"സെന്റ് തോമസ് എൽ പി എസ് മംഗളഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|stthomaslpsmangalagiri}}
{{prettyurl|ഇംഗ്ലീഷ് വിലാസം}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മംഗളഗിരി
| സ്ഥലപ്പേര്= മംഗളഗിരി

11:56, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എൽ പി എസ് മംഗളഗിരി
വിലാസം
മംഗളഗിരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201732216





ചരിത്രം

തീക്കോയി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സെൻറ് തോമസ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. കുന്നുകളും മലകളും നിറഞ്ഞ് യാത്രാസൗകര്യം തീരെയില്ലാതിരുന്ന മംഗളഗിരി പ്രദേശത്തെ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ഒരു സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് 1983-ൽ മംഗളഗിരി പള്ളിയുടെ കീഴിൽ ഒരു സ്കൂൾ തുടങ്ങുന്നതിന് അനുമതി ലഭിച്ചു. No. B1/4870/83 dated 14.06.83 ഓർഡർ പ്രകാരം കാഞ്ഞിരപ്പള്ളി DEO യുടെ കീഴിൽ സെൻറ് തോമസ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം 40 കുട്ടികൾക്ക് പ്രവേശനം നൽകി. 12.07.1983-ൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്കൂളിൽ 1984-ൽ രണ്ടാം ക്ലാസ്സും 1985-ൽ മൂന്നാം ക്ലാസ്സും 1986-ൽ നാലാം ക്ലാസ്സും ആരംഭിച്ചു. നാലാം ക്ലാസ്സ് ആരംഭിച്ചപ്പോൾ 143 കുട്ടികൾ സ്കൂളിലുണ്ടായിരുന്നു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നവരിലധികവും.

ഭൗതികസൗകര്യങ്ങള്‍

സ്കൂൾ മാനേജ്മെൻറും നാട്ടുകാരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിനിന്ന് അടച്ചുകെട്ടുള്ള ക്ലാസ്മുറികളും ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, മുറ്റം, കളിസ്ഥലം, കോമ്പൗണ്ട് വാൾ എന്നിവയും ഉണ്ട്. കൂട്ടികളുടെ കമ്പ്യൂട്ടർ പരിശീലനത്തിനായി MLA ഫണ്ടിൽ നിന്നും MP ഫണ്ടിൽ നിന്നും ഓരോ കമ്പ്യൂട്ടർ വീതം ലഭിച്ചിരുന്നു. 2014-15 വർഷത്തിൽ CMC പാലാ പ്രോവിൻസിൽ നിന്നും ഒരു കമ്പ്യൂട്ടർ സ്കൂളിനു നല്കുകയുണ്ടായി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സി. ഫിലോമിന മാത്യു 1983-1986
  2. സി. അന്നമ്മ തോമസ് 1983-1993
  3. സി. ഡെയ്‌സമ്മ ജോസഫ് 1993-1995
  4. സി. കാതറിൻ 1995-1999
  5. സി. മോനി ജോസഫ് 1999-2001
  6. സി. വത്സമ്മ കെ. വി. 2001-2005
  7. സി. ആനീസ് ജോസഫ് 2005-2013
  8. സി. ലൂസിയാമ്മ പി. ജി. 2013-2015

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.702362, 76.833870 |zoom=13}}