"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 123: | വരി 123: | ||
പ്രമാണം:11472-independence day.jpg | പ്രമാണം:11472-independence day.jpg | ||
പ്രമാണം:11472-independence inauguration.jpg| കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുരളി എച്ച് പയ്യങ്ങാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | പ്രമാണം:11472-independence inauguration.jpg| കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുരളി എച്ച് പയ്യങ്ങാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു | ||
പ്രമാണം:11472-excise.jpg | |||
പ്രമാണം:11472-special guest.jpg| മുഖ്യ അതിഥി ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശ് സംസാരിക്കുന്നു | പ്രമാണം:11472-special guest.jpg| മുഖ്യ അതിഥി ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശ് സംസാരിക്കുന്നു | ||
പ്രമാണം:11472-kp kelu endovement.jpg|ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്കുള്ള സ്കൂൾ സ്ഥാപകൻ കെ പി കേളു നായർ എൻഡോവ്മെന്റ് സ്കൂൾ മാനേജർ ഡോ എം നാരായണൻ നായരിൽ നിന്ന് ദിയാ ഭാസ്കർ ഏറ്റുവാങ്ങുന്നു | പ്രമാണം:11472-kp kelu endovement.jpg|ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്കുള്ള സ്കൂൾ സ്ഥാപകൻ കെ പി കേളു നായർ എൻഡോവ്മെന്റ് സ്കൂൾ മാനേജർ ഡോ എം നാരായണൻ നായരിൽ നിന്ന് ദിയാ ഭാസ്കർ ഏറ്റുവാങ്ങുന്നു |
19:25, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 3 പ്രവേശനോത്സവം
2024 ജൂൺ 3ന് സ്കൂൾ തല പ്രവേശനോത്സവം എ യു പി സ്കൂൾ കുറ്റിക്കോൽ വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകളെയും രണ്ട് മാസത്തെ കളിചിരികളും ആർപ്പുവിളികളുമായി അവധിക്കാലം ആഘോഷിച്ചും അർമാദിച്ചും തീർത്തശേഷം സ്കൂളിൽ എത്തിച്ചേരുന്ന കുട്ടികളെയും രക്ഷിതാക്കളെയും വരവേൽക്കാൻ കുറ്റിക്കോലിലെ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ സന്നദ്ധരായി. കൃത്യം 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 14 ആം വാർഡ് മെമ്പർ ശ്രീമതി അശ്വതി അജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പി ടി എ പ്രസിഡന്റ് ജി രാജേഷ് ബാബു അധ്യക്ഷത വഹിച്ചു,എം പി ടി എ പ്രസിഡന്റ് ശ്രീമതി ശുഭ എം ആർ, പി ടി എ വൈസ് പ്രസിഡന്റ് കെ പുരുഷോത്തമൻ, സ്കൂൾ മാനേജർ ശ്രീ എം നാരായണൻ നായർ, എസ് എസ് ജി കൺവീനർ എം ഗംഗാധരൻ കളക്കര, വാർഡ് മെമ്പർമാരായ ശാന്ത പയ്യങ്ങാനം, പി മാധവൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവവിദ്യാർഥി കൂട്ടായ്മയായ 'മഞ്ചാടി മരത്തണലിൽ' ഒന്നാംക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്കായുള്ള സമ്മാനവിതരണം നടത്തി. തുടർന്ന് എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു. ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും നടന്നു, ക്ലാസ് നയിച്ചത് അദ്ധ്യാപകൻ രാംദാസ് പി ആയിരുന്നു. സീനിയർ അസിസ്റ്റന്റ് വനജ ടീച്ചർ നന്ദി പറഞ്ഞു.
-
ഈ അധ്യയനവർഷം സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചുള്ള ഘോഷയാത്ര
-
ഈ വർഷത്തെ പ്രവേശനോത്സവം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് 14ആം വാർഡ് മെമ്പർ ശ്രീമതി അശ്വതി അജികുമാർ ഉദ്ഘാടനം ചെയ്യുന്നു
-
രക്ഷിതാക്കൾക്കായുള്ള ബോധവൽക്കരണക്ലാസ് അധ്യാപകൻ രാംദാസ് പി കൈകാര്യം ചെയ്യുന്നു
കുട്ടിപ്പത്രം പ്രകാശനം 11-06-2024
കുട്ടിപ്പത്രം പിറക്കുന്നു, കുഞ്ഞിളം മനസ്സിലൂടെ....
ഭാഷാപഠനത്തിൻ്റെ മറ്റൊരു മനോഹര പഠനതന്ത്രമായ വാർത്ത നിർമാണത്തിൽ കുട്ടികൾക്കൊപ്പം കൈകോർത്ത് രക്ഷിതാക്കളും ക്ലാസ് പത്രം പുറത്തിറക്കി ആദ്യ മാസത്തെ അതി ഗംഭീരമാക്കി.
കുറ്റിക്കോൽ എ.യു.പി സ്കൂളിലെ രണ്ടാം ക്ലാസിലെ ജൂൺമാസം ചേർന്ന പ്രഥമ ക്ലാസ് പി.ടി.എ യിലാണ് മാതൃകാ പത്രത്തിൻ്റെ പ്രകാശന കർമം നടന്നത്.
