"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 52: വരി 52:


== ഹിരോഷിമ നാഗസാക്കി ദിനം==
== ഹിരോഷിമ നാഗസാക്കി ദിനം==
[[പ്രമാണം:18028 hiroshima.jpg|ലഘുചിത്രം]]
ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി നെല്ലിക്കുത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നെല്ലിക്കുത്ത് അങ്ങാടി, മുക്കം, പഞ്ചാബ് വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.റാലിയെ  അഭിസംബോധന ചെയ്തു കൊണ്ട് HM, ഡെപ്യൂട്ടി HM, സ്റ്റാഫ്‌ സെക്രട്ടറി എന്നിവർ സംസാരിച്ചു. റാലിക്ക് അഭിലാഷ്, അജീഷ്, സ്വപ്ന, സുകുമാരൻ തുടങ്ങിയ അധ്യാപകർ, സ്കൂൾ ലീഡർ റിയ എന്നിവർ നേതൃത്വം നൽകി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.
ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി നെല്ലിക്കുത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നെല്ലിക്കുത്ത് അങ്ങാടി, മുക്കം, പഞ്ചാബ് വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.റാലിയെ  അഭിസംബോധന ചെയ്തു കൊണ്ട് HM, ഡെപ്യൂട്ടി HM, സ്റ്റാഫ്‌ സെക്രട്ടറി എന്നിവർ സംസാരിച്ചു. റാലിക്ക് അഭിലാഷ്, അജീഷ്, സ്വപ്ന, സുകുമാരൻ തുടങ്ങിയ അധ്യാപകർ, സ്കൂൾ ലീഡർ റിയ എന്നിവർ നേതൃത്വം നൽകി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.



15:25, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പരിസ്ഥിതി ദിനം

2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക്‌ ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി.

ബലിപെരുന്നാൾ ആഘോഷം

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു.കുട്ടികൾക്കായി മെഹന്ദി മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഒപ്പനമത്സരവും സംഘടിപ്പിച്ചു.മെഹന്ദി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ട് ടീമുകൾ വീതം മത്സരിച്ചു. ഒപ്പന മത്സരത്തിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ ഒപ്പനയാണ് ഉണ്ടായിരുന്നത്.

വായനാദിനം

ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ നടത്തി. കുട്ടികൾ ഏറ്റുചൊല്ലി.പി എൻ പണിക്കർ അനുസ്മരണവും നടത്തി.H M  വായനദിന സന്ദേശം നൽകി. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ക്കായി പ്രശ്നോത്തരി മത്സരം നടത്തി. മുഹമ്മദ് ഷഹബാസ് 9 E ഒന്നാം സ്ഥാനം, അമയ നന്ദകി 9 A  രണ്ടാം സ്ഥാനം   ഫാത്തിമ നിത സി പി  10 A മൂന്നാം സ്ഥാനവും നേടി.

ബാലവേല വിരുദ്ധ ദിനം.ജൂൺ 12

ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം ബാലവേലയ്ക്ക് എതിരെ ക്യാമ്പയിൻ എന്നിവ നടത്തി.കൗൺസിലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ബാലവേല വിരുദ്ധ ദിനം ആചരിച്ചത്. ലിറ്റിൽ കൈറ്റ്സ്വിദ്യാർത്ഥികൾ മുഴുവൻ പ്രവർത്തനങ്ങളും ഡോക്കുമെന്റ്ചെയ്തു

ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സിന്റെയുംലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവത്കരണ വീഡിയോ തയ്യാറാക്കി

ലോക ജനസംഖ്യാദിനം- ജൂലൈ 11

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് ക്വിസ് മത്സരം ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. രാവിലെ 10 മണിക്ക് സ്കൂൾ തല മത്സരം നടന്നു ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ കുട്ടികൾ സ്കൂൾതല മത്സരത്തിൽ പങ്കെടുത്തു. സ്കൂൾ തല മത്സരത്തിൽ ഒമ്പത് സി ക്ലാസിൽ പഠിക്കുന്ന മുർഷിത ഒന്നാം സ്ഥാനവും 9 Aക്ലാസിൽ പഠിക്കുന്ന ഫാത്തിമ രണ്ടാം സ്ഥാനവും,8 Aക്ലാസിൽ പഠിക്കുന്ന ദിൽക്കാസ് മൂന്നാം സ്ഥാനവും സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകാൻ തീരുമാനിച്ചു.

ജനസംഖ്യ ബോധവൽക്കരണ ക്ലാസ്

ജൂലൈ 11 ജനസംഖ്യ ദിനത്തിൽ സ്കൂളിൽ ജനസംഖ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.സ്കൂളിലെ സീനിയർ എച്ച് എസ് എസ് ടി ആയ ഡോക്ടർ അഷറഫ്ഷാ സാറാണ് ക്ലാസിന് നേതൃത്വം നൽകിയത്.

ചാന്ദ്രദിനം - ജൂലൈ 21

2024 ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രവർത്തനങ്ങൾ.

ക്വിസ് മത്സരം  
റോക്കറ്റ് നിർമ്മാണം, പോസ്റ്റർനിർമ്മാണം.
ക്ലാസ്ലതല മത്സരത്തിൽഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ സ്കൂൾതല മത്സരത്തിൽ പങ്കെടുപ്പിച്ചു

കാർഗിൽ വിജയദിനം (Kargil Vijay Diwas) ജൂലൈ 26.

1999-ലെ കാർഗിൽ യുദ്ധത്തിൽ (ഓപ്പറേഷൻ വിജയ്) വിജയിച്ച ഇന്ത്യൻ സൈന്യത്തെ അനുസ്മരിക്കാനും അവർക്കുള്ള ആദരവും പ്രത്യക്ഷപ്പെടുത്താനുമാണ് ഈ ദിനം.

