമസേവാ സമിതി അവർക്ക് നെടിയവിളയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഈ സ്വകാര്യ വിദ്യാലയം ആരംഭിച്ചത്. 1967 ജനുവരിയിൽ പഞ്ചായത്തിന്റെ പത്താം വാർഡിൽ ആരംഭിച്ച സർക്കാർ ആയുർവേദ ആശുപത്രിയാണ് ഈ രംഗത്ത് പഞ്ചായത്തിനു ലഭിച്ച വ്യവസ്ഥാപിതമായ ആരോഗ്യകേന്ദ്രം. സർക്കാർ തലത്തിൽ അലോപ്പതി ചികിത്സക്കായി പഞ്ചായത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയത് 1990 ലാണ്. കുന്നത്തൂർ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടുകൂടി (1964) പഞ്ചായത്തിലെ ഗതാഗത മേഖലയ്ക്കു അസാധാരണമായ ഉണർവ്വു കൈവന്നു. അന്നത്തെ പഞ്ചായത്തു പ്രദേശം ഉൾപ്പെട്ടിരുന്ന താലൂക്കിന്റെ ആസ്ഥാനം അടൂരായിരുന്നു. 1934-ൽ ഐവർകാല കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല കുന്നത്തൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു നാഴിക കല്ലാണ്. സർദാർ കെ എം പണിക്കരായിരുന്നു ഇതിന്റെ ആദ്യത്തെ രക്ഷാധികാരി.
സാംസ്കാരികരംഗം
1934-ൽ ഐവർകാല കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ചങ്ങനാശ്ശേരി, സ്മാരക ഗ്രന്ഥശാല കുന്നത്തൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു നാഴിക കല്ലാണ്. സർദാർ കെ എം പണിക്കരായിരുന്നു ഇതിന്റെ ആദ്യത്തെ രക്ഷാധികാരി. കൊക്കം കാവ് ക്ഷേത്രത്തിനു സമീപമുള്ള ആറ്റുമണൽ പരപ്പിൽ ആലുവാ ശിവരാത്രിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ശിവരാത്രി ഉത്സവം നടത്തുക പതിവായിരുന്നു. 18 കരക്കാർ ചേർന്നു നടത്തിയ ഈ ആഘോഷങ്ങളിൽ ദിവാൻ , ഉയർന്ന ഉദ്യോഗസ്ഥർ , പണ്ഡിതൻമാർ , കവികൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രത്തിൽ മാർത്താണ്ഡവർമ്മ യാഗങ്ങളും നടത്തുമായിരുന്നു. സാഹിത്യരംഗവുമായി പഞ്ചായത്ത് പ്രദേശത്തിന് അഗാധമായ ബന്ധമാണുള്ളത്. ഹാസ്യസാഹിത്യ സമ്രാട്ടായിരുന്ന ശ്രീമാൻ ഇ വി കൃഷ്ണപിള്ളയുടെ ജന്മം കൊണ്ടനുഗ്രഹീതമായ നാടാണിത്. നെടിയവിളയിലായിരുന്നു ആ പുണ്യാത്മാവിന്റെ ജന്മം. പ്രദേശത്തു ജീവിച്ചിരുന്ന പ്രധാന സംസ്കൃത പണ്ഡിതന്മാരും സാഹിത്യോപസകന്മാരുമായിരുന്നു ശ്രീമംഗലത്ത് റ്റി പി ഗോപാല പിള്ള, മറവൂർ ഭാസ്കരാനന്ദജി, അന്തിപ്പുഴയ്ക്കൽ കെ എസ് നായർ എന്നിവർ.