പ്രഥമാധ്യാപിക ശ്രീലത ടീച്ചർ പുതിയ സി.പി.ടി.എ ചെയർപേർസൺ ശ്രീമതി വിമ്യക്ക് നൽകി ക്ലാസ് പത്രിക പ്രകാശനം ചെയ്തു.
ക്ലാസ് ടീച്ചർ ശ്രീമതി ലളിതാംബികയുടെ ആശയവും ഇടപെടലും ക്ലാസ് പത്ര പിറവിക്ക് പ്രചോദനമായി.
വിദ്യാലയ അനുഭവങ്ങളെ ഓർത്തെടുത്ത് വാർത്തകളാക്കി മാറ്റുന്നതിലൂടെയും വാർത്തകൾ കോർത്തിണക്കി കൊച്ചു പത്രമാക്കുന്നതിലൂടെയും വിജയകരമായ ഒരു ഭാഷാപഠനതന്ത്രം ലളിതവത്കരിക്കുകയാണ്.
വാക്കുകളെയും വരികളെയും വാർത്തയിലെ കൗതുകത്തെയും കാതോർക്കാൻ ഇത് കുട്ടികളെ കൂടുതൽ സഹായിക്കുന്നു.
-
-
-
-
സ്വന്തമായി എഴുതിത്തയ്യാറാക്കിയ കുട്ടിപ്പത്രവുമായി രണ്ടാം ക്ലാസിലെ കുട്ടികൾ
വായനദിനം ഉദ്ഘാടനം
കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു
മിഥുനപെയ്ത്തിൻ്റെ ചെറു ഇടവേളയിൽ ചെറുവെയിൽ സമ്മാനിച്ച ഉച്ചനേരത്ത് സ്കൂൾ ഹാളിലും പരിസരത്തും വായനയുടെ സൗരഭ്യം പരത്തി ഉദ്ഘാടനം ആഘോഷമായി. ഉച്ചനേരത്ത് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വായിച്ചു വളരും ഞങ്ങൾ ചിന്തിച്ചു വിവേകം നേടും ഞങ്ങൾ .
2024-25 വർഷത്തെ വായനദിനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സാഹിത്യകാരനും ഡയറ്റ് ലക്ചറുമായ ശ്രീ.വിനോദ്കുമാർ പെരുമ്പള നിർവ്വഹിച്ചു.
ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജി.രാജേഷ്ബാബു അധ്യക്ഷം വഹിച്ചു. ഡോ.എം.നാരായണൻനായർ, എം.ആർ ശുഭ,എം. ഗംഗാധരൻ, കെ.പുരുഷോത്തമൻ, മാസ്റ്റർ ദേവജിത്ത്,കുമാരി വേദസ്മൃതി എന്നിവർ ആശംസ നേർന്നു. രാംദാസ് പി നന്ദി രേഖപ്പെടുത്തി. വായന ക്വിസ്,ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം, വായന പതിപ്പ് പ്രദർശനം, എന്നിവയും നടന്നു.
-
വായനദിനത്തിൽ നടന്ന പ്രത്യേക അസ്സംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വിദ്യാരംഗം കൺവീനർ ഓമന ജോസഫ്
-
-
വായനദിനം, വിദ്യാരംഗം ക്ലബ്ബ് എന്നിവയുടെ സംയുക്തഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ഡോ വിനോദ്കുമാർ പെരുമ്പള
-
വായനദിനത്തിൽ ക്ലാസ് ലൈബ്രറിയിലേക്കൊരു പുസ്തകം, രണ്ടാം ക്ലാസ് കുട്ടികൾ
-
വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം
ആടിയും പാടിയും നാടൻ പാട്ടരങ്ങ്
മൂന്നാം ക്ലാസ് മലയാളം ഒന്നാം പാഠം 'കനകച്ചിലങ്ക' യുമായി ബന്ധപ്പെട്ട് നാടൻ പാട്ടരങ്ങ് സംഘടിപ്പിച്ചു. നാടൻ പാട്ട് കലാകാരൻ ശ്രീ പി എം രാമചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിപാടി അക്ഷരാർത്ഥത്തിൽ ഒരു പൂരമായി മാറി.
'തെയ് താരോ തെയ് താരോ തെയ്യംതാരാ'
തുടി കൊട്ടി വായ്ത്താരിക്കൊപ്പം ചുവടുവച്ച കുട്ടികൾക്ക് എന്നും അവിസ്മരണീയമായ ഓർമയായി പരിപാടി മാറി.നാടൻ പാട്ടുകളുടെ ഉത്ഭവം അടിസ്ഥാനവർഗ്ഗത്തിന്റെ ജീവിതത്തിലെ വലിയ വിരഹങ്ങളും വേദനകളും അതിനിടയിലെ കൊച്ചു കൊച്ചു സന്തോഷങ്ങളുമാണെന്ന് പി എം രാമചന്ദ്രൻ പറഞ്ഞു. മലയാളം അധ്യാപകൻ അഭിജിത്ത് പി പരിപാടിക്ക് നേതൃത്വം നൽകി.