1999-ൽ, പാകിസ്താൻ നിയന്ത്രിത കാശ്മീരിൽ നിന്ന് പാക് സൈന്യവും ഭീകരരും ഇന്ത്യൻ ഭരണകൂടത്തിൻറെ നിയന്ത്രണത്തിലുള്ള കാർഗിൽ മേഖലയിൽ അപ്രതീക്ഷിതമായി പ്രവേശിക്കുകയും, ഇന്ത്യൻ പോസ്റ്റുകളെ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനെതിരെയുണ്ടായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം വലിയ ധീരതയും സഹസവും കാഴ്ചവെച്ച്, കൈവശപ്പെട്ട പ്രദേശങ്ങൾ തിരികെ പിടിച്ചു. ഈ വിജയത്തിൻറെ ഓർമ്മയ്ക്കായാണ് ജൂലൈ 26-ാം തീയതി കാർഗിൽ വിജയദിനമായി ആചരിക്കുന്നത്.

ഈ ദിനത്തിൽ വിവിധ ചടങ്ങുകളും സ്മാരക ചടങ്ങുകളും നടത്തപ്പെടുകയും, യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിക്കുകയും ചെയ്യുന്നു.

കാർഗിൽ വിജയദിനത്തിന്റെ ഓർമ്മക്കായി ജൂലൈ 26ന് എസ് എസ് ക്ലബ് അംഗങ്ങൾ എൻ റേഡിയോയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു: 

ജൂലൈ 22 pi approximation day

ഗണിത ക്ലബ് ജൂലൈ 22 pi approximation ഡേ അനുബന്ധിച്ച്ഹൈസ്കൂൾവിദ്യാർത്ഥികൾക്കായി ..Pi recitation(pi യുടെ വില ഏറ്റവും കൂടുതൽ അക്കങ്ങൾ വരെ പറയുക) മത്സരം  ജൂല 26ന് നടത്തി
*Pie recitation*  ജൂലൈ.26
 ഒന്നാം സ്ഥാനം മുഹമ്മദ് ലാഷിൻ  p..(10A) 418places
രണ്ടാം സ്ഥാനം മുഹമ്മദ്  മുനീസ് (10A)..33 place
മൂന്നാം സ്ഥാനം.. സയ്യിദ് c p 8A.. 24places

പ്രേംചന്ദ് ദിനം ജൂലൈ 31

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രശ്നോത്തരി മത്സരം, പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം മുതലായവ നടത്തി. വിജയികൾക്ക് സ്വാതന്ത്ര്യ ദിന പരിപാടിയിൽ വെച്ച് ബഹുമാനപ്പെട്ട എച്ച്.എം പ്രീതി ടീച്ചർ ഉപഹാരം നൽകി.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2024-25ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് അഞ്ചാം തീയതി നടന്നു. ഒരു ജനറൽ ഇലക്ഷന്റെ എല്ലാവിധ നടപടിക്രമങ്ങളും ഏതാണ്ട് പാലിച്ചാണ് ഇലക്ഷൻ നടത്തിയത്. കുട്ടികളിൽ നിന്നുതന്നെ പ്രിസൈഡിങ് ഓഫീസറും മറ്റു പോളിംഗ് ഓഫീസേഴ്സിനെയും തിരഞ്ഞെടുത്തു അവർക്ക് പരിശീലനം നൽകി. വോട്ടിംഗ് നടപടിക്രമങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കി. ഒരു പ്രത്യേക വോട്ടിംഗ് ആപ്പ് ഉപയോഗിച്ചാണ് വോട്ടുടുപ്പ് നടത്തിയത്. മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റും ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ഉപയോഗിച്ചു. ഉച്ചക്ക് ശേഷം നടന്ന കൗണ്ടിംഗ് ആവേശകരമായിരുന്നു. വാശിയേറിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ 10 Aയിലെ റിയാ ഫാത്തിമ 520 വോട്ടും 10Eയിലെ ഷാഹിൽ ഷാൻ 494 വോട്ടും നേടി യഥാക്രമം സ്കൂൾ ലീഡറും ഡെപ്യൂട്ടി ലീഡറുമായി തിരഞ്ഞെടുക്കപ്പെട്ടു. കൃത്യം നാലുമണിക്ക് തന്നെ കൗണ്ടിംഗ് പ്രക്രിയ അവസാനിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-25 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 8 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 115 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ അഹസന ആഷിക് നന്ദി പറഞ്ഞു

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലകാർഡുകളുമായി നെല്ലിക്കുത്ത് സ്കൂളിൽ നിന്ന് ആരംഭിച്ച റാലി നെല്ലിക്കുത്ത് അങ്ങാടി, മുക്കം, പഞ്ചാബ് വഴി തിരികെ സ്കൂളിൽ എത്തിച്ചേർന്നു.റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് HM, ഡെപ്യൂട്ടി HM, സ്റ്റാഫ്‌ സെക്രട്ടറി എന്നിവർ സംസാരിച്ചു. റാലിക്ക് അഭിലാഷ്, അജീഷ്, സ്വപ്ന, സുകുമാരൻ തുടങ്ങിയ അധ്യാപകർ, സ്കൂൾ ലീഡർ റിയ എന്നിവർ നേതൃത്വം നൽകി. ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. സ്കൂൾ എച്ച് എം അധ്യാപകർ  പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് എച്ച് എം സമ്മാനം വിതരണം നടത്തി. സ്വാതന്ത്ര്യദിന ആഘോഷത്തിന് എസ് എസ് ക്ലബ്ബ് നേതൃത്വം നൽകി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്തു.