പഞ്ചായത്തിലൂടെ
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുന്നത്തൂർ. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറേ അതിർത്തിയിൽ വരുന്ന ഈ പഞ്ചായത്ത് കൊട്ടാരക്കര ടൌണിൽ നിന്ന് ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു. മൂന്നായി തരം തിരിച്ചിട്ടുള്ള ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. ഈ പഞ്ചായത്തിന് 2144 ഹെക്ടർ (21.44 ച.കി.മീ.) വിസ്തീർണ്ണമാണുള്ളത്. പഞ്ചായത്തിന്റെ വടക്കേ അതിർത്തിയിൽ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന കടമ്പനാട് പഞ്ചായത്തും, വടക്കുകിഴക്ക് കുളക്കട പഞ്ചായത്തും, കിഴക്ക് പവിത്രേശ്വരം പഞ്ചായത്തും, തെക്ക് ശാസ്താംകോട്ട പഞ്ചായത്തും, പടിഞ്ഞാറ് പോരുവഴി പഞ്ചായത്തും അതിർത്തികളായി സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു. “ഇടനാട്” മേഖലിയിൽപ്പെടുന്ന കുന്നത്തൂർ ഗ്രാമപഞ്ചായത്തിന് വിശാലമായ താഴ്വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്. തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയായിരുന്നു കുന്നത്തൂർ. ഇന്ന് പഞ്ചായത്തിനുള്ളിൽ സർക്കാർ തലത്തിൽ ഒരു ആയുർവേദ ആശുപത്രി, ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം (അലോപ്പതി), സ്വകാര്യ മേഖലയിൽ മൂന്ന് അലോപ്പതി ചികിത്സാ കേന്ദ്രങ്ങൾ, ഒരു ഹോമിയോ ചികിത്സാ കേന്ദ്രം എന്നിവയാണുള്ളത്. കുന്നത്തൂർ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടുകൂടി (1964) പഞ്ചായത്തിലെ ഗതാഗത മേഖലയ്ക്കു അസാധാരണമായ ഉണർവ്വു കൈവന്നു. അന്നത്തെ പഞ്ചായത്തു പ്രദേശം ഉൾപ്പെട്ടിരുന്ന താലൂക്കിന്റെ ആസ്ഥാനം അടൂരായിരുന്നു. കുന്നത്തൂർ പഞ്ചായത്തിൽ ഐവർകാല നടുവിൽ കേന്ദ്രീകരിച്ച് 1920 സെപ്റ്റംബർ 12-ാം തീയതി ഒരു പരസ്പര സഹായസഹകരണ സംഘം രജിസ്റ്റർ ചെയ്തു. 76 വർഷങ്ങൾക്കു മുമ്പു രൂപീകരിച്ച ഈ സംഘമാണ് ഐവർകാല സർവ്വീസ് സഹകരണ ബാങ്ക് (ക്ളിപ്തം നമ്പർ 193). ഇതാണ് പഞ്ചായത്തിലെ ആദ്യത്തെ സഹകരണ സംഘം. 67 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള 1904-ാം നമ്പർ തുരുത്തിക്കര സർവ്വീസ് സഹകരണ ബാങ്കും 62 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഐവർകാല കിഴക്ക് 2006-ാം സർവ്വീസ് സഹകരണ ബാങ്കുമുൾപ്പെടെ 3 സർവ്വീസ് സഹകരണ ബാങ്കുമാണ് ഇപ്പോൾ നിലവിലുള്ളത്. തിരുവിതാംകൂറിൽ സഹകരണ പ്രസ്ഥാനം ആരംഭിച്ചിട്ട് 80 വർഷങ്ങളെ ആയിട്ടുള്ളൂ. ഈ പശ്ചാത്തലത്തിൽ കുന്നത്തൂരിൽ 76 വർഷം പഴക്കമുള്ള സഹകരണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും പാരമ്പര്യവും ശ്രദ്ധേയമാണ്.
കൃഷി
തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയാണ് കുന്നത്തൂരിനുള്ളത്.
ആരോഗ്യ കേന്ദ്രം
കുന്നത്തൂർ എന്ന ഗ്രാമ പഞ്ചായത്തിൻ്റെ സ്വകാര്യ അഹങ്കാരമാണ് സത്യത്തിൽ മണപ്പള്ളഴികത്ത് ഗവ ആയുർവ്വേദ ആശുപത്രി : മണപ്പള്ളഴികത്ത് കുടുംബം ഈ നാടിൻ്റെ ഉന്നമനത്തിനായി നൽകിയ 2 ഏക്കറിലധികം സ്ഥലവും വീടും..വർഷങ്ങളായി കിടത്തി ചികിത്സയുള്ള ആശുപത്രി.. പ്രഗൽഭരായ എത്ര ഭിഷഗ്വരൻമാർ ജോലി ചെയ്ത ഇടം'. ഇന്ന് പേ വാർഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ' എല്ലാ വിധ ആയുർവ്വേദ ചികിത്സകളും. 4 ഡോക്ടർമാരുടെ സേവനം. ആധുനിക ലാബ്.കല്ലടയാറിൻ്റെ തീരത്തോട് ചേർന്ന കിടപ്പ്.... ആശുപത്രിക്ക് പുറകുവശം ആറ്റരികിൽ കാടായി കിടന്ന സ്ഥലം കഴിഞ്ഞ ദിവസം തെളിച്ചെടുത്തു. ഒരു ഔഷധത്തോട്ടവും ഉദ്യാനവും , നടപ്പാതയും വിശ്രമ സ്ഥലവും ഒരുക്കാൻ ശ്രമിക്കുന്നു
ശ്രദ്ധേയരായ വ്യക്തികൾ
ഇ.വി. കൃഷ്ണപ്പിള്ള
മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ള.
കൊല്ലം ജില്ലയിൽ ശാസ്താംകോട്ട കുന്നത്തൂർ നെടിയവിള ഭഗവതി ക്ഷേത്രത്തിന് കിഴക്ക് ഇഞ്ചക്കാട്ട് വീട്ടിൽ 1894 സെപ്റ്റംബർ 14 ന് ജനിച്ചു. അച്ഛൻ അഭിഭാഷകനായിരുന്ന കുന്നത്തൂർ പപ്പുപിള്ള. അമ്മ ഇഞ്ചക്കാട്ട് പുത്തൻവീട്ടിൽ കല്യാണിയമ്മ.പെരിങ്ങനാട്, വടക്കടത്തുകാവ്, തുമ്പമൺ, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സി എം എസ് കോളജിൽ നിന്ന് ഇന്റർമീഡിയറ്റ്, തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ.-യും ജയിച്ചതോടെ ഗവൺമന്റ് സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു.1921-ൽ അസി. തഹസീൽദാരായി നിയമിതനായി. 1922-ൽ സർവ്വീസിൽ നിന്ന് അവധിയെടുത്ത് നിയമപഠനം ആരംഭിച്ചു. 1923-ൽ ബി.എൽ. ജയിച്ച് തിരുവനന്തപുരം ജില്ലാ കോടതിയിൽ പ്രവർത്തനം തുടങ്ങി. 1924-ൽ പ്രവൃത്തി കൊല്ലത്തേക്കു മാറ്റി. കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന മലയാളിയുടെ പത്രാധിപത്യം ഏറ്റെടുത്തു. 1927-ൽ ചെന്നൈയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്തു. അവിടെ നടന്ന നാട്ടുരാജ്യ പ്രജാസമ്മേളനത്തിൽ തിരുവതാംകൂറിന്റെ പ്രതിനിധിയായി പ്രസംഗിച്ചു. 1931-ൽ കൊട്ടാരക്കര-കുന്നത്തൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരുവതാംകൂർ നിയമനിർമ്മാണ കൗൺസിലിലേക്കും, 1932-ൽ പത്തനംതിട്ടയിൽ നിന്ന് ശ്രീ മൂലം അസ്സമ്പ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1933-ൽ ഹൈക്കോടതിയിൽ പ്രവൃത്തി ആരംഭിച്ചു.
മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ ആദ്യ പത്രാധിപർ ഇ.വി. കൃഷ്ണപ്പിള്ളയായിരുന്നു. കഥാകൗമുദി, സേവിനി എന്നീ മാസികകളുടെയും പത്രാധിപരായിരുന്നിട്ടുണ്ട്.പ്രശസ്ത നടന്മാരായിരുന്ന അടൂർ ഭാസി (കെ. ഭാസ്കരൻ നായർ), ചന്ദ്രാജി (കെ. രാമചന്ദ്രൻ നായർ), മലയാള മനോരമ ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപർ കെ. പത്മനാഭൻ നായർ, കെ. കൃഷ്ണൻ നായർ, കെ. ശങ്കരൻ നായർ, ഓമനക്കുട്ടിഅമ്മ, രാജലക്ഷ്മിഅമ്മ എന്നിവരാണ് മക്കൾ.1938 മാർച്ച് 30-ന് 44-ആം വയസ്സിൽ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു.
പ്രധാന കൃതികൾ-ബാഷ്പവർഷം,ആരുടെ കൈ,തോരാത്ത കണ്ണുനീർ,കേളീസൗധം (നാലു ഭാഗങ്ങൾ)മലയാളം,എന്റെ ഗന്ധർവസ്നേഹിതൻ,എം.എൽ.സി. കഥകൾ,അണ്ടിക്കോയ,പോലീസ് രാമായണം,ഇ.വി. കഥകൾ,ചിരിയും ചിന്തയും (രണ്ട് ഭാഗങ്ങൾ)1935,രസികൻ തൂലികാചിത്രങ്ങൾ,ജീവിത സ്മരണകൾ തുടങ്ങിയവ
കുന്നത്തൂർ ശിവരാജൻ
1953 ഏപ്രിൽ 18 ന് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമത്തിൽ ജനിച്ചു. ശാസ്താംകോട്ട ഡി.ബി കോളേജിൽ നിന്ന് മാത്തമാറ്റിക്സ് ബിരുദം. പത്തനാപുരം എം. ഡി കോളേജിൽ നിന്നും ബി എഡ് ബിരുദം.1978 മുതൽ നെടിയവിള വി.ജി എസ്.എസ് അംബികോദയം ഹൈസ്കൂൾ അദ്ധ്യാപകനായി.2008 റിട്ടയർ ചെയ്തു. 1984 ൽ ആദ്യനോവൽ 'അവൾക്കുവേണ്ടി' പ്രസിദ്ധീകരിച്ചു. 1995 ൽ 'സ്വപ്നങ്ങളെ നന്ദി' അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ് നേടി. 1996 'പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ' സുജാത സ്മാരക ട്രസ്റ്റ് അവാർഡ് നേടി. 2003 'നിലാവുപോലെ' എന്ന കഥാസമാഹാരത്തിന് ഫ്രീഡം ഫിഫ്റ്റിയുടെ എസ്.കെ.പൊറ്റെക്കാട് പുരസ്കാരം ലഭിച്ചു. നോവലുകൾ - അവൾക്കുവേണ്ടി, സ്നേഹിക്കാൻ മറന്നുപോയവർ, സ്വപ്നങ്ങളെ നന്ദി, വേനൽ കിനാവുകൾ, അകലുന്ന കാലൊച്ചകൾ, ഇനിയുറങ്ങാം,പ്രേമത്തിന്റെ നൂറ്റൊന്നു വസന്തങ്ങൾ, യാത്രകളിൽ ഒറ്റപ്പെട്ടവർ, ഒരില ചൊല്ലിയത്. ഭാര്യ: അമ്പിളി മകൾ :ശാലിനി അനൂപ്
ഗതാഗത സൗകര്യം
കോല്ലം നഗരത്തിൽ നിന്ന് കൊച്ചി-കണ്ണൂർ ദേശീയപാത (NH 66) ഉപയോഗിച്ച് ബസ് സേവനങ്ങൾ ലഭ്യമാണ്.
പ്രൈവറ്റ് ബസുകൾ,KSRTC സേവനങ്ങൾ ലഭ്യമാണ്.
കൊല്ലം നഗരത്തിൽ നിന്ന് പ്രദേശം ഗ്രാമം 28കിലോമീറ്റർ അകലെ ആണ്. കൊട്ടാരക്കര- ശാസ്താംകോട്ട ദൂരം 11 കിലോമീറ്റർ ആണ്. കൊട്ടാരക്കര-കുന്നത്തൂർ അകലം 17കിലോമീറ്റർ ആണ്. സമീപ റെയിൽവേ സ്റ്റേഷൻ:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: STKT).
ആരാധനാലയങ്ങൾ
ഏറ്റവും പ്രധാനപ്പെട്ടതും എൻെറ ഗ്രാമത്തിൻെറ ഹൃദയഭാഗത്തു സ്തിതിചെയ്യുന്നതുമായ ആരാധനാലയമാണ് നെടിയവിള ശ്രീ ഭഗവതീ ക്ഷേത്രം. കൂടാതെ ഗ്രാമത്തിൻെറ പലഭാഗങ്ങളിലായി ക്രിസ്ത്യൻ ആരാധനാലങ്ങൾ ഉൾപ്പെടെ ധാരാളം ആരാധനാലങ്ങൾ ഉണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
എൻെറ ഗ്രാമത്തിൻെറ ഹൃദയഭാഗത്തു സ്തിതിചെയ്യുന്നതും ഏറ്റവും പ്രധാനപ്പെട്ടതുമായ
വിദ്യാഭ്യാസ സ്ഥാപനമാണ് വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ് നെടിയവിള.
-
എൻെറ വിദ്യാലയം
-
വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസ്.നെടിയവിള