-
പി എം രാമചന്ദ്രൻ കുട്ടികളുമായി സംവദിക്കുന്നു
-
-
കുട്ടികളുമായി ചേർന്നുള്ള തുടികൊട്ടിപ്പാട്ട്
കാവിലെ കാഴ്ച്ചകൾ
സ്കൂൾ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നാലാം ക്ലാസിലെ കുട്ടികൾ കാവ് സന്ദർശിച്ചു. നാലാം ക്ലാസിലെ പരിസരപഠനം ഒന്നാമത്തെ പാഠമായ 'വയലും വനവും' ആയി ബന്ധപ്പെട്ട പ്രവർത്തനത്തിനായാണ് കുട്ടികൾ കാവ് സന്ദർശിച്ചത്. സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ പ്രശാന്ത് കുമാർ കെ യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ ശ്രീരാജും അഭിജിത്തും സന്നിഹിതരായി. ആവാസവ്യവസ്ഥകൾ വലിയ ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് അവയുടെ സംരക്ഷണത്തിനായാണ് നമ്മളടങ്ങിയ സമൂഹം നിലകൊള്ളേണ്ടതെന്ന് പ്രസ്ഥാവിച്ച പ്രശാന്ത് കുമാർ , ഇന്ന് ആവാസവ്യവസ്ഥകൾ നശിപ്പിക്കുന്ന രീതിയിലുള്ള മനുഷ്യരുടെ ഇടപെടലുകളെ ശക്തമായ ഭാഷയിൽ അപലപിച്ചു.
-
കാവിലെത്തിയ കുട്ടികൾ
-
-
കുട്ടികൾ വയലിൽ
മുണ്ടക്കൈ ഉരുൾപൊട്ടൽ പതിപ്പ്
കേരളക്കര കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിന്റെ കാര്യകാരണങ്ങൾ വിശകലനം ചെയ്യുന്ന പതിപ്പുകൾ കുട്ടികൾ തയ്യാറാക്കി, നാലാം ക്ലാസിലെ കുട്ടികളാണ് പതിപ്പ് തയ്യാറാക്കിയത്. പതിപ്പ് സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ ശ്രീലതയ്ക്ക് നൽകി പ്രകാശനം നിർവഹിക്കപ്പെട്ടു.
-
നാല് എ ക്ലാസിലെ കുട്ടികളുടെ പതിപ്പ് ക്ലാസ്ലീ ഡർ ഹെഡ്മിസ്ട്രെസ്സിന് കൈമാറുന്നു
-
നാല് ബി ക്ലാസിലെ കുട്ടികളുടെ പതിപ്പ് ക്ലാസ്ലീ ഡർ ഹെഡ്മിസ്ട്രെസ്സിന് കൈമാറുന്നു
-
അഞ്ചാം ക്ലാസിലെ വേദസ്മൃതി തയ്യാറാക്കിയ ചാർട്ട്
സ്വാതന്ത്ര്യദിനാഘോഷം
78ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് എ യു പി സ്കൂൾ കുറ്റിക്കോൽ. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ബന്തടുക്ക റേഞ്ച് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശൻ മുഖ്യഅതിഥിയായി. കുട്ടികൾ കായികരംഗത്ത് സജീവമാകുന്നതിനായി കളിയുപകരണങ്ങളുടെ വിതരണവും എക്‌സൈസ് വകുപ്പ് നടത്തി. വിവിധ എൻഡോവ്മെന്റുകളും എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള ആദരവും ഇതേ വേദിയിൽ വച്ചു നടന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
-
സ്കൂൾ എച് എം ശ്രീലത ടീച്ചർ പതാക ഉയർത്തുന്നു
-
അസ്സംബ്ലി ആകാശക്കാഴ്ച്ച
-
-
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുരളി എച്ച് പയ്യങ്ങാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
-
-
മുഖ്യ അതിഥി ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശ് സംസാരിക്കുന്നു
-
ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്കുള്ള സ്കൂൾ സ്ഥാപകൻ കെ പി കേളു നായർ എൻഡോവ്മെന്റ് സ്കൂൾ മാനേജർ ഡോ എം നാരായണൻ നായരിൽ നിന്ന് ദിയാ ഭാസ്കർ ഏറ്റുവാങ്ങുന്നു
-
ആറാം ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള നിമിഷ എൻഡോവ്മെന്റ് അവാർഡ് ദേവനന്ദ ടി എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രകാശിൽ നിന്ന് ഏറ്റുവാങ്ങുന്നു
-
അഞ്ചാം ക്ലാസിലെ മികച്ച വിദ്യാർത്ഥിക്കുള്ള പയന്തങ്ങാനം ബേത്തൂർ കുഞ്ഞമ്പു നായർ എൻഡോവ്മെന്റ് പി ടി എ പ്രസിഡന്റ് കെ പുരുഷോത്തമനിൽ നിന്ന് വേദസ്മൃതി സ്വീകരിക്കുന്